Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി : A conversation with art historian R. Nandakumar 09/2024

    കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്
    കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുന്നു
    പ്രിയ സുഹൃത്തേ,
    ചിത്രകാരനും ശിൽപിയും കലാനിരൂപകനും സൈദ്ധാന്തികനും അദ്ധ്യാപകനായിരുന്ന കെ . ജി . സുബ്രഹ്മണ്യന്റെ ജന്മശതാബ്ദി പോഡ്‌കാസ്റ്റിനുള്ള മുഖവുരയാണിത്.
    1924 ഫെബ്രുവരി 15 ന് കേരളത്തിലെ കൂത്തുപറമ്പിൽ ജനിച്ച് 2016 ജൂൺ 29 ന് അന്തരിച്ച 'മണി ദാ'യുടെ സമഗ്രസംഭാവനകളെക്കുറിച്ച്, അസാധാരണമായ സാധാരണത്വം നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച്, കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    52 min
  • Alexei Anatolyevich Navalny : വിയോജിപ്പിന്റെ രക്തസാക്ഷി 08/2024

    ലോകമാകമാനം ജനാധിപത്യം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ ജയിലിലെ മരണത്തിന് വലിയ മാനങ്ങളുണ്ട്.
    ധ്രുവമഞ്ഞുമൂടിയ പ്രദേശത്തെ ആളൊഴിഞ്ഞ ജയിലിൽ മരിച്ചു, അലക്‌സി നവൽനി. നാൽപ്പത്തിയേഴുവയസ്സിനിടയിൽ 19 വർഷക്കാലവും അദ്ദേഹം തടവിലായിരുന്നു .
    2021 ൽ ക്രെംലിൻ്റെ വിഷബാധയിൽ നവൽനി മരണത്തോടു മല്ലടിച്ചപ്പോൾ ദില്ലി -ദാലി ഒരു പോഡ്‌കാസ്റ്റ് ചെയ്തിരുന്നു . റഷ്യൻ രാഷ്ട്രീയ ഗവേഷകയും കേരളത്തിലെ കേന്ദ്രസർവകലാശാലയിൽ International Studies അദ്ധ്യാപികയുമായ ഡോക്ടർ ഉമ പുരുഷോത്തമനുമായി നടത്തിയ സംഭാഷണം നവൽനിയോടുള്ള ആദരസൂചകമായി പുനഃ പ്രക്ഷേപണം ചെയ്യുകയാണ് .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    17 ഫെബ്രുവരി 2024
    https://www.dillidalipodcast.com/

    28 min
  • അപ്രതീക്ഷിതമായതിന് ഒരു സാദ്ധ്യതയുണ്ട്: A podcast based on philosopher Edgar Morin's essay 07/2024

    ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു.
    കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്.
    പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ...
    നുണകൾക്കെതിരേ പ്രതിരോധം തീർക്കുക.
    2024 ജനുവരി ഇരുപത്തിരണ്ടാം തീയതി എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    16 ഫെബ്രുവരി 2024
    https://www.dillidalipodcast.com/

    14 min
  • ഡോക്ടർ പൽപ്പു : ചിലവിവരങ്ങൾ 06/ 2024

    ഡോക്ടർ പൽപ്പുവിന്റെ ഒരു മകന് ഒരിക്കൽ കൈയ്യിൽ ഒരു മുറിവുപറ്റി. ചികിൽസിച്ചത് തിരുവനന്തപുരത്തെ റിട്ടയർ ചെയ്ത ഒരു ഡോക്ടർ മാധവൻ പിള്ളയാണ് . പ്രതിഫലം നൽകിയപ്പോൾ അപ്പോത്തിക്കരി അത് വിനയപൂർവം നിരസിച്ചു , എന്നിട്ട് ഡോക്ടർ പൽപ്പുവിനോട് പറയാൻ ഒരു സന്ദേശം കൊടുത്തയച്ചു :
    'ജാതിക്കാരണത്താൽ താങ്കൾക്ക് നിഷേധിച്ച medical സീറ്റ് അന്ന് ലഭിച്ചത് ഈയുള്ളവനാണ്. അതിനാൽ ചെറിയ ഒരു പെൻഷൻ വാങ്ങി ഞാൻ ജീവിച്ചുപോരുന്നു. താങ്കൾ ആതുരസേവാരംഗത്ത് മൈസൂരിലും ബറോഡയിലും ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം'.
    മൈസൂരിൽ നിന്നും ഡോക്ടർ പൽപ്പു തിരുവനന്തപുരത്തെത്തി, ശ്രീമൂലം തിരുന്നാളിനെ കാണുവാൻ. വെറും മുണ്ടുമാത്രമുടുത്ത് മേൽമുണ്ടിടാതെയേ രാജാവിന്റെ മുന്നിൽ ചെല്ലാവൂ. പാന്റ്സും കോട്ടുമിട്ട് ചെന്ന ഡോക്ടറെ രാജാവ് കണ്ടതായി ഗൗനിച്ചില്ല.
    പുതിയ രാജഭക്തർക്ക് ഇതൊക്കെ ഓർമ്മ ഉണ്ടായിരിക്കണം.
    ടി .കെ മാധവൻ എഴുതിയ 'ഡോക്ടർ പൽപ്പു: ഒരു ജീവചരിത്രം' എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .
    തിരുവനന്തപുരം മൈത്രി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
    സ്നേഹപൂർവ്വം,
    എസ് . ഗോപാലകൃഷ്ണൻ
    01 ഫെബ്രുവരി 2024
    https://www.dillidalipodcast.com/

    19 min
  • ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം 05/2024

    എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു.
    ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി.
    ഞാൻ ചോദിച്ചു , ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്‌ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ ?
    ഇല്ലേ ?
    ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം .
    കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി :
    'പറഞ്ഞറിഞ്ഞതുവിഴുങ്ങാൻ പ്രയാസമുണ്ട്.
    എത്ര വലിയ സത്യങ്ങളും വാക്കുകളാകുമ്പോഴേക്കും
    കർമ്മങ്ങളായി കഴിയുമ്പോഴേക്കും
    ഏറ്റവും വികൃതമായ നുണകളായി രൂപം കൊള്ളുന്ന
    വിരോധാഭാസം മനം മറച്ചിലുണ്ടാക്കുന്നു'
    ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കം 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയ കടമ്മനിട്ടക്കവിത വായിച്ചതിൻ്റെ ഫലമാണ് .
    കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു , കാരണം ഇതുചെയ്യുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
    ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    27 ജനുവരി 2024

    10 min
  • പ്രഭാപൂരം : A podcast on the life and contributions of Prabha Atre, Hindustani musician 03/2024

    പ്രഭ ആത്രേ ഒരിക്കൽ പറഞ്ഞു , 'പ്രാഥമികമായും ഞാൻ കിരാന ഘരാനയിൽ പെടുന്ന ഗായികയാണ് . എന്നാൽ എനിക്കു ലഭിച്ച ആധുനിക വിദ്യാഭ്യാസം എന്നെ സ്വതന്ത്രയാക്കി'.
    തൊണ്ണൂറ്റിയൊന്നാം വയസ്സിൽ പൂനെയിൽ അന്തരിച്ച മഹാഗായിക പ്രഭ ആത്രേയക്കുള്ള ആദരമാണ് ദില്ലി -ദാലിയുടെ ഈ ലക്കം പോഡ്‌കാസ്റ്റ് ,' പ്രഭാപൂരം'.
    കിരാന ഘരാനയുടെ പ്രോദ്‌ഘാടകനായിരുന്ന ഉസ്താദ് അബ്ദുൾ കരീം ഖാന്റെ മക്കൾ സുരേഷ്ബാബു മാനേയും ഹീരാബായി ബറോഡേക്കറും പഠിപ്പിച്ച ശിഷ്യരിലെ അവസാനത്തെ കണ്ണിയാണ് ജനുവരി പതിമൂന്നാം തീയതി വിടപറഞ്ഞിരിക്കുന്നത്.
    പണ്ഡിതഗായികയും സുനാദത്തിന്റെ അനശ്വരസഖിയുമായിരുന്ന പ്രഭാ ആത്രേയുടെ ജീവിതത്തെയും സംഭാവനകളേയും പറ്റിയുള്ള ഈ പോഡ്‌കാസ്റ്റിൽ അവർ പാടിയ യമൻ -കല്യാൺ ആലാപനവും ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    14 ജനുവരി 2024
    https://www.dillidalipodcast.com/

    21 min
  • ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി 02/2024

    ഒരു പ്രത്യേകസമൂഹത്തിന്റെ സവിശേഷ ജനിതകമുദ്ര സ്മരണ തലച്ചോറിൽ കൊണ്ടുനടക്കുന്ന അവസാനത്തെ കണ്ണി ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ ?
    ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നറിയപ്പെടുന്ന ഒമീദിനേക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി എല്ലാക്കൊല്ലവും അയ്യായിരം കിലോമീറ്റർ ഏകാന്തനായിപറന്ന് സൈബീരിയയിൽ നിന്നും ഇറാനിൽ എത്തിക്കൊണ്ടിരുന്ന ഒരു ദേശാടനക്കൊക്ക് ഇത്തവണ എത്തിയില്ല .
    ഒരു സമൂഹത്തിന്റെ സമാഹൃതസ്മൃതികളുടെ അവസാനകണ്ണിയ്ക്ക് എന്തുസംഭവിച്ചു ?
    ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷി
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    07 ജനുവരി 2024
    https://www.dillidalipodcast.com/

    11 min
  • ഗാന്ധിജിയുടെ പ്രാണപ്രതിഷ്ഠയിലെ രാമൻ : A podcast by S. Gopalakrishnan based on Gandhi writings on Ram 01/2024

    ഗാന്ധിജിയിലെ രാമൻ പരിണമിച്ചുകൊണ്ടേയിരുന്നു.
    കൈയ്യിൽ വിഷക്കോപ്പയുമേന്തി ശിഷ്യനോട് സംസാരിക്കുന്ന സോക്രട്ടീസിനെപ്പോലെയാണ് ഗാന്ധിജി 1946 ആയപ്പോഴേക്കും രാമനെക്കുറിച്ച് സംസാരിച്ചിരുന്നത്.
    തൻ്റെ രാമൻ ചരിത്രപുരുഷനല്ല എന്നും ആദ്യന്തഹീനനാണെന്നും അദ്ദേഹം പറഞ്ഞു.
    1948 ൽ ഗാന്ധിജിയോടൊപ്പം കൊല്ലപ്പെട്ടത് ആധുനികനായ ഒരു രാമൻ കൂടിയായിരുന്നു .
    രാമനെക്കുറിച്ച് ഗാന്ധിജി നാല്പതാണ്ടുകളിൽ പറയുകയും എഴുതുകയും ചെയ്ത അഭിപ്രായങ്ങളെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റാണിത്.
    2024 ലെ ആദ്യലക്കം ദില്ലി -ദാലിയിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    02 ജനുവരി 2024
    https://www.dillidalipodcast.com/

    18 min
  • ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത് : A podcast by S. Gopalakrishnan 74/2023

    സൈബീരിയയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ വഴിനടന്ന് ഒരു ധ്രുവക്കരടി വ്യവസായികനഗരമായ നോറിൽസ്‌കിൽ എത്തി.
    ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത് .
    അവൾ രോഗിണിയായിരുന്നു .മെലിഞ്ഞിരുന്നു .
    ക്ഷീണിതയായിരുന്നു. വയറിളക്കമുണ്ടായിരുന്നു.
    മഞ്ഞിൽ ദൈവത്തിന്റെ പാദങ്ങൾ പോലെ ശുദ്ധമായിരുന്ന അവളുടെ സൗമ്യപാദങ്ങളിൽ നഗരമാലിന്യം പുരണ്ടിരുന്നു.
    2023 ഡിസംബർ ആദ്യം ഡൽഹിനഗരത്തിലെ സൈനിക് ഫാം പ്രദേശത്ത് ഒരു പുലിയിറങ്ങി .
    ഡിസംബർ അവസാനം ഉത്തർപ്രദേശിലെ അത്‌കോണ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഒരു കടുവ പത്തുമണിക്കൂർ വിശ്രമിച്ചു .
    വയനാട്ടിലിറങ്ങിയ കടുവയെ മൃഗശാലയിലടച്ചു.
    ദുബായ് യിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ നാഗരികൻ ഗസയിൽ കുഞ്ഞുങ്ങളെ കൊന്നുതള്ളുകയായിരുന്നു.
    2023 ഡിസംബർ അവസാനം ഭൂമി മനുഷ്യനോട് എന്തോ പറയുന്നുണ്ട് .
    ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത്.
    ഇക്കൊല്ലത്തെ അവസാനലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    https://www.dillidalipodcast.com/

    15 min
  • Christmas 2023 Podcast: നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട കൃസ്തീയ പുരോഹിതൻ ഗാന്ധിജിയ്ക്കയച്ച 2 കത്തുകൾ 73/2023

    മുപ്പത്തിയൊൻപതാം വയസ്സിൽ നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട ഒരു ജർമ്മൻ കൃസ്തീയ പുരോഹിതനും മഹാത്മാ ഗാന്ധിയും തമ്മിലുണ്ടായിരുന്ന കത്തിടപാടുകളെക്കുറിച്ചാണ് ദില്ലി -ദാലിയുടെ ക്രിസ്തുമസ് പോഡ്‌കാസ്റ്റ് .
    ഹിറ്റ്ലർ ജർമ്മനിയിൽ പിടിമുറുക്കുന്ന സമയത്ത് Dietrich Bonhoeffer ഗാന്ധിജിയ്ക്ക് ഒരു കത്തയച്ചു . അതിൽ പറഞ്ഞു , 'ജർമനിയ്ക്കും യൂറോപ്പിനും ഇപ്പോൾ വേണ്ടത് സാമ്പത്തികമോ രാഷ്ട്രീയമോ ആയ സഹായമല്ല , ആത്മീയമായ സഹായമാണ് . ഇവിടെ അത് ലഭ്യമല്ല . താങ്കൾക്കു മാത്രമേ സഹായിക്കാനാകൂ'
    ക്രിസ്തു ജനിച്ചയിടത്തിൽ 2023 ലെ ക്രിസ്തുമസ് ദിനത്തിൽ യുദ്ധമാണ് . ഫാദർ കെ .എം . ജോർജ് വേദനയോടെ പറയുന്നു, 'ക്രിസ്തു ഒരു പലസ്തീനി കുട്ടിയാണ്'.
    നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച ബോൻഹോഫർ എന്ന പുരോഹിതനേയും തീവ്രഹിന്ദുരാഷ്ട്രീയത്താൽ രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയേയും ബന്ധിപ്പിച്ച ഘടകം എന്തായിരുന്നു .
    ദാർശനികമായ ഗൗരവത്തോടെ ഫാദർ പ്രൊഫസ്സർ കെ .എം . ജോർജ് ഒരു സംഭാഷണത്തിൽ വ്യക്തമാക്കുന്നു.
    എല്ലാവർക്കും ദില്ലി -ദാലിയുടെ ക്രിസ്തുമസ് ആശംസകൾ .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    ക്രിസ്തുമസ് , 2023
    https://www.dillidalipodcast.com/

    28 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners