Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള... more
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.
March 12, 2025പട്ടിണി കിടന്നും പുസ്തകം വായിക്കുന്ന ഒരാള്‍ | കാതോരം | രവി മേനോന് | Podcastരൂപമല്ല, ശബ്ദമാണ് ആദ്യം മനസ്സില്‍ പതിഞ്ഞത്. ബുക്ക് സ്റ്റാളില്‍ ഭംഗിയായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളെടുത്തു വെറുതെ മറിച്ചു നോക്കി നടക്കവേ, കാതില്‍ ഒരു മൃദുമന്ത്രണം: 'മദ്രാസില്‍ പോയാല്‍ ജോയി സാറിനെ കാണാന്‍ പറ്റുമോ ചേട്ടാ? 'ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോള്‍ തൊട്ടരികെ തെല്ലു ജാള്യം കലര്‍ന്ന ചിരിയുമായി ഒരു ചെറുപ്പക്കാരന്. കയ്യില്‍ 'മൊഴികളില്‍ സംഗീതമായി' എന്ന പുസ്തകത്തിന്റെ അപ്പോള്‍ വാങ്ങിയ കോപ്പി. കാഴ്ച്ചയില്‍ ക്ഷീണിതന്. മുണ്ടും ഷര്‍ട്ടുമാണ് വേഷം. എങ്കിലും കണ്ണുകളില്‍ നിഷ്കളങ്കമായ ഒരു ചിരിയുടെ തിളക്കമുണ്ട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് സുല്‍ഫി എന്ന വായനക്കാരന് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന നിമിഷം., ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more9minPlay
February 24, 2025'സ്വപ്നം ദൈവം സഫലമാക്കട്ടെ'; പ്രഭാ യേശുദാസ് അത് പറഞ്ഞപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞു | Kathoram By Ravi Menonകാത്തിരിപ്പിന്റെ ആലസ്യം അക്ഷമയക്ക് വഴിമാറുന്നു. ഒരേ സ്വരത്തില്‍, ഒരൊറ്റ മനസ്സോടെ ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്നു.ദാസേട്ടാ...'' നിറഞ്ഞ സദസ്സിലെ പതിനായിരങ്ങളിലൊരാളായി കാതോര്‍ത്തിരിക്കുകയാണ് ഗാനഗന്ധവര്വന് വേണ്ടി. കാതോരത്തില്‍ രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more9minPlay
January 21, 2025മരണത്തിന്റെ കൈകളില്‍ 35 സെക്കന്‍ഡ്: കൂട്ടിന് അനുരാഗിണി | Kathoram by Ravi Menonഎഴുപതാം വയസ്സില്‍, മരണവുമായി മുഖാമുഖം നിന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു വിവരിക്കുകയായിരുന്നു സെന്‍ട്രല്‍ എക്സൈസില്‍ നിന്ന് വിരമിച്ച ആ വയോധികന്. 'മരണത്തെ ഇത്ര അടുത്തുനിന്ന്, കയ്യെത്തും ദൂരെനിന്ന് കണ്ടറിഞ്ഞ മറ്റാരെങ്കിലും ഉണ്ടോ എന്നറിയില്ല. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. മരണഗന്ധത്തെ കുറിച്ച് കഥകളില്‍ വായിച്ചിട്ടുള്ള അറിവേ ഉള്ളൂ അതുവരെ. അതെന്തെന്ന് ശരിക്കുമറിഞ്ഞു ആ രാത്രി.' അടുത്ത സുഹൃത്തിന്റെ മാതൃസഹോദരന്‍ കൂടിയായ ആ അവിവാഹിതന് പറഞ്ഞു. കാതോരം. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more8minPlay
December 28, 2024'മനസ്സ് കൈവിടുമ്പോൾ റഫിയെ ആശ്രയിക്കും; റഫിയായിരുന്നു അമ്മയുടെ പ്രിയഗായകന്' | kaathoram by Ravi Menonഅധികം പാടിക്കേള്‍ക്കാറുള്ള പാട്ടല്ല. ശങ്കര്‍ ജയ്കിഷന് ചിട്ടപ്പെടുത്തിയ 'പ്യാര് ഹി പ്യാറി'ലെ ആ ഗാനത്തോട് എന്തുകൊണ്ടായിരിക്കാം ഇത്രയിഷ്ടം? ചോദിക്കേണ്ടി വന്നില്ല. അതിനു മുന്‍പ് ലെനിന് ഉത്തരം തന്നു: 'അമ്മയെ ഓര്‍മ്മവരും ഈ പാട്ട് പാടുമ്പോള്‍. കവിത എന്നായിരുന്നു അമ്മയുടെ പേര്...' | ഹോസ്റ്റ്: രവി മേനോന് സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more9minPlay
December 19, 2024എന്റെ എല്ലാ വേദനകളും ആ ആശ്ലേഷത്തില്‍ അലിഞ്ഞുപോകുമായിരുന്നു, ആ പാട്ടിലും | Kathoram By Ravi Menonഒടുവില്‍ 'സന്യാസിനി' എന്ന ഗാനം റേഡിയോയിലൂടെ കേള്‍പ്പിച്ചു തരാമോ എന്ന് കേള്‍വിക്കാരി ആരാഞ്ഞപ്പോള്‍ അത്ഭുതത്തോടെ അവതാരകന് ചോദിച്ചു: 'ഇത്രയും ദുഃഖങ്ങളും തിരിച്ചടികളും നിറഞ്ഞ ജീവിതത്തിലേക്ക് ഇനിയും ഒരു ദുഃഖഗാനത്തെ ക്ഷണിക്കണോ? സന്തോഷം പകരുന്ന ഒരു പാട്ട് ആവശ്യപ്പെടുമെന്നാണ് ഞാന്‍ കരുതിയത്..' മണ്മറഞ്ഞുപോയ അച്ഛന്റെ സാനിധ്യം ഓര്‍മ്മപ്പെടുത്തുന്നൊരു വിരഹഗാനം. ആ പാട്ടിന്റെ കഥയുമായി കാതോരത്തില്‍ രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more9minPlay
December 17, 2024സിഡി പ്ലെയറിന് മുന്നില്‍ മൗനിയായി അച്ഛന്; ഒഴുകിവന്ന പാട്ട് മകന്റെ ഒരു രാത്രി കൂടി വിടവാങ്ങവേ... | Kathoram By Ravi Menonപഴയ പാട്ടുകളാണ് അച്ഛനിഷ്ടം. മകന് പുതിയ പാട്ടുകളും. ഈശ്വരചിന്തയോ മാണിക്യവീണയോ ചക്രവര്‍ത്തിനിയോ അച്ഛന് റേഡിയോയില്‍ ശബ്ദം കൂട്ടി വെച്ചാല്‍ പതുങ്ങിച്ചെന്ന് വോള്യം കുറയ്ക്കും മകന്. മകനെങ്ങാനും പ്രായം നമ്മില്‍ മോഹം നല്കി ഉറക്കെ വെക്കുകയും കൂടെ പാടിപ്പോകുകയും ചെയ്താല്‍ അച്ഛന്റെ കാതുപൊട്ടിക്കുന്ന ശകാരം ഉറപ്പ്. സംഗീതം സംഘര്‍ഷഭരിതമാകുന്ന നിമിഷങ്ങള്‍. പിന്നീട് ആ മകന്റെ അകാല വിയോഗത്തില്‍ നൊന്ത് മകന് ഇഷ്ടപ്പെട്ട പാട്ടുകള്‍ മാത്രം കേട്ട് ജീവിതം തള്ളിനീക്കിയ അച്ഛന്: സംഗീതത്തിന് മാത്രം സാധ്യമാകുന്ന സാന്ത്വനത്തിന്റെ കഥയുമായി കാതോരത്തില്‍ രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more8minPlay
June 18, 2022'എക് പ്യാര് കാ നഗ്മ' ഒരു സ്നേഹ ഗീതത്തിന്റെ ഓര്‍മ്മയ്ക്ക് | കാതോരം | Podcastഎന്ത് കൊണ്ട് എന്നറിയില്ല ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ ഇടനെഞ്ചില്‍ ഒരു ഗത്ഗദം വന്ന് തടയും ചിലപ്പോള്‍ ഒക്കെ കണ്ണുകള്‍ ഈറനാകും. കാതോരം രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more8minPlay
June 04, 2022കിലുകില് പാട്ടിന്റെ കൈ പിടിച്ച് ഒരു അമ്മ | കാതോരം | Podcastതലേന്ന് രാത്രി അമ്മ യാത്രയായി എന്ന് പറയാനാണ് അപ്പുവിളിച്ചത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് നില്ക്കുന്ന വയനാടന്‍ ഗ്രാമത്തില്‍ നിന്ന് പ്രതീക്ഷിച്ച വാര്‍ത്ത തന്നെ ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നല്ലോ അപ്പുവിന്റെ 80കാരിയായ അമ്മ.. കാതോരം രവി മേനോന്. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more9minPlay
May 13, 2022ശ്രീകുമാരൻ തമ്പിയുടെ സ്വർണ്ണപതംഗങ്ങൾ | Sreekumaran Thampiസ്വപ്നത്തിൽപ്പോലും കരുതിയിട്ടില്ലല്ലോ ശ്രീകുമാരൻ തമ്പി എന്ന മഹാകലാകാരനെ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ ഇട വരുമെന്ന്. നന്ദി തമ്പി സാർ. വർണ്ണരഹിതമായിപ്പോകുമായിരുന്ന എന്നെപ്പോലുള്ള എത്രയോ സാധാരണക്കാരുടെ നിമിഷങ്ങളെ സ്വർണ്ണപതംഗങ്ങളാക്കിമാറ്റിയതിന്. ആ പതംഗങ്ങളെ സുഗന്ധവാഹികളാക്കിയതിന്!അവതരണം: രവി മേനോന് | സൗണ്ട് മിക്സിംഗ് : പ്രണവ് പി.എസ്...more7minPlay
April 30, 2022ഓരോ പെരുന്നാളും ഷാനവാസിന്റെ കൂടി ഓര്‍മയാണ് | കാതോരം | Podcastഒരു ചെറിയ പെരുന്നാളിനാണ് ആദ്യ വിളി വന്നത്. 15 വര്‍ഷം മുമ്പ് ഫോണെടുത്തപ്പോള്‍ മറുവശത്ത് മൗനം. മൗനത്തിനൊടുവില്‍ പരുക്കന്‍ ശബ്ദത്തില്‍ ഒരു വിഷാദ ഗാനത്തിന്റെ ശീലുകള്‍. കാതോരം രവി മേനോന് എഡിറ്റ്: ദിലീപ് ടി.ജി...more12minPlay
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.