Sunday Special

Sunday Special

By Manorama OnlineNewsEntertainment News
Download on the App Store

Sunday Special episodes

  • ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast

    ‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും നേരത്തേ ഹിന്ദു കോഡ് ബില്ലിന്റെ കാര്യത്തിലുമൊക്കെ എന്തായിരുന്നു ആർഎസ്എസ് നിലപാട്? രാഹുലിന്റെ ഈ പുതിയ മുദ്രാവാക്യത്തിൽ കോൺഗ്രസിനുള്ളിൽനിന്നു തന്നെ എത്ര പിന്തുണ ലഭിക്കും? ചർച്ച ചെയ്യുന്നതാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 

     

     In this episode of 'India File' podcast, Malayala Manorama Delhi Chief of Bureau Jomy Thomas analyzes Opposition Leader Rahul Gandhi's recent call to 'smash patriarchy' and the strategy behind linking it with the Manusmriti and the caste system. The article examines why key historical figures and institutions- including B.R. Ambedkar, Jawaharlal Nehru, the Constitution, and the RSS- have re-emerged at the center of this debate. It also looks back at the RSS's stance on the Hindu Code Bill while questioning how much internal backing Rahul Gandhi's aggressive new line will draw from within the Congress party.

    See omnystudio.com/listener for privacy information.

    7 min
  • മിന്നുവിന്റെയും ക്രോക്കുവിന്റെയും കൂട്ടുകാരൻ - MKid | Minnu | Krokku | Bedtime story

    ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മിന്നുവിന്റെ തോളിലിരുന്നു.... കഥ കേട്ടോളൂ
     
    One holiday morning, Minu was busy watering the plants. Suddenly, Kroku appeared, eager to chat. Flapping his tiny wings, with mischief in his eyes, Kroku flew over and perched on Minu's shoulder.... Let's listen to the story.

    Credits: 
    Narration: Athulya R Krishnan
    Story & Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • മിടുക്കനായ റിയോ എന്ന ഓട്ടോറിക്ഷ | Malayalam Story for Kids | MKid | Bedtime story | Rio Autorickshaw

    വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും, മണ്ണുമാന്തി യന്ത്രമായ ചിങ്കു ജെ.സി.ബിയും, വേഗത്തിൽ ഓടുന്ന കുഞ്ഞിക്കാറും, മെലിഞ്ഞ സൈക്കിളും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടായിരുന്നു. റിയോയുടെ പേടി മാറ്റാൻ ഈ കൂട്ടുകാർ പലപ്പോഴായി ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ ഒരു ഫലവുമുണ്ടായിട്ടില്ല ട്ടോ. എന്നിട്ടോ? കഥ കേട്ടോളൂ ...

    In a village called 'Aruvikkara', located between big mountains, there was a little autorickshaw named Rio. Rio was a beautiful, deep yellow color. He was very timid. Whenever he saw big vehicles, he would slowly lower his mirrors, lacking confidence. Along with Rio were a big tipper lorry, an excavator named Chinku the JCB, a speedy little car, and a slender bicycle. They were great friends. These friends often tried to help Rio overcome his fear. But it was of no use, you know. So what happened next? Listen to the story.

    See omnystudio.com/listener for privacy information.

    5 min
  • 'ഇതൊക്കെ വ്യാജമല്ലേ?' | Ayinu Podcast | Manorama Online Podcast

    പ്രണയബന്ധങ്ങൾ തകരുമ്പോൾ പോക്സോ നിയമം പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നത് ഈയിടെ വാർത്തയിൽ കണ്ടിരുന്നല്ലോ. അത് യഥാർത്ഥ ഇരകളുടെ പ്രശ്നങ്ങളെ എങ്ങനെയാണു ബാധിക്കുന്നത്? ഇത്തരം ദുരുപയോഗം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും സാരമായി ബാധിക്കും. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' 


    We've seen in the news lately how the POCSO Act is being misused for revenge when relationships break up. How does that affect the struggles of genuine victims? Such misuse seriously impacts women's progress as well. Listen to this Manorama Online podcast, 'Ayinu'

    See omnystudio.com/listener for privacy information.

    6 min
  • മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast

    പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.


    The recently concluded Monsoon Session of Parliament proved to be a major political setback for the BJP, while the Opposition, which largely dominated the proceedings, made significant gains. In the latest edition of 'India File' podcast, Malayala Manorama Delhi Chief of Bureau Jomi Thomas does an analysis on the Monsoon Session of Parliament.

    See omnystudio.com/listener for privacy information.

    8 min
  • സിംഹംസുനിയുടെ ജിം | Bedtime Story for Kids | MKid

    ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരുന്നേയുള്ളു. അപ്പോൾ സൂര്യൻ ഉദിച്ച് അല്പം വെയിൽ വന്നു തുടങ്ങി. കാട്ടിലൂടെ നടക്കാൻ തീരുമാനിച്ച സിംഹംസുനി ഒരു കാര്യം ശ്രദ്ധിച്ചു. കാട്ടിലെ കുട്ടികളടക്കം ഉഷാറില്ലാത്തവരായിരിക്കുന്നു. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ...

    It's quite cold in the jungle now. The jungle inhabitants are a bit lazy to wake up and be active in the morning. Even those going out to hunt for food and those coming out to bask in the sun are only slowly waking up. By then, the sun had risen, and a little sunshine was beginning to appear. Simhamsuni, who had decided to take a walk through the jungle, noticed something. Everyone in the jungle, including the children, seemed sluggish. What could be the reason? Then what? Let's hear the story...

    See omnystudio.com/listener for privacy information.

    5 min
  • ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast

    ഭരണത്തിലും രാഷ്ട്രീയത്തിലും ചെറുപ്പക്കാരുടെ പങ്കാളിത്തം വേണമെന്ന് രാജ്യം പണ്ടേ ആഗ്രഹിച്ചതാണ്. എന്നാൽ, ‌ആരൊക്കെയോ അവരുടെ വഴിമുടക്കികളായി. ക്യാംപസുകളിൽനിന്ന് ശ്രദ്ധേയ നേതാക്കളായി പുറത്തിറങ്ങുന്നവരിൽ പലരെയും പിന്നീട് കാണാനുമില്ല. രാജ്യത്തെ നിയമനിർമാണ സഭകളിലാകട്ടെ ആവശ്യത്തിനു യുവനേതാക്കളുമില്ല. ജെൻസീ സമരങ്ങളുടെ കാലത്താണ് ഈ അവസ്ഥ. ഈ ചെറുപ്പക്കാർ എവിടേക്കാണു പോകുന്നത്, ഇവരെ ആരാണ് ഭയക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.


    India has long yearned for dynamic young voices in politics. Yet, invisible barriers continue to block their path. Promising student leaders who command attention on campuses often disappear from the political landscape overnight, leaving our legislative bodies starkly deficient in youth representation- even in an era defined by GenZ-led movements. Where is this young generation heading, and who fears their rise? In the latest edition of Manorama Online Podcast 'India File', Malayala Manorama Delhi Chief of Bureau Jomi Thomas journeys through India's political history to unravel this paradox.

    See omnystudio.com/listener for privacy information.

    7 min
  • മാന്ത്രിക കിണറും മുയൽക്കുഞ്ഞുങ്ങളും - MKid | Magical Well | Little Rabbits | Bedtime story

    പൗർണമി  കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള  രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും  ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച്  അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ
     
    At the edge of the Paurnami Forest lived two little rabbits named Minnu and Chinnu. They were the best of friends. One day, as they frolicked, admiring the flowers and chasing butterflies, they ventured deep into the forest, unaware of how far they had gone... Let's listen to the story.
     
    Credits : Story:  Lakshmi Narayanan
    Narration: Jesna Nagaroor
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min
  • 'ഓഹ്, അവളോ?' | Ayinu Podcast | Manorama Online Podcast

    സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ സമൂഹം നടത്തുന്ന സ്ലട്ട് ഷെമിംഗും ആൾക്കൂട്ട വിചാരണയും എന്തിനാണ്? രാമന്തളി കേസിലേതു പോലെ സ്ത്രീകൾ ഉൾപ്പെടുന്ന, ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയും സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങളും ഇന്നും തുടരുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' 

     Why does society resort to slut shaming and mob trials when women raise their voices? Like in the Ramanthali case, the tendency to blame victims, involving women and the cyberattacks faced by them continue even today. Listen to this Manorama Online podcast, 'Ayinu'

    See omnystudio.com/listener for privacy information.

    5 min
  • തമ്പുവും കുസൃതിയും- MKid | Thampu and His Pranks | Bedtime story

    കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട്  നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ

    Thampu, the baby elephant, was strolling through the forest, taking in the sights. With mischief sparkling in his eyes, he was enjoying the view when, lo and behold, there stood Mithu the rabbit... Let's listen to the story.

    Story:  Lakshmi Narayanan
    Narration: Jesna Nagaroor
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    3 min

About Sunday Special

From the publisher's feed

Sunday Specials