
Sign up to save your podcasts
Or


ലോക സാക്ഷരത ദിനം
ഇന്ന് ലോക സാക്ഷരത ദിനം. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965ല്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍ചേര്‍ന്ന ഈ സമ്മേളനം സെപ്തംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഇതിന്റെ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായും സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1966 മുതല്‍ സാക്ഷരതാ ദിനം ആചരിക്കുന്നു.
സാക്ഷരത വ്യക്തികളുടെ വിമോചനത്തിനും വികാസത്തിനും ഉള്ള മാര്‍ഗമാണ്. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യ മായ എഴുത്തും വായനയും ഗണിതവും ഉള്‍പ്പെടെയുള്ള അറിവുകളും നൈപുണികളും ആര്‍ജിക്കുകയും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ ആധുനിക സമൂഹത്തില്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
സാക്ഷരതയിലൂടെ മാത്രമേ വ്യക്തികളുടെ വിമോചനവും വികാസവും സാധ്യമാവുകയുള്ളു.
പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത് …എന്ന മുദ്രാവാക്യവുമായി കേരളത്തിലും വളരെ വിപുലമായ നിലയിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.. എല്ലാ വിഭാഗം ആളുകളും, 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പൊയി.കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു.അങ്ങനെ 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.
1998 ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി രൂപികരിച്ചു. സാക്ഷരത നിലനിർത്താനും അക്ഷരം പഠിക്കുന്നതിലുപരി വിദ്യാഭ്യാസ നേട്ടം കൈവരിക്കാനുമാണ് തുടർ സാക്ഷരതാ പരിപാടി തുടങ്ങിയത്. തുല്യതാ പഠനം ഇതിന്റെ ഭാഗമാണ്. ഒരു കാലത്ത് വിദ്യാഭ്യാസം തുടരാൻ കഴിയാത്ത ആർക്കും തുല്യതാ പരീക്ഷ എഴുതി 4, 7, 10 ക്ലാസ്സുകളിലെ പരീക്ഷ വിജയിക്കാൻ കഴിയും.
അക്ഷരം അറിവാണ്,അറിവ് ആയുധമാണ്, ആയുധം അധികാരമാണ് എന്നത് ഒരിക്കൽ കൂടി ഈ സാക്ഷരത ദിനത്തിൽ ഓർക്കാം.
പുതിയ കമ്പ്യൂട്ടര്‍ യുഗത്തിന് സാക്ഷരതാ പ്രവര്‍ത്തനങ്ങളെ കൂടി ഉള്‍ക്കൊള്ളാനും നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കാനും കഴിയട്ടെ എന്ന് ഈ സാക്ഷരതാദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം...
ഡിജിറ്റൽ ഐഡന്റിറ്റി എന്താണ്?
അനലോഗ് ലോക ഐഡന്റിറ്റി എന്നത് നമ്മെ നിർവചിക്കുന്ന എല്ലാം ആണ്, ആരെയെങ്കിലും തിരിച്ചറിയാൻ ഉപയോഗിക്കുന്ന സവിശേഷതകളാണ് ഇത് രൂപപ്പെടുത്തുന്നത്.
ഇടവേളയ്ക്കുശേഷം ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിനു കാരണം നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ഓണാഘോഷമെ വിലയിരുത്തലിൽ ജാഗ്രത വർധിപ്പിച്ച് ആരോഗ്യ വകുപ്പ്. വയനാ'ിൽ കുടുംബ ക്ലസ്റ്ററുകൾ ആശങ്കാജനകമായി വർധിക്കുതായാണ് ഡിഎംഒ ഡോ. ആർ. രേണുക നൽകിയ മുറിയിപ്പ്. ഓണക്കാലത്തു നിയന്ത്രണങ്ങളിൽ നൽകിയ ഇളവ് ചിലരെങ്കിലും ദുരുപയോഗം ചെയ്തതായാണു വിലയിരുത്തൽ. ഇതോടെ, കൂടുതൽ കേസുകൾ റിപ്പോർ'് ചെയ്യുകയും കുടുംബക്ലസ്റ്ററുകൾ ത െരൂപപ്പെടുകയും ചെയ്തു. കമ്യൂണിറ്റി ക്ലസ്റ്ററുകളെക്കാൾ ഗുരുതരമാണു കുടുംബ ക്ലസ്റ്ററുകൾ വഴിയുള്ള രോഗവ്യാപനം. കോവിഡ് സ്ഥിരീകരിക്കുവരുടെ കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ, ഒരുമിച്ചു ജോലി ചെയ്യുവർ ഇങ്ങനെ രോഗവ്യാപന ചങ്ങല നീളും. അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളിൽ ബോധവൽക്കരണവും പ്രതിരോധപ്രവർത്തനങ്ങളും കൂടുതൽ ഊർജിതമാക്കും.
നോക്കുകൂലി നിരോധനം കടലാസു പുലിയാകുന്നോ?
കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ തൊഴിലാളികൾ 30000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. ഇതോടെ ലോറി ഉപേക്ഷിച്ച് കരാറുകാർ മടങ്ങി. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന പൈപ്പുകളാണ് ഇവ. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പൈപ്പുമായി ലോറി വന്നത്. തർക്കങ്ങൾക്ക് പരിഹാരമാകാത്തതിനാൽ വൈകീട്ടോടെ കരാറുകാർ വാടകത്തുകയായ 7000 രൂപ നൽകി ക്രെയിൻ മടക്കിയയച്ചു.
കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആന പരിപാലനകേന്ദ്രത്തിലെ റോഡിന്റെ പണിയിൽ തോട്ടിലെ വെള്ളം ഒഴുക്കാനുള്ള സംവിധാനത്തിനാണ് 10 കൂറ്റൻ പൈപ്പുകളുമായി ലോറി എത്തിയത്. ഇതറിഞ്ഞ് പ്രദേശത്തെ വിവിധ യൂണിയനുകളിൽപ്പെട്ട നൂറോളം തൊഴിലാളികൾ സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കുന്ന പൈപ്പുകളാണെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും കരാറുകാർ പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ല. പൈപ്പ് ഒന്നിന് 3000 രൂപ വീതം 30,000 രൂപ വേണമെന്നും ഇല്ലെങ്കിൽ ഇറക്കാനാകില്ലെന്നും അവർ പറഞ്ഞതായി കരാറെടുത്ത കമ്പനിയുടെ പ്രതിനിധി പറയുന്നു. ഒടുവിൽ പൈപ്പ് ഒന്നിന് 2500 രൂപ വച്ച് കൊടുക്കാമെന്ന് കരാറുകാരുടെ പ്രതിനിധി പറഞ്ഞെങ്കിലും 3000 രൂപ കിട്ടാതെ പിന്മാറില്ല എന്ന നിലപാടിൽ തൊഴിലാളികൾ ഉറച്ചുനിന്നു. ഇതോടെ പൈപ്പ് ഇറക്കൽ പ്രതിസന്ധിയിലായി. സൈറ്റിൽ എത്തി ഏഴു മണിക്കൂറിനുള്ളിൽ മടക്കി അയക്കേണ്ട ലോറിയുടെ വാടക ഇനത്തിലും തുക നഷ്ടമാകുന്ന സാഹചര്യമാണെന്നു കരാറുകാരൻറെ പ്രതിനിധിയും സൈറ്റ് എൻജിനീയറുമായ ഷെറിൻ പറഞ്ഞു. നാമക്കലിൽ നിന്നും പൈപ്പുകൾ കോട്ടൂരിലെത്തിക്കുന്നതിനേക്കാളും കൂടുതൽ തുകയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടതെന്നും, അടുത്ത ദിവസം ലേബർ ഓഫീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുക്കുന്നവർ
കെ. എൽ പൌലോസ്
പി. ജെ. മാനുവൽ
ഫാ. ജോബി മുക്കാട്ടുകാവുങ്കൽ
നയിക്കുന്നത് - ജോസ് പളളത്ത്
ഇന്ന് അധ്യാപക ദിനം.
അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ച് ഉയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം.
ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തുള്ള ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ നല്ല മനസ്സിന്റെ ഓര്‍മക്കായാണ് അധ്യാപകര്‍ക്കായി ഒരു ദിനമുണ്ടായത്.
ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, ദാര്‍ശനികനുമായിരുന്നു ഡോ. എസ് രാധാകൃഷ്ണൻ. അധ്യാപകരുടെയും അധ്യാപകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
മദ്രാസിലെ തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു കുടുംബത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി. 1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അധ്യാപകനായി പ്രവേശിച്ച അദ്ദേഹം 1921 ൽ കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായി ചേർന്നു. ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഇൻ്റർ നാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട സർവ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.
1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷണൻ്റെ പഠനങ്ങളെ തുടർന്നാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലോകത്തെമ്പാടും ഈ അക്കാദമിക് വര്‍ഷം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്ന നാലംഘട്ടത്തിലെത്തിയിട്ടും വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിലൂടേയും പരീക്ഷകളിലൂടെയുമാണ് ഈ പ്രതിസന്ധിയെ അധ്യാപകരും സര്‍ക്കാരും ഒരു പരിധിവരെ പരിഹരിച്ചത്. ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനവും കടന്നു വരുന്നത്.
വിദ്യാർത്ഥികളെ പഠിപ്പിക്കാൻ 'പ്ലേ വേ രീതി' ഉപയോഗിക്കുന്ന സർക്കാർ അധിഷ്ഠിത സ്‌കൂൾ അധ്യാപികയായ റൂഹി സുൽത്താനയെ 2020 സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തിൽ നൽകുന്ന ദേശീയ അധ്യാപക അവാർഡിന് പ്രസിഡന്റ് രാം നാഥ് കോവിന്ദാ തിരഞ്ഞെടുത്തത്. പുരസ്കാരം തന്‍റെ വിദ്യാർത്ഥികൾക്കും രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനുമാണ് റൂഹി സമര്‍പ്പിക്കുന്നത്. ശ്രീനഗറിലെ നൗഷെറ പ്രദേശത്ത് നിന്നുള്ള റൂഹി, ടെയിൽബാൽ ശ്രീനഗറിലെ ഗവൺമെന്റ് പ്രൈമറി സ്‌കൂൾ ഡേഞ്ചർ പോറയിലാണ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്.
പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 41 പേർക്കാണ് സംസ്ഥാന അധ്യാപക പുരസ്കാര പുരസ്‌കാരം കേരളത്തിൽ ഇത്തവണ പ്രഖ്യാപിച്ചത്.കേരളത്തിൽ ഓൺലൈൻ ക്ലാസുകളുടെ തിരക്കിലാണ് ഇത്തവണ എല്ലാ അധ്യാപകരും.
വിദ്യ പകര്‍ന്നു തരുന്നവര്‍ ആരോ അവര്‍ അധ്യാപകരാണ്.അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെയും അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം..
തയ്യാറാക്കിയത് - പ്രജിഷ രാജേഷ്
ഫാമിലി ക്ലസ്റ്ററുകൾ ഉണ്ടാവുന്നതാണ് രോഗവ്യാപനത്തിന് തോത് കൂടുന്നതെന്നും, ഓണത്തിന് ചെറിയ ഇളവുകൾ നൽകിയത് വലിയ തോതിൽ കേസുകൾ വർധിക്കാൻ കാരണമാകുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. സമ്പർക്ക രോഗികൾ കൂടുതൽ സാഹചര്യത്തിൽ കൂടുതൽ ആൻ്റിജൻ ടെസ്റ്റ് നടത്തി രോഗവ്യാപനം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. മീനങ്ങാടിയിൽ സമ്പർക്ക രോഗികൾ കൂടിയതോടെ മീനങ്ങാടി പഞ്ചായത്ത് മുഴുവനും കഴിഞ്ഞദിവസം കണ്ടെൺമെൻറ് സോണാക്കിയിരുന്നു.
എമിലി ദാവൂദ നസ്രല്ല ഒരു ലെബനൻ എഴുത്തുകാരിയും വനിതാ അവകാശ പ്രവർത്തകയുമായിരുന്നു.
1956 ൽ അന്നത്തെ ബെയ്റൂട്ട് കോളേജ് ഫോർ വുമൺ (ഇപ്പോൾ ലെബനൻ അമേരിക്കൻ യൂണിവേഴ്സിറ്റി) യിൽ നിന്ന് ബിരുദം നേടി. 1958 ൽ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ടിൽ നിന്ന് വിദ്യാഭ്യാസത്തിലും സാഹിത്യത്തിലും ബിഎ നേടുന്നതിനായി പഠനം തുടർന്നു, എന്നാൽ അവൾ പ്രശംസ നേടിയത് 1962 ൽ അവളുടെ ആദ്യ നോവലായ ബേർഡ്സ് ഓഫ് സെപ്റ്റംബർ പ്രസിദ്ധീകരിച്ചതോടെയാണ് . ഈ പുസ്തകം അവർക്ക് തൽക്ഷണ പ്രശംസയും മൂന്ന് അറബി സാഹിത്യ സമ്മാനങ്ങളും നേടിക്കൊടുത്തു.
കുടുംബം, ഗ്രാമീണ ജീവിതം, യുദ്ധം, കുടിയേറ്റം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ തീമുകളെ സ്പർശിക്കുന്ന നിരവധി നോവലുകൾ, കുട്ടികളുടെ കഥകൾ, ചെറുകഥാ സമാഹാരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചുകൊണ്ട് അവൾ ആഴമുളള എഴുത്തുകാരിയായി. അവർ ജീവിതത്തിലുടനീളം പിന്തുണ നിലനിർത്തിയിരുന്ന ഒരു വിഷയമായിരുന്നു സ്ത്രീകളുടെ അവകാശങ്ങൾ.
ഇന്ന് 'സ്വന്തമല്ലാത്ത വീട്' എന്ന കഥ കേൾക്കാം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാതയും. വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് തുരങ്കപാത വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ– മറിപ്പുഴ വഴി കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നിലെ മലതുരന്നു വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലെത്തുന്ന പദ്ധതിയാണിത്. ഇതിൽ സ്വർഗംകുന്ന് മുതൽ കള്ളാടി വരെയാണ് തുരങ്കപാത. 7 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് തുരങ്കപാത നിർമിക്കുന്നത്. 1000 കോടി രൂപയെങ്കിലും ചെലവു വരുമെന്ന് കണക്കാക്കുന്നു. ഒരു കിലോമീറ്റർ ദൂരം തുരങ്കം നിർമിക്കാൻ 125 കോടി രൂപയാകുമെന്നാണ് കണക്കു കൂട്ടുന്നത്.2014ൽ തുരങ്കപാതയ്ക്ക് പൊതുമരാമത്ത് വകുപ്പ് സാധ്യതാപഠനം നടത്തിയിരുന്നു. തുരങ്കപാത നിർമിക്കാൻ അനുയോജ്യമാണ് ഈ പ്രദേശം എന്നു കണ്ടെത്തിയതോടെയാണ് തുടർ പദ്ധതികൾ രൂപപ്പെട്ടത്.
From the publisher's feed