Manorama Children

Manorama Children

By Manorama OnlineKids & FamilyStories for Kids
Download on the App Store

Manorama Children episodes

  • മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story

    പൗർണമി  കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള  രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും  ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച്  അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ
     
    At the edge of the Paurnami Forest lived two little rabbits named Minnu and Chinnu. They were the best of friends. One day, as they frolicked, admiring the flowers and chasing butterflies, they ventured deep into the forest, unaware of how far they had gone... Let's listen to the story.
     
    Credits : Story:  Lakshmi Narayanan
    Narration: Jesna Nagaroor
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • തമ്പുവും കുസൃതിയും- MKid | Thampu and His Pranks | Bedtime story

    കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട്  നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ

    Thampu, the baby elephant, was strolling through the forest, taking in the sights. With mischief sparkling in his eyes, he was enjoying the view when, lo and behold, there stood Mithu the rabbit... Let's listen to the story.

    Story:  Lakshmi Narayanan
    Narration: Jesna Nagaroor
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • തമ്പുക്കുട്ടനും മിന്നുക്കുട്ടിയും സ്കൂളിലേക്ക്! -- MKid | Minnu | Thambu | Moral Story

    രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയില്ല!പെട്ടെന്നാണ് മിന്നുവിന് തന്റെ പുതിയ കുടയുടെ കാര്യം ഓർമ്മ വന്നത്. ഓടിച്ചെന്ന് അവൾ ആ പുത്തൻ കുട കയ്യിലെടുത്തു. കുട്ടിത്തവളകൾ നൃത്തം ചെയ്യുന്ന ഭംഗിയുള്ള ചിത്രങ്ങളുള്ള ഒരു ഒന്നാന്തരം കുട! കുടയും ചൂടി, മഴവെള്ളത്തിൽ തുള്ളിച്ചാടി മിന്നു സ്കൂളിലേക്ക് ഒരോട്ടം വെച്ചുകൊടുത്തു.... കഥ കേട്ടോളൂ

    Thampu and Minnu!

    From early morning, dark clouds had gathered in the sky. As if on cue, the rain started pouring down. Minnu, who was all ready for school, felt sad. But there was no sign of the rain letting up! Suddenly, Minnu remembered her new umbrella. She hurried and picked up her brand new umbrella. It was a splendid umbrella, adorned with beautiful pictures of dancing little frogs! Holding her umbrella, Minnu dashed off to school, jumping and splashing in the rainwater ... Let's listen to the story.

    Story : Sanu Thiruvarppu
    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    2 min
  • മുത്തശ്ശിയെ സഹായിച്ച മിന്നു! - MKid | Minnu | Moral Story

    ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അന്നേരം ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എപ്പോ വേണമെങ്കിലും കനത്ത ഒരു മഴ പെയ്യാം എന്ന അവസ്ഥ. മിന്നു വീട്ടിലെത്താൻ വേണ്ടി അല്പം വേഗത്തിൽ നടന്നു... കഥ കേട്ടോളൂ

    One evening, Minu was walking home after school. Dark clouds were gathering in the sky, threatening a heavy downpour at any moment. Minu quickened her pace, hoping to get home before the rain started.... Let's listen to the story.

    Story & Production - Nidhi Thomas
    Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    3 min
  • അങ്ങനെ മഴവില്ലുണ്ടായി | Bedtime Story for Kids

    അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് അറിയേണ്ടേ? കഥ കേട്ടോളൂ...

    It was a monsoon season. Water everywhere – on the roads, in the fields, and in the little streams. Lots and lots of water. As vehicles sped along the black road, the water, muddy and light brown, would splash up on either side. The baby frog on the paddy field bund loved watching this. And there’s a reason for that. Want to know? Let's hear the story...

    See omnystudio.com/listener for privacy information.

    7 min
  • കൊച്ചുപൂച്ചയെ രക്ഷിച്ച മിന്നു! - MKid | Minnu | Kochu Poocha

    ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം കേട്ടു. അവൾ ചുറ്റും നോക്കി...ഒരു മരത്തിന്റെ ചുവട്ടിൽ തണുത്ത് വിറച്ചുകൊണ്ടിരുന്ന ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു. .. കഥ കേട്ടോളൂ


    One evening, as Minnu was walking home from school, she heard a faint "meow... meow..." from the roadside. Looking around, she spotted a shivering kitten at the foot of a tree.... Let's listen to the story.


    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • മിന്നുവും കളർ പെൻസിലും - MKid | Rabbit | Raindrops | Adventure | Forest

    മിന്നുവിന്റെ സ്കൂളിലിന്ന് ചിത്രരചനാ മത്സരമാണ്. അതു കൊണ്ട് തന്നെ മിന്നു വളരെ സന്തോഷത്തിലാണ് സ്കൂളിലേയ്ക്ക് പോയത്. കുട്ടികൾ എല്ലാവരും തങ്ങളുടെ കളർപ്പെൻസിലുകളും വരയ്ക്കാനുള്ള പെൻസിലും മായ്ക്കാനുള്ള റബറുമൊക്ക കൊണ്ടുവന്നിരുന്നു. മിന്നുവും തന്റെ പുതിയ കളർപ്പെൻസിൽ പെട്ടി ബാഗിൽ സൂക്ഷിച്ച് വച്ചിരുന്നു... കഥ കേട്ടോളൂ

    There was a drawing competition at Minnu's school today. So, Minnu went to school feeling very happy. All the children had brought their color pencils, drawing pencils, and erasers. Minnu had also carefully placed her new box of color pencils in her bag... Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    4 min
  • ചിമ്മുവും മഴത്തുള്ളിയും! | MKid | Rabbit | Raindrops | Adventure | Forest

    സുന്ദരമായ പൂക്കളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിൽ ചിമ്മു എന്നൊരു കുഞ്ഞു മുയൽ ജീവിച്ചിരുന്നു. മിന്നു വളരെ സന്തോഷവതിയും  മിടുക്കിയുമായിരുന്നു. അവൾക്ക് കൂട്ടുകാരോടൊപ്പം ഓടിക്കളിക്കാനും പുതിയ സ്ഥലങ്ങൾ കണ്ടെത്താനും ഏറെ ഇഷ്ടമായിരുന്നു... കഥ കേട്ടോളൂ

    In a village full of beautiful flowers and greenery, there lived a little rabbit named Chimmu. Minnu was very happy and clever. She loved to run and play with her friends and discover new places.... Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • കുഞ്ഞു മുയലും ധീരൻ ആമയും| Malayalam Story for Kids | MKid | Bedtime story | Rabbit and Tortoise

    In a forest, lived a little rabbit named Kunju and a tortoise named Dheeran. Kunju could run very fast. He was very proud of his speed. Listen to the story...

    ഒരു കാട്ടിൽ കുഞ്ഞു എന്നൊരു മുയലും ധീരൻ എന്നൊരു ആമയും താമസിച്ചിരുന്നു. കുഞ്ഞു വളരെ വേഗത്തിൽ ഓടുമായിരുന്നു. തന്റെ വേഗതയിൽ അവന് വലിയ അഭിമാനവുമുണ്ടായിരുന്നു.  കഥ കേട്ടോളൂ... Credits; . Narration - Jesna Nagaroor Production - Nidhi Thomas

    See omnystudio.com/listener for privacy information.

    4 min
  • വികൃതിയായ ടിപ്പൻ എന്ന ടിപ്പർലോറി | Malayalam Story for Kids | MKid | Chinku The JCB | JCB Story

    ടിപ്പൻ ഒരു പടുവികൃതിയാണ്. ഈ കഥ തുടങ്ങുന്നതേ അവൻെറ വികൃതിയെക്കുറിച്ച് ഓർത്തിട്ടാണ്. വികൃതീന്നു പറഞ്ഞാൽ, ഹെന്റമ്മോ, പമ്പരവികൃതി. ങാ, ടിപ്പൻ ഒരു ടിപ്പർലോറിയാണ്. ടിപ്പന്റെ വികൃതികൾകാരണം ആർക്കും റോഡിലിറങ്ങി നടക്കാനോ ഓടാനോ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, റോഡിലൂടെ സമാധാനമായി പോകുന്ന ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നെ. ഇത് ദൂരേന്നു കണ്ട ടിപ്പന് ഒരു കുസൃതി തോന്നി. അവൻ പെട്ടെന്ന് പാഞ്ഞുവന്ന് 'പപ്പര പപ്പര പപ്പര' എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി. അയ്യയ്യോ, ആ സ്‌കൂട്ടർ പേടിച്ച് ഉലഞ്ഞുപോയി. എന്നിട്ട് ടിപ്പനോട് ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു 'ടിപ്പാ, നീ നിർത്തിക്കോ ഈ പരിപാടി...' എന്നിട്ടോ? കഥ കേട്ടോളൂ...

     

    Tippan is terribly naughty. In fact, this whole story begins by thinking about his naughtiness. And when I say naughty, oh my goodness, I mean he's a complete whirlwind of mischief. Ah, and Tippan is a tipper lorry. Because of Tippan's pranks, no one could walk or drive on the road in peace. For example, a scooter was once going peacefully along the road. When Tippan saw it from a distance, he got a mischievous idea. He suddenly rushed up and made a loud noise, "Pappara pappara pappara!" Oh dear! The scooter got scared and wobbled. Then, it angrily shouted at Tippan, "Tippa, you stop this nonsense!" And after that? Well, listen to the rest of the story...

    See omnystudio.com/listener for privacy information.

    6 min

About Manorama Children

From the publisher's feed

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ