
Sign up to save your podcasts
Or


"ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതുപോലെ തുടരുക എന്നതാണ് ഈ അവാർഡ് എന്നെ ഓർമിപ്പിക്കുന്നത്.ഈ അവാർഡ് എനിക്ക് മാത്രം ലഭിച്ച അംഗീകാരമല്ല.എൻ്റെ സ്കൂളിനും അധ്യാപകർക്കും സഹപ്രവർത്തകർക്കും കിട്ടിയ അവാർഡാണ്". സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് ഷാലമ്മ ജോസഫ്
ആരാണ് ഏറ്റവും നല്ല അധ്യാപകൻ
തനിക്ക് ലഭിക്കുന്ന കുട്ടികളെ തൻ്റെ സ്വന്തം കുട്ടികളായി കണ്ട് അവരെ പരിശീലിപ്പിക്കുന്നവനാണ് ഏറ്റവും നല്ല അധ്യാപകൻ
സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് റോയി വര്ഗീസ് പറയുന്നു
പുസ്തകത്തിലെ ജ്ഞാനം, അന്യന്റെ കൈയിലുള്ള പണം,അന്യദേശത്തുള്ള പുത്രൻ എന്നിവരെ കൊണ്ട് തക്ക സമയത്ത് പ്രയോജനം ഉണ്ടാകുമോ?
സത്ചിന്തനം
മംഗലശ്ശേരി മാധവൻ മാസ്റ്റർ
സെപ്ത. 13
ലെയ്‌ലാ അൽ-ഉഥ്മാൻ (Laila al-Othman ) - 1943 ൽ ഒരു പ്രമുഖ കുവൈറ്റ് കുടുംബത്തിൽ ജനിച്ച കുവൈറ്റ് എഴുത്തുകാര, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പ്രശസ്ത ഫിക്ഷനിസ്റ്റ് എന്നി നിലകളിൽ പ്രശസ്തയാണ്. 22 വർഷത്തിനുശേഷം മാത്രമാണ് അവർ ഒരു പ്രാദേശിക പത്രത്തിൽ എഴുത്ത് അരങ്ങേറ്റം കുറിച്ചത്. സാഹിത്യ പ്രശ്നങ്ങൾ. ഔദ്യോഗിക ജീവിതത്തിനിടയിൽ 14 ചെറുകഥകളുടെ ശേഖരങ്ങളും ഒമ്പത് നോവലുകളും നിരവധി വാർത്താ ലേഖനങ്ങളും അവർ പ്രസിദ്ധീകരിച്ചു. ഒത്മാൻ ഒരു മികച്ച എഴുത്തുകാരി മാത്രമല്ല, അറബ് എഴുത്ത് സമൂഹത്തിലെ സ്വാധീനവും കുപ്രസിദ്ധിയുമുളള വ്യക്തിയാണ്.
പേർഷ്യൻ ഗൾഫ് യുദ്ധകാലത്ത്, യുദ്ധത്തിന്റെ ക്രൂരമായ പോരാട്ടങ്ങൾ അനുഭവിച്ച് അൽ-ഉഥ്മാൻ കുവൈത്തിൽ തുടർന്നു. ഈ പ്രക്ഷോഭം അൽ-ഒത്മാനെയും കുടുംബത്തെയും വേർപെടുത്തി. അയ്യാം ഫി അൽ-യമൻ (യെമനിലെ ദിവസങ്ങൾ), യവ്മിയത്ത് അസ്-സബ്ര വാ അൽ മുർ (ക്ഷമയുടെയും കൈപ്പുണ്യത്തിന്റെയും ഒരു ഡയറി) എന്നിവയുൾപ്പെടെ എഴുതിയ പല ഭാഗങ്ങളിലും അവൾ ഈ വേദനാജനകമായ ഓർമ്മകൾ വിവരിച്ചു. ഈ ചില രചനകളിൽ, യുദ്ധത്തിന്റെ അക്രമാസക്തമായ ചിത്രങ്ങൾ കാണാം.
2006 ലെ ലെബനൻ യുദ്ധമാണ് അവളെ സ്വാധീനിച്ച മറ്റൊരു സംഘട്ടനം. 8 വയസ്സുള്ളപ്പോൾ സന്ദർശിച്ചതിനുശേഷം അവൾ സ്നേഹിച്ച രാജ്യത്ത് നടന്ന പോരാട്ടം അൽ-ആസാസ് (ദി കോക്സിക്സ്), അൽ-മഹാകാമ (വിചാരണ) എന്നിവ എഴുതാൻ അവളെ പ്രേരിപ്പിച്ചു.
സാമൂഹിക പ്രശ്‌നങ്ങളോടുള്ള അവളുടെ തുറവി അവളെ വിമർശനത്തിന്റെ ലക്ഷ്യമാക്കി. അവർ ഇസ്ലാമിസ്റ്റുകൾക്ക് എതിരായതിനാൽ, അവർ അവർക്കെതിരെ കേസെടുത്തു. മതനിന്ദാ പ്രസ്താവനകൾ നടത്തിയതിന് 2000-ൽ അൽ-ഉഥ്മാൻ ഹ്രസ്വമായി ജയിലിലടയ്ക്കപ്പെട്ടു. 1984 ൽ കുവൈറ്റ് സർക്കാർ ഈ രണ്ട് വാക്കുകളും അംഗീകരിച്ചിരുന്നുവെങ്കിലും, ദ ഡിപ്പാർച്ചർ എന്ന നോവലിൽ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ചതിന്റെ ഫലമായാണ് ശിക്ഷിക്കപ്പെട്ടത്. ഒടുവിൽ, 2 മാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടു
പെയ്ഡ് ന്യൂസിനേക്കാൾ അപകടകരമാണ് വ്യാജവാർത്തകളെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. ഇത്തരം വാർത്തകളുടെ ഭീഷണി ഒഴിവാക്കാൻ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്പോള്‍ സ്വയം നിയന്ത്രണം ആവശ്യമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
'വ്യാജവാർത്തകൾ എന്താണോ അത്രത്തോളം അപകടകരമല്ല പെയ്ഡ് ന്യൂസ്. വ്യാജവാർത്തകൾക്ക് സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശക്തിയുണ്ട്. സമൂഹമാധ്യമങ്ങൾ വഴി കൃത്രിമമായി രൂപപ്പെടുന്ന പൊതുജനാഭിപ്രായങ്ങൾ പൊതുജീവിതത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്.' ഐ.എ.എം.എ.ഐയുടെ വിർച്വൽ യോഗത്തിൽ പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോകത്തിലെ പല രാജ്യങ്ങളും വ്യാജ വാർത്താ ഭീഷണികൾ നേരിടുന്നുണ്ടെന്നും ഇവരെല്ലാം തന്നെ ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഗ്രാഫ് ദിനംപ്രതി ഉയരുകയാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 22 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 50,000 ത്തിൽ നിന്ന് ഒരു ലക്ഷമായത്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 400 കടന്നു.
മരണസംഖ്യയും ഉയരുകയാണ്. മാർച്ച് 28 ന് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച ശേഷം ഓഗസ്റ്റ് ഏഴിനാണ് മരണം സംഖ്യ 100 കടന്നത്. 14 ദിവസത്തിന് ശേഷം ഓഗസ്റ്റ് 21 ന് 200 ഉം, സെപ്റ്റംബർ 2, 300 ഉം കടന്നു. 300 ൽ നിന്ന് മരണ സംഖ്യ 400ൽ എത്താൻ 9 ദിവസം മാത്രമാണ് എടുത്തത്.
കൊവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ നേരിടാനും ഒപ്പം ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ഒട്ടയ്‌ക്കല്ല ഒപ്പമുണ്ട് പദ്ധതി.ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്.ഇത്തരത്തിൽ രണ്ടാഴ്‌ച കൊണ്ട് 68,814 കുട്ടികള്‍ക്കാണ് മാനസിക സേവനം നല്‍കിയത്. ഇതില്‍ 10,890 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ബന്ധുക്കൾ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അപാകതകൾ തോന്നിയാൽ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
ആശ വര്‍ക്കര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തയ്യാറാക്കി നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ പ്രശ്‌നമുള്ളതായി കണ്ടെത്തിയ കുട്ടികൾക്ക് 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സൈക്കോ സോഷ്യല്‍ പദ്ധതിയുടെ കീഴില്‍ കൗണ്‍സിലിംഗും നല്‍കി വരുന്നതായി മന്ത്രി വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 800,00ഓളം പേര്‍ ആത്മഹത്യ കാരണം മരിക്കുന്നു. ഓരോ 40 സെക്കന്‍ഡിലും ഒരു ആത്മഹത്യാ മരണം ലോകത്ത് സംഭവിക്കുന്നു.
ആത്മഹത്യയെക്കുറിച്ചും ആഗോളതലത്തില്‍ ആത്മഹത്യ തടയാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബര്‍ 10 ന് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്നു. 2003 മുതല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ (ഐ.എ.എസ്.പി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യു.എച്ച്.ഒ) വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തുമായും (ഡബ്ല്യു.എഫ്.എം.എച്ച്) സഹകരിച്ച് ഈ ദിനത്തിന് ആതിഥേയത്വം വഹിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകാരോഗ്യ സംഘടനയുടെ ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ സന്ദേശം 'ആത്മഹത്യ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക' എന്നതായിരുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ ദിനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം, വൈറസ് ബാധയേറ്റവരുടെ മാനസിക നിലയിലെ മാറ്റങ്ങള്‍ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരികയാണ് ഇപ്പോള്‍.
ഇന്റെർനെറ്റിന് ഗുണത്തോടൊപ്പം ദോഷങ്ങളും ഒരുപാടുണ്ട്. നമ്മൾ കൂടുതലായാലും ഇന്റർനെറ്റ് ഉപയോഗിക്കുന്നത് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനാണ്. സാമൂഹിക മാധ്യമങ്ങളിൽ കണ്ണുമടച്ചു പലതും ഷെയർ ചെയ്യുന്നവരാണ് മിക്കവരും. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അഡ്വക്കേറ്റ് ജിജിൽ ജോസഫ് സംസാരിക്കുന്നതിന്റെ ഒന്നാം ഭാഗം ഇന്നത്തെ ഡിജിറ്റൽ ഗ്യാനിൽ കേൾക്കാം.
From the publisher's feed