Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ഡൽഹിയിലെ ഒരു മലയാളിപത്രപ്രവർത്തകന്റെ കാൽനൂറ്റാണ്ട് : In conversation with A.S Suresh Kumar 29/2024

    എ എസ് സുരേഷ് കുമാർ ഡൽഹിയിൽ മലയാളം പത്രപ്രവർത്തകനായി എത്തിയത് കാൽനൂറ്റാണ്ടിന് മുൻപാണ് . ഇന്ത്യ എന്ന മതേതര-ലിബറൽ -ജനാധിപത്യ ആശയത്തിന്റെ അസ്ഥിവാരത്തിലായിരുന്നു അന്ന് ജേർണലിസം . 2024 മെയ് മുപ്പത്തിയൊന്നാം തീയതി സുരേഷ് കുമാർ ഡൽഹിയിൽ നിന്നും വിരമിക്കുമ്പോൾ ആ ഇന്ത്യ കണ്ടാലറിയാത്ത വിധം മാറിപ്പോയിരിക്കുന്നു.
    പരിചയിച്ച വലിയ പത്രപ്രവർത്തകരുടെ നിരയെക്കുറിച്ച് സുരേഷ് ഓർക്കുന്നു.
    ഇക്കാലമത്രയും , സുരേഷ് നേരിട്ടു റിപ്പോർട്ട് ചെയ്ത ഗുജറാത്ത് കലാപം അടക്കം , ഇന്ത്യൻ സമൂഹത്തിന്റെ പരിണാമഗതികളും ഡൽഹിയിലെ മാധ്യമപ്രവർത്തനത്തിലെ പരിണാമങ്ങളും ഒരു സംഭാഷണത്തിൽ എ എസ് സുരേഷ് കുമാർ പങ്കുവെയ്ക്കുന്നു .
    മാധ്യമം ദിനപ്പത്രത്തിൻ്റെ ഡൽഹിയിലെ ചീഫ് ഓഫ് ബ്യുറോ ആണ് സുരേഷ്‌കുമാർ .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    29 മെയ് 2024

    39 min
  • പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ : Dr Manoj Kuroor on Kalamandalam Krishnankutty Poduval 28/2024

    'തൻ്റെ ഹനുമാൻ എനിക്കുവെറും പൂച്ചക്കുട്ടിയാടോ'
    കലാമണ്ഡലം രാമൻകുട്ടിനായരോട് ഒരിക്കൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞത് .
    ' പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ'
    ദില്ലി -ദാലിയുടെ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ജന്മശതാബ്ദി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    2024 മെയ് 28 ആണ് ആദ്ദേഹത്തിന്റെ നൂറാം ജന്മദിനം.
    ' അടിമുടി കല, അകം പുറം കല' ആ സർഗ്ഗജീവിതത്തെക്കുറിച്ച് ഡോ . മനോജ് കുറൂർ ആഴത്തിൽ വിശദമായി സംസാരിക്കുന്നു.
    ദൈർഘ്യം : 38 മിനിട്ട്
    സ്നേഹത്തോടെ
    എസ് . ഗോപാലകൃഷ്ണൻ
    26 മെയ് 2024

    39 min
  • സ്പെയിനും നോർവെയും അയർലണ്ടും പാലസ്തീനിനെ അംഗീകരിക്കുമ്പോൾ 27/2024

    പ്രിയ സുഹൃത്തേ ,
    സ്പെയിനും നോർവെയും അയർലണ്ടും പാലസ്തീനിനെ അംഗീകരിക്കുമ്പോൾ : ഒരു രാഷ്ട്രീയവിചാരം
    മൂന്ന് യൂറോപ്യൻ യൂണിയൻ അംഗ/ സഖ്യ രാഷ്ട്രങ്ങൾ എടുത്ത രാഷ്ട്രീയതീരുമാനം യൂറോപ്പിനെയും മധ്യേഷ്യയേയും എങ്ങനെ സ്വാധീനിക്കും ?
    പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    23 മെയ് 2024

    13 min
  • അക്ഷരം : A podcast by S. Gopalakrishnan on Salman Rushdie's book KNIFE 26/2024

    തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് .
    ' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു .
    ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ .
    മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ ഒരാൾ .
    താങ്കൾ ഒരു മോശം പകിട കളിച്ചു . പരാജയപ്പെട്ടു .
    ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാൻ '
    ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയപ്പോൾ റുഷ്‌ദിയുടെ മുന്നിൽ ഒരു ദൃശ്യം തോന്നിച്ചു . പ്രപഞ്ചമാകെ അക്ഷരങ്ങളാൽ , അക്ഷരങ്ങളുടെ ഇഷ്ടികകളാൽ കെട്ടിപ്പൊക്കിയതായി.
    മനുഷ്യനല്ല അതിജീവിക്കുന്നത് . മനുഷ്യൻ എഴുതിയ അക്ഷരങ്ങളും ആശയങ്ങളും മാത്രമാണ് .
    മരണത്തിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം Salman Rushdie എഴുതിയ KNIFE എന്ന പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങൾ, എഴുത്തുകാർ, കവിതകൾ, ഗാനങ്ങൾ എന്നിവ മാത്രം ഉൾപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    43 min
  • ബീഥോവന്റെ ഒൻപതാം സിംഫണിയ്ക്ക് ഇരുന്നൂറ് വയസ്സ് : In conversation with Milen Manoj 25/2024

    യൂറോപ്യൻ സമൂഹവും രാഷ്ട്രീയവും ബീഥോവന്റെ വ്യക്തിജീവിതവും കലുഷിതമായിരുന്ന കാലത്താണ് ഒൻപതാം സിംഫണി രചിക്കപ്പെട്ടതും 1824 മെയ് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ടതും .
    ലോകസംഗീതത്തെത്തന്നെ സമൂലം സ്വാധീനിച്ച ആ സംഗീതശില്പത്തിന്റെ ഇരുന്നൂറാം വാർഷികത്തിന് ദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരമാണ് ഈ പോഡ്‌കാസ്റ്റ് .
    പൂർണമായ ബധിരതയിൽ ഇരുന്നാണ് ബീഥോവൻ ഒൻപതാം സിംഫണി കൽപന ചെയ്തത് . അഗാധമായ നിശ്ശബ്ദതയിൽ ആരൂഢമായിരിക്കുന്ന മഹത്തായ സംഗീതത്തിലേക്ക് ഒരു വഴികാട്ടിയാണ് ഈ പോഡ്‌കാസ്റ്റ്.
    മിലൻ മനോജ് മോസ്കോ കേന്ദ്രമാക്കി പാശ്ചാത്യശാസ്ത്രീയസംഗീതം അഭ്യസിക്കുന്ന യുവാവാണ് . ഇതിനോടകം റഷ്യയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ ക്ലാസിക്കൽ പിയാനോ വാദകനാണ്.
    ഒൻപതാം സിംഫണിയുടെ പ്രാധാന്യങ്ങൾ മിലൻ ഒരു സംഭാഷണത്തിൽ വിശദമാക്കുന്നു.
    1989 ൽ ബെർലിൻ മതിൽ തകർന്ന വേളയിൽ മനുഷ്യസാഹോദര്യത്തിനായി Leonard Bernstein അവതരിപ്പിച്ച ഒൻപതാം സിംഫണിയുടെ ലിങ്ക് കൂടെ നൽകുന്നു .
    ഒപ്പം മിലൻ മനോജിന്റെ സംഗീതലോകത്തിലേക്കുള്ള ഒരു ലിങ്കും.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    12 മെയ് 2024
    Links
    1. The Berlin Celebration Concert 1989 - Leonard Bernstein - Beethoven Symphony No 9 :    • The Berlin Celebration Concert 1989 -...  
    2. Milen Manoj's piano performances:    / milenmanoj  

    32 min
  • പ്രപഞ്ചത്തിൽ സ്ത്രീ പുരുഷന്മാർക്കുള്ള സ്ഥാനം : ചട്ടമ്പിസ്വാമി

    'കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയുമായ അടിമയായും കേവലം പുത്രോല്പാദനത്തിനുള്ള യന്ത്രമായും കരുതുകയും പുരുഷന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന ഗർവ്വും' കൊണ്ടുനടക്കുന്ന പുരുഷന്മാരെ ആക്രമിച്ചുകൊണ്ട് ചട്ടമ്പിസ്വാമി എഴുതി , 'സ്ത്രീയെ അപേക്ഷിച്ചുനോക്കിയാൽ പുരുഷന്റേത് ഒരു ഉദാസീനനിലയാണ്' എന്ന് .
    മെയ് 5 , 2024
    ചട്ടമ്പിസ്വാമി സമാധിയായിട്ട് 100 വർഷം.
    ഒരുനൂറ്റാണ്ടിലും ഏറെ വർഷങ്ങൾക്കുമുൻപ് മലയാളക്കരയിലിരുന്ന് ചട്ടമ്പിസ്വാമി എഴുതിയ ' പ്രപഞ്ചത്തിൽ സ്ത്രീ - പുരുഷന്മാർക്കുള്ള സ്ഥാനം' എന്ന ദീർഘലേഖനത്തിന്റെ ആദ്യഭാഗങ്ങളാണ് ഇന്നത്തെ ഈ ആദര പോഡ്‌കാസ്റ്റിൽ .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    15 min
  • ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024

    ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും :
    സമഗ്രചിത്രം
    പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.
    വിഷയങ്ങൾ :
    ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ?
    നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ?
    ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം
    ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമോ പിന്തുണയ്ക്കുമോ ?
    ഗസയിലെ തുടരുന്ന യുദ്ധം ആത്യന്തികമായി ഹമാസിനെ ശക്തിപ്പെടുത്തുമോ ?
    അറബ് ജനതഎത്രനാൾ ദൃക്‌സാക്ഷികളായി തുടരും ?
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    30 min
  • പ്രപഞ്ചസത്യത്തിലേക്ക് എത്തിയ ഒരാൾ: Peter Higgs ന് ആദരാഞ്ജലി Dr N. Shaji on Peter Higgs 22/2024

    നോബൽ സമ്മാനം ലഭിച്ചു . സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു.
    പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ ഉണ്ടാക്കുന്നു'.
    ഏപ്രിൽ എട്ടിന് അന്തരിച്ച ഊർജതന്ത്രസൈദ്ധാന്തികൻ Peter Higgs ന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സൈദ്ധാന്തിക ഊർജത ന്ത്ര ഗവേഷകനായ പ്രൊഫ .ഡോ . എൻ ഷാജി സംസാരിക്കുകയാണ് ദില്ലി -ദാലിയുടെ ഈ ലക്കത്തിൽ .
    സ്നേഹപൂർവ്വം,
    എസ് . ഗോപാലകൃഷ്ണൻ
    12 ഏപ്രിൽ 2024

    29 min
  • കുമാരസംഭവം : പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് 21/2024

    1924 ഏപ്രിൽ എട്ടാം തീയതിയാണ് പണ്ഡിറ്റ് കുമാർ ഗന്ധർവ ജനിച്ചത്.
    ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരാധുനിക മുഹൂർത്തം എന്ന് വിലയിരുത്തപ്പെടുന്ന ആ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    കുമാരസംഭവം: പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്.
    സ്നേഹപൂർവ്വം,
    എസ്‌ . ഗോപാലകൃഷ്ണൻ
    08 ഏപ്രിൽ 2024

    29 min
  • തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024

    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു.
    ഭൂരിപക്ഷമതാഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു.
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

    14 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners