ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

Download on the App Store

ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar episodes

  • ഖുർആൻ എന്തുകൊണ്ട് അറബിയിൽ അവതീർണമായി? Quran Series | Question-16 | MM Akbar

    Question :: ❓ ഖുർആൻ എന്തുകൊണ്ടാണ് അറബിയിൽ അവതരിപ്പിക്കപ്പെട്ടത്? മുഴുവൻ മനുഷ്യർക്കും വേണ്ടി അവതരിക്കപ്പെട്ടതായിരുന്നുവെങ്കിൽ എല്ലാ ഭാഷകളിലും അവതരിപ്പിക്കേണ്ടിയിരുന്നില്ലേ? ദൈവത്തിന് അറബി മാത്രമേ അറിയൂവെന്നാണോ? അറബികൾക്ക് മാത്രം ദൈവവചനങ്ങൾ  മനസ്സിലായാൽ മതിയെന്നാണോ? 

    Speaker :: എം. എം അക്ബർ
    Why Quran in Arabic?
    #MMAkbar #QuranSeries #QuranCriticism #ArabicQuran

    9 min
  • ഖുർആൻ വചനങ്ങൾ ആട് തിന്നു നശിപ്പിച്ചുവോ? Quran Series | Question-15 | MM Akbar

    Question :: ❓ വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന് കൽപിക്കുന്ന ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നും അത് ആട് തിന്ന് നശിച്ചുപോവുകയാണുണ്ടായതെന്നും ആയിഷ പറയുന്നതായി പരാമർശിക്കുന്ന ഹദീഥുണ്ടല്ലോ. മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ഖുർആനിൽ നിന്ന് പലതും ആടും ഒട്ടകവുമെല്ലാം തിന്ന് നശിച്ചു പോയിട്ടുണ്ടാകാമെന്നല്ലേ ഈ ഹദീഥ് വ്യക്തമാക്കുന്നത്? അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.?

    - ഷഫീഖ്, തൃശൂർ (റിയാദ്) 
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism

    10 min
  • അമുസ്ലിംകളെകണ്ടിടത്ത് വെച്ച് കൊല്ലാൻ ഖുർആനിലുണ്ടോ ? Quran Series | Question-14 | MM Akbar

    Question :: ❓അമുസ്ലിംകളെ കണ്ടിടത്ത് വെച്ച് കൊല്ലാൻ ആവശ്യപ്പെടുന്ന  ഗ്രന്ഥമാണ് ഖുർആൻ. അത് കൈവശം വെച്ചിരിക്കുന്ന മുസ്ലിംകൾ  അപകടകാരികളാണ്. ഭരണമില്ലാത്തതുകൊണ്ടാണ് ഇന്ത്യയിൽ അവർ ആരെയും കൊല്ലാത്തത്. ഭരണം കിട്ടിയാൽ എല്ലാവരെയും കൊന്നൊടുക്കണമെന്നാണ്  ഖുർആൻ പറയുന്നത്. ഒരു യുക്തിവാദിയുടെ വിമർശനം. എന്ത് പറയുന്നു?

    - മുസ്തഫ, പള്ളിക്കൽ 
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism

    11 min
  • വ്യഭിചാരിയെ കല്ലെറിയണമെന്ന ഖുർആൻ വചനം നഷ്ടപ്പെട്ടുവോ? Quran Series | Question-13 | MM Akbar

    Question :: ❓വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന ഒരു ആയത്ത് ഖുർആനിലുണ്ടായിരുന്നുവെന്നും അത് നഷ്ടപ്പെട്ടുപോകുകയാണുണ്ടായത് എന്നും ഹദീഥുകളിലുണ്ടല്ലോ? ഖുർആനിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അത് അവതരിക്കപ്പെട്ട വിശുദ്ധിയിൽ തന്നെ നിലനിൽക്കുന്നുണ്ടെന്നുമുള്ള മുസ്ലിംകളുടെ അവകാശവാദം തെറ്റാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

    ?) ജോൺ ജോസഫ് 
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism

    9 min
  • നക്ഷത്രങ്ങൾ പിശാചുക്കളെ എറിയാനാണെന്ന് ഖുർആൻ പറയുന്നുണ്ടോ ? Quran Series | Question-12 | MM Akbar

    Question :: ❓ഖുർആനിൽ പല വചനങ്ങളിലും നക്ഷത്രങ്ങളെ 

    സൃഷ്ടിച്ചിരിക്കുന്നത് പിശാചുക്കളെ എറിയാൻ  വേണ്ടിയാണെന്ന് പറഞ്ഞിരിക്കുന്നു. അത് കൊള്ളിമീനുകളെക്കുറിച്ചാണെന്ന് ഹദീഥുകളിലും വന്നിരിക്കുന്നു. നക്ഷത്രങ്ങൾ കൊള്ളിമീനുകളല്ല എന്ന് ഇന്ന് നമുക്കറിയാം. ആകാശത്തുനിന്നുള്ള നക്ഷത്രങ്ങൾ ഉതിർന്നു വീഴുന്നതാണ് കൊള്ളിമീനുകൾ എന്ന ധാരണയായി എഴുതിയതല്ല ഇതെന്ന് പറയാൻ കഴിയുമോ?   ഇതെല്ലാം വിശ്വസിക്കുവാൻ ഈ നൂറ്റാണ്ടിൽ ആർക്കെങ്കിലും കഴിയുമോ? യുക്തിവാദിയുടെ ചോദ്യമാണ്. എന്താണ് മറുപടി?  ഫയാസ് എറണാകുളം ,അഷ്‌റഫ് ഖത്തർ

    Speaker :: എം. എം അക്ബർ

    #MMAkbar #QuranSeries #QuranCriticism

    12 min
  • ഖുർആനിൽ വൈരുധ്യങ്ങളില്ലെന്ന് പറയാനാകുമോ? Quran Series | Question-11 | MM Akbar

    ❓ ഖുർആനിൽ വൈരുധ്യങ്ങളില്ലെന്നാണല്ലോ നിങ്ങളുടെ വാദം. എന്നാൽ ഖുർആനിലെ നിരവധി വൈരുധ്യങ്ങൾ വിശദീകരിക്കുന്ന വെബ്സൈറ്റുകളുണ്ട്. അതിനൊന്നും മറുപടി പറയാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് അല്ലാഹുവിന്റെ അടുക്കൽ ദിവസം ആയിരം വർഷത്തിന് സമമാണെന്ന്  22:47 ലും  32:5ലും പറയുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി 50000 വർഷത്തിന് സമമാണെന്ന് 70: 4 ലും പറയുന്നു. അതേപോലെതന്നെ 7: 54 ൽ ആകാശങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ആര് ദിവസം കൊണ്ടാണെന്ന് പറയുന്നു. എന്നാൽ 41: 9-12 ൽ എട്ട് ദിവസം കൊണ്ടയാണെന്നും പറയുന്നു. ഇവ വ്യക്തമായ വൈരുധ്യമല്ലേ?  ?) മുഹമ്മദ് റഈസ്, പൈമറ്റം 

    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #AfterDeath

    11 min
  • ബൈബിളിൽ നിന്ന് കോപ്പിയടിച്ചതല്ലേ ഖുർആൻ? Quran Series | Question-10 | MM Akbar

    Question :: ❓ഖുർആനിലും ബൈബിളിലും കാണുന്നത് ഒരേ കഥകളാണ്. ഇത് വ്യക്തമാക്കുന്നത് മുഹമ്മദ് നബി ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണ് ഖുർആൻ എന്നാണ്. ബൈബിളിൽ നിന്ന് കഥകൾ കോപ്പിയടിച്ച് താൻ പ്രവാചകനാണെന്ന് വരുത്തുന്നതിനായി മുഹമ്മദ് നബി എഴുതിയുണ്ടാക്കിയ പുസ്തകമാണ് ഖുർആൻ എന്ന് ഞാൻ പറഞ്ഞാൽ അത് നിഷേധിക്കുവാൻ കഴിയുമോ?

    സിനാൻ പികെ കുവൈറ്റ്
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #QuranBible

    12 min
  • നസ്ഖ് (ദുർബലപ്പെടുത്തൽ) ഖുർആനിന്റെ സത്യതയെ ബാധിക്കുമോ? Quran Series | Question-09 | MM Akbar

    Question :: ❓ഖുർആനിലെ ചില വചനങ്ങൾ ദുര്ബലപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന്  പറയുന്നു. സർവ്വജ്ഞനായ ദൈവത്തിന് അവൻ ഒരിക്കൽ അവതരിപ്പിച്ച വചനങ്ങൾ കൊള്ളുകയില്ലെന്ന് പിന്നീട് ബോധോദയമുണ്ടായി എന്നല്ലേ ഇതിനർത്ഥം. അങ്ങനെയെങ്കിൽ അല്ലാഹു സർവ്വജ്ഞനാണ് എന്ന് പറയുന്നതെങ്ങനെ? 

    🖊 അനിൽലാൽ, പെരുമ്പാവൂർ 
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #AfterDeath

    9 min
  • സ്വർഗ്ഗ-നരകങ്ങളെക്കുറിച്ച് ഖുർആൻ കള്ളം പറഞ്ഞതാണോ? Quran Series | Question-08 | MM Akbar

    Question :: ❓ഞാൻ ഇസ്ലാമിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്റെ സംശയം അല്ലാഹു കള്ളം പറയുമോയെന്നാണ്. ഖുർആനിൽ മരണാനന്തരജീവിതത്തെയും സ്വർഗ്ഗത്തെയും നരകത്തെയുമെല്ലാം കുറിച്ച് പറയുന്നുണ്ട്. ഇത് കള്ളമാകാൻ സാധ്യതയുണ്ടോ ? 

    ശ്രീകാന്ത് സുരേഷ്, കണ്ണൂർ
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #AfterDeath

    15 min
  • ഖുർആനിൽ ശാസ്ത്രീയ സിദ്ധാന്തങ്ങൾ പ്രവചിച്ചിട്ടുണ്ടോ? Quran Series | Question-07 | MM Akbar

    Question :: ❓ഖുർആൻ 21: 30 ന്റെ അടിസ്ഥാനത്തിൽ ചിലർ ഖുർആനിൽ bigbang theory യെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് പറയാറുണ്ട്. ഇപ്പറഞ്ഞത് ശരിയാണോ? ഖുർആൻ ബിഗ്‌ബാംഗ് തിയറിയെക്കുറിച്ച് പ്രവചിച്ചിട്ടുണ്ടോ?

    ?) നിഹാൽ, കാളികാവ്.
    Speaker :: എം. എം അക്ബർ
    #MMAkbar #QuranSeries #QuranCriticism #Quran&Science

    22 min

About ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by MM Akbar

From the publisher's feed

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്.…