Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള... more
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.
December 23, 2025ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcastദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള കേരളവിലാസം കാപ്പിശാപ്പാട് ഹോട്ടലിലെ രാഗിമിനുക്കിയ സിമന്റ് മേശയ്ക്ക് മുന്നിൽ ഉച്ചയോണിന് ചെന്നിരുന്നപ്പോൾ ആദ്യമായി കാതിൽ വന്നു വീണതാണ് ആ പാട്ട്. വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരാതിരുന്ന ദിവസങ്ങളിൽ ഒന്നിൽ അച്ഛന്റെ നിർദ്ദേശപ്രകാരം ഹോട്ടലൂണ് കഴിക്കാൻ ചെന്നതായിരുന്നു അന്നത്തെ അഞ്ചാം ക്ലാസുകാരൻ. നാലര പതിറ്റാണ്ടോളം മുമ്പ്. ആദ്യ കേൾവിയിലെ മനസ്സിന് തൊട്ടു ആ വരികൾ. കേൾക്കാം കാതോരം വിത്ത് രവി മേനോൻ....more7minPlay
December 09, 2025‘എന്തിനാ സാറേ സങ്കടപ്പാട്ട്, ലൈഫില്‍ നിറയെ സങ്കടമല്ലേ’ | കാതോരം | Podcastഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു പാട്ടു വെക്കുന്നതിൽ വിരോധമില്ലല്ലോ പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ പോയതപ്പോഴാണ് എം ജി ശ്രീകുമാറും സുജാതയും മത്സരിച്ചു പാടുന്നു കവിളിനിയിൽ കുങ്കുമമോ പരിഭവവർണ്ണപരാഗങ്ങളോ കരിമിഴിയിൽ കവിതയുമായി വാവാ എന്റെ ഗാഥേ ഏയ് ഒരു വിരോധവുമില്ല പാടിക്കോട്ടെ കുറച്ചധികം നേരത്തെ യാത്രയുണ്ടല്ലോ എന്റെ മറുപടി ഓട്ടോ ഡ്രൈവർ യുവാവാണ് തിരിഞ്ഞുനോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ പറഞ്ഞു താങ്ക്യൂ സർ പിന്നെ ഉറക്കെ ഒരു ആത്മകഥം കൂടി അല്ല ചോദിക്കേണ്ടത് നമ്മുടെ മര്യാദയാണല്ലോ ചിലർക്ക് പാട്ടു വെക്കുന്നത് ഇഷ്ടമല്ല ബഹളം വെച്ച് വെറുപ്പിച്ചു കളയും.കേൾക്കാം കാതോരം. അവതരണം: രവി മേനോൻ...more6minPlay
November 25, 2025എനിക്ക് എത്രയോ ജന്മമായി പാട്ട് വെച്ചുതരണം; തടവറയിലിരുന്ന് അയാൾ ആവശ്യപ്പെട്ടു | കാതോരം | Podcastമോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ, തൻ്റെ ഏകാന്തതയിൽ ആശ്വാസമായി, എത്രയോ ജന്മമായി എന്ന പ്രണയഗാനം എഫ്എം പരിപാടിയിൽ ആവശ്യപ്പെട്ടു. പാട്ടിലെ നായികയായ മഞ്ജു വാര്യരുടെ മുഖച്ഛായയുള്ള തൻ്റെ പഴയ പ്രണയിനിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ അയാളുടെ മനസിലേക്കെത്തിയത്. സിനിമയുടെ സാഹചര്യങ്ങൾക്കപ്പുറം ഒരു ഗാനം മലയാളികളുടെ ജീവിതത്തിലും പ്രണയസങ്കൽപ്പങ്ങളിലും എത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയും ഗായിക സുജാതയും സംഗീതസംവിധായകൻ വിദ്യാസാഗറും ഈ പാട്ടുമായി ബന്ധപ്പെട്ട് പറഞ്ഞ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് കതോരത്തിൽ രവി മേനോൻ. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more7minPlay
November 11, 2025ഏകാന്തതയുടെ തുരുത്തിൽ ഒടുങ്ങിയ സുലക്ഷണയുടെ ജീവിതം | കാതോരം | Podcastസുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ്കുമാറിനെ സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയെയും സമാന്തര രേഖകൾ പോലെ ഒഴുകിയ ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് ബോളിവുഡ് പ്രണയങ്ങൾ നഷ്ടപ്രണയത്തിന്റെ സപ്തസ്മൃതികളിൽ മുഴുകി ജീവിച്ച സഞ്ജീവ് മദ്യത്തിൽ അഭയം തേടി ജീവിതം ധൂർത്തടിച്ചതും ഒടുവിൽ ഹൃദയസ്തംഭനത്തിന് കീഴടങ്ങിയതും ചരിത്രം. ഇപ്പോഴ ഇതാ സുലക്ഷണയും യാത്രയായി. കാൽ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിന് വിരാമം. സുലക്ഷണ പണ്ഡിറ്റിനെ കുറിച്ച് കാതോരത്തില്‍ രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more11minPlay
October 28, 2025ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട പാട്ടുകള്‍ | Kathoram by Ravi Menonഒറ്റപ്പെടലിന്റെ വ്യഥയിലേക്ക് സ്വയം ഉള്‍വലിഞ്ഞ കുട്ടിയ്ക്ക് ആശ്വാസം പകര്‍ന്ന പാട്ടുകളെക്കുറിച്ച്.. ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് നിരന്തരം കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട ആ പാട്ടുകളെക്കുറിച്ച് കാതോരത്തില്‍ രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more6minPlay
October 15, 2025ഏകാന്തതയില്‍ ഒരു മനുഷ്യന് കൂട്ടായി മാറിയ പുസ്തകം; കൃതാര്‍ത്ഥനായി ഞാനും | Kathoram BY Ravi Menonവായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാള്‍ ഒരു പട്ടാളക്കാരന്. പ്രായം 90 വയസ്. പ്രായാധിക്യവും അസുഖങ്ങളും കാരണം കിടക്കയില്‍ ഒതുങ്ങിപ്പോയ ജീവിതം. എഴുന്നേറ്റിരിക്കാന്‍ പോലും ആരുടെയെങ്കിലും സഹായം വേണം. അയാള്‍ക്ക് പുസ്തകങ്ങള്‍ ആശ്വാസമാകുന്ന അനുഭവം. ഹോസ്റ്റ് രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more5minPlay
September 25, 2025"നിങ്ങള്‍ നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ...." | Mohanlal'ലാലിന്റെ ചിരി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ രവിയേട്ടാ?' -- ഇടക്ക് മധു ചോദിക്കും. ' അരച്ചിരിയാണ്. മുഴോന്‍ പൊറത്തേക്ക് വരില്യ. പാതി ഉള്ളില്‍ തന്നെ തങ്ങി നില്ക്കും.' -- മധുവിന്റെ സുചിന്തിതമായ നിരീക്ഷണം. ചിന്തിച്ചു നോക്കിയപ്പോള്‍ ആ പറഞ്ഞതില്‍ കുറച്ച് സത്യമില്ലേ എന്നൊരു സംശയം. പോട്ടെ, ഇനി സിനിമയില്‍ ലാലിനെ കാണുമ്പോള്‍ ശ്രദ്ധിക്കാം. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more5minPlay
September 02, 2025നന്ദി സത്യൻ, ഇന്നും കാതിലുള്ള റഫിയുടെ ആ രണ്ടു വരികൾക്ക് | കാതോരം | Hridayapoorvam'ഹൃദയപൂര്‍വം' സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിനും മാളവികാ മോഹനും സംഗീതക്കുമൊപ്പം നിനച്ചിരിക്കാതെ ഒരാള്‍ കൂടി കൂടെ ഇറങ്ങിപ്പോന്നു: സാക്ഷാല്‍ മുഹമ്മദ് റഫി. അതും എന്തൊരു വരവ് ! മരിച്ചുപോയ അച്ഛന്റെ പ്രിയഗായകന് റഫി സാഹിബ് ആണെന്ന മകള്‍ ഹരിതയുടെ (മാളവിക) വെളിപ്പെടുത്തലിന് പിറകെ ഒരു പഴയ പാട്ടിന്റെ പല്ലവി വന്നു നിറയുകയാണ് അന്തരീക്ഷത്തില്‍. റഫിയുടെ പാട്ട്: 'അഭീ ന ജാവോ ഛോഡ്കര്‍ കേ ദില്‍ അഭീ ഭരാ നഹി..'' വിട്ടുപോകരുതേ എന്നെ, ഹൃദയമിനിയും നിറഞ്ഞില്ലല്ലോ... ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. ...more4minPlay
August 19, 2025വിടപറഞ്ഞ ഭാര്യയുടെ ഓർമ്മയിൽ ആ വിഷാദഗാനം | Karunyam - Maranjupoyathentheതീയേറ്ററിലെ ഇരുട്ടിലിരുന്ന് ആ പാട്ടു കേട്ട് തേങ്ങിപ്പോയിട്ടുണ്ട് ശ്രീകാന്ത്. 'കരച്ചില് കേട്ട് അമ്പരന്നുപോയ ഭാര്യ എന്റെ കൈ മുറുകെ പിടിച്ചു. ചിരിയായിരുന്നു അവള്‍ക്ക്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന ജാള്യവും. 'എന്നെക്കാളും വലിയ സെന്റി ആണല്ലോ നിങ്ങള്‍. സിനിമ കണ്ട് ഇങ്ങനെയൊക്കെ കരഞ്ഞാലോ ? അവളുടെ ചോദ്യം. ഒപ്പം ഒരു അപേക്ഷ കൂടി: 'മനുഷ്യനെ നാണം കെടുത്തല്ലേ. പ്ലീസ്..' ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more8minPlay
August 05, 2025കാക്കിക്കുള്ളിലെ കിഷോര്‍ ആരാധകന് | കാതോരം | Kishore Kumarഅടി മുടി കിഷോര്‍ കുമാര്‍ ആരാധകനായ ഒരാളെക്കുറിച്ച്, ഒരു വിഷാദ ഗാനം കേട്ടാല്‍, ഒരു സിനിമ കണ്ടാല്‍ പോലും കരഞ്ഞുപോകുന്ന ഒരാളെക്കുറിച്ച്, പിന്നീടയാള്‍ ഒരു പരുക്കന്‍ പോലീസുകാരനായി പരുവപ്പെട്ടതിനെക്കുറിച്ച് കേള്‍ക്കാം കാതോരത്തില്‍ . ഹോസ്റ്റ്; രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more12minPlay
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.