
Sign up to save your podcasts
Or


രാഷ്ട്രനിർമാണം എന്ന പ്രയോഗത്തിൽ പങ്കില്ലെങ്കിലും, സിമന്റും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളും തമ്മിൽ സവിശേഷ ബന്ധമുണ്ടെന്നാണ് സാമ്പത്തികശാസ്ത്രിമാരുടെ വാദം: ‘തിരഞ്ഞെടുപ്പിനു തൊട്ടുമുൻപത്തെ വർഷം രാജ്യത്തു സിമന്റ് ഉപയോഗം വർധിക്കും, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ കുത്തനെ കുറയും. പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാരുകൾ ഉത്സാഹിക്കുന്നതിനാൽ സിമന്റ് ഉപയോഗം കൂടും; നിർമാണമേഖലയിലുള്ളവർ പാർട്ടികൾക്കു പണം നൽകുന്നതിനാൽ ബിസിനസിൽ പണമിറക്കുന്നതു കുറയ്ക്കുമ്പോൾ സിമന്റ് വിൽപനയും കുറയും’. അങ്ങനെയെങ്കിൽ, എല്ലാ തിരഞ്ഞെടുപ്പും ഒരേസമയം നടന്നാൽ അഞ്ചു വർഷത്തിലൊരിക്കലേ ഈ പ്രതിഭാസം സംഭവിക്കൂ. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ......
Who bears the burden of expenditure when multiple elections are held simultaneously in the country?. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് ഇതിനു സൂചനയായി. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
The central government has moved to drop the country's name 'India' and change to 'Bharat'. This is indicated by the use of the word 'President of Bharat' in the invitation to the banquet given by the President to the leaders of the G20 Summit. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
തന്നെ ‘നാഷനൽ ഐക്കൺ’ ആയി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചപ്പോൾ സച്ചിൻ തെൻഡുൽക്കർ പറഞ്ഞത്, ക്രിക്കറ്റ്കളി കാണുമ്പോൾ ‘ഇന്ത്യ, ഇന്ത്യ’ എന്ന് ആർത്തുവിളിക്കുന്ന അതേ തോതിലുള്ള ഹൃദയത്തുടിപ്പോടെ നമ്മുടെ പവിത്ര ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. വോട്ടു ചെയ്യാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതിന് സച്ചിനു സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ കരുതുന്നത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Sachin Tendulkar said when the Election Commission announced him as a 'National Icon' that we should take our democracy forward with the heart beat of shouting 'India, India' while watching a cricket match. The Election Commission believes that Sachin Tendulkar will be able to persuade the youth to vote. Listen to Manorama Online Podcast 'Desheeyam' Podcast by Jomy Thomas, Chief of Bureau of Malayala Manorama Delhi
See omnystudio.com/listener for privacy information.
ശരദ് പവാറിനെ ഒപ്പം കൂട്ടാൻ സകല അടവും പ്രയോഗിക്കുകയാണ് ബിജെപി. ആ പ്രലോഭനങ്ങളിൽ വീണില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, പവാറിന്റെ കളിയിൽ പ്രതിപക്ഷ മുന്നണിക്കും സംശയമുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
BJP is using all means to bring Sharad Pawar along. Pawar says he did not succumb to those temptations but the opposition front also has doubts about Pawar's game. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
See omnystudio.com/listener for privacy information.
രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ദലിതരോടുള്ള വിവേചനത്തിൽ കാര്യമായ മാറ്റമില്ല. ഇതിന് അടിവരയിടുന്ന സംഭവങ്ങളാണ് രാജ്യത്ത് പലഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വാതന്ത്ര്യം ദലിതരുടേതുകൂടിയാകുന്ന ദിനം എന്നാണിനി പുലരുക? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
Even three quarters of a century after the nation's independence, there has been little improvement in Dalit discrimination. Reports of the occurrences that support this are coming in from all around the nation. Do you wish for the day when freedom will also belong to Dalits? Listen to more on the most recent episode of the "Dhesiyam" podcast by Malayalam Manorama Delhi Chief of Bureau Jomi Thomas.
See omnystudio.com/listener for privacy information.
പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർഷമുണ്ടായിരുന്നു. അത് എപ്പോൾ, എവിടെയുണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. എപ്പോൾ വേണമെങ്കിലുമുണ്ടാവാം, എവിടെയുമുണ്ടാവാം. ആ ഒഴിയാബാധ ഒടുവിൽ കണ്ടത് ഹരിയാനയിലാണ്.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
Only places have changed; riots are frequent in the country, and the latest was in Haryana.Now speaking Jomy Thomas, Chief of Beuro, Malayala Manorama, Delhi
See omnystudio.com/listener for privacy information.
ദേശീയ പ്രതിപക്ഷ മുന്നണി ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്’ എന്നു സ്വയം പേരുവിളിച്ച്, ആ േപരിനെ ‘ഇന്ത്യ’ എന്നു ചുരുക്കിപ്പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെറുതല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. അത് അദ്ദേഹത്തെ ‘ഇന്ത്യയെ കണ്ടെത്തലിനു’ പ്രേരിപ്പിച്ചു. ഏത് ഇന്ത്യയാണ് പ്രതിപക്ഷത്തിന്റേത് എന്നതായിരുന്നു അന്വേഷണം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
How the BJP reacted to Congress President Mallikarjun Kharge's announcement that the opposition coalition will be known as the Indian National Developmental Inclusive Alliance (INDIA). Now speaking Jomy Thomas, Chief of Beuro, Malayala Manorama, Delhi
See omnystudio.com/listener for privacy information.
സമ്പൂർണ രാഷ്ട്രമീമാംസയിലല്ല, ഫിസിക്സിലാണു ബിരുദാനന്തരബിരുദമെങ്കിലും ഇന്നലെ 72 വയസ്സു തികഞ്ഞ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ പരിചയസമ്പത്തുണ്ട്. 1977ലാണ് അദ്ദേഹം ആദ്യം എംഎൽഎയായത്. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നതും പരിഗണിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയിലെ ഏറ്റവും സീനിയറാണ് രാജ്നാഥ്. വാജ്പേയിയുടെ കാലത്തുനിന്ന് ഇപ്പോൾ ബിജെപിയുടെ മുൻനിരയിൽ അവശേഷിക്കുന്നത് അദ്ദേഹമാണ്.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
"crisis of credibility" has emerged in Indian politics due to often false promises made by politicians and the perception that bureaucrats only exist to create hurdles for the public. says rajnath singh
For more - https://specials.manoramaonline.com/News/2023/podcast/index.html
See omnystudio.com/listener for privacy information.
പ്രകൃതിയുടെ താളം തെറ്റാതിരിക്കാൻ പാലിക്കേണ്ടതായ തുടർച്ചയെക്കുറിച്ച് ആയുർവേദത്തിലെ 70 ഒൗഷധ സസ്യങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുന്ന തന്റെ പുസ്തകത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പറയുന്നുണ്ട്. സ്വന്തം ഗുണത്തിനായി ഒരു മരം വെട്ടുന്നവൻ ഒരു തൈ നട്ടുപിടിപ്പിക്കണം എന്നതാണ് ആ തുടർച്ചയ്ക്ക് നവീൻ എടുത്തുപറയുന്ന നടപടി.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
Podcast about Odisha Chief minister Naveen Patnaik and Odishas influential bureaucrat VK Pandian
See omnystudio.com/listener for privacy information.
ഏതു രാജ്യത്തും പാലിക്കപ്പെടേണ്ട ചില ഭരണമര്യാദകളുണ്ട്; ജനാധിപത്യരാജ്യത്താകുമ്പോൾ അതിനൊത്തവ. അങ്ങനെയല്ല കാര്യങ്ങളുടെ പോക്കെന്നു വിമർശനമുണ്ടാകുമ്പോൾ ആ രാജ്യവുമായി സൗഹൃദമുള്ള മറ്റു രാജ്യങ്ങൾ നേരിട്ടു ചോദ്യമുയർത്താം.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.
From the publisher's feed