വിദ്യാരംഭച്ചടങ്ങുകൾ വിപുലമായി നടക്കുന്ന ദിവസമാണിന്ന്. എന്നാൽ, എല്ലാവർക്കും തുല്യാവകാശത്തോടെ അക്ഷരജ്ഞാനത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല മുമ്പ് ഈ ചടങ്ങുകൾ എന്നത് മറക്കരുത്. അയ്യൻകാളി, സാവിത്രി ഫൂലെ, ഫാത്തിമ ഷെയ്ഖ് തുടങ്ങിയ നിരവധി സാമൂഹ്യപരിഷ്കർത്താക്കളുടെ ശ്രമഫലമായാണ് അറിവ് നിഷേധിക്കപ്പെട്ടവർക്കും അക്ഷരം പഠിക്കാൻ അവസരമുണ്ടായത് എന്ന സത്യം വിജയദശമി ആഘോഷങ്ങളിൽ മറഞ്ഞുപോകരുത് എന്ന് ഓർമ്മിപ്പിക്കുന്നു, മോണിംഗ് വോയ്സിൽ രേഖാരാജ്.