Sign up to save your podcasts
Or
പ്രിയ സുഹൃത്തേ ,
അബുദാബിയെ ലക്ഷ്യമാക്കി ഹൂതി ആക്രമണങ്ങൾ വന്നതോടെയാണ് ഒരു വലിയ വിഭാഗം മലയാളികൾ യെമനിലെ ഹൂതി സംഘർഷത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാൻ തുടങ്ങിയതുതന്നെ. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ പ്രശ്നം ? ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് ഹൂതി സംഘർഷത്തിൻ്റെ ചരിത്രപശ്ചാത്തലവും ഇസ്ലാമിക ലോകത്തും അറബ് രാഷ്ട്രങ്ങളിലും ഇതുണ്ടാക്കുന്ന ആഘാതങ്ങളും ആഴത്തിൽ പരിശോധിക്കുകയാണ് . ഈ മേഖലയുടെ ചരിത്രവും രാഷ്ട്രീയവും നന്നായി പഠിച്ചിട്ടുള്ള ഡോക്ടർ ഷെല്ലി ജോണിയുമായുള്ള ഒരു സുദീർഘ അഭിമുഖമാണിത്. ആരാണീ ഹൂതികൾ ? ഷിയാകളിലെ ഏതു വിഭാഗമാണിവർ? ഷിയാ -സുന്നി വൈരങ്ങളിലെ പുതിയ ആഗോളസാഹചര്യമെന്താണ് ? ദുർബലമായ ഇറാഖ് എങ്ങനെയാണ് അറബ് ലോകത്തെ ആകെത്തന്നെ അസ്ഥിരപ്പെടുത്തിയിരിക്കുന്നത് ? പുതിയ സംഘർഷങ്ങളിൽ സൗദി അറേബ്യ ഒറ്റപ്പെട്ടിരിക്കുകയാണോ? ഹൂതികളുമായി പോരാടാനിറങ്ങിയ UAE നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ് ? ഈ പോഡ്കാസ്റ്റ് കേൾക്കുക . ഡോക്ടർ ഷെല്ലി ജോണി ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽനിന്നും പശ്ചിമേഷ്യൻ പഠനങ്ങളിൽ ഡോക്ടറേറ്റ് നേടി . ഡൽഹിയിലെ Centre for Air Power Studies ൽ ഗവേഷണം നടത്തി . Centre for Public Policy Research ൽ ഇപ്പോൾ സീനിയർ ഫെല്ലോ ആണ് . തൃശൂർ എൽത്തുരുത്തിലെ സെയിന്റ് അലോഷ്യസ് കോളേജിൽ രാഷ്ട്രമീമാംസയിൽ അസ്സോസിയേറ്റ് പ്രൊഫസറാണ് ഇപ്പോൾ .
അഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
11 ഫെബ്രുവരി 2022
5
22 ratings

1,065 Listeners
48 Listeners
0 Listeners
2 Listeners
7 Listeners
2 Listeners
4 Listeners
5 Listeners