Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള... more
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.
April 02, 2022മൗനം പോലും എത്ര മധുരം | കാതോരം | Johnson masterഫ്ളാറ്റിന്റെ പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ ശൂന്യത മാത്രം.മൗന മുഖരിതമായ ശൂന്യത. വിജനമായ നിരത്തുകള്‍, ബാല്‍ക്കണികള്‍ .. കാതോരം രവി മേനോന് . എഡിറ്റ്: പ്രണവ് പി.എസ്...more5minPlay
March 05, 2022അറിയ്വോ യേശ്വാസിന്റെ അനിയനാ ജയേന്ദ്രന്സിനിമയിലെ പാട്ടുകളെല്ലാം പാടുന്നത് പ്രേം നസീര്‍ ആണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. പിന്നീടാരോ പറഞ്ഞു യേശുദാസ് എന്നൊരാള്‍ പാടുന്നതിനനുസരിച്ച് ചുണ്ടനക്കുന്നേയുള്ളൂ അദ്ദേഹം എന്ന്. ആരാധന അതോടെ യേുദാസിനോടായി. എല്ലാ അറിവുകളും അത്ഭുതമായിരുന്നു അന്നൊക്കെ. കാതോരം അവതരിപ്പിച്ചത് രവിമേനോന്.എഡിറ്റ് ദിലീപ് ടി.ജി...more11minPlay
February 14, 2022പകരം വയ്ക്കാനില്ലാത്ത പ്രണയഗാനം | കാതോരം | Podcastഎഴുതിയ പാട്ട് ലതാജിയുടെ കയ്യിലേല്‍പ്പിക്കേ ഗുല്‍സാര്‍ പറഞ്ഞു ആര്‍ക്കെങ്കിലും ഓട്ടോഗ്രാഫ് നല്കേണ്ടിവരുമ്പോള് ധൈര്യമായിട്ട് ഈ വരികള്‍ കുറിച്ചുകൊടുക്കാം ''പേരും മുഖവും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞ് പോയാലും ശബ്ദത്തിലൂടെ നിങ്ങള്‍ക്കെന്നെ തിരിച്ചറിയാം. ഓര്‍ക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍..'' കാതോരം | രവി മേനോന് | എഡിറ്റ്: ദിലീപ്...more7minPlay
January 31, 2022എം.ടിയുടെ കോര്‍ട്ടില്‍ ഒരു ദിവസം | കാതോരം | M. T. Vasudevan Nairഎം.ടിയാണ് മുന്നില്‍. കുട്ടിക്കാലം മുതലെ കാണാന്‍ കൊതിച്ച എഴുത്തുകാരന്. നിവര്‍ത്തിപ്പിടിച്ച പത്രത്തിലൂടെ കണ്ണോടിച്ചും കയ്യിലെ ബി.ഡിയില്‍ നിന്ന് ഇടയ്ക്കിടെ പുകയെടുത്തും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപ കസേരയില്‍ ചാരി ഇരിക്കുന്നു അദ്ദേഹം. കാതോരം: രവി മേനോന്...more11minPlay
January 08, 2022ഗുണ്ടയിലുമുണ്ടൊരു മൈനാകം | കാതോരം | Ravi Menonമൈനാകം കടലില്‍ നിന്ന് ഉയരുന്നുവോ എന്ന പാട്ടിനോടുള്ള ഭ്രാന്ത് മൂത്ത് പേരിനൊപ്പം മൈനാകം ചേര്‍ത്ത മനു എന്ന ഗുണ്ടയെക്കുറിച്ചാണ് ഇത്തവണ കാതോരത്തില്‍ രവി മേനോന് പറയുന്നത്. എഡിറ്റ്: ദിലീപ് ടി.ജി...more7minPlay
December 25, 2021ഒരു മഞ്ഞപ്പിത്തത്തിന്റെ ഓര്മ്മയ്ക്ക്ഇപ്പോള് വീഴും എന്നമട്ടില്‍ ക്ഷീണിച്ച് അവശനായ എന്നെ ബെഞ്ചില്‍ പിടിച്ചുകിടത്തി ഡോക്ടര്‍ ബാലചന്ദ്രന്. പള്‍സും ബിപിയും പരിശോധിച്ചു. കണ്ണിന്റെ കൃഷ്ണമണിക്ക് ചുറ്റം അതിവേഗം പടരുന്ന മഞ്ഞനിറം തിരിച്ചറിഞ്ഞു. എല്ലാ പരിശോധനയ്ക്കും ശേഷം ഡോക്ടര്‍ വിധിയെഴുതി മഞ്ഞപ്പിത്തമാണ് നല്ല ക്ഷീണമുണ്ടാകും....more11minPlay
December 11, 2021ഉപ്പുമാവോളം വരുമോ ബിരിയാണിയും കുഴിമന്തിയും | കാതോരം | school memoriesമുന്‍ ബെഞ്ചിലിരുന്ന് വാവിട്ടു കരയുന്ന കുട്ടിയെ നോക്കി ഒന്നാം ക്ലാസിലെ ചിന്ന ടീച്ചര്‍ ചോദിച്ചു. കരഞ്ഞ് പെരപൊളിക്കാന് മാത്രം ഇവടെ ഇപ്പോ എന്താ ഉണ്ടായത്. വെശ്ക്കണുണ്ടോ നിനക്ക്. ഇല്ലെന്ന് തലയാട്ടി കുട്ടി. രവി മേനോന്റെ കോളം കാതോരം. എഡിറ്റ്: അര്ജുന്...more6minPlay
December 04, 2021ഒരു റേഡിയോ സ്റ്റേഷന് നടന്നുപോയിരുന്നു ഇതിലെ | 'കാതോരം' | Ravi Menonസൈനുമ്മ എന്നാണ് ഞങ്ങള്‍ കുട്ടികള്‍ വിളിക്കുക. അടുപ്പക്കാര്‍ സൈനാത്ത എന്നും. യഥാര്‍ത്ഥ പേര് സൈനബ. വയനാട്ടിലെ ഞങ്ങളുടെ വീട്ടില്‍ വര്‍ഷങ്ങളോളം അമ്മയെ വീട്ടുജോലിയില്‍ സഹായിച്ചിരുന്ന മഞ്ചേരിക്കാരി.. ഒരു വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന് കാപ്പികുടിക്കാനിരുന്നപ്പോള്‍ അപ്പുറത്ത് മുറിയില്‍ നിന്ന് സൈനുമ്മ അമ്മയോട് കുശുകുശുക്കുന്നത് കേട്ടു. കാതോരം. രവി മേനോന്റെ കോളം. എഡിറ്റ് ദിലീപ് ടി.ജി...more8minPlay
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.