Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 467 episodes available.
December 15, 2023മോണിംഗ് വോയ്സ് 27 | സൈബർ അധിക്ഷേപത്തിനെതിരായ നിയമ പോരാട്ടംവ്യക്തിപരമായി അധിക്ഷേപിക്കുക എന്നത് സാമൂഹ്യമാധ്യമങ്ങളിലെ ഒരു പ്രവണതയാണ്. ഇത്തരത്തിലുള്ള സൈബർ ലിഞ്ചിംഗിനെതിരെ കേസുമായി മുന്നോട്ടുപോകുന്നവർ കുറവാണ്. എന്നാൽ ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആദ്യമായി കേരളത്തിൽ ഒരു കോടതി വിധിയുണ്ടായിരിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രസാദ് അമോർ നൽകിയ മാനനഷ്ട കേസിലാണ് ഈ വിധി. കേസിനെക്കുറിച്ചും സൈബർ പെരുമാറ്റരീതികളിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രസാദ് അമോർ സംസാരിക്കുന്നു....more11minPlay
December 12, 2023മോണിംഗ് വോയ്സ് 26 | സ്ത്രീധനം: തുടച്ചുനീക്കേണ്ട കൊടും വിപത്ത്സ്ത്രീധനമായും ഭർതൃഗൃഹത്തിലെ പീഡനമായും ബന്ധപ്പെട്ട മരണവാർത്തകൾ കേരളത്തിൽ പതിവായിരിക്കുന്നു. നമ്മുടെ കുടുംബ വ്യവസ്ഥയും മതങ്ങളും പുരുഷാധിപത്യപരമാണ് എന്നതാണ് വിവാഹങ്ങൾ ഈ രീതിയിൽ മാറാനുള്ള മുഖ്യ കാരണം. ഈ വിഷയത്തെക്കുറിച്ച് മോണിംഗ് വോയ്സിൽ സംസാരിക്കുന്നു സാറാ ജോസഫ്....more17minPlay
December 09, 2023മോണിംഗ് വോയ്സ് 25 | യുദ്ധകാലത്തെ മനുഷ്യാവകാശ ദിനംഇന്ന് ഡിസംബർ 10, അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ ഇന്ന് എങ്ങനെയാണ് വിലയിരുത്തേണ്ടത്? എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന യുദ്ധകാലത്ത് എങ്ങനെയാണ് ഈ ദിനത്തെ ഓർമ്മിക്കേണ്ടത്? അന്താരാഷ്ട്ര പഠന വിദഗ്ധനായ പ്രൊഫ. എ.കെ രാമകൃഷ്ണൻ സംസാരിക്കുന്നു....more13minPlay
December 06, 2023മോണിംഗ് വോയ്സ് 24 | അക്ഷരജ്ഞാനം മാത്രമല്ല വിദ്യാഭ്യാസംഅക്ഷരം എഴുതാനും വായിക്കാനും അറിയാത്ത വിദ്യാർത്ഥികൾക്ക് പോലും എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നൽകുകയാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. അത് സർക്കാർ നിലപാടായി കാണേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉടൻ തിരുത്തുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ചുള്ള നിരീക്ഷണം പങ്കുവയ്ക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ....more12minPlay
December 03, 2023മോണിംഗ് വോയ്സ് 23 | തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾരാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന രാഷ്ട്രീയ സന്ദേശം എന്താണ്? 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ ഈ ഫലം എങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത്? മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ സംസാരിക്കുന്നു....more13minPlay
November 30, 2023മോണിംഗ് വോയ്സ് -22 | ചാർധാം പാതയിലെ അപകടങ്ങൾആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്ക് ശേഷം ഉത്തരകാശിയിലെ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് രാജ്യം. എന്നാൽ ആശ്വാസത്തോടൊപ്പം ചർച്ച ചെയ്യേണ്ട ഗൗരവമായ ഒരു വിഷയമുണ്ട്. തീർത്ഥാടന ടൂറിസത്തിനായി ദുർബലമായ ഹിമാലയൻ പർവ്വതങ്ങളിൽ ഇത്തരത്തിലുള്ള തുരങ്കം നിർമ്മിക്കുന്നത് മഹാദുരന്തങ്ങൾക്ക് കാരണമാകില്ലേ? മോണിംഗ് വോയ്സിൽ സംസാരിക്കുന്നു ഭൗമശാസ്ത്രജ്ഞനായ ഡോ. സി.പി രാജേന്ദ്രൻ....more9minPlay
November 27, 2023മോണിംഗ് വോയ്സ് 21 | ചാന്തുപൊട്ടിൽ നിന്നും കാതലിലേക്കുള്ള ദൂരംജിയോ ബേബി ചിത്രം കാതൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണല്ലോ. ക്വിയർ സമൂഹത്തിലെ പലരും ആഘോഷങ്ങളോടെയാണ് ഈ സിനിമയെ സ്വീകരിക്കുന്നത്. എന്തുകൊണ്ട് 'കാതൽ' പ്രധാനമാകുന്നു എന്ന് വിശദീകരിക്കുകയാണ് അത്തരം ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന ക്വിയർ ആക്ടിവിസ്റ്റ് അതുൽ പി.വി....more6minPlay
November 24, 2023മോണിംഗ് വോയ്സ് - 20 | തുല്യപ്രാതിനിധ്യം ഉടൻ ഉറപ്പാക്കണംലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ പാസാക്കപ്പെട്ടെങ്കിലും 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല എന്നാണ് വ്യവസ്ഥ. എന്നാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം എന്ന ക്യാമ്പയിനുമായി മുന്നോട്ടുപോവുകയാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനം. ഈ മുന്നേറ്റത്തിന്റെ സാമൂഹ്യപ്രാധാന്യത്തെക്കുറിച്ച് മോണിംഗ് വോയ്സിൽ സംസാരിക്കുന്നു പ്രസ്ഥാനത്തിന്റെ കൺവീനറും സാമൂഹ്യപ്രവർത്തകയുമായ എം സുൽഫത്ത്....more8minPlay
November 20, 2023മോണിംഗ് വോയ്സ് - 19 | ഗോവ ഫെസ്റ്റിവലിൽ പ്രതീക്ഷിക്കുന്നത്54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തുടക്കമായിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി 270ലേറെ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനുള്ളത്. ഈ വർഷത്തെ ഗോവ ഫെസ്റ്റിവലിൽ പ്രതീക്ഷിക്കുന്ന സിനിമാനുഭവങ്ങളെക്കുറിച്ച് മോണിംഗ് വോയ്സിൽ സംസാരിക്കുന്നു സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ ഗോപിനാഥൻ....more12minPlay
November 17, 2023മോണിംഗ് വോയ്സ്-18 | ആരുടെ നവ കേരളം?ഏറെ ആഘോഷങ്ങളോടെ നവകേരള സദസ് ആരംഭിച്ചിരിക്കുകയാണ്. എന്താണ് ഈ ആഘോഷത്തിന്റെ മറുവശം ? കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും ഫ്യൂഡൽ മൂല്യങ്ങളും സവർണ്ണബോധവും കടന്നുകയറുകയാണോ? സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തിടുക്കം കൂട്ടിയ കേരളം ജാതി സെൻസസിനെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? മോണിംഗ് വോയ്സിൽ, ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു....more15minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 467 episodes available.