Community Radio Mattoli 90.4 FM

Community Radio Mattoli 90.4 FM

By Radio MattoliBusinessNon-Profit
Download on the App Store

Community Radio Mattoli 90.4 FM episodes

  • കഥ - ഒരു പറ കണ്ണീർ - ഉറൂബ്

    'ഉറൂബ്’ എന്ന തൂലികാനാമത്താൽ അറിയപ്പെടുന്ന കുട്ടികൃഷ്ണൻ മലയാളത്തിലെ  എണ്ണപ്പെട്ട നോവലിസ്റ്റുകളിലൊരാളാണു്. പൊന്നാനിക്കു സമീപം പള്ളിപ്രം  പരുത്തുള്ളി ചിലപ്പുറത്തുവീട്ടിൽ ശ്രീ. കരുണാകരമേനോന്റെ പുത്രനായി  8-6-1915-ൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം  അദ്ധ്യാപകനായും എസ്റ്റേറ്റിൽ  ക്ലാർക്കായും മറ്റും ജോലിനോക്കി. മാതൃഭൂമിയിൽ കവിതകളെഴുതി പിന്നീട്  കഥാകൃത്തും നോവലിസ്റ്റുമായി മാറി. 1950 മുതൽ കോഴിക്കോട് റേഡിയോനിലയത്തിൽ  വിവിധതുറകളിൽ ജോലിനോക്കി. ഇംഗ്ലീഷും തമിഴും കന്നടയും അറിയാം. വിവാഹിതനാണു്.  നീലക്കുയിലിന്റെ കഥാകൃത്തും സംഭാഷണരചയിതാവുമെന്ന നിലയിൽ സിനിമയുമായി  ബന്ധപ്പെട്ടു. ‘മിണ്ടാപ്പെണ്ണ്’, ‘കുരുക്ഷേത്രം’ എന്നീ ചിത്രങ്ങൾക്കുവേണ്ടി  കഥയും സംഭാഷണവും രചിച്ചതും ഉറൂബ് തന്നെ.

    ഉറൂബിന്റെ കഥകള്‍ ഒരു കാലഘട്ടത്തിന്റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍,  അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുമ്പ്  വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം  കിട്ടണമെങ്കില്‍ ഉറൂബിന്റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു  പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും  ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും  ചൈതന്യവത്താക്കി. ഉറൂബിന്റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ  കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേക്കാള്‍ ഒരുപടി മുന്നിലായോ  ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്റെ കാരണവുമതാണ്. - ഇ.ഹരികുമാര്‍

    16 min
  • ലോക മുളദിനം - സെപ്തംബര്‍ 18

    ലോക മുളദിനം


    സെപ്തംബര്‍ 18 ലോക മുളദിനമാണ്. മുളയുടെ പാരിസ്ഥിതിക പ്രസക്തിയുംഉപയോഗ യോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് എല്ലാ വര്‍ഷവും മുള ദിനം ആചരിക്കുന്നത്.

    ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യമാണ് പുല്ല് വര്‍ഗത്തില്‍പെട്ട മുള. മൂന്നുനാലു മാസംകൊണ്ട് വളര്‍ച്ചാഘട്ടം പൂര്‍ത്തിയാക്കുന്ന മുള ഒരുദിവസം നൂറ് സെന്റീമിറ്റര്‍വരെ വളരും! ലോകത്താകെ 14 ദശലക്ഷം ഹെക്ടര്‍സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മുള നമ്മുടെ ജീവിതവുമായി അടുത്തുനില്‍ക്കുന്ന സസ്യമാണ്. വനത്തിന്റെ ചാരുതയെയും, സമ്പന്നതയെയും മുളങ്കാടുകള്‍ കാത്തുപോരുന്നു. സസ്യഭുക്കുകളായ മൃഗങ്ങളുടെയും വിവിധയിനം പക്ഷികളുടെയും പ്രധാന ആശ്രയമാണ്  മുളങ്കാടുകള്‍. ഒപ്പം വിവിധയിനം പൂമ്പാറ്റകളും ഇതില്‍ വസിക്കുന്നു. വിവിധ  ജീവികള്‍ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കുന്നു. ഈ മുളങ്കാടുകളെ  സംരക്ഷിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതിനാണ് സെപ്തംബര്‍ 18ന് ലോക മുളദിനം ആചരിച്ചുവരുന്നത്.

    4 min
  • ചായക്കട - കർഷകൻറെ കണ്ണീർ ആരു കാണും?

    മറ്റെല്ലാ സംസ്ഥാനങ്ങളും കാര്‍ഷികമേഖലയുടെ വികസനത്തിന് തൊഴിലുറപ്പു പദ്ധതി ഉപയോഗിച്ചപ്പോള്‍ കേരളത്തില്‍ റോഡിന്റെ വശങ്ങളിലെ കാടു തെളിക്കാനും ചവറു നീക്കാനും മാത്രമാണ് ഈ പണം വിനിയോഗിച്ചത്. കേരളത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണു മുഖ്യമായും തൊഴിലുറപ്പു പദ്ധതിയിലുള്ളത്. രാഷ്ട്രീയനേട്ടത്തിനായി ഇവരെ ഉപയോഗിക്കാന്‍ തുടങ്ങിയതാണു പദ്ധതി വെറും 'പുല്ലു പറിക്കലായി' മാറാന്‍ കാരണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു വര്‍ഷം നൂറു തൊഴില്‍ദിനമെങ്കിലും ഉറപ്പുവരുത്തണമെന്നാണു പദ്ധതിവ്യവസ്ഥ. ആദ്യം തരിശായി കിടക്കുന്ന സര്‍ക്കാര്‍ഭൂമി കൃഷിയോഗ്യമാക്കാനാണു പദ്ധതി വിനിയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലെ പണികളും ചെയ്യാന്‍ അനുമതിയുണ്ട്. സാമ്പത്തികശേഷിയുള്ള ഭൂവുടമകള്‍ക്കു സര്‍ക്കാര്‍ ചെലവില്‍ 'സൗജന്യസേവനം' ലഭിക്കുന്നതാണു നേട്ടം. റോഡരികിലും സര്‍ക്കാ ര്‍ പുറമ്പോക്കിലും തെളിച്ച കാട് ദിവസങ്ങള്‍ക്കകം പഴയപടിയാകുകയും ചെയ്യും.

    5 min
  • ചായക്കട - കോവിഡിതര രോഗികൾ എന്തുചെയ്യും?

    സംസ്ഥാനത്ത് കോവിഡ്-19 ലോക്ക്ഡൗണ്‍ കാരണം ജീവന്‍ രക്ഷാ മരുന്നുകള്‍ രോഗികള്‍ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ഒഴിവാക്കാന്‍ മരുന്നുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ പൊലീസും അഗ്നിശമന സേനയും മരുന്ന് എത്തിക്കുന്നുണ്ട്.

    ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മറ്റും വാങ്ങിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കാനാണ് തീരുമാനം.

    6 min
  • കഥ - കൊടുങ്കാറ്റിൽ - ഉറൂബ്

    ഉറൂബിന്റെ കഥകൾ ഒരു കാലഘട്ടത്തിന്റെ കഥകളാണ്. അദ്ദേഹം എഴുതിത്തുടങ്ങിയ   കാലത്തുതന്നെ അസ്തമിച്ചു തുടങ്ങിയ ഏറനാടൻ ഭൂപ്രദേശങ്ങൾ അവിടുത്തെ പേരുകേട്ട   നായർ തറവാടുകളുടെ കഥകൾ, ഇവയെല്ലാം   ചരിത്രത്തിന്റെ അവശിഷ്ടങ്ങളാണ്. ഒരു നൂറു വർഷം മുമ്പ് വള്ളുവനാട്   താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കിൽ ഉറൂബിന്റെ   കഥകൾ വായിച്ചാൽ മതി. പക്ഷെ ഉറൂബിന്റെ സാഹിത്യം ആ കാലത്തിലോ ദേശത്തിലോ   മനുഷ്യരിലോ ഒതുങ്ങി നിൽക്കുന്നില്ല. കാലത്തിന്റെ വളർച്ചക്കൊത്ത് വന്ന   മാറ്റങ്ങൾ,  അത് ഇന്ന് എവിടെ   എത്തിനിൽക്കുന്നു എന്നതുകൂടി ഈ കഥകൾ വ്യക്തമാക്കുന്നു. വെറുമൊരു   സാഹിത്യകൃതി എന്ന പേരിൽ ഈ കഥകളെ അവലോകനം ചെയ്യുന്നത് പാകപ്പിഴയാകും. ഇത്   മനുഷ്യവളർച്ചയുടെ ചരിത്രമാണ്, മാനവികതയ്ക്കുള്ള ഉദ്‌ബോധനവും.

    മനുഷ്യബന്ധങ്ങളെ അതീവ ചാരുതയോടെ   ചിത്രീകരിക്കാനാണ് ഉറൂബിന് എപ്പോഴും താല്‍പര്യം ഒന്നിലധികം കഥകളില്‍ ഒന്നിലധികം   കഥാപാത്രങ്ങള്‍ പറയുകയോ ചിന്തിക്കുകയോ ചെയ്യുന്നു. ''നമ്മള്‍ ആളുകളെ എത്രവേഗം   മറക്കുന്നു. മനസ്സിന്റെ ദുരൂഹമായ അടരുകള്‍ ഒന്നൊന്നായി വിടര്‍ത്തി കാണിക്കാനുള്ള   ശ്രമമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ആള്‍ക്കൂട്ടത്തെ തന്നെ ഉറൂബ്   കഥാപാത്രമാക്കിയിട്ടുണ്ട്. ''കൊടുങ്കാറ്റില്‍'' പോലുള്ള കഥകളില്‍ ചെകുത്താന്‍   മനുഷ്യക്കുഞ്ഞായി. വെളുത്തകുട്ടിയായി മാറി തികച്ചും വ്യത്യസ്തതലത്തില്‍ നില്‍ക്കുന്ന   കഥയാണിത്. ഒന്നിലധികം വ്യാഖ്യാനങ്ങള്‍ക്കിടനല്‍കുന്ന ഈ കഥയും സൂചിപ്പിക്കുന്നത്   അമ്മയുടെ മുലപ്പാലിലൂടെ നമ്മിലേക്ക് മനുഷ്യത്വം പകരുന്നു എന്ന ആശയമാണ്. ഏത്   കഥയും സ്പഷ്ടമാക്കുന്ന ഒന്നുണ്ട്. ചെറുകഥയുടെ ശില്‍പ ഭദ്രതയെ പറ്റി ഏറെ   ബോധവാനായിരുന്നു ഉറൂബ്. ഒരു രാജശില്‍പിയുടെ കൈവിരലടയാളം പതിഞ്ഞു കിടക്കുന്ന   കഥകളാണ് അദ്ദേഹത്തിന്റേത്. തേന്‍മുള്ളുകള്‍, നവോന്മേഷം, തുറന്നിട്ടജാലകം,   നിലാവെളിച്ചം, നീര്‍ച്ചാലുകള്‍, കതിര്‍ക്കറ്റകള്‍ എന്നീ സമാഹാരങ്ങളില്‍   ഉറൂബിന്റെ പ്രധാന കഥകള്‍ ഉള്‍പ്പെടുന്നു.

    16 min
  • ലാത്തിയും പൂക്കളും - ഉറൂബ് - കഥയും കഥാകൃത്തും

    മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.

    പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.

    12 min
  • ചായക്കട - നൈസായി അങ്ങ് ഒഴിവാക്കി വീണ്ടും വയനാടിനെ

    വയനാട് ജില്ലയിൽ നിന്നും പരീക്ഷ എഴുതുന്നതിന് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാൻ ഉദ്യോഗാർത്ഥികൾക്കുണ്ടാകുന്ന വിഷമതകൾ ഏറെയാണ്. നിലവിൽ നീറ്റ് പരീക്ഷ എഴുതുന്നതിന് വയനാട് ജില്ലയിൽ പരീക്ഷകേന്ദ്രം ഇല്ല. വയനാട്ടിൽ നിന്നും നിരവധി കുട്ടികളാണ് മറ്റ് ജില്ലകളിൽ പോയി പരീക്ഷ എഴുതുന്നത്. ആയതിനാൽ കോവിഡ് 19 പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷയ്ക്ക് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നും കുട്ടികളുടെ ആശങ്ക അകറ്റണമെന്നും ആവശ്യമുയരുകയാണ്. അധികൃതർ ഇനിയെങ്കിലും കണ്ണ് തുറക്കുമോ?

    6 min
  • ലോക ഓസോൺ ദിനം - സെപ്തംബർ 16

    സെപ്തംബർ  16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ  അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ  സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു.  ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും  ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ  പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം  ആചരിച്ചു തുടങ്ങിയത്.

    5 min
  • കഥയും കഥാകൃത്തും - റാദ്വാ ആഷൂർ - ഞാൻ ഈന്തപ്പനകൾ കണ്ടു.

    റാദ്വാ ആഷൂർ (Radwa Ashour) - ഈജിപ്യൻ എഴുത്തുകാരി

    ചെറുകഥ - ഞാൻ ഈന്തപ്പനകൾ കണ്ടു.

    റാദ്വാ ആഷൂർ - നോവലിസ്റ്റ്, അധ്യാപിക, മനുഷ്യാവകാശ പ്രവർത്തക, രാഷ്ട്രീയ പ്രതിബദ്ധതയുള്ള ബൌദ്ധിക വ്യക്തി, വിമർശക -  1998 ൽ തന്റെ ആത്മകഥാപരമായ നോവൽ "അപ്പാരിഷൻസ്" (അല്ലെങ്കിൽ "സ്‌പെക്ടേഴ്‌സ്") ലുടെ അറബ് സാഹിത്യലോകത്ത് സാന്നിധ്യമറിയിച്ചു.

    16 min

About Community Radio Mattoli 90.4 FM

From the publisher's feed

Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of…