
Sign up to save your podcasts
Or


ഇന്ന് ഖൈറിയയുടെ കഥ - 'അപരാധം'
പ്രാദേശികമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന സൗദി വനിതാ എഴുത്തുകാരിൽ ഒരാളാണ് ഖൈരിയ ഇബ്രാഹീം അൽ സഖഫ് (Khairiya al-Saqqaf, daughter of Ibrahim Mohammed Al-Saqqaf). സൗദി പത്രങ്ങളിൽ ദിവസേന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതും ഒരു പ്രാദേശിക പത്രത്തിൽ വനിതാ അനുബന്ധത്തിന്റെ പ്രസിദ്ധീകരണം കൈകാര്യം ചെയ്യുന്നതുമായ ആദ്യത്തെ സൗദി വനിതകളിൽ ഒരാളാണ് അവർ.
സൈബര്‍ സുരക്ഷ പ്രശ്നങ്ങള്‍ പല തലത്തിലും തരത്തിലും കാണപ്പെടുന്നുണ്ടെങ്കിലും, അതിനെ അതിജീവിക്കല്‍, നമ്മള്‍ എത്രമാത്രം വിപുലമായ രീതിയില്‍ സുരക്ഷ നടപടികള്‍ ചെയ്തിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും…
ഇനി ഒരു പക്ഷെ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെങ്കിലും അതിനെയും തകര്‍ത്ത് നാശം വിതക്കാന്‍ മാത്രം ശക്തമായ ആക്രമണങ്ങള്‍ നടത്താനും തയ്യാറുള്ള കറുത്ത ശക്തികള്‍ വിഹരിച്ചു നടക്കുന്ന സ്ഥലമാണ് സൈബര്‍ ലോകം. സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രങ്ങളും സൈബര്‍ക്രിമിനലുകളുടെ പലവിധ താല്‍പ്പര്യങ്ങളുടെയും ആക്രമണങ്ങളുടെയും ഇരകളായി കൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തില്‍. വിവര സുരക്ഷയുടെ പ്രാധാന്യം ഇന്നും വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ ലോകമാകയുള്ള പൊതു സമൂഹവും,സ്ഥാപനങ്ങളും, സര്‍ക്കാരുകളും എന്നത് ഒരു ചിന്തനീയമായ കാര്യം. സാമ്പത്തിക സ്ഥാപനങ്ങളും മറ്റും ഒരു പരിധി വരെ സുരക്ഷക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍തത്തുന്നുണ്ട്. വിദ്യയുടെ ഉപയോഗം ജീവിതത്തിന്‍റെ എല്ലാ മേഖലയിലും പ്രതിഫലിച്ച ഒരു സമൂഹത്തില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്..
വനിതാരത്ന പുരസ്‌കാര ജേതാവ് - കൃഷി ഡോക്ടർ ഡോ. ടി.വനജ
കൈപ്പാട്‌വികസനത്തിലൂടെ കർഷകരുടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് പയ്യന്നൂർ ഏച്ചിലാംവയൽ വനജ്യോത്സ്‌നയിലെ ഡോ. ടി.വനജയെ സർക്കാരിന്റെ ഈ വർഷത്തെ വനിതാരത്നം പുരസ്കാരത്തിലേക്ക് നയിച്ചത്.
വിദ്യാഭ്യാസമേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള 2019-ലെ പുരസ്കാരമാണ് കാസർകോട് പിലിക്കോട് ഉത്തരമേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിലെ പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ് വിഭാഗം മേധാവി കൂടിയായ വനജയെ തേടിയെത്തിയത്.
ജൈവ നെൽവിത്തുകൾ വികസിപ്പിക്കുക മാത്രമല്ല കർഷകർക്കൊപ്പം പാടത്തിറങ്ങാനും വനജ കാണിക്കുന്ന ഊർജമണ് അവരുടെ കൈമുതൽ. നെല്ലുകൾക്കൊപ്പം കുള്ളൻ തെങ്ങുകളുടെ ജനിതകശേഖരം തേടിയും കുരുമുളകിന്റെ വൈവിദ്യം തേടിയും വനജ സഞ്ചരിക്കുന്നുണ്ട്. അവരുടെ നേതൃത്വത്തിൽ 2010 മലബാർ കൈപ്പാട് കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി രൂപവത്കരിച്ചിരുന്നു. കൈപ്പാടിൽ കൃഷിചെയ്യുന്നതിനായി ഉപ്പ് ലവണ ശേഷിയുള്ള അഞ്ച് നെല്ലിനങ്ങളാണ് വികസിപ്പിച്ചെടുത്തത്. ഏഴോം ഒന്ന്, ഏഴോം രണ്ട്, ഏഴോം മൂന്ന്, ഏഴോം നാല് എന്നിവയാണിവ. ഉപ്പംശമില്ലാത്ത സാധാരണ മണ്ണിൽ വിളയാനുതകുന്ന 'ജൈവ' എന്ന ഇനവും വികസിപ്പിച്ചു. കൈപ്പാടിലേക്കായി പുതുതായി വികസിപ്പിച്ച 'മിഥില' എന്ന നെൽവിത്തും ഉടൻ കർഷകരിലേക്കെത്തും
റാംസിയ അബ്ബാസ് അൽ ഇരിയാനി (Ramziya al-Iryani, അൽ എറിയാനി, 1954 - നവംബർ 14, 2013) ഒരു യമൻ നോവലിസ്റ്റ്, എഴുത്തുകാരി, നയതന്ത്രജ്ഞ, ഫെമിനിസ്റ്റ് എന്നി നിലകളിൽ പ്രശസ്തയാണ് . മുൻ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അൽ ഇരിയാനിയുടെ മരുമകൾ കൂടിയായിരുന്നു അവർ.
മനുഷ്യവാസമുണ്ടായ കാലം മുതൽ വയനാട്ടിൽ വന്യമൃഗങ്ങളുമുണ്ടായിരുന്നു. പക്ഷെ, അക്കാലത്തുണ്ടാവാത്ത വിധത്തിലുള്ള സംഘർഷങ്ങളാണ് വനാതിർത്തികളിൽ നടക്കുന്നത്. കൃഷിയും മൃഗപരിപാലനവും പ്രധാന ജീവിതമാർഗമായിരുന്ന കർഷകരാണ് വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയത്. കിഴങ്ങു കൃഷി ചെയ്താൽ കാട്ടുപന്നി ശല്യം, ആടുമാടുകളെ പിടികൂടാൻ കടുവകൾ, വയലുകളിൽ മാനുകളും മയിലുകളും. വന്യമൃഗങ്ങളെ ഭയന്ന് കൃഷി ഇറക്കാനാകാതെ കൃഷി ഉപേക്ഷിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
Kerala Social Service Forum - Interview with Fr. Mavunkal Jacob (Secretary KSSF)
കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സാമൂഹ്യസേവന-വികസന സംഘടനകളുടെ ശൃംഖലയാണ് കേരള സോഷ്യൽ സർവീസ് ഫോറം. കേരള കത്തോലിക്കാ സഭയുടെ 1981 ൽ സ്ഥാപിതമായ ഔദ്യോഗിക സംസ്ഥാനതല സ്ഥാപനമാണ് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിലിന് (കെസിബിസി) കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്എസ്എഫ്. സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എല്ലാ സാമൂഹ്യക്ഷേമ-വികസന ശ്രമങ്ങളുടെയും ഏകോപന സമിതിയുമാണ്. നീതിപൂർവകമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വിമോചനവും മുന്നേറ്റവുമാണ് കേരള സോഷ്യൽ സർവീസ് ഫോറം ലക്ഷ്യമിടുന്നത്.
വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു. ഇന്ന് കേരള സമൂഹം അവലംബിക്കുന്ന മാലിന്യസംസ്കരണ രീതി പരിസ്ഥിതി സൗഹൃദപരമായില്ലെങ്കില്‍ വലിയ പ്രകൃതി ദുരന്തത്തിനുതന്നെ സാക്ഷിയാകേണ്ടിവരും എന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കർമ്മ പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. സമ്പൂർണ്ണ മാലിന്യമുക്തി (zero waste), പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്‍റെ അളവ് ചുരുക്കല്‍ (reduce), പുനരുപയോഗം, പുനഃചംക്രമണം (recycling), തിരിച്ചെടുക്കല്‍ (recovery) എന്നീ ഘടകങ്ങളാണ് ഇതിൽ പ്രധാനം.
സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് സൈബർ സുരക്ഷ നിരന്തരമായി ചോദ്യ ചിഹ്നമായിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ തോതും അതിെൻറ സ്വഭാവവും പരിശോധിക്കുമ്പോൾ ഗൗരവമേറിയതും ഭരണ സംവിധാനത്തെ തകർക്കുന്നതുമായ നിയമ ലംഘനങ്ങളാണ് സൈബർ ഇടങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടർ, സെൽഫോൺ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇൻറർനെറ്റ് സേവനങ്ങളിൽ നിരന്തരമായി അതിക്രമങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തിെൻറ ദുർബ്ബലത കുറ്റവാളികൾക്ക് സഹായകമാവുന്ന സമകാലീന അവസ്ഥയാണ് കണ്ടുവരുന്നത്. സകല പ്രവർത്തികളും ഇൻറർനെറ്റ് ശൃംഗല ഉപയോഗിച്ച് കൊണ്ട് നടത്തുന്ന വർത്തമാന കാലത്ത് വ്യക്തിക്കും ഭരണ സംവിധാനത്തിനും മാത്രമല്ല രാഷ്ട്രത്തിെൻറ നിലനിൽപ്പിനും കൂടിയാണ് ഇത് ഭീഷണിയാവുന്നത്.
ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടർ നെറ്റ്വർക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി ഇന്റർനെറ്റ് എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇന്റർനെറ്റ് എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേൾഡ് വൈഡ് വെബ്, പിയർ-റ്റു-പിയർ നെറ്റ്വർക്ക്, ചാറ്റ്‍, ഇലക്ട്രോണിക്-മെയിൽ, ഓൺലൈൻ ഗെയിമിങ്, വാർത്താ സെർവീസുകൾ, എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ഇന്റർനെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.
പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇന്റർനെറ്റും വേൾഡ് വൈഡ് വെബും (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ഇന്റർനെറ്റ് എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ഇന്റർനെറ്റ് എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇലക്ട്രോണിക്-ഡോക്യുമെന്റുകളുടെ സമാഹാരത്തെയും സൂചിപ്പിക്കുന്നു.
From the publisher's feed