ഒരു തരം ഇന്ധനത്തില്‍ മാത്രം ഓടുന്നതിനുപകരം, പെട്രോളിലും 83 ശതമാനം വരെ എഥനോള്‍ കലര്‍ന്ന ഇന്ധനത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറാണ് ടൊയോട്ട കൊറോള ആള്‍ട്ടിസ് സെഡാന്. ഇന്ത്യയില്‍ ഫ്ലെക്സ്-ഫ്യുവല്‍ സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗംകൂടിയാണ് ഈ അവതരണം.