1921 - 26 കാലഘട്ടങ്ങളിൽ എപ്പോഴോ ആണ് അവൾ കാനഡയിൽ നിന്നും അമേരിക്കയിൽ എത്തിയത്. മെച്ചപ്പെട്ട ജോലിയാവാം ലക്‌ഷ്യം. ന്യൂയോർക്കിലെ റോചെസ്റ്ററിൽ ആണ് അവൾ എത്തിച്ചേർന്നത്. പക്ഷെ അന്ന് ഒരു വനിതാ ജോലിക്കാരിക്ക് അതെ ജോലി ചെയ്യുന്ന പുരുഷന്റെ ശമ്പളത്തേക്കാൾ പകുതി മാത്രമാണ് ലഭിച്ചിരുന്നത്. മാത്രവുമല്ല ഭാഷയുടെ പ്രശ്നം കാരണം സ്വന്തം നാട്ടുകാരുടെ കടകളിൽ മാത്രമാണ് അവർക്ക് ജോലി ലഭിച്ചിരുന്നത്. ചുരുക്കത്തിൽ ആ പെൺകുട്ടിയുടെ ഭാവി അവിടെ ശോഭനമായിരുന്നില്ല. ന്യുയോർക്കിലും തനിക്ക് രക്ഷയില്ല എന്ന് അവൾക്ക് പിടികിട്ടി. അപ്പോഴേയ്ക്കും യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി ഏറെക്കുറെ മെച്ചപ്പെട്ടിരുന്നു.
അങ്ങിനെ അന്നത്തെക്കാലത്ത് പലരും തീരുമാനിച്ചതുപോലെ അവളും ഒരു തീരുമാനം എടുത്തു. തന്റെ രാജ്യത്തേക്ക് മടങ്ങുക. അതൊരു കഠിനമായ തീരുമാനം തന്നെയായിരുന്നു.
---
Send in a voice message: https://anchor.fm/juliusmanuel/message