Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 450 episodes available.
December 26, 2023മോണിംഗ് വോയ്സ് 30 | 2024ലെ ജനാധിപത്യ പ്രതീക്ഷകൾലോകം പുതുവർഷത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് തെരഞ്ഞെടുപ്പ് വർഷമാണ്. ജനാധിപത്യം രാജ്യത്ത് നിലനിൽക്കുമോ എന്ന് തീരുമാനിക്കപ്പെടുന്ന വർഷം. എന്നാൽ ശക്തമായ ഒരു പ്രതിപക്ഷം രൂപപ്പെട്ടാൽ അത്തരം ആശങ്കകൾ വേണ്ടതില്ല എന്നാണ് എഴുത്തുകാരനായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെടുന്നത്....more10minPlay
December 22, 2023മോണിംഗ് വോയ്സ് 29 | പ്രചരണ ജാഥയായി അവസാനിച്ച നവ കേരള സദസ്സംവാദങ്ങളേക്കാൾ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ നവ കേരള സദസ് സമാപിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ നടത്തിയ ഈ യാത്രയുടെ ബാക്കിപത്രം എന്താണ്? സാമൂഹ്യപ്രവർത്തകനായ സി.ആർ നീലകണ്ഠൻ സംസാരിക്കുന്നു....more15minPlay
December 18, 2023മോണിംഗ് വോയ്സ് - 28 | ഗവർണർ പദവിയുടെ രാഷ്ട്രീയവത്കരണംഗവർണ്ണറും സംസ്ഥാന സർക്കാരും തമ്മിലുള്ള സംഘർഷം കേരള രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, ജനാധിപത്യ സംവിധാനത്തിൽ ഗവർണർ എന്ന പദവിയുടെ ആവശ്യമെന്താണെന്നും അത് എങ്ങനെയാണ് നിർവഹിക്കേണ്ടതെന്നും സംസാരിക്കുന്നു പൊളിറ്റിക്കൽ സയിന്റിസ്റ്റ് ഡോ. ജെ പ്രഭാഷ്....more8minPlay
December 15, 2023മോണിംഗ് വോയ്സ് 27 | സൈബർ അധിക്ഷേപത്തിനെതിരായ നിയമ പോരാട്ടംവ്യക്തിപരമായി അധിക്ഷേപിക്കുക എന്നത് സാമൂഹ്യമാധ്യമങ്ങളിലെ ഒരു പ്രവണതയാണ്. ഇത്തരത്തിലുള്ള സൈബർ ലിഞ്ചിംഗിനെതിരെ കേസുമായി മുന്നോട്ടുപോകുന്നവർ കുറവാണ്. എന്നാൽ ഫേസ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആദ്യമായി കേരളത്തിൽ ഒരു കോടതി വിധിയുണ്ടായിരിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രസാദ് അമോർ നൽകിയ മാനനഷ്ട കേസിലാണ് ഈ വിധി. കേസിനെക്കുറിച്ചും സൈബർ പെരുമാറ്റരീതികളിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രസാദ് അമോർ സംസാരിക്കുന്നു....more11minPlay
December 12, 2023മോണിംഗ് വോയ്സ് 26 | സ്ത്രീധനം: തുടച്ചുനീക്കേണ്ട കൊടും വിപത്ത്സ്ത്രീധനമായും ഭർതൃഗൃഹത്തിലെ പീഡനമായും ബന്ധപ്പെട്ട മരണവാർത്തകൾ കേരളത്തിൽ പതിവായിരിക്കുന്നു. നമ്മുടെ കുടുംബ വ്യവസ്ഥയും മതങ്ങളും പുരുഷാധിപത്യപരമാണ് എന്നതാണ് വിവാഹങ്ങൾ ഈ രീതിയിൽ മാറാനുള്ള മുഖ്യ കാരണം. ഈ വിഷയത്തെക്കുറിച്ച് മോണിംഗ് വോയ്സിൽ സംസാരിക്കുന്നു സാറാ ജോസഫ്....more17minPlay
December 09, 2023മോണിംഗ് വോയ്സ് 25 | യുദ്ധകാലത്തെ മനുഷ്യാവകാശ ദിനംഇന്ന് ഡിസംബർ 10, അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സാർവ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ ഇന്ന് എങ്ങനെയാണ് വിലയിരുത്തേണ്ടത്? എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്ന യുദ്ധകാലത്ത് എങ്ങനെയാണ് ഈ ദിനത്തെ ഓർമ്മിക്കേണ്ടത്? അന്താരാഷ്ട്ര പഠന വിദഗ്ധനായ പ്രൊഫ. എ.കെ രാമകൃഷ്ണൻ സംസാരിക്കുന്നു....more13minPlay
December 06, 2023മോണിംഗ് വോയ്സ് 24 | അക്ഷരജ്ഞാനം മാത്രമല്ല വിദ്യാഭ്യാസംഅക്ഷരം എഴുതാനും വായിക്കാനും അറിയാത്ത വിദ്യാർത്ഥികൾക്ക് പോലും എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നൽകുകയാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. അത് സർക്കാർ നിലപാടായി കാണേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉടൻ തിരുത്തുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ചുള്ള നിരീക്ഷണം പങ്കുവയ്ക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ അബ്ദുള്ളക്കുട്ടി എടവണ്ണ....more12minPlay
December 03, 2023മോണിംഗ് വോയ്സ് 23 | തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾരാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന രാഷ്ട്രീയ സന്ദേശം എന്താണ്? 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ ഈ ഫലം എങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത്? മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ സംസാരിക്കുന്നു....more13minPlay
November 30, 2023മോണിംഗ് വോയ്സ് -22 | ചാർധാം പാതയിലെ അപകടങ്ങൾആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്ക് ശേഷം ഉത്തരകാശിയിലെ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് രാജ്യം. എന്നാൽ ആശ്വാസത്തോടൊപ്പം ചർച്ച ചെയ്യേണ്ട ഗൗരവമായ ഒരു വിഷയമുണ്ട്. തീർത്ഥാടന ടൂറിസത്തിനായി ദുർബലമായ ഹിമാലയൻ പർവ്വതങ്ങളിൽ ഇത്തരത്തിലുള്ള തുരങ്കം നിർമ്മിക്കുന്നത് മഹാദുരന്തങ്ങൾക്ക് കാരണമാകില്ലേ? മോണിംഗ് വോയ്സിൽ സംസാരിക്കുന്നു ഭൗമശാസ്ത്രജ്ഞനായ ഡോ. സി.പി രാജേന്ദ്രൻ....more9minPlay
November 27, 2023മോണിംഗ് വോയ്സ് 21 | ചാന്തുപൊട്ടിൽ നിന്നും കാതലിലേക്കുള്ള ദൂരംജിയോ ബേബി ചിത്രം കാതൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണല്ലോ. ക്വിയർ സമൂഹത്തിലെ പലരും ആഘോഷങ്ങളോടെയാണ് ഈ സിനിമയെ സ്വീകരിക്കുന്നത്. എന്തുകൊണ്ട് 'കാതൽ' പ്രധാനമാകുന്നു എന്ന് വിശദീകരിക്കുകയാണ് അത്തരം ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന ക്വിയർ ആക്ടിവിസ്റ്റ് അതുൽ പി.വി....more6minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 450 episodes available.