Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.
September 14, 2022രാഹുല്‍ നടന്നാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ ? | Bharat jodo yatra by Rahul gandhii രാഹുല്‍ ഗാന്ധി നടത്തുന്ന 150 ദിവസം നീളുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ഉണര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുമോ? യഥാര്‍ത്ഥ്യത്തില്‍ രാഹുല്‍ തന്നെയായിരുന്നു ഈ യാത്ര നയിക്കേണ്ടിയിരുന്നത്. ഈ യാത്രയ്ക്കപ്പുറം കോണ്‍ഗ്രസിന് എന്ത് സംഭവിക്കും. യാത്രയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തിയെന്ത് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍| bharat jodo yatra by Rahul gandh...more22minPlay
September 02, 2022തലവര തരൂര്‍ മാറ്റുമോ, നായകനെ തേടി കോണ്‍ഗ്രസ് |Shashi Tharoor for Congress presidentനിലനില്പ് തന്നെ ഭീഷണില്‍. നേതാക്കള്‍ ഒന്നൊന്നായി പടിയിറങ്ങുന്നു. ഒരുവശത്ത് ഭാരതയാത്ര. മറുവശത്ത് പ്രസിഡന്റിനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ്. രാജ്യമില്ലാത്ത രാജകുമാരനായി രാഹുല്‍ ഗാന്ധി പാര്ട്ടിനേതൃസ്ഥാനത്തില്ലെങ്കിലും യാത്രനയിക്കുന്നു. തിരുത്തല്‍വാദികളുടെ സ്ഥാനാര്‍ഥിയായി തരൂര്‍ മത്സരിക്കാന്‍ സാധ്യത ഏറുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവുമോ. തരൂര്‍ നിന്നാല്‍ ജയിക്കുമോ ജയിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപെടുമോ. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു: സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more21minPlay
August 25, 2022തല്ലുമാല; ഗവർണ്ണർ രാഷ്ടീയം പറയുമ്പോൾ | Governor vs government in Keralaകേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തല്ലോട് തല്ലാണ്. തല്ലുമാല സിനിമയെ അനുസ്മരിപ്പിക്കും വിധം ഈ തല്ല് അങ്ങനെ ഫുള്‍സ്റ്റോപ്പില്ലാതെ രണ്ടാഴ്ച പിന്നിട്ടും മുന്നേറികൊണ്ടിരിക്കുകയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത് ഈ പോരിന്റെ കാരണങ്ങള്‍ എന്താണ് പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ കെ.എ ജോണിയും മനു കുര്യനും ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് Governor vs government in Kerala...more18minPlay
August 23, 2022സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ചെയ്യൂ''; ഭക്ഷ്യ മന്ത്രിയോട് പോലീസുകാരന് | Minister GR Anil and Vattappara CIപീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ഭക്ഷ്യമന്ത്രി ജി.ആര് അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത് വിവാദത്തില്‍. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി.ആര് അനില്‍ ഗിരിലാലിനെ ഫോണ്‍ വിളിച്ചത്. എന്നാല്‍ ന്യായം നോക്കി ഇടപെടാമെന്ന് സി.ഐ പറഞ്ഞത് മന്ത്രിയെ പ്രകോപിപ്പിക്കുകയായിരുന്നു.ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു | Minister GR Anil and Vattappara CI...more5minPlay
August 11, 2022പിഴക്കാത്ത ടൈമിങ്; ഒരു മുഴം മുന്നെ എന്നും നിതീഷ് | Bihar Political Crisisഅധികാരത്തിന്റെ മറുപേരാണ് നിതീഷ് കുമാര്‍. ഇന്ത്യയില്‍ ഇതുപോലെ അധികാര രാഷ്ട്രീയത്തിനൊപ്പം മാത്രം ഇരിപ്പിടം കിട്ടിയ മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ല. അധികാരത്തില്‍ നിന്ന് അധികാരത്തിലേക്കുള്ള യാത്രയില്‍ യുപിയില്‍ ജാട്ട് രാഷ്ട്രീയം പയറ്റിയ അന്തരിച്ച അജിത് സിങ്ങിന് പോലും നിതീഷിന്റെ അത്ര മികച്ച ടൈമിങ് ഉണ്ടായില്ല സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ ജനതാദളിലൂടെ തുടങ്ങിയ പഴയ ജെ.പിയുടേയും വി.പി സിങ്ങിന്റെയും ശിഷ്യനായ നിതീഷ് കുമാര്‍ രാഷ്ട്രീയവഴിയില്‍ ആകെ കൈവിട്ടത് ആദര്‍ശം മാത്രമാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ല എന്നാണ് പറയാറ്. നിതീഷിന്റെ കാര്യത്തില്‍ രാഷ്ട്രീയത്തില്‍ ശത്രുക്കളേ ഇല്ല. എല്ലാവരും മിത്രങ്ങള്‍. ഇന്നലെ ബിജെപിയോടൊപ്പമാണെങ്കില് നാളെ ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം. ഇന്നലെ മോദിയ്ക്കൊപ്പം വേദി പങ്കിടുന്ന നിതീഷ് നാളെ സോണിയക്കൊപ്പം വേദി പങ്കിടും. 2020 ല്‍ ചിരാഗ് പാസ്വാനെ വച്ച് നിതീഷിനെ ക്ഷീണിപ്പിച്ച ബിജെപി നിതീഷിന് ശേഷമുള്ള എതിരാളികളില്ലാത്ത ബിഹാര്‍ രാഷ്ട്രീയത്തിന്റെ പണിപ്പുരയിലായിരുന്നു. തോല്‍വി ഭീഷണി ഉയര്‍ന്നപ്പോള്‍ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് പഴയ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറായിരുന്ന നിതീഷ് സോഷ്യല്‍ എന്‍ജിനീയറിങ് പയറ്റിയത്. മഹാരാഷ്ട്രയില്‍ ഉദ്ധവിനേയും ശിവസേനയേയും ബിജെപി തകര്‍ത്തെറിഞ്ഞത് കണ്ടതോടെ അടുത്തത് ജെഡിയുവാണെന്ന് നിതീഷ് ഉറപ്പിച്ചു. ഏകനാഥ് ഷിന്‍ഡേയെ പോലെ ഒരാളെ ജെഡിയുവിനുള്ളില്‍ ബിജെപി അന്വേഷണം തുടങ്ങും മുന്നെ നിതീഷ് സഖ്യം പൊളിച്ച് വീണ്ടും മഹാസഖ്യമുണ്ടാക്കി. മഹാരാഷ്ട്ര കിട്ടിയപ്പോള്‍ ബിഹാര്‍ പോയി. അടുത്ത കളിക്ക് ബിജെപി ഒരുങ്ങുമ്പോള്‍ നിതീഷ് പഴയ സുഹൃത്ത് ലാലുവിന്റെ മകനൊപ്പം ജനതാദള്‍ രാഷ്ട്രീയത്തിലേക്കുള്ള മടക്കയാത്രയിലാണോ. കെ.എ ജോണിയും മനു കുര്യനും ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: ്പ്രണവ് പി.എസ് | Bihar Political Crisis...more18minPlay
August 03, 2022വീഴ്ചയും തിരുത്തലും; ശ്രീറാം വെങ്കിട്ടരാമന് വിവാദം പറയുന്നതെന്ത് | Sriram Venkitaraman controversyകേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രത്യേകിച്ച് യുവതലമുറയ്ക്കിടയില്‍ ഹീറോ പരിവേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്. അവിടെ നിന്നാണ് അയാള്‍ കൊലയാളി എന്ന വിശേഷണത്തിലേക്ക് അധഃപതിച്ചത്. ഒരു കലക്ടര്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്ന കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. തന്റെ പദവും സ്വാധീവും ഉപയോഗിച്ച് ചെയ്ത കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പഴറ്റിയെന്ന ആരോപണം നേരിടുന്ന ഒരാള്‍. അങ്ങനെ ഒരാളെയാണ് ആലപ്പുഴ കലക്ടറായ സര്‍ക്കാര്‍ നിയമിച്ചത്. ഒടുവില്‍ പ്രതിഷേധങ്ങളില്‍ ശ്വാസം മുട്ടി അയാള്‍ മറ്റൊരു പദവിയേല്ക്ക് മാറ്റപ്പെട്ടെങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ ജീവിതവും കരിയറും അയാളോടുള്ള സര്‍ക്കാര്‍ സമീപനവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്ത്തകന് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഓടിച്ച വാഹനം ഇടിച്ച് മരിച്ചിട്ട് മൂന്ന് വര്‍ഷം ആവുകയാണ്. കേരളം ഒരാഴ്ച ചര്‍ച്ച ചെയ്ത ശ്രീറാം വിവാദം കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്...more17minPlay
July 01, 2022പകരം വീട്ടി ബിജെപി: ക്ലൈമാക്സ് ട്വിസ്റ്റ് അമിത് ഷാ വക | Reasons Behind The Fall of Uddhav Thackerayപകരത്തിന് പകരം. 2019 ല്‍ പവാറിന്റെ ഗെയിം പ്ലാനിലുണ്ടായ തിരിച്ചടിക്കും നാണക്കേടിനും ബിജെപി അതിലും വലിയ ഗെയിം പ്ലാനിലൂടെ എതിരാളികളെ മലര്‍ത്തിയടിച്ചിരിക്കുന്നു. പക പലിശ തീര്‍ത്ത് വീട്ടിയപ്പോള്‍ ഉദ്ധവിന് കൈയ്യിരുന്ന പാര്‍ട്ടി പോലും കൈവിടുന്ന സ്ഥിതിയാണ്. പരീക്കറെ ഗോവയില്‍ ഒറ്റ രാത്രി കൊണ്ട് വാഴിച്ചതുപോലെ ജ്യോതിരാദിത്യയെ അടര്‍ത്തിയെടുത്തതുപോലെ ഒരു പിഴവിനും ഇടകൊടുക്കാതെ ഉദ്ധവ് സര്‍ക്കാരിനെ ബിജെപിയും അമിത് ഷായും വീഴ്ത്തി. ഇന്ത്യന്‍ രാഷ്ടീയം കണ്ട ട്വിസ്റ്റുകളിലെ വമ്പന്‍ ട്വിസ്റ്റില്‍ ഇരട്ട ലോട്ടറിയാണ് ഷിന്ദേയ്ക്ക് അടിച്ചത്.കഥ, നായകന്- ഏകനാഥ് ഷിന്ഡേതിരക്കഥ ബി.ജെപി, ഫഡ്നാവിസുംക്ലൈമാക്സും ട്വിസ്റ്റും-അമിത് ഷാ കെ.എ ജോണിയും മനുകുര്യനും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Reasons Behind The Fall of Uddhav Thackeray | maharashtra political crisis...more15minPlay
June 22, 2022ഓപ്പറേഷന് താമരയില്‍ 'കുടുങ്ങി' ശിവസേന: തിരക്കഥ ആരുടേത് | Mathrubhumi Podcastഭീഷണി അന്ത്യശാസനം അങ്ങനെ അടവുകള്‍ പലവിധം. മഹാരാഷ്ട്രയിലെ മഹാനാടകം അപ്രതീക്ഷിത ട്വിസ്റ്റോ സസ്പെന്‍സോ ഇല്ലെങ്കില്‍ ക്ലൈമാക്സില്‍ ചിരിക്കുക ഫഡ്നാവിസും ബിജെപിയുമായിരിക്കും. കര്‍ണാടകത്തിലും മധ്യപ്രദേശിലും വിജയിപ്പിച്ച അതേ ഓപ്പറേഷന് താമരയുടെ 2022 വേര്‍ഷനാണ് മഹാരാഷ്ട്രയില്‍ നടമാടുന്നത്. മനു കുര്യന്, അജ്മല്‍ മൂന്നിയൂര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more16minPlay
June 15, 2022സ്വര്‍ണക്കേസില്‍ പ്രതിരോധത്തില്‍ ആര് | Gold Smuggling Caseഅശ്വത്ഥാമാവ് വെറും ഒരു ആനയെന്ന് ശിവശങ്കര്‍. എച്ച്.ആര്.ഡി.എസില്‍ ജോലിക്ക് കയറിയ സ്വപ്ന അതോടെ ഇടവേളയ്ക്ക് ശേഷം മൗനം ഭഞ്ജിച്ചു. വിഷയംകിട്ടാന്‍ കാത്തിരുന്ന പ്രതിപക്ഷം തൃക്കാക്കര കടന്ന ആത്മവിശ്വാസത്തില്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങി. പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഇ.പിയുടെ വാക്കുകള്‍ സെല്‍ഫ് ഗോളായി. കറുപ്പിനോടും കലിപ്പായി. പോലീസ് കറുപ്പ് തേടി അലഞ്ഞു. ഒടുവില്‍ വിലക്കില്ലാത്ത കാര്യം മൂന്നാം നാള് മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ സരിത്തിനെ പിടികൂടാന്‍ കാട്ടിയ വെപ്രാളവും ഷാജിന്റെ രംഗപ്രവേശവും രാഷ്ട്രീയനാടകങ്ങള്‍ക്ക് പുതിയ മാനംനല്‍കി. ഷാജുമായുള്ള ബന്ധത്തില്‍ വിജിലന്‍സ് മേധാവി തെറിച്ചു. ഷാജ് ദൂതനോ ബിജെപിയുടെ ആയുധമോ എന്ന ആരോപണം എയറിലുണ്ട്. നളിനി നെറ്റോ വരെയുള്ളവരുടെ പേര് പരാമര്‍ശിച്ചിട്ടും ജലീല്‍ മാത്രമാണ് ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇറങ്ങിയത്. സാധ്യത തേടി പി.സി ജോര്‍ജും കളത്തിലിറങ്ങി. സ്വപ്ന പറയുന്നതില്‍ കഴമ്പുണ്ടോ. മാറ്റിമാറ്റി പറഞ്ഞയാള്‍ക്ക് വിശ്വാസ്യതയുണ്ടോ. കൈയില്‍ നിന്ന് കാശുമുടക്കി വിമാനത്തില്‍ പ്രതിഷേധിക്കാന്‍ പോയി സസ്പെന്‍ഷനിലായപ്പോഴാണ് കളി ഓവറായ കാര്യം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലായത്. വിമാനത്തിലേക്ക് പ്രതിഷേധമെത്തിയതോടെ സിപിഎം രോഷം അണപൊട്ടി. തെരുവുയുദ്ധവും പാര്‍ട്ടി ഓഫീസ് ആക്രമണവും അരങ്ങേറി. കൈകാര്യം ചെയ്ത് വിഷയം വഷളാക്കിയതാണോ സിപിഎമ്മിന് പറ്റിയ വീഴ്ച. അതോ സ്വപ്നയുടെ വാക്ക് കേട്ട് സമരത്തിനിറങ്ങിയ പ്രതിപക്ഷത്തിനോ ജാള്യത. അവതരണം മനു കുര്യന്, കെ.എ ജോണി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more18minPlay
June 10, 2022മൂപ്പനെ പോലെ മണംപിടിക്കാം, അല്ലെങ്കിൽ നിർമിത ബുദ്ധി ആശ്രയം, മലയിറങ്ങാതിരിക്കാൻ ഏത് വഴി വേണം?ഓരോ മഴക്കാലമെത്തുമ്പോഴും മലയോരത്തുള്ളവരുടെ മനസിലെത്തുന്ന ഒരു ചോദ്യമുണ്ട് ചുഴലിക്കാറ്റിനെയും സുനാമിയെയും പ്രവചിക്കുന്ന പോലെ ഉരുള്‍പൊട്ടലുകളെ പ്രവചിക്കാനാകുമോ. മഴ മരണപ്പെയ്ത്ത് പെയ്യുമ്പോള്‍ പൊട്ടിച്ചിതറിവരും മുമ്പേ മലകളെ തടുക്കാനാകുമോ. മലവെള്ളപ്പാച്ചിലില്‍ ശ്വാസംമുട്ടി മരിക്കുന്നതിന് തൊട്ടുമുമ്പെങ്കിലും പ്രാണനും കൊണ്ട് ഓടാനാകുമോ ഓരോ മലനാട്ടിലുള്ളവരുടെയും ഉള്ളില്‍ ഈയൊരു ചോദ്യമുണ്ട്....more16minPlay
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.