Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.
March 02, 2022ഒറ്റയ്ക്കൊരു സെലന്‍സ്കി | Volodymyr Zelensky'എനിക്ക് നിങ്ങളോട് ഗുഡ്മോണിങോ ഗുഡ് ഇവനിങോ പറയാനാവില്ല. കാരണം യുക്രൈന് ജനതയ്ക്ക് ഒരുദിവസവും ഇപ്പോള്‍ നല്ലതല്ല, ചിലര്‍ക്ക് ഒരുപക്ഷേ ഇന്ന് അവരുടെ അവസാന ദിവസമായിരിക്കാം. ഇന്ന് യുക്രൈന് ദുരന്തദിനമാണ്. ഈ പോരാട്ടത്തില്‍ യുക്രൈന് ഒറ്റയ്ക്കാണ്. യുക്രൈനിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. 'Nobody will break us, because we are Ukrainians...more4minPlay
March 01, 2022വ്ളാദിമിര്‍ സെലന്‍സ്കി ; യുക്രൈന്റെ വാര് ഹീറോ | Volodymyr Zelenskyy"പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രശസ്ത കോമഡി താരത്തിന് വമ്പൻ വിജയം"- മൂന്നു വർഷങ്ങൾക്കു മുമ്പ്, 2019-ൽ യുക്രൈൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൽ മിക്ക വാർത്തകളുടെയും തലക്കെട്ട് ഇങ്ങനെ ആയിരുന്നു. റഷ്യൻ അധിനിവേശത്തിനെതിരെ ഇന്ന് പ്രതിരോധ മതിൽ തീർക്കുന്ന വ്ളാദിമിർ സെലൻസ്കിയായിരുന്നു ആ പ്രസിഡന്റ്. സത്യത്തിൽ ആരാണ് വ്ളാദിമിർ സെലൻസ്കി. സജീവരാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ എന്തായിരുന്നു ആ കോമഡി താരത്തിന്റെ പ്രചോദനം. തയ്യാറാക്കി അവതരിപ്പിച്ചത് രൂപശ്രീ എഡിറ്റ്: സനൂപ്...more8minPlay
January 12, 2022ടീം മാറി ക്യാപ്റ്റന്‍, കര്‍ഷക പ്രക്ഷോഭചൂടില് കാലുകുത്താനാകാതെ മോദി; ഇളകി മറഞ്ഞ് പഞ്ചാബ് | Punjab Electionതുടര്‍ച്ചയായി രണ്ടാം തവണയും മൃഗീയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഏഴ് വര്‍ഷത്തിനിടെ ആദ്യമായിമാപ്പ് പറയേണ്ടി വന്നത് കര്‍ഷകര്‍ക്ക് മുന്നിലാണ്. സമാനതകളില്ലാത്ത ഒന്നരവര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിന്റെ നട്ടെല്ലായിരുന്നു പഞ്ചാബിലെ കര്‍ഷകര്‍. കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കുന്ന പഞ്ചാബ്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ കര്‍ഷക സമരം തന്നെയാണ് മുഖ്യവിഷയം. തയ്യാറാക്കിയത്: അജ്മല്‍ മൂന്നിയൂര്‍. അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി: എഡിറ്റ്: ദിലീപ് ടി.ജി:...more12minPlay
January 08, 2022മെക്സിക്കൻ മാഫിയ നടത്തിയ കൊലപാതകം2018-ൽ മെക്സിക്കോയിൽ ലഹരിമരുന്ന് മാഫിയ സംഘം നടത്തിയ കൊലപാതകത്തിന്റേ വീഡിയേക്കൊപ്പമുള്ള ഓഡിയോ....more1minPlay
January 07, 2022കെ റെയില്‍ കേരളത്തെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍: സി.ആര് നീലകണ്ഠന് | Silverline Projectപദ്ധതി പാരിസ്ഥിതികമായി എത്ര ദുരന്തമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറയാനാകും. പ്രധാനമായും നാല് വര്‍ഷങ്ങളായി നിരന്തരം പ്രളയവും വരള്‍ച്ചയും ഓഖിയും നേരിടുന്ന കേരളം പോലൊരു സ്ഥലത്ത് പാരിസ്ഥിതികമായി വളരെ ദുര്‍ബലമായൊരു സ്ഥലത്ത് ഏത് തരത്തിലുമുള്ള ഇടപെടല്‍ നടത്തണമെങ്കിലും അത് കാലാവസ്ഥാ മാറ്റം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട് വേണം. പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര് നീലകണ്ഠന് സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് ഏല്‍പ്പിക്കുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രത്യഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എഡിറ്റ് ദിലീപ് ടി.ജി...more17minPlay
December 29, 2021ഡെസ്മണ്ട് ടുട്ടു ബിഷപ്പായിരുന്ന രാഷ്ട്രീയക്കാരന്; രാഷ്ട്രീയക്കാരനായിരുന്ന ബിഷപ്പ് | Desmond Tutuതൊലിനിറം എല്ലാം നിര്‍ണയിച്ചിരുന്ന ഒരിടത്ത് ജനിച്ച കറുത്തവനായിരുന്നു ഡെസ്മണ്ട് ടുട്ടു. ബിഷപ്പായിരുന്ന രാഷ്ട്രീയക്കാരന്; രാഷ്ട്രീയക്കാരനായിരുന്ന ബിഷപ്പ്. കറുപ്പിലും വെളുപ്പിലുമല്ല, മാരിവില്‍ നിറത്തിലാണ് ടുട്ടു ദക്ഷിണാഫ്രിക്കയെ വിഭാവനംചെയ്തത്. എല്ലാ സംസ്കാരങ്ങളും എല്ലാ വംശങ്ങളും എല്ലാ ലൈംഗികാഭിമുഖ്യമുള്ളവരും സമത്വത്തോടെ കഴിയുന്ന 'റെയിന്‍ബോ നേഷന്‍'. മണ്ടേല ഒരിക്കല്‍ പറഞ്ഞതുപോലെ ദക്ഷിണാഫ്രിക്കയുടെ വൈവിധ്യമായിരുന്നു ടുട്ടുവിന്റെ ആനന്ദം. തയ്യാറാക്കിയത്: സിസി ജേക്കബ്. അവതരണം: ഭാഗ്യശ്രീ. എഡിറ്റ്: ദിലീപ് ടി.ജി...more7minPlay
December 22, 2021ഉറച്ച ശബ്ദം നിലപാടിലെ കാര്‍ക്കശ്യം കോണ്‍ഗ്രസിലെ ഹരിത മുഖം പി.ടി തോമസ് ഇനി ഓര്‍മ്മ | P. T. Thomasഉറച്ച ശബ്ദം നിലപാടിലെ കാര്‍ക്കശ്യം കോണ്‍ഗ്രസിലെ ഹരിത മുഖം പി.ടി തോമസ് ഇനി ഓര്മ്മപരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അവതരണം: രമ്യാ ഹരികുമാര്‍...more7minPlay
December 16, 2021പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ല്‍ എത്തുമ്പോള്‍ | marriage age of women from 18 to 21പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ സ്ത്രീകളുടേയും പുരുഷന്മാരുടേയും വിവാഹപ്രായം 21ആകും. ഇതിനായി 2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും 1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ടിലും 1955-ലെ ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരും. ജയ ജെയ്റ്റിലി അധ്യക്ഷയായ കര്‍മ സമിതി 2020 ഡിസംബറില്‍ നീതി ആയോഗിന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി. എഡിറ്റ്: ദിലീപ് ടി.ജി...more2minPlay
December 15, 2021വിജയം അപ്രതീക്ഷിതം, ആദ്യമായി റാംപില്‍; മിസ് കേരള 2021 ഗോപിക സുരേഷ് പറയുന്നുഈ വര്‍ഷത്തെ മിസ് കേരള പട്ടം സ്വന്തമാക്കിയ ഗോപിക സുരേഷിന് ഇത് ആദ്യ റാംപ് അനുഭവമായിരുന്നു. ബെംഗളൂരുവില്‍ എം.എസ്.സി. സെക്കോളജി വിദ്യാര്‍ത്ഥിനിയായ ഗോപിക കണ്ണൂര്‍ സ്വദേശിയാണ്. 'സൗന്ദര്യ മത്സരങ്ങള്‍ ടോക്സിക് ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ എന്റെ അനുഭവം മറിച്ചായിരുന്നു,' ഗോപിക പറയുന്നു.എഡിറ്റ്: ദിലീപ് ടി.ജി....more10minPlay
December 13, 2021മഞ്ഞ, വെള്ള റോഡില്‍ പലവിധം വരകള്‍ എന്തിന്? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം | Road Safety Rulesവാഹനമോടിക്കാന്‍ ലൈസന്സുള്ളവര്ക്കുപോലും ഗതാഗതചിഹ്നങ്ങള്‍ പലതും അറിയില്ല. അപ്പോള്‍പ്പിന്നെ ഡ്രൈവര്‍മാര്‍ക്കു നിര്ദേശരൂപത്തില് നിരത്തില്‍ കുറിക്കുന്ന വരകളെക്കുറിച്ചു പറയേണ്ടതില്ലല്ലോ. അവ എന്താണെന്നും എന്തിനാണെന്നു അറിയുന്നവര്‍ ചുരുക്കം. അവതരിപ്പിച്ചത്: ഭാഗ്യശ്രീ. എഡിറ്റ്: ദിലീപ് ടി.ജി...more6minPlay
FAQs about News & Views:How many episodes does News & Views have?The podcast currently has 75 episodes available.