ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

Download on the App Store

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar episodes

  • മുഹമ്മദ്‌ നബി തന്റെ സൗകര്യത്തിന്‌ രചിച്ചതല്ലേ ഖുർആൻ | Quran Series | Question-26 | MM Akbar

    Topic :: ❓ എത്ര വട്ടം നിസ്കരിക്കണം എന്നോ എങ്ങനെ നിസ്കരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും ഖുർആനിലില്ല.  മുഹമ്മദിന് ആരെയൊക്കെ കെട്ടാം  എന്നും മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്നും മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നും തുടങ്ങിയ കാര്യങ്ങൾ  ഖുർആനിലുണ്ട്. മുഹമ്മദിന്റെ പ്യൂൺ മാത്രമാണ് ഖുർആനിലെ അല്ലാഹുവെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയുമോ ?

    ബൈജു അബ്ദുൽ റഹ്‌മാൻ, യൂണിവേഴ്സിറ്റി

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    30 min
  • ഏഴ് ആകാശങ്ങൾ എന്ന ഖുർആൻ പരാമർശം ശരിയാണോ? Quran Series | Question-25 | MM Akbar

    Topic :: ❓ ഏഴ് ആകാശങ്ങളുണ്ട് എന്ന ഖുർആനിന്റെ പരാമർശം അബദ്ധമല്ലേ? ആകാശം എന്ന ഒരു വസ്തു തന്നെ ഇല്ലാതിരിക്കെ, ഏഴ് ആകാശം എന്ന മിത്തിന് ഖുർആൻ അംഗീകാരം നൽകുന്നത് തികച്ചും അശാസ്ത്രീയമല്ലേ. ഇത് ഏഴ് അന്തരീക്ഷപാളികളെക്കുറിച്ചാണ് എന്ന് വ്യാഖ്യാനിക്കുന്ന പ്രബോധകർ സ്വയം പരിഹാസ്യരാവുകയല്ലേ ചെയ്യുന്നത്? നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്ഫാ സെഞ്ചുറി 4. 5 പ്രകാശവര്ഷങ്ങള് ദൂരെയാണ്. ഹദീഥുകൾ പറയുന്നത് ഒന്നാനാകാശം 500 വർഷങ്ങളുടെ മാത്രം അകലെയാണെന്നാണ്. ഇത് എത്രമാത്രം ശരിയാണ്? 

    ഫയാസ് എറണാകുളം
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #SevenSky

    12 min
  • ഖുർആനിൽ പറഞ്ഞ അലഖക്ക് ഭ്രൂണം എന്ന് അർത്ഥമുണ്ടോ ? Quran Series | Question-24 | MM Akbar

    Question:❓ഖുർആനിൽ അലഖയിൽ നിന്നാണ് മനുഷ്യനുണ്ടായത് എന്ന വചനത്തെ ചില വ്യാഖ്യാന ഫാക്ടറികൾ ഭ്രൂണത്തെ ക്കുറിച്ചാണ് അലഖ  എന്ന പറഞ്ഞത് എന്ന് ദുർവ്യാഖ്യാനിക്കാറുണ്ട്. ഭൂലോകത്തെ ഏതെങ്കിലും ഒരു ഡിക്ഷനറിയിൽ അലാഖയെന്ന അറബി പദത്തിന് ഭ്രൂണം എന്ന അർഥം പറഞ്ഞതായി കാണിച്ച് തരാൻ കഴിയുമോ? ഇല്ലെങ്കിൽ ഈ കഞ്ഞി വ്യാഖ്യാനം നടത്തി ഖുർആനിനെ വെളുപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുകൂടെ ? 

    -സുബൈർ മലപ്പുറം 
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #Alaqa #Embryology

    13 min
  • യഹ്‌യ എന്ന പേര് ഖുർആൻ പറഞ്ഞത് തെറ്റാണോ? Quran Series | Question-23 | MM Akbar

    Topic :: ❓Yohannan എന്ന പേര് ബൈബിൾ പഴയ നിയമത്തിൽ ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. പേര് BC 400ൽ യൂസ് ചെയ്യതതായി Wikipedia പറയുന്നു. എന്നാൽ ഖുർആൻ പറയുന്നു. Yahya എന്ന പേര് മുന്പ് ഉപയോഗിച്ചിട്ടില്ലന്ന്.??

    Name : Shameem Babu
    Place: Vallikunnu, Malappuram
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #Yahya

    11 min
  • ഖുർആൻ പഠിപ്പിച്ച മൃഗബലി ക്രൂരമല്ലേ? Quran Series | Question-22 | MM Akbar

    Topic :: ❓പുണ്യം നേടാനായി മൃഗബലി നടത്താൻ ഖുർആൻ പറയുന്നു. മൃഗങ്ങൾ കടുത്ത വേദനയാണ് ബലിയുടെ സമയത്ത് അനുഭവിക്കുന്നത്. നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങളെപ്പോലും ബലിയറുക്കാറുണ്ട്. ഇത് കൊടും ക്രൂരതയല്ലേ? - ബിച്ചാൻ, ആമയൂർ

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism #AnimalSacrifice


    11 min
  • അടിമത്തം അനുവദിച്ച ഖുർആൻ ക്രൂരമല്ലേ? Quran Series | Question-21 | MM Akbar

    Question::❓തിന്മകളെല്ലാം നിരോധിച്ചുവെന്നവകാശപ്പെടുന്ന  ഖുർആൻ  പക്ഷെ അടിമത്തം നിരോധിച്ചിട്ടില്ല. അല്ലാഹു അടിമത്തം പ്രോത്സാഹിപ്പിക്കുന്നതാണ് ഖുർആനിലും ഹദീഥുകളിലും കാണുന്നത്. മുഹമ്മദ് നബി മദ്യം നിരോധിച്ചതുപോലെ പടിപടിയായാണ് അടിമത്തം നിരോധിച്ചതെന്ന് പലരും ന്യായീകരിക്കാറുണ്ട്. ശുദ്ധ കളവാണിത്. നബിയുടെ കാലത്തിന് ശേഷവും ഈ അടുത്ത കാലം വരെ മുസ്ലിം നാടുകളിൽ അടിമത്തം നിലനിന്നിരുന്നുവെന്ന് മലയാളപുസ്തകങ്ങളിൽ പോലും  പറയുന്നുണ്ട്. ഒരു യുക്തിവാദിയുടെ ചോദ്യമാണിത് . മറുപടി പ്രതീക്ഷിക്കുന്നു?

    ഫഹീം അബ്ദുസ്സമദ്, പേട്ട 
    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism Slavery

    28 min
  • ഖുർആനിലെ വിധിവിശ്വാസം മനുഷ്യസ്വാതന്ത്ര്യത്തിന് എതിരാണോ? Quran Series | Question -20 | MM Akbar

    Question :: ❓ ഞാൻ ഏതായിരുന്നാലും നരകത്തിലാണെന്ന് നിങ്ങളുടെ 

    ഖുർആനിൽ എഴുതിവെച്ചിട്ടുണ്ട്. അല്ലാഹു എഴുതി വെച്ചത് മാറ്റാൻ ആർക്കും കഴിയില്ലല്ലോ. പിന്നെയെന്തിനാണ് നിങ്ങൾ എന്നെ നന്നാക്കാൻ ശ്രമിക്കുന്നത്? യുക്തിവാദിയായ തന്റെ മകനെ അവന്റെ ഉപ്പാന്റെ നിർദേശപ്രകാരം ഉപദേശിക്കാൻ ചെന്നപ്പോൾ കേട്ടതാണിത്. എന്താണ് ഇതിനുള്ള മറുപടി?
    അബൂബക്കർ പാങ്ങോട് 
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #Qadr

    17 min
  • ഖുർആനിലേത് പോലൊരു സൂറത്ത് രചിക്കാനാവില്ലേ ? Quran Series | Question-19 | MM Akbar

    Question :: ❓ 1. രവിചന്ദ്രൻ പറയുന്നുഖുർആനിൽ മാറ്റത്തിരുത്തലില്ല എന്ന വാദം തെറ്റാണ്. വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത ഖുർആനാണ്. ചില ഖുർആൻ പതിപ്പുകൾക്ക് ചില രാജ്യങ്ങളിൽ വിലക്കുള്ളത് ഇതുകൊണ്ടാണ്. വിശദീകരിക്കാമോ?

    2. ഇതു പോലുള്ള ഒരു ഗ്രന്ഥം കൊണ്ടു വരാമോ എന്ന ഖുർആന്റെ വെല്ലുവിളിയിൽ എന്തർത്ഥമാണുള്ളത്. എല്ലാ സർഗാത്മക സൃഷ്ടികളും മൗലികമല്ലേ . MT യുടെ രണ്ടാമൂഴമോ ബഷീറിന്റെ ബാല്യകാലസഖിയോ വേറൊരാൾക്ക് എഴുതാൻ കഴിയുമോ എന്ന ചോദ്യത്തിൽ എന്തർത്ഥമാണുള്ളത്. ഓരോ കുതിയും ഘടനയിലും പദവിന്യാസത്തിലും ആശയത്തിലും വേറിട്ടു നിൽക്കുന്നതല്ലേ . അതുകൊണ്ടല്ലേ സാഹിത്യ ചോരണം ഏറെ ചർച്ച ചെയ്യപ്പെടുന്നത്? - Khader Palazhi
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism

    9 min
  • ബഹുദൈവാരാധകരെ കൊല്ലാൻ ഖുർആൻ കല്പിക്കുന്നുണ്ടോ ? Quran Series | Question-18 | MM Akbar

    Question :: ❓ വിശുദ്ധമായ മാസങ്ങൾ കഴിഞ്ഞാൽ ബഹുദൈവവിശ്വാസികളെ നിങ്ങൾ കൊല്ലാക. കിട്ടിയിടത്ത് വെച്ച് അവരെ പിടിക്കുകയും ഉപരോധിക്കുകയും എല്ലാ സ്ഥലങ്ങളിലും അവർക്കായി പതിയിരിക്കുകയും  ചെയ്യുക" ഇത് ഭീകരതയുണ്ടായേക്കുന്ന വചനമാണെന്ന വിമര്ശനത്തെക്കുറിച്ച് എന്ത് പറയുന്നു? സ്വാമി ദയാനത സരസ്വതി തന്റെ സത്യാർത്ഥ പ്രകാശത്തിലെ 14 ആം അധ്യായത്തിലും അയാൻ ഹിര്സി അലി തന്റെ പുസ്തകങ്ങളിലുമെല്ലാം ഇത്തരം വചനങ്ങളുദ്ധരിച്ചുകൊണ്ടാണ് ഇസ്ലാം ഭീകരതയുടെ മതമാണെന്ന് സ്ഥാപിക്കുന്നത്. അവർക്ക് എങ്ങനെ മറുപടി പറയാൻ കഴിയും?  മിന്ഹാ ഹബീബ്, പരപ്പനങ്ങാടി

    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism

    17 min
  • വിവിധ ഖുർആനുകളിൽ വ്യത്യാസങ്ങളുണ്ടോ ? Quran Series | Question-17 | MM Akbar

    Question :: ❓ യുക്തിവാദി നേതാവ് പറയുന്നു ഖുർആനിൽ മാറ്റത്തിരുത്തലില്ല എന്ന വാദം തെറ്റാണ്. വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത ഖുർആനാണ്. ചില ഖുർആൻ പതിപ്പുകൾക്ക് ചില രാജ്യങ്ങളിൽ വിലക്കുള്ളത് ഇതുകൊണ്ടാണ്. വിശദീകരിക്കാമോ? ഖാദർ പാലാഴി

    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #ArabicQuran

    14 min

About ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

From the publisher's feed

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്.…