Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് , പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. ... more
FAQs about Chat- Masala | For Foodies | Mathrubhumi Podcast:How many episodes does Chat- Masala | For Foodies | Mathrubhumi Podcast have?The podcast currently has 14 episodes available.
January 03, 2024മുളക് ചമ്മന്തി, മുട്ടവറുത്തത്, അച്ചാര്‍; കൊതിപ്പിക്കും ലഞ്ച് ബോക്സ് രുചികള്‍ | Lunch box tastesലഞ്ച് ബോക്സില്‍ നിറയ്ക്കുന്നത് രുചികള്‍ മാത്രമല്ല ഓര്‍മ്മകള്‍ കൂടിയാണ്. വിശപ്പിന്റെയും പങ്കുവയ്ക്കലിന്റെയും കഥകള്‍ കൂടി ലഞ്ച് ബോക്സുകള്‍ക്ക് പറയാനുണ്ടാകും. ചിലര്‍ക്ക് മുളകും പുളിയും ചേര്‍ത്തരച്ച ചമ്മന്തിയാണ് പ്രിയപ്പെട്ടതെങ്കില്‍ ചിലര്‍ക്ക് കൂട്ടുകാരന് കൊണ്ടുവരുന്ന മീന്‍ വറുത്തത് ആകും പ്രിയപ്പെട്ട വിഭവം. ചാറ്റ് മസാലയുടെ പുതിയ എപ്പിസോഡില്‍ ലഞ്ച് ബോക്സിന്റെ കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവനന്ദും. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Lunch box tastes...more25minPlay
December 14, 2023ഏഷ്യാഡ് കഴിച്ചിട്ടുണ്ടോ നിങ്ങൾ? | Kappa & Tapiocaമലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട കിഴങ്ങുവര്‍ഗമാണ് കപ്പ, കപ്പയും മീന്‍കറിയും കപ്പയും ബീഫും കപ്പബിരിയാണി പോര്‍ക്കും കപ്പയും അങ്ങനെ പല അവതാരങ്ങളെടുത്ത് കപ്പ നമ്മുടെ തീന്മേശകളിലേക്ക് എത്താറുണ്ട്. പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന കപ്പ ഏഷ്യാഡ് എന്ന പേരിലും ഒരു അവതാരമുണ്ട്. അത് എന്താണെന്ന് അറിയാന്‍ ചാറ്റ് മസാല കേട്ടുനോക്കു. അവതരണം: അഖില്‍ ശിവാനന്ദ്, ഷിനോയ് മുകുന്ദന്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | ഏഷ്യാഡ് കഴിച്ചിട്ടുണ്ടോ നിങ്ങൾ? | Kappa & Tapioca...more22minPlay
December 06, 2023പൊടിച്ചിട്ട ലഡുവോ കുഴച്ചടിക്കാന്‍ പഴമോ? പുട്ടിന് ബെസ്റ്റേത് | Puttu Varities in Keralaപുട്ടും കടലക്കറിയും, പുട്ടും പഴവും പപ്പടവും ഒക്കെ പുട്ടിന്റെ ജനകീയമായ കോമ്പിനേഷനുകളാണ്. എന്നാല്‍ പുട്ടിനൊപ്പം ലഡു കഴിക്കുന്നവരും ഉണ്ട്. പുട്ടിന്റെ ബെസ്റ്റ് കോമ്പിനേഷനുകളും പുട്ട് ഓര്‍മ്മകളും, പുട്ട് വിശേഷങ്ങളുമൊക്കെയാണ് ഇത്തവണ ചാറ്റ് മസാലയില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Puttu Varities in Kerala...more29minPlay
November 29, 2023എന്താണ് പൊറോട്ടയുടെ ബെസ്റ്റ് കോമ്പോ? | CHAT MASALA | Porottaമലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫും, പൊറോട്ടയും മത്തിക്കറിയും അങ്ങനെ പൊറോട്ടയ്ക്ക് ഒപ്പമുള്ള കോമ്പിനേഷനുകള്‍ പലതാണ്. നല്ല ചൂടുള്ള പൊറോട്ടയിലേക്ക് കാച്ചിയ പാലൊഴിച്ച് അതിന് മുകളില്‍ പഞ്ചസാര തൂകി കുഴച്ച് കഴിച്ചിട്ടുണ്ടോ ഇതുപോലെ പൊറോട്ടയ്ക്ക് പല രുചികളുടെയും കഥ പറയാനുണ്ടാകും, പല ഓര്‍മ്മകളും പങ്കുവയ്ക്കാനും ഉണ്ടാകും. പൊറോട്ട വിശേഷങ്ങളാണ് ഭക്ഷണക്കഥകളുമായെത്തിയ ചാറ്റ് മസാലയിലെ ആദ്യത്തെ എപ്പിസോഡില്‍ ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more16minPlay
FAQs about Chat- Masala | For Foodies | Mathrubhumi Podcast:How many episodes does Chat- Masala | For Foodies | Mathrubhumi Podcast have?The podcast currently has 14 episodes available.