Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Manorama online brings to you the latest news in Malayalam. Do not miss updates from Kerala and comprehensive coverage with a focus on Current Affairs, Politics, Entertainment, Sports, Cricket, a... more
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.
October 26, 2022ഗവർണറുടെ അപ്രീതികൾധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസംഗത്തിൽ ഗവർണറെ വിമർശിച്ചിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നും സർക്കാർ നിലപാടെടുക്കുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറും സർക്കാരുമായി ഏറെ അകന്നു കഴിഞ്ഞു. ഗവർണർക്ക് രണ്ടു വർഷത്തിലധികം കാലാവധി ശേഷിക്കേ ഇരുപക്ഷവും നിലപാടുകൾ കടുപ്പിക്കുന്നത് ഭരണരംഗത്തെ ബാധിക്കാം....more15minPlay
October 12, 2022തരൂർ ഉയർത്തുന്ന വെല്ലുവിളികോണ്ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി....more14minPlay
September 21, 2022ഗവർണറും സർക്കാരും യുദ്ധം ചെയ്യുമ്പോൾഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷങ്ങളും പോർവിളികളും എങ്ങോട്ടാണ് നീങ്ങുന്നത്?...more12minPlay
September 14, 2022കോൺഗ്രസിൽ തിരഞ്ഞെടുപ്പ് കാലംകെ പി സി സിയുടെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കാനുള്ള യോഗം തുടങ്ങുന്നു. കോൺഗ്രസിൻറെ സംഘടനാ തിരഞ്ഞെടുപ്പിനെ നിരീക്ഷിക്കുന്നു....more12minPlay
August 31, 2022സിപിഐയിൽ സംഭവിക്കുന്നത് എന്ത്?വലിയ വാർത്തകൾ സൃഷ്ടിച്ചുകൊണ്ടാണ് സിപിഐയുടെ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത്. പലയിടത്തും ശക്തമായ മത്സരങ്ങൾ നടക്കുന്നു, ചേരിതിരിഞ്ഞുള്ള വോട്ടെടുപ്പുണ്ടാകുന്നു, വിമർശനങ്ങളുയരുന്നു. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വിഭവസമൃദ്ധമാവുകയാണ് ഓരോ ജില്ലാ സമ്മേളനവും. എന്താണ് സിപിഐയിൽ സംഭവിക്കുന്നത്? വിശകലനം...more12minPlay
August 24, 2022ലോകായുക്ത ഭേദഗതിയുടെ രാഷ്ട്രീയംലോകായുക്ത ഭേദഗതിയുടെ രാഷ്ട്രീയമാനങ്ങൾ കേരളമാകെ ചർച്ച ചെയ്യപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട തർക്കം നിയമസഭയിലേക്കും എത്തിയിരിക്കുന്നു. ഈ പോരാട്ടത്തിൽ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് വീറൊട്ടും കുറവല്ല. ‘പല്ലും നഖവുമുള്ള’ നിയമമെന്നു വരെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച നിയമമാണിപ്പോൾ...more14minPlay
August 17, 2022നവോത്ഥാന സമിതിയുടെ രാഷ്ട്രീയദൗത്യംസമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ് നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ ശബരിമല പ്രവേശന വിധിക്കു ശേഷമുള്ള സാഹചര്യത്തിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ. ആ നവോത്ഥാന സമിതിക്കു വീണ്ടും ജീവൻ വെക്കുകയാണ്. എന്താണ് അതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശം? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ വിശകലനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ.....more14minPlay
August 03, 20222024: കാലേകൂട്ടി പടയ്ക്കോരുങ്ങി മുന്നണികൾകോണ്ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ തീരുമാനപ്രകാരം, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലേക്കും പുതിയ ചുമതലക്കാരെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്ര നേരത്തെ കോൺഗ്രസ് ഇത്തരം തീരുമാനങ്ങൾ എടുക്കാറില്ല. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാനുള്ള പരിശ്രമമാണ് എൽ ഡി എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അക്കാര്യത്തിൽ സി പി എമ്മും സി പി ഐയും ഒരു പോലെ മുന്നോട്ടു നീങ്ങുകയാണ്. എന്നാൽ ഇവരേക്കാൾ ഒരുപടി മുമ്പേ എൻ ഡി എ കാര്യങ്ങൾ തുടങ്ങി കഴിഞ്ഞു. തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് എൻ ഡി എ ഇക്കുറി പരിശ്രമിക്കുന്നത്. അത്തരത്തിൽ പോരു മുറുകുമ്പോള്‍ മൂന്നു മുന്നണികളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ...more10minPlay
July 27, 2022മുന്നണി വിപുലീകരണ മോഹങ്ങൾക്ക് ഉള്ളിൽ എന്ത്?കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ചിന്തൻ ശിബിരമാണ് കേരളത്തിന്റെ ഇന്നത്തെ സംസാരവിഷയം. 2024 ൽ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ് മുന്നിലെ ഏക തിരഞ്ഞെടുപ്പെന്നിരിക്കെ, യു ഡി എഫിനെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ രാഷ്ട്രീയമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതു സംബന്ധിച്ച വാക്പോരിൽ ഏർപ്പെട്ടു കഴിഞ്ഞു. അങ്ങനെയെങ്കിൽ എന്താണ് മുന്നണി വിപുലീകരണം എന്നതുകൊണ്ടു കോൺഗ്രസ് ഉദ്ദേശിക്കുന്നത്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു.....more11minPlay
July 13, 2022അഴിച്ചു പണിയും കോൺഗ്രസിലെ ഐക്യവുംഎന്തുകൊണ്ടാണ് കോൺഗ്രസിലെ പുനസംഘടനകളെല്ലാം എപ്പോഴും പ്രശ്നമുഖരിതമായി തീരുന്നത്? തൃക്കാക്കര തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിലെ രാഷ്ട്രീയ സാഹചര്യമെന്താണ്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു....more13minPlay
FAQs about Manorama Online News Bytes:How many episodes does Manorama Online News Bytes have?The podcast currently has 135 episodes available.