എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു.
ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി.
ഞാൻ ചോദിച്ചു , ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ ?
ഇല്ലേ ?
ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം .
കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി :
'പറഞ്ഞറിഞ്ഞതുവിഴുങ്ങാൻ പ്രയാസമുണ്ട്.
എത്ര വലിയ സത്യങ്ങളും വാക്കുകളാകുമ്പോഴേക്കും
കർമ്മങ്ങളായി കഴിയുമ്പോഴേക്കും
ഏറ്റവും വികൃതമായ നുണകളായി രൂപം കൊള്ളുന്ന
വിരോധാഭാസം മനം മറച്ചിലുണ്ടാക്കുന്നു'
ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ പുതിയലക്കം 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയ കടമ്മനിട്ടക്കവിത വായിച്ചതിൻ്റെ ഫലമാണ് .
കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു , കാരണം ഇതുചെയ്യുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
27 ജനുവരി 2024