
Sign up to save your podcasts
Or


ഇന്ന് 2025 ജൂൺ 25 .1975 ലെ ജൂൺ മാസത്തിൽ ഇന്നേദിവസമാണ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് .അങ്ങനെയൊരു കടുംകൈ ഇന്ത്യൻ ജനാധിപത്യത്തോട് ചെയ്യേണ്ട സങ്കീർണ്ണ സാഹചര്യം ഇന്ദിരാഗാന്ധി രാജ്യത്തും പുറത്തും നേരിടുന്നുണ്ടായിരുന്നോ ?'അടിയന്തിരാവസ്ഥയും പിൽക്കാല ഇന്ത്യൻ ജനാധിപത്യവും : ഒരു പുനരാലോചന'.ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാലുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
1984 ഒക്ടോബർ 31 : ചരിത്രബാഹ്യനായ സതീഷ് ശർമ്മ ദില്ലി ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കത്തിലേക്ക് സ്വാഗതം .ഒരു ഓട്ടോറിക്ഷ ഡ്രൈവർ എനിക്കുനൽകിയ ഒരു ചരിത്രബാഹ്യജീവിതപാഠമാണ് ഇത്.ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമായതുകൊണ്ടല്ല 1984 ഒക്ടോബർ 31 എന്ന ദിവസം സതീഷ് ശർമ്മയ്ക്ക് നിർണായകമായത്.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഇറാൻ -ഇസ്രയേൽ സംഘർഷം ഒരു സമഗ്രചിത്രം .പശ്ചിമേഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും അത്യവഗാഹമുള്ള പ്രൊഫസ്സർ എ . കെ . രാമകൃഷ്ണനുമായി ഒരു സംഭാഷണം .
പ്രിയ സുഹൃത്തേ ,സംഗീതസംബന്ധിയായ പോഡ്‌കാസ്റ്റുകൾ ദില്ലി -ദാലിയുടെ സഹജഭാവമാണ്. ഈ ലക്കം പോഡ്‌കാസ്റ്റ് ഇന്ത്യാ ഉപഭൂഖണ്ഡം കണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ പെട്ട ഉസ്താദ് നസാക്കത് അലി ഖാൻ , ഉസ്താദ് സലാമത് അലി ഖാൻ എന്നിവരുടെ ജീവിതത്തേയും സംഗീതത്തേയും കുറിച്ചാണ് . പഞ്ചാബ് പ്രദേശത്തെ ഷാം ചൗരാസി ഘരാനയിലെ ഈ ഗായകർ ഇന്ത്യാവിഭജനശേഷം പാകിസ്ഥാനിൽ ആയിരുന്നു. അവർ ഒരിക്കൽ പറഞ്ഞു :'എൻ്റെ പ്രവാചകൻ മദീനയിൽ ഹോളി കളിയ്ക്കുന്നു' എന്ന ഗാനം പാകിസ്ഥാനിൽ പാടാൻ കഴിയാത്തതിനാൽ എപ്പോൾ ഇന്ത്യയിൽ പാടാൻ അവസരം കിട്ടിയാലും ഞങ്ങൾ അതുപാടുമായിരുന്നു.'ലോകസംഗീതത്തിലെ രണ്ട് ഉന്നത ശിരസ്സുകൾ , ആ അപൂർവ സഹോദരങ്ങൾ.പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .എസ് . ഗോപാലകൃഷ്ണൻ
മലയാള ചെറുകഥാലോകത്തിലെ എക്കാലത്തേയും മികച്ച 50 കഥകൾ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്ത അനുഭവവും , വിവിധ ഇന്ത്യൻ ഭാഷകളിലെ മികച്ച 100 ചെറുകഥകളുടെ ഇംഗ്ളീഷ് വിവർത്തനങ്ങൾ തിരഞ്ഞെടുത്ത് സമാഹരിച്ച അനുഭവവും വിവർത്തകനും എഡിറ്ററും കവിയുമായ എ . ജെ . തോമസ് പങ്കുവെയ്ക്കുന്നു ദില്ലി -ദാലി പോഡ്‌കാസ്റ്റിൽ .വിവർത്തകന്റെ സർഗ്ഗകാലം ഒരു പരകായപ്രവേശമോ ?'എൻ്റെ കഥ' മാധവിക്കുട്ടി ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും 'കടൽത്തീരത്ത്' എന്ന കഥ ഒ .വി . വിജയൻ ഇംഗ്ളീഷിലേക്ക് തർജ്ജുമ ചെയ്തപ്പോഴും അവർ മൂലകൃതികളോട് നീതി പുലർത്തിയില്ല എന്നും എ .ജെ . തോമസ് ഈ സംഭാഷണത്തിൽ അഭിപ്രായപ്പെടുന്നു .
ദില്ലി -ദാലിയുടെ 2025 ലോക പരിസ്ഥിതിദിന പോഡ്‌കാസ്റ്റ് ഗാസയിലെ മനുഷ്യദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ ദാർശനികൻ Slavoj Žižek എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ .'നാം ഒരു ജൈവപിണ്ഡം'ഗാസ ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്.ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളായ മനുഷ്യർ , കെട്ടിടങ്ങൾ , സാമഗ്രികൾ ...നാം ശീലിച്ച സൗന്ദര്യാത്മകമായ സ്വരലയം പ്രകൃതിയിൽ പ്രത്യാശിക്കുന്നത് ഭ്രമാത്മകതയാണ്.അതിനെ നിരസിക്കാൻ തയ്യാറുണ്ടോ ? ഇല്ലെങ്കിൽ പോയി തുലയൂ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
'Bureaucracy killed more tigers than bullets ever did' : Valmik Thaparവെടിയുണ്ടകൾ കൊന്ന കടുവകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ബ്യൂറോക്രസി കൊന്ന കടുവകൾ .ഇന്ത്യ കണ്ട ഏറ്റവും വലിയ കടുവാസ്നേഹികളിൽ ഒരാളായ വാൽമീക് ഥാപ്പർ അന്തരിച്ചു . വന്യജീവി -ആധുനിക മനുഷ്യ സംഘർഷം ഏറ്റവും രൂക്ഷമായ കേരളത്തിനോട് വാൽമീക് ഥാപ്പറുടെ ജീവിതം പറയുന്ന സന്ദേശമെന്താണ് ?അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ആദരാഞ്ജലികൾ .ഈ പോഡ്‌കാസ്റ്റ് അദ്ദേഹത്തിന് സമർപ്പിക്കുന്നു. 'ഇയാൾ സ്നേഹിച്ചതുപോലെ നമ്മളും കടുവകളെ സ്നേഹിച്ചിരുന്നെങ്കിൽ'.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
2025 ലെ വിഷുദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'കണികാണുംനേരം' എന്ന മനോഹരഗാനം ആരാണ് എഴുതിയത് ?ഏതു താളപദ്ധതിയിലാണ് ഈ ഗാനം ഉളവായത് ?മലയാളഭാഷാഗാനങ്ങളിൽ ഇതിന് സമാനമാതൃകകളുണ്ടോ ?കവിയും നോവലിസ്റ്റും ഗദ്യകാരനും കേരളതാളങ്ങളിൽ അവഗാഹമുള്ളയാളുമായ ഡോ . മനോജ് കുറൂർ സംസാരിക്കുന്നു .കൂടേ പി . ലീല , രേണുക , കെ .എസ് . ചിത്ര , തൃക്കൊടിത്താനം സച്ചിദാനന്ദൻ , സുജാതാമോഹൻ എന്നിവർ പാടിയ 'കണികാണുന്നേരം' എന്ന ഗാനത്തിന്റെ നാല് ആലാപനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .എല്ലാവർക്കും ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ വിഷുവാശംസകൾ.
അമേരിക്കയിലെ 9 / 11 ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ദാർശനികൻ Giorgio Agamben'സുരക്ഷയും ഭീകരതയും' എന്ന ഒരു ലേഖനം എഴുതിയിരുന്നു .അതിൻ്റെ മലയാളപരിഭാഷപഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ ദില്ലി -ദാലി അവതരിപ്പിക്കുന്നു .സുരക്ഷ , ഭീകരത എന്നിവ എങ്ങനെയാണ് പരസ്പരം ചെയ്യുന്ന പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്നതെന്നും അങ്ങനെ അതുരണ്ടും എങ്ങനെയാണ് ഒരു മാരകസംവിധാനത്തിന്റെ രണ്ടുഭാഗങ്ങൾ ആകുന്നതെന്നും അഗമ്പെൻ വിശദീകരിക്കുന്നു.ആധുനിക, അരാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ചുള്ള മൗലികചിന്ത .
മരിയോ വർഗാസ് യോസയ്ക്കുള്ള ആദരാഞ്ജലി പോഡ്‌കാസ്റ്റാണിത് . 2010 ഡിസംബർ ഏഴാം തീയതി നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ മലയാളപരിഭാഷ.സാഹിത്യത്തെ, കഥപറച്ചിലിനെ, ഗൗരവത്തോടെ കാണുന്നവർ കേട്ടിരിക്കേണ്ട ഒരു പ്രസംഗമാണിത് .51 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എഴുത്ത് എന്ന സാംസ്‌കാരിക പ്രതിഭാസത്തിൻ്റെ ലഹരിയും ആത്മാവും പേറുന്നു.പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നു :'മൃഗങ്ങളിൽ നിന്നും തെല്ലും വ്യത്യസ്തരല്ലാതെ ഗുഹകളിൽ തീയ്ക്കുചുറ്റും, ഇടിമിന്നലുകളെപ്പേടിച്ച്, മുരളുന്ന മൃഗങ്ങളെ പേടിച്ച് ജീവിച്ചിരുന്ന മനുഷ്യൻ ഏതുഭാഷയിൽ കഥകൾ പറഞ്ഞിരുന്നു എന്നോർത്ത് ഞാനെപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. മനുഷ്യവിധിയിലെ നിർണ്ണായകനിമിഷമായിരുന്നു അത്. ഒരു കഥാകാരൻ്റെ ശബ്ദത്തിന് ചെവിയോർത്ത് ഒതുങ്ങിനിന്ന ആ പ്രകൃതമനുഷ്യർ...... ആ ജീവികൾക്ക് ആ കഥകൾ നൽകിയ സംരക്ഷണവലയത്തിലാണ് നാഗരികത ആരംഭിച്ചത്.'പ്രസംഗത്തിന്റെ പരിപൂർണ്ണ പരിഭാഷയുടെ പോഡ്‌കാസ്റ്റ് രൂപത്തിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
From the publisher's feed

0 Listeners

2 Listeners

2,457 Listeners

3 Listeners

2 Listeners