
Sign up to save your podcasts
Or


പ്രിയ സുഹൃത്തേ,ട്രമ്പ് തുടങ്ങിവെച്ചിരിക്കുന്ന Tariff യുദ്ധം ലോകത്തെ എങ്ങനെ ബാധിക്കുവാൻ പോകുന്നു ?സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും ഗ്രന്ഥകാരനും ഗ്രീക്ക് രാഷ്ട്രീയ നേതാവും അവിടുത്തെ മുൻ ധനമന്ത്രിയുമായ Yanis Varoufakis ൻ്റെ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള പോഡ്‌കാസ്റ്റാണിത് .ദില്ലി ദാലി യുടെ പുതിയ ലക്കം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി . വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപം .ലേഖനം : അവലംബം : Sayahna Foundation
കേരളത്തിലെ ആശാത്തൊഴിലാളിസമരം അൻപതുദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുകയാണ് . എന്തുകൊണ്ടാണ് ഈ സ്ത്രീകളുടെ സമരം ഒത്തുതീർപ്പാകാതെ തുടരുന്നത് ? ചരിത്രകാരിയും സ്ത്രീപക്ഷവാദിയും സാമൂഹ്യവിമർശകയുമായ പ്രൊഫസ്സർ ജെ .ദേവികയുമായുള്ള ഒരു സുദീർഘ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
കമ്പോളസിനിമകൾ മത-രാഷ്ട്രീയഹിംസകൾ കൈകാര്യം ചെയ്യുമ്പോഴുള്ള നിരുത്തരവാദപരമായ Insensitivity എങ്ങനെയാണ് എമ്പുരാൻ എന്ന സിനിമയിൽ പ്രകടമാകുന്നത്, അത് രണ്ടാം സെൻസറിങ്ങിനുമുൻപാണെങ്കിലും രണ്ടാം സെൻസറിങ്ങിനു ശേഷമാണെങ്കിലും കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
ബുള്ളേ നിസ്‌ക്കാരപ്പായ തുറിച്ചുനോക്കി പായ ചാമ്പലായി ബുള്ളേ ജപമാലയിൽ വിരലോടിച്ചു മാല സർപ്പമായി മാറി ബുള്ളേ ഖാസിയുടെ നേരേ വിരൽ ചൂണ്ടി ഖാസി ഇരുമ്പുതൂണായി മാറി : (സച്ചിദാനന്ദൻ , ബുള്ളേ ഷാ അത്ഭുതങ്ങൾ കാട്ടുന്നു ) 'നിൻ്റെ പ്രണയത്തിൻ്റെ ഭ്രാന്തിൽ ഞാൻ നൃത്തം ചെയ്യുന്നു' ( तेरे इश्क नचायां कर के थैया थैया ) എന്നു തുടങ്ങുന്ന ബുള്ളേ ഷാ ഗാനത്തെക്കുറിച്ചുള്ള ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ആബിദ പർവീൺ പാടിയ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
ഒരു ഗാനം ചെയ്ത ജ്ഞാനസ്നാനം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.ജോർജിയ സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവമാണിത്.അവിടുത്തെ Svetitskhoveli Cathedral സന്ദർശിച്ചിരുന്നു. അതൊരു യുനെസ്കോ സ്മാരകമാണ്.ക്രിസ്തുവിനെ ക്രൂശിക്കുമ്പോൾ അടുത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ജോർജിയൻ ജൂതൻ ഏലിയാസ് ക്രിസ്തുവിന്റെ ക്രൂശാരോഹണവസ്ത്രം കൊണ്ടുവന്നത് ഈ പള്ളിയിലുണ്ട്. അവിടുത്തുകാർ അങ്ങനെയാണ് വിശ്വസിക്കുന്നത്.ആ പള്ളിയിൽ പ്രാർത്ഥനാവേളയിൽ കേട്ട അറാമിക് ഭാഷയിലുള്ള മാസ്മരികഗാനമാണ് ഈ പോഡ്‌കാസ്റ്റിലുള്ളത്.
സുഹൃത്തേ,പുതിയലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .'ഭൂതവർത്തമാനികൾക്ക് ഒരു തുറന്ന കത്ത്'മുഗൾ ചക്രവർത്തി അറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാനുള്ള ശ്രമങ്ങളുടെ സാഹചര്യത്തിൽ ആരോടും വഴക്കിനില്ലാതെ, സ്നേഹബുദ്ധ്യാ ഒരു തുറന്ന കത്ത്
' സൽപ്പേര് വാഴപ്പിണ്ടി പോലെയാണ്, അതിന് പ്രത്യേക സ്വാദൊന്നുമില്ല. പക്ഷേ അതാരോഗ്യത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.അമ്മാമ പലതവണയും എന്നോട് പറഞ്ഞു :'ചീത്തപ്പേര് കിട്ടിയാൽ അത്തുകഴുകിക്കളയാൻ പ്രയാസമാണ്'.എൻ്റെ ഏറ്റവും വലിയ സമ്പാദ്യം ചീത്തപ്പേരാണ്.'യാത്രിക എന്ന യാത്രാവിവരണത്തിലെ ആറാം അദ്ധ്യായത്തിൽ മാധവിക്കുട്ടി എഴുതി. അതിതീക്ഷ്ണവും ദീപ്തവുമായ ആ അദ്ധ്യായത്തിൻറെ ശബ്ദരൂപമാണ് ദില്ലി -ദാലിയുടെ 2025 ലോകവനിതാദിന പോഡ്‌കാസ്റ്റ് .സ്വീകരിച്ചാലും
2020 ൽ ഡൽഹിയിൽ വർഗ്ഗീയകലാപം ഉണ്ടായനാളുകളിലാണ് ഞാൻ ദില്ലി -ദാലി പോഡ്‌കാസ്റ്റ് തുടങ്ങിയത് .അഞ്ചാമത്തെ പോഡ്‌കാസ്റ്റ് ചെയ്തത് ഇപ്പോഴത്തെപ്പോലെ ഡൽഹിയിലെ വസന്തകാലത്തിലായിരുന്നു. അന്ന് ഒരോട്ടോറിക്ഷയിൽ ഉണ്ടായ അനുഭവം. യാത്രയിൽ അവിചാരിതമായി കാണാനിടയായ നാലു സുമനസ്സുകളുടെ കഥയാണിത്. അറുപത്തഞ്ചുകാരനായ ഡ്രൈവർ ശ്യാം എന്നോടു പറഞ്ഞു , " എത്രപേരെയാണ് കഴിഞ്ഞ ആഴ്ച മനുഷ്യൻ ഇവിടെ കൊന്നത് ! ഒരു കൊറോണവൈറസ് വന്നാൽ തീരാവുന്ന മതഭ്രാന്താണ് ദില്ലി കണ്ടത്. ദൈവം വിളിക്കുമ്പോൾ ഞാൻ അങ്ങു പോകും "ഞങ്ങൾ മുറിവുണങ്ങുന്ന ഒരു പച്ചമരുന്ന് അന്വേഷിച്ചു പോയ കഥ ...കൂടെ കണ്ട കുറേ നല്ല മനുഷ്യരും.'മനുഷ്യൻ , മനോഹരമാണപ്പദം പോലും' എന്ന് തോന്നിയ ദിവസം , പ്രത്യേകിച്ച് കലാപാനന്തര നഗരത്തിൽ.2025 ലെ ഡൽഹിവസന്തത്തിൽ ആ പോഡ്‌കാസ്റ്റിന്റെ പുനഃ പ്രക്ഷേപണം.സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ
അദ്ദേഹത്തിൻ്റെ കവിതകളായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നാലാം ചരമവാർഷികമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കവിയും നിരൂപകനും വിവർത്തകനും അദ്ധ്യാപകനുമായ ഡോ . ദേശമംഗലം രാമകൃഷ്ണൻ നടത്തിയ മനോഹരമായ വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണപ്രഭാഷണത്തിന്റെ ശബ്ദലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
From the publisher's feed

0 Listeners

2 Listeners

2,457 Listeners

3 Listeners

2 Listeners