Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള... more
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.
July 22, 2025പ്രണയിക്കാന്‍ പഠിപ്പിച്ച പാട്ട് | കാതോരം | Malayalam Romantic Songsഎല്‍ പിയില്‍ നിന്ന് യു പിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടേയുള്ളൂ അന്ന്. പ്രണയമെന്തെന്ന് അറിയാനുള്ള പ്രായമായിട്ടില്ല; അനുഭവിക്കാനും. അടുത്തുള്ള ഭഭരോഷന്‍'' ടോക്കീസില്‍ നിന്ന് അപൂര്‍വമായി മാത്രം കാണാന്‍ ഭാഗ്യം സിദ്ധിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ പ്രേംനസീര്‍ ഷീലയെ പുണരുമ്പോഴും കൈനീട്ടി കിടക്കമുറിയിലെ വിളക്കണയ്ക്കുമ്പോഴും എന്തോ അരുതായ്ക എന്ന് തോന്നും. വെളിച്ചത്ത് കാണിക്കാന്‍ പാടില്ലാത്ത എന്തോ ഒരു തോന്ന്യാസം. ഒരിക്കലും നടന്നുകണ്ടിട്ടില്ലാത്ത ചുംബനത്തിനായി അവര്‍ മുഖങ്ങള്‍ അടുപ്പിക്കുമ്പോള്‍ അറിയാതെ ലജ്ജ കൊണ്ട് പുളയും അന്നത്തെ ആറാം ക്ളാസുകാരന്. അടുത്തിരിക്കുന്ന അമ്മയുടെയും അച്ഛന്റെയും വലിയമ്മയുടെയും കണ്ണില്‍ പെടാതിരിക്കാന്‍ തല കുനിച്ച് താഴേക്ക് നോക്കിയിരിക്കും. ചുറ്റിലുമിരിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഇതൊക്കെ കണ്ട് എങ്ങനെ ചിരിക്കാനും സീല്‍ക്കാരശബ്ദം പുറപ്പെടുവിക്കാനും സാധിക്കുന്നു എന്നോര്‍ത്ത് അന്തംവിടും അവന്. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more8minPlay
July 08, 2025ഒ.എന്‍.വി കവിതയിലെ സംഗീതത്തില്‍ വീണുപോയ എം.ബി.എസ്: ഒരു അപൂര്‍വ്വ ഗാനം പിറന്ന കഥ | O. N. V. Kurupതിരുവനന്തപുരത്തെ പഴയ ഗീത് ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന്, സിനിമയിലെ കഥാമുഹൂര്‍ത്തത്തിന് വേണ്ടി എഴുതിയ കാവ്യഗീതം സംഗീതസംവിധായകനേയും സംവിധായകനേയും ചൊല്ലിക്കേള്‍പ്പിക്കുന്നു ഒ എന്‍ വി. അവസാന വരിയും കേട്ടുതീര്‍ന്നപ്പോള്‍ രണ്ടു മഹാപ്രതിഭകളുടെ സര്‍ഗ്ഗ സംഗമം അരികിലിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന സംവിധായകനോട് എംബി ശ്രീനിവാസന് പറഞ്ഞു: 'ഈ വരികള്‍ക്ക് ഈ ഈണം തന്നെ ഏറ്റവും അനുയോജ്യം. ഒഎന്‍വി പാടിയ ട്യൂണില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല ഞാന്‍. അങ്ങിങ്ങായി ചെറിയ മിനുക്കുപണികള്‍, അത്രയേ വേണ്ടൂ. ലളിതമായ ഓര്ക്കസ്ട്രേഷന് കൂടി ചേര്‍ന്നാല്‍ നിങ്ങളുടെ സിനിമയിലെ പാട്ട് റെഡി...' ഹോസ്റ്റ്: രവി മേനോന്: സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more9minPlay
June 24, 2025അച്ഛന് പാട്ടിനെ പുറത്താക്കി മക്കള്‍ തിരിച്ചുവിളിച്ചു |യേശുദാസിന്റെ ശബ്ദമൊഴികെ എല്ലാമുണ്ടായിരുന്നു പ്രഥമരാത്രിയില്‍ പ്രണയം നിറയ്ക്കാന്‍. പുഷ്പ ശയ്യയും കാച്ചിയ പാലും മുല്ലപ്പൂമണവും കാറ്റില്‍ ഇളകുന്ന പിങ്ക് ജനല്‍ കര്‍ട്ടനുകളുമൊഴികെ. വിവാഹ നാളിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം സേതുലക്ഷ്മിയുടെ ഓര്‍മകളില്‍ നിറയുന്നത് ആ ഇല്ലായ്മയാണ്. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍v...more10minPlay
June 10, 2025ഇത് നീ എഴുതിയതല്ല, ഏതോ അജ്ഞാതശക്തി നിന്നെ കൊണ്ട് എഴുതിച്ചതാണ്-യേശുദാസ് പറഞ്ഞു | M. D. Rajendranഗാനരചയിതാക്കള്‍ക്കിടയിലെ ഏകാന്തപഥികനാണ് എം.ഡി.ആര്. ആള്‍ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആത്മപ്രശംസാവേദികളിലും കാണാറില്ല അദ്ദേഹത്തെ. എന്തും നര്‍മ്മബോധത്തോടെ കാണുന്നതാണ് എം.ഡി.ആറിന്റെ ശൈലി. പ്രസംഗവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും ആത്മപ്രഘോഷണം നാട്ടുനടപ്പായിക്കഴിഞ്ഞ കാലത്ത് തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും സ്വയം കളിയാക്കാനും മടികാണിക്കാത്ത ഒരാള്‍. ധാരാളം ആരാധകരുണ്ടായിരുന്ന റേഡിയോ അവതാരകന്. കൂടെ നല്ലൊരു ശബ്ദാനുകരണ വിദഗ്ധനും. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more9minPlay
May 27, 2025തെന്നിന്ത്യയിലെ ഗാന കോകിലവും കളിക്കളത്തിലെ പടക്കുതിരയും തമ്മിലുള്ള അപൂര്‍വ സമാഗമം | കാതോരം | S. Janaki & IM Vijayanയാത്രയാക്കവേ വിജയന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ജാനകിയമ്മ പറഞ്ഞു: ''വലിയ സന്തോഷം. കളിക്കാരന് എന്ന് കേട്ടപ്പോള്‍ വളരെ ടഫ് ആയിരിക്കും എന്നാണ് കരുതിയത്. നിങ്ങള്‍ വളരെ സോഫ്റ്റ്. എപ്പോഴും ചിരിച്ചുകൊണ്ടേ ഇരിക്കുന്നു ... ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ.'' വികാരവായ്പ്പോടെ ആ വാക്കുകള്‍ കേട്ടുനിന്നു വിജയന്. പിന്നെ ഒരിക്കല്‍ കൂടി അമ്മയുടെ പാദങ്ങളില്‍ നമസ്കരിച്ചു. പാട്ടിലെ റാണിക്ക് കളിയിലെ രാജകുമാരന്റെ ആദരം. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more7minPlay
May 13, 2025രവി എഴുതിയ കഥയിലെ നായിക ഞാനാണ്.... അദ്ദേഹത്തിന്റെ സ്വപ്നകാമുകി...| Kathoram by Ravi Menonഓഫീസിലേക്കാണ് വിളി വന്നത്. ഫോണ്‍ കണക്റ്റ് ചെയ്യുമ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു: ഏതോ വല്യമ്മയാണെന്ന് തോന്നുന്നു. സാറിന്റെ ലേഖനത്തെപറ്റി സംസാരിക്കാനാണത്രേ... ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more8minPlay
April 29, 2025വീണുടഞ്ഞ കാപ്പിക്കപ്പ്, ചരിത്രം മാറ്റിയെഴുതിയ ജീവിതം | Actress manoramaചിരിച്ചുമാത്രം കണ്ടിട്ടുള്ള മുഖത്ത് ഒരു മിഴിനീര് മുത്തിന്റെ തിളക്കം. കരയാതെ കരയുകയാണോ ആ ചിരി. ഏത് ചിരിക്ക് പിന്നിലും ഉണ്ടാകും ഒരു കണ്ണുനീര് തുള്ളി. ഹോട്ടല്‍ മുറിയിലെ ചില്ലുജനാലയ്ക്ക് അപ്പുറത്തുള്ള കൂരിരുട്ടിനെ നോക്കി മനോരമ മന്ത്രിക്കുന്നു. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more10minPlay
April 15, 2025എന്നെ പാട്ടിന്റെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ ജയേട്ടന് | കാതോരം | P. Jayachandranചീറിപ്പായുന്ന പന്തിന്റെ മൂളക്കത്തിലും നിറഞ്ഞ ഗ്യാലറികളുടെ ആരവങ്ങളിലും മോഹിതനായി നടന്ന എന്നെ പാട്ടിന്റെ ലോകത്തിലൂടെ പാട്ടിന്റെ എഴുത്തിനെക്കുറിച്ചുള്ള ഏകാന്ത വഴികളിലൂടെ കൈ പിടിച്ചു നടത്തുകയായിരുന്നു ജയചന്ദ്രന്. ജന്മനാ പകല്ക്കിനാവുകാരനായ ഒരുത്തനെ കൂടുതല്‍ വലിയ സ്വപ്ന ജീവിയും ഉന്മാദിയും ആക്കിമാറ്റിയെടുത്ത ഒരു ചേര്‍ത്തുപിടിക്കല്‍. ഹോസ്റ്റ് രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more10minPlay
April 01, 2025ഗിരീഷിന്റെ ഹൃദയത്തില്‍ നിന്ന് കേട്ട സൂര്യകിരീടം | Gireesh Puthenchery | Podcastറേഡിയോയില്‍ നിന്നല്ല 'സൂര്യകിരീടം' ആദ്യം കേട്ടത്. ഓഡിയോ കാസറ്റില്‍ നിന്നുമല്ല; ഗാനരചയിതാവിന്റെ ഹൃദയത്തില്‍ നിന്നാണ്.തുറന്നിട്ട ജനാലയ്ക്കപ്പുറത്തെ ഏതോ വിദൂരബിന്ദുവില്‍ കണ്ണുനട്ടുകൊണ്ട്, മുല്ലശ്ശേരിയിലെ കിടപ്പുമുറിയില്‍ രാജുവേട്ടന്റെ കട്ടിലിനരികെ തലയിണയില്‍ ചാരിയിരുന്ന് ഗിരീഷ് പാടുന്നു: 'സൂര്യകിരീടം വീണുടഞ്ഞു രാവിന് തിരുവരങ്ങില്‍,പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നുനീറും നിഴലുകളാടുന്നൂ...| ' ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more9minPlay
March 25, 2025'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ' കൈവിരലിലെ പൊള്ളലിന്റെ പാട് കാണിച്ച് അഭിമാനത്തോടെ അമ്മൂമ്മ | Kathoram By Ravi Menonഅമ്മയോര്‍മ്മകളെ അമ്മൂമ്മയുമായി ചേര്‍ത്തുനിര്‍ത്തിയ മറ്റൊരനുഭവം കൂടി പങ്കുവെച്ചു ഫോണ്‍ വിളിച്ച യുവതി. ഗ്യാസ് അടുപ്പിനു തൊട്ടടുത്ത് റേഡിയോ വെച്ച് പാട്ട് കേള്‍ക്കുമ്പോള്‍ അബദ്ധത്തില്‍ തീയൊന്നാളി. റേഡിയോ എടുത്തുമാറ്റാനുള്ള യത്നത്തില്‍ സ്വന്തം കൈ പൊള്ളിയത് പോലും അറിഞ്ഞില്ല അവര്‍. 'ഇതെനിക്ക് യേശുദാസ് തന്ന സമ്മാനമാണെടീ എന്ന് കൈവിരലിലെ പൊള്ളലിന്റെ പാട് ഉയര്‍ത്തിക്കാണിച്ച് അഭിമാനത്തോടെ പറയുമായിരുന്നു അമ്മൂമ്മ....'അമ്മൂമ്മ ഇല്ലാതെ പോയത് കഷ്ടമായല്ലോ എന്നാണ് പെട്ടെന്നോര്‍ത്തത്. 'പൂര്‍ണേന്ദുമുഖി' ചിലപ്പോള്‍ ആസ്വദിച്ചു വായിച്ചേനെ അവര്‍.കഥ പറഞ്ഞുനിര്‍ത്തിയ ശേഷം തെല്ലൊരു സങ്കോചത്തോടെ വായനക്കാരിയുടെ ചോദ്യം: 'ഒരു ദിവസം വന്നാല്‍ പുസ്തകത്തില്‍ ഓട്ടോഗ്രാഫ് ചെയ്തു തരുമോ? അമ്മയുടെ കൂടി ആഗ്രഹമാണ്. വിരോധമില്ലെമെങ്കില്.....' ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. ...more6minPlay
FAQs about Kathoram Ravi Menon | Music Podcast:How many episodes does Kathoram Ravi Menon | Music Podcast have?The podcast currently has 48 episodes available.