Sunday Special

Sunday Special

By Manorama OnlineNewsEntertainment News
Download on the App Store

Sunday Special episodes

  • കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast

    സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.


    'What's done is done', that seems to be the Election Commissioners' stance as they prepare to simply follow the rules and move forward. But who will pay the price for the hardships endured by the people who frantically scrambled to register their names on the electoral roll? As the enormous question of how the Commission will now regain public trust looms large, Jomy Thomas, Malayala Manorama's Delhi Chief of Bureau, reviews the current situation in the 'India File' podcast.

    See omnystudio.com/listener for privacy information.

    7 min
  • തമ്പുവും ആകാശത്തെ വെള്ളപ്പന്തും! - MKid | Thambu | Bedtime story

    കാറ്റാടി കാട്ടിലെ കുസൃതിക്കാരൻ ആനക്കുട്ടിയായിരുന്നു തമ്പു. പകല സമയം മുഴുവൻ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കുന്ന തമ്പുവിന് രാത്രിയായാൽ ഉറങ്ങാൻ വലിയ മടിയായിരുന്നു.ഒരു പൂർണ്ണചന്ദ്ര ദിനത്തിൽ, കാടൊട്ടാകെ വെള്ളി വെളിച്ചം പരന്നു കിടക്കുകയായിരുന്നു. കാറ്റാടി മരങ്ങളുടെ തലപ്പുകൾക്കിടയിലൂടെ മാനത്തേക്ക് നോക്കിയ തമ്പു, വട്ടത്തിൽ തിളങ്ങിനിൽക്കുന്ന അമ്പിളിമാമനെ കണ്ടു! .. കഥ കേട്ടോളൂ

    Thampu was a mischievous baby elephant living in the Whirling Woods. He spent all day playing with his friends and was very reluctant to go to sleep at night. One full moon night, a silvery light blanketed the entire forest. Gazing up at the sky through the swaying treetops, Thampu spotted the radiant, round moon!...Let's listen to the story.

    Narration: Jesna Nagaroor
    Story & Production - Nidhi Thomas

    See omnystudio.com/listener for privacy information.

    4 min
  • കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast

    ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ അമിത് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    The Uniform Civil Code is set to be introduced in 21 NDA-governed states by 2029 according to Amit Shah, sparking a debate on its fragmented, state-by-state implementation rather than a national rollout. This move raises questions about constitutional protections for tribes, the regulation of live-in relationships, and the BJP's underlying political strategy. In the 'India File' podcast, Malayala Manorama Delhi Chief of Bureau Jomi Thomas analyses the NDA's strategy.

    See omnystudio.com/listener for privacy information.

    7 min
  • ചെമ്പരത്തിച്ചോട്ടിലെ പൂച്ചവീട് | Malayalam Kids Story | Jiji & Jinu | MKid

    അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവിലെ ഉറക്കം ഉണർന്നാൽ അവർ ആദ്യം ഓടിയെത്തുന്നത് ജിജിപൂച്ചയുടെ അടുത്തേക്കാണ്. അത്രയ്ക്കു സ്നേഹമാണ്. എന്നാലും അവൾക്ക് ഏറ്റവും സ്നേഹം ആരോടായിരുന്നെന്നോ? ജിനുപൂച്ചയോട്. അവൻ ഒരു വീട്ടിലെയും പൂച്ചയല്ല. നാട്ടിലും ഓരോ വീട്ടിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനാണ്. ഭക്ഷണം പോലും അവന് ശരിക്ക് കിട്ടാത്ത ദിവസങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോളൊക്കെ അടുത്തുള്ള ഏതെങ്കിലും കിണറ്റിൻകരയിലോ പൈപ്പിൻചുവട്ടിലോ പോയി വെള്ളം മാത്രം കുടിച്ച് ജീവിക്കാറുമുണ്ട്. ഇത് അറിയാവുന്ന ജിജിപ്പൂച്ച ഇടയ്ക്കൊക്കെ അവൾക്കു കിട്ടുന്ന ഭക്ഷണത്തിലെ ഒരു പങ്ക് ജിനുവിന് കൊടുക്കാറുമുണ്ട്. അതുകൊണ്ടുമാത്രം ആയില്ലല്ലോ. ഒരു പൂച്ചയാകുമ്പോൾ എന്തെല്ലാം ആവശ്യങ്ങൾ കാണും. ഉറങ്ങാനൊരു ഇടം, ഭക്ഷണം, നല്ല വെള്ളം അങ്ങനെ എന്തെല്ലാം. പാവം അല്ലേ. എന്നിട്ടോ? കേട്ടോളൂ

    See omnystudio.com/listener for privacy information.

    5 min
  • മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Bedtime Story for Kids | MKID | Cat Story

    ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ആ ചെടികളിലേക്ക് വിരുന്നു വരുന്ന പൂമ്പാറ്റകളും തേനീച്ചകളും ഈ കഥയൊക്കെ അറിഞ്ഞു. ഈ വീട്ടുകാരെയൊക്കെ ഒന്നിപ്പിക്കാൻ എന്താ വഴി? കഥ കേട്ടോളൂ

     There were a few houses on both sides of that road. Everyone was so busy that they rarely even saw each other directly. If, by chance, someone stepped out occasionally and they happened to meet, a word or two, a fleeting smile, and that was it. However, the vines and flowers on the walls of those houses were good companions. They felt a little sad that these householders lived without any affection for each other. Then one day, the butterflies and bees that came to visit those plants learned all about this predicament. "What's the way to bring all these residents together?" What was then? Let's hear the story...

    See omnystudio.com/listener for privacy information.

    4 min
  • നല്ല പല്ലിക്കുട്ടി | Bedtime Story for Kids | MKid

    ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ? എന്നിട്ടോ? കഥ കേട്ടോളൂ...

    In a house on the twelfth floor of a building, there lives a little lizard. It's quite mischievous. Its antics include biting and breaking the leaves of the basil plant on the balcony, and swatting butterflies with its tail as they try to land. The list of its mischievous deeds goes on and on. Ohpz, what's wrong with this little lizard? Then what? Let's hear the story...

    See omnystudio.com/listener for privacy information.

    4 min
  • ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast

    സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    Sonia Gandhi's memoir highlights the trend of political autobiographies in India and the publishing challenges that often accompany them. Explore the legacy of Indian political autobiographies, from Nehru to Modi, and the ongoing debate on freedom of expression. Why Publishers Fear a Tell-All: Malayala Manorama Delhi Chief of Bureau Jomy Thomas talk about the Controversy Around Sonia Gandhi's Book and the History of Indian Political Autobiographies.

    See omnystudio.com/listener for privacy information.

    7 min
  • 'പാട്ടുകാരി ആണെന്നറിഞ്ഞപ്പോൾ ലാലേട്ടൻ കൂടുതൽ ബഹുമാനിച്ചു'; ഡോ. ബിനീത അഭിമുഖം

    ​തിരക്കുകൾക്കിടയിലും ഡോക്ടറായും പാട്ടുകാരിയായും അവതാരകയായും നിറഞ്ഞുനിൽക്കുന്ന ഡോ. ബിനീത രഞ്ജിത് മലയാളികൾക്ക് പ്രിയപ്പെട്ട മുഖമാണ്. 'ബ്രൈഡാത്തി' പാട്ടിന്റെ പിറവിക്ക് പിന്നിലെ കൗതുകങ്ങളും, ലാലേട്ടന്റെ 'ഓറ' സമ്മാനിച്ച മാന്ത്രിക നിമിഷങ്ങളും, വേഷവിധാനങ്ങളുടെയും ഒരുക്കങ്ങളുടെയും പേരിൽ സമൂഹം കൽപ്പിച്ചു തരുന്ന പദവികളെക്കുറിച്ചുള്ള തുറന്ന ചിന്തയുമായി മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു

     

    In this exclusive Podcast, Dr. Bineetha Renjith, doctor, singer, anchor, and trainer opens up about her vibrant life and multi faceted journey. In this interview, she shares the fascinating behind the scenes story of recording the song 'Bridathi,' magical moments experiencing complete actor Mohanlal's aura, and how she balances a demanding career with passion and family.

    See omnystudio.com/listener for privacy information.

    23 min
  • തമ്പുവിനെ പേടിപ്പിച്ച കൊച്ചുപൂച്ച! - MKid | Thambu | Kochu Poocha | Bedtime story

    കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്ഷണമൊന്നുമില്ല... കഥ കേട്ടോളൂ
     
    Our dear Thampu was playing with little ants in the Kattadi forest and splashing water by the riverside. Even though evening was setting in, there was no sign of him stopping his play and heading home.... Let's listen to the story.
     
    Narration: Jesna Nagaroor
    Story & Production - Nidhi Thomas

    See omnystudio.com/listener for privacy information.

    2 min
  • അവളുടെ കൈപ്പുണ്യം | Ayinu Podcast | Manorama Online Podcast

    അടുക്കള രാഷ്ട്രീയത്തെയും ലിംഗപദവികളെയും പരാമർശിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ? അടുക്കള ജോലികളും പാരമ്പര്യ ഭക്ഷണ നിർമിതിയും സ്ത്രൈണതയുടെ ഭാഗമായി ചിത്രീകരിക്കുന്നതിനോടുള്ള അഭിപ്രായം എന്താണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' 


    When mentioning kitchen politics and gender roles, shouldn't one be careful? What is your opinion on portraying kitchen chores and traditional food preparation as part of femininity? Listen to this Manorama Online podcast, 'Ayinu'

    See omnystudio.com/listener for privacy information.

    6 min

About Sunday Special

From the publisher's feed

Sunday Specials