Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • പാപം , കുമ്പസാരം , ബോധസ്നാനം ഗാന്ധിയിൽ : Gandhi and his confessions: A podcast by S. Gopalakrishnan 49/2024

    പാപങ്ങൾ ഗാന്ധി എവിടെയാണ് ഏറ്റുപറഞ്ഞത്‌ ?
    കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ 'സാഹിത്യ ചക്രവാള' ത്തിന്റെ ഒക്ടോബർ ലക്കത്തിൽ എഴുതിയ പാപം , കുമ്പസാരം , ബോധസ്‌നാനം : ഗാന്ധിയിൽ എന്ന ലേഖനത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് .
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ

    17 min
  • ഗാന്ധിയും ജെ. ദേവികയും : Historian J. Devika in conversation with S. Gopalakrishnan 48/2024

    അനുരഞ്ജനമില്ലാത്ത സ്ത്രീപക്ഷ കാഴ്ചയിൽ സമൂഹത്തെ നിരീക്ഷിക്കുന്ന ചരിത്രകാരി ജെ . ദേവികയുമായി നടത്തിയ ഒരു സംഭാഷണമാണിത്.
    2024 ലെ ഒക്ടോബർ 2 - ഗാന്ധി ജയന്തി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    ഗാന്ധിയെക്കുറിച്ച് പൊതുവേ എഴുതുകയോ പറയുകയോ ചെയ്യാറില്ലാത്ത ഈ ചരിത്രകാരിയോട് ഗാന്ധിയുടെ കർമ്മമണ്ഡലത്തെ കുറിച്ച് എട്ടു ചോദ്യങ്ങളാണ് ഞാൻ ചോദിച്ചത് .
    പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ

    45 min
  • എം .എം . ലോറൻസിന് ശബ്ദാഭിവാദ്യം : ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി ' എന്ന കവിത വായിക്കുന്നു 47/2024

    'അപ്പോൾ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ്
    നീരുവെച്ച കാലുകൾ കവച്ചുനിന്ന്
    അമറിക്കൊണ്ട്
    ലോറൻസ്ചേട്ടനെ പെറ്റു .
    പൊക്കിളിൽ നിന്ന് ചെങ്കൊടി വലിച്ചൂരിയെടുത്തുയർത്തിപ്പിടിച്ച്
    ഭൂമിയുടെ പടവുകൾ ഇറങ്ങിച്ചെന്ന്
    കുപ്പായാണ്ടിയുടെ തോളിൽ കൈവെച്ച്
    ലോറൻസ് ചേട്ടൻ വിളിച്ചു ,
    'സഖാവേ''
    എം . എം . ലോറൻസിന് ദില്ലി -ദാലിയുടെ ശബ്ദാഭിവാദ്യം.
    ഇന്നുരാവിലെ ദില്ലി -ദാലിയ്ക്കു വേണ്ടി
    ബാലചന്ദ്രൻ ചുള്ളിക്കാട് 'തോട്ടി' എന്ന കവിത ചൊല്ലിയത് .
    Communist Internationale ഗാനത്തിന്റെ പശ്ചാത്തലത്തിൽ .

    5 min
  • മലയാളഭാഷയിലെ അമൂല്യമായ ദാർശനിക കൃതി : ചിജ്ജഡ ചിന്തകം NARAYANAGURU SAMADHI PODCAST 2024 46/2024

    'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല'
    2024 ലെ നാരായണഗുരു സമാധി ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
    അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, ഭാഷയിലെ അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    21 സെപ്റ്റംബർ 2024

    12 min
  • അമ്പതുകഴിഞ്ഞ മരണസർട്ടിഫിക്കറ്റ് :D. Ashtamoorthy on 50 years of 'Marana Certificate', novel by Anand 45/2024

    1972 ൽ സമീക്ഷയിലാണ് ആദ്യം ആനന്ദിന്റെ 'മരണസർട്ടിഫിക്കറ്റ് ' പ്രസിദ്ധീകരിച്ചുവന്നത് . പുസ്തകമായി പുറത്തുവന്നതാകട്ടെ , 1974 ലും .
    മരണസർട്ടിഫിക്കറ്റ് പുസ്തകമായിട്ട് അൻപതാണ്ടുതികയുകയാണ് 2024 ൽ .
    മലയാളത്തിലെ തരംഗസൃഷ്ടിയായ ആ പുസ്തകത്തിനുള്ള ആദരമാണ് ദില്ലി -ദാലിയുടെ പുതിയ ലക്കം പോഡ്‌കാസ്റ്റ് .
    ആനന്ദ് അനുവാചകാഹ്ളാദത്തിന്റെ നിത്യാനുഭവിയായ ഡി . അഷ്ടമൂർത്തിയുമായുള്ള ഒരു സംഭാഷണമാണിത് .
    കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    40 min
  • പ്രിയ സഖാവ് സീതാറാമിന് വിട : കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു 44/2024

    സീതാറാം വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾ ചെയ്ത പ്രസംഗം കേട്ട കാക്കനാടൻ പറഞ്ഞത്രേ, ഈ ചെറുപ്പക്കാരൻ നെഹ്റുവൊക്കെ സംസാരിക്കുന്നതുപോലെ സംസാരിക്കുന്നുവെന്ന്.
    SFI ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് സീതാറാം യെച്ചൂരിയുടെ നേതൃപാടവം എന്ന് വിദ്യാർത്ഥിസംഘടനാപ്രവർത്തനകാലത്തെ സഹപ്രവർത്തകനായിരുന്ന സീതാറാമിനെക്കുറിച്ച് സുരേഷ് കുറുപ്പ് പറയുന്നു.
    സുതാര്യവും ലളിതവും സത്യസന്ധവുമായിരുന്നു സീതാറാമിൻ്റെ പൊതുപ്രവർത്തനം എന്നഭിപ്രായപ്പെടുന്ന സുരേഷ് കുറുപ്പ്, ഇന്നത്തെ ഇന്ത്യാ മുന്നണിക്ക് സീതാറാം നൽകിയ വലിയ സംഭാവനകളെക്കുറിച്ചും, പാർലമെൻ്റേറിയൻ എന്ന നിലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും , പ്രത്യയശാസ്ത്രവ്യക്തതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നു, വ്യക്തിപരമായ അനുഭവങ്ങൾ അയവിറക്കുന്നതോടൊപ്പം.
    ദില്ലി-ദാലിയുടെ സീതാറാം യെച്ചൂരി ആദരപ്പോഡ്കാകാസ്റ്റ്: പ്രിയ സഖാവിന് വിട

    25 min
  • ചെറിയ മനുഷ്യരും വലിയ ലോകവും: സമ്പൂർണ്ണ പതിപ്പിറങ്ങുമ്പോൾ : Interview with Ramu Aravindan 43/2024

    'ചെറിയ മനുഷ്യരും വലിയ ലോകവും' 1961 മുതൽ 1973 വരെ മലയാളിയുടെ സംവേദനക്ഷമതയെ സമൂലം സ്വാധീനിക്കുകയും അതിനെ മുന്നോട്ടുനയിക്കുകയും ചെയ്തു. അത് ഓർമ്മകളായും ജീവൽകാലപ്രേരണകളായും ഇന്നും മലയാളിയിൽ ജീവിക്കുകയാണ്.
    ഇതിനുമുൻപിറങ്ങിയ രണ്ടു സമാഹാരങ്ങളിൽ ആകെയുള്ള അദ്ധ്യായങ്ങളുടെ അറുപതുശതമാനത്തോളം മാത്രമേ ഉണ്ടായിരുന്നുള്ളൂ .
    'ചെറിയ മനുഷ്യരും വലിയ ലോകവും ' സമ്പൂർണ്ണ പതിപ്പ് പുറത്തുവരുന്നതിനുമുൻപുള്ള തിരനോട്ടം പോലൊരു പോഡ്‌കാസ്റ്റ് ആണിത്.
    പുതിയപതിപ്പിന്റെ കെട്ടിലും മട്ടിലും ഏകോപനം നടത്തുന്ന രാമു അരവിന്ദനുമായുള്ള സംഭാഷണമാണ് ഈ പോഡ്‌കാസ്റ്റ് .
    സ്നേഹപൂർവ്വം,
    എസ് . ഗോപാലകൃഷ്ണൻ .

    38 min
  • സത്യസന്ധമായ ഒരു ധൈഷണികജീവിതം:എ . ജി . നൂറണിയ്ക്ക് വിട 42/2024

    അന്തരിച്ച നിയമജ്ഞനും എഴുത്തുകാരനുമായ എ . ജി . നൂറണിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ദില്ലി ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    സത്യസന്ധമായ ഒരു ധൈഷണികജീവിതം : എ . ജി . നൂറണിയ്ക്ക് വിട.
    സ്നേഹത്തോടെ
    എസ് . ഗോപാലകൃഷ്ണൻ
    31 August 2024

    14 min
  • ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ : സമഗ്രചിത്രം In conversation with Prof Mathew Joseph C 41/2024

    പ്രൊഫസ്സർ മാത്യു ജോസഫ് .സി ( Jamia Millia Islamia Central University, Delhi ) അതീവ വ്യക്തതയോടെ സംസാരിക്കുന്നു.
    'ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ രൂപീകരണം മുതൽ ആ സമൂഹത്തിന്റെ മുഖ്യമായ ആശയധാരയായിരുന്ന മതേതരദേശീയത എന്നത് ഇല്ലാതാകുകയാണോ ? അവിടെ നടന്ന അധികാരമാറ്റത്തിൽ , അത് സംഭവിച്ച പ്രക്രിയയിൽ പരാജയപ്പെട്ടുപോയത് മതേതരദേശീയത എന്ന ആശയം തന്നെയാണ്. മതേതരദേശീയതയാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും , എല്ലാ ലോകരാഷ്ട്രങ്ങൾക്കും നല്ലത്.
    ഒരു വലിയ ജനകീയപ്രക്ഷോഭം നടക്കുമ്പോൾ ചരിത്രപശ്ചാത്തലത്തിൽ കാര്യങ്ങൾ കാണാതെ ആവേശം കൊള്ളുന്നത് ശരിയല്ല'
    പോഡ്‌കാസ്റ്റിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    33 min
  • കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വവും അമേരിക്കൻ തിരഞ്ഞെടുപ്പും 40/2024

    കമല ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വവും
    അമേരിക്കൻ തിരഞ്ഞെടുപ്പും
    ജോ ബൈഡൻ്റെ പിന്മാറ്റം ലോകസമൂഹങ്ങളിൽ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന വൃദ്ധരോട് എന്തു സന്ദേശമാണ് നൽകുന്നത് ?
    കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം അമേരിക്കൻ തിരഞ്ഞെടുപ്പുരംഗത്ത് ഉണ്ടാക്കിയിരിക്കുന്ന പുതിയ ഉണർവിന്റെ നാനാർത്ഥങ്ങൾ എന്തൊക്കെയാണ് ?
    പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ
    29 ജൂലായ് 2024

    19 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners