Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ഹമീർ : ഒരു നാദസ്നാനം : A podcast by S. Gopalakrishnan on a Ustad Bade Ghulam Ali Khan song 72/2023

    ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങളുടെ പ്രതിഫലനം ഇവിടുത്തെ സംഗീതത്തിലും ഉണ്ടായി.
    വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ കസൂർ പ്രദേശത്തെ ഗായകൻ ഉസ്താദ് ബഡേ ഗുലാം അലി ഖാനിൽ പട്യാല ഖരാന, ബനാറസ് ഖരാന, ഗ്യാളിയോർ ഖരാന, ഇൻഡോർ ഖരാന എന്നീ സംഗീത സമ്പ്രദായങ്ങളുടെ സ്വാധീനം മാത്രമല്ല, 1950കൾ കഴിഞ്ഞപ്പോഴേക്കും കർണാടകസംഗീതത്തിൻ്റെ പോലും സ്വാധീനമുണ്ടായി. പുതിയ ഇന്ത്യ എന്ന സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു അന്നത്തെ സംഗീതവും.
    യാഥാസ്ഥിതിക ബ്രാഹ്മണ്യം വിഴുങ്ങിക്കഴിഞ്ഞിരുന്ന
    മദിരാശി സംഗീതസഭകളിലൊന്നിൽ 1953 ൽ വന്നുപാടിയ മുസ്ലിം ഉസ്താദിൻ്റെ ( അന്ന് അദ്ദേഹം പാകിസ്താൻ പൗരനായിരുന്നു. 57 ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്) കാൽ തൊട്ടുവന്ദിച്ചു ജി. എൻ. ബാലസുബ്രഹ്മണ്യം. നെറ്റിചുളിച്ച ബ്രാഹ്മണ്യത്തോട് GNB പറഞ്ഞു, ഞാൻ വന്ദിച്ചത് ഉസ്താദിൻ്റെ ശബ്ദനാളിയിൽ തപസ്സിരിക്കുന്ന ഗാനസരസ്വതിയെയാണ് എന്ന്.
    1950കളിൽ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ പാടിയ 'ഹമീർ' രാഗത്തിൻ്റെ കേൾവി എനിക്കുനൽകിയ നാദസ്നാനത്തിനുള്ള ആദരമാണ് ഈ പോഡ്കാസ്റ്റ്.
    ആ ഹമീർ ഒരു രാഷ്ട്രീയ ഉൽപന്നം കൂടിയാണ് എന്ന് ഇക്കാലത്ത് നാം ഓർക്കേണ്ടതുമുണ്ട്.
    ഗാനവും പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു.
    സ്നേഹപൂർവം
    എസ്. ഗോപാലകൃഷ്ണൻ
    23 ഡിസംബർ 2023
    https://www.dillidalipodcast.com/

    34 min
  • ഞാൻ മരിക്കുകയാണ് നിങ്ങളുടെ കഥകളിലേക്ക് ചേക്കേറുവാൻ : A podcast by S. Gopalakrishnan 71/2023

    രെഫാത് അലരീർ എഴുതി :
    ഞാൻ മരിക്കണമെന്ന് നിർബന്ധമാണെങ്കിൽ
    എൻ്റെ കഥപറയാനായി
    നിങ്ങൾ നിർബന്ധമായും ജീവിച്ചിരിക്കണം .
    എൻ്റെ മരണം അങ്ങനെ ഒരു കഥകൂടി കൊണ്ടുവരട്ടെ .
    ദില്ലി -ദാലി അതിനാൽ ആ കഥ പറയാൻ തീരുമാനിച്ചു .
    അതാണ് ഈ പോഡ്‌കാസ്റ്റ് ;
    ഡിസംബർ ആറാം തീയതി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി രെഫാത് അലരീർക്കുള്ള ആദരമാണിത്. നാല്പത്തിനാലുകാരനായ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു .
    നമ്മുടെയൊക്കെ അനുതാപവും പ്രതിഷേധവുമൊക്കെ വലിയ ജീവിതസുരക്ഷിതത്വത്തിനുള്ളിൽ നിന്നുകൊണ്ട് നാം ചെയ്യുന്ന ആത്മാനുരാഗപ്രകടനങ്ങളാണെന്ന് തോന്നിപ്പോകുന്നു.
    എന്നിട്ടും രെഫാത് ലോകത്തോട് പറഞ്ഞ അവസാന അഭ്യർത്ഥന നാം ഏറ്റെടുക്കുകയാണ് ,
    നാം നമ്മുടെ കുട്ടികളോട് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കണം .
    പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവം
    എസ് . ഗോപാലകൃഷ്ണൻ
    14 ഡിസംബർ 2023
    https://www.dillidalipodcast.com/

    21 min
  • I.N.D.I.A bloc : ചിതറിനിന്നാൽ ചിത : Interview with Amrith Lal by S. Gopalakrishnan 70/2023

    പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ദേശീയരാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത് .
    ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ
    അമൃത് ലാലുമായി ഒരു സംഭാഷണമാണിത്.
    ഇന്ത്യയിലെ പതിനഞ്ചുശതമാനം വരുന്ന മുസ്ലിങ്ങളെ പുറത്തുനിർത്തി ദേശീയരാഷ്ട്രീയത്തിന്റെ പുതിയ വിജയഭാഷയുണ്ടാക്കിയ ഭാരതീയജനതാപാർട്ടിയെ ഉത്തരേന്ത്യയിൽ വിമർശിക്കുവാനുള്ള ഭാഷ കോൺഗ്രസ്സിനോ അവിടുത്തെ മറ്റു പാർട്ടികൾക്കോ കൈവശമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് അമൃത് ലാൽ പറയുന്നു.
    ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയ പുതിയ സാമൂഹ്യവിഭാഗങ്ങൾ ഏതൊക്കെയാണ് ?
    ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് നർമ്മദാനദിയ്ക്ക് തെക്കുള്ള ഇന്ത്യ, നദിയുടെ വടക്കുള്ള ഇന്ത്യ , ഉത്തർ പ്രാദേശിന് കിഴക്കുള്ള ഇന്ത്യ എന്നീ മൂന്നു സ്വഭാവങ്ങളുണ്ടോ, ഉണ്ടെങ്കിൽ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ അതെങ്ങനെ പ്രതിഫലിക്കും ?
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ
    07 ഡിസംബർ 2023
    https://dillidalipodcast.com/

    38 min
  • ഈ പടത്തിലെ പെൺകുട്ടിയും അനിത തമ്പിയും: Poet in conversation 69/2023

    ഒരു കവിതയെ മുൻനിർത്തി കവിയുമായി നടത്തിയ സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .
    കവിതയെഴുത്ത് ഇടയ്ക്കുവെച്ചു നിർത്തി കവിതയിൽ അനിത തമ്പി കെ . അജിതയെ ഫോണിൽ വിളിക്കുന്നുണ്ട് . എന്നിട്ടു ചോദിച്ചു , 'ഓർമ്മകളുണ്ടോ , മറക്കുകയാണോ ?'
    അതേ ചോദ്യം കവിയോടും ചോദിക്കുകയാണ് ഈ പോഡ്‌കാസ്റ്റിൽ .
    ആധുനിക കേരളസമൂഹത്തിൽ നിർണ്ണായകതിരയേറ്റങ്ങൾ ഉണ്ടാക്കിയ അഞ്ചു സ്ത്രീകൾ , ഗൗരിയമ്മ , സുഗതകുമാരി , കെ . അജിത , മാധവിക്കുട്ടി,സി .കെ . ജാനു എന്നിവരെ സ്മരിക്കുമ്പോൾ എങ്ങനെ ഒരു black and white ചിത്രം ആ ഓർമ്മച്ചുവരിൽ അണയാത്ത ചോദ്യങ്ങൾ എഴുതിവെയ്ക്കുന്നു ?
    നവംബർ അവസാനവാരത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് 'ഈ പടത്തിലെ പെൺകുട്ടി' എന്ന കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത് .
    പോഡ്‌കാസ്റ്റ് കേട്ടാലും .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    02 ഡിസംബർ 2023
    https://www.dillidalipodcast.com/

    31 min
  • യമുനാതീരത്താണ് എൻ്റെ ഗ്രാമം A Podcast by S. Gopalakrishnan on a Prabha Atre song 68/2023

    പ്രഭാ ആത്രേ പാടിയ 'जमुना किनारे मोरा गाओ' എന്ന ഗാനത്തിന്റെ ഒരു പോഡ്‌കാസ്റ്റ് അനുഭവമാണിത്.
    ഗാനാനുഭവം വൈയക്തികമാണെന്ന് തെളിഞ്ഞ ഒരനുഭവമാണ് ഈ പോഡ്‌കാസ്റ്റിലേക്ക് നയിച്ചത് .
    ഗാനത്തിലെ രാധ ശ്യാമകൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുപറയുകയാണ്, 'നിനക്കെന്നെ നന്നായറിയാം. എൻ്റെ വീടറിയാം. നിന്റെ ഓടക്കുഴൽ എൻ്റെ ശുദ്ധബോധങ്ങളെ മായ്ച്ചുകളയുന്നു'.
    എന്നാൽ സുഗതകുമാരിയുടെ ഗോപിക പറയുന്നു ,
    'കാടിന്റെ ഹൃത്തിൽ, കടമ്പിന്റെ ചോട്ടിൽ, നീ ഓടക്കുഴൽ വിളിക്കുമ്പോൾ, വീട്ടുകാര്യങ്ങൾ മറന്ന് എനിക്ക് നിന്റെയരികേ എത്താൻ കഴിയുന്നില്ല, കൃഷ്ണ , നീ എന്നെയറിയില്ല'
    പാട്ടിൻ്റെ കേൾവിയിലും ഇത്തരം ആപേക്ഷികതകളുണ്ട്. അതാണ് ഈ പോഡ്‌കാസ്റ്റ് ഒരനുഭവത്തിന്റെ ഓർമ്മയിൽ പറയാൻ ശ്രമിക്കുന്നത്.
    കിരാന ഘരാനയിലെ മഹാഗായിക പ്രഭാ ആത്രേയുടെ മനോഹരഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ
    30 നവംബർ 2023
    https://dillidalipodcast.com/

    29 min
  • വല്ലഭേ : വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുതിയ കവിതയുടെ വായനാനുഭവം67/2023

    മഹാപണ്ഡിതനായ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് എഴുപത്തിനാലാം വയസ്സിൽ ഭാര്യയുടെ മുഖത്തേക്കുനോക്കി ഒരു കവിതയെഴുതി, കവീശ്വരൻ പണ്ടേ പറഞ്ഞില്ലേ , 'ഇമ്മട്ടൊക്കെയെഴുന്ന രാഘവൻ സീതയുടെ കാന്തനാകാൻ അനർഹനാണ്' എന്ന് .
    തനിക്ക് അദ്വൈതത്തിൽ പഠിപ്പേറുകിലും, ജീവിതത്താൽ ലോകത്തിനോട് നീ എന്നേക്കാൾ സമഭാവം പഠിച്ചു എന്നും ഭാര്യയോട് രാഘവൻ തിരുമുൽപ്പാട് പറയുന്നു.
    എപ്പോഴും സ്വകർത്തവ്യം മാത്രം നോക്കി നടന്ന തനിയ്ക്ക് 'നിന്നെ വഴിപോലായില്ല ലാളിയ്ക്കുവാൻ' എന്നും കവിത കുമ്പസാരിക്കുന്നു.
    ഒൻപതു ശ്ലോകങ്ങളുള്ള 'വല്ലഭേ ' എന്ന കവിതയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .
    സ്നേഹത്തോടെ
    എസ്‌ . ഗോപാലകൃഷ്ണൻ

    23 min
  • സ്വതന്ത്രം പക്ഷേ ഏകാന്തം, സ്വതന്ത്രം എന്നാൽ ആഹ്ലാദം : A podcast by S. Gopalakrishnan 66/2023

    പ്രിയ സുഹൃത്തേ,
    നമ്മുടെ ആഹ്ലാദവേളകളെ പ്രസന്നമാക്കുന്ന സംഗീതങ്ങൾ ഉണ്ടായത് ആഹ്ലാദത്തിൽ നിന്നാകണമെന്നില്ല.
    സംഗീതചരിത്രത്തിലെ ഒരു ദുരന്താദ്ധ്യായമാണ് ഈ പോഡ്‌കാസ്റ്റ്.
    പാശ്ചാത്യസംഗീതത്തിലെ എക്കാലത്തേയും വലിയ സംഗീതജ്ഞരിൽ ഒരാളായ Johannes Brahms , അദ്ദേഹം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച Robert Schumann, ഭാര്യയും വിശ്രുത പിയാനോ വാദകയും ആയിരുന്ന Clara Schumann എന്നിവരുടെ ജീവിതദുരന്തങ്ങൾ എങ്ങനെ മഹത്തായ സംഗീതത്തിന് വഴിയൊരുക്കി എന്നന്വേഷിക്കുന്ന പോഡ്‌കാസ്റ്റ് .
    'സ്വതന്ത്രം പക്ഷേ ഏകാന്തം
    സ്വതന്ത്രം എന്നാൽ ആഹ്ലാദം'
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    12 നവംബർ 2023
    https://dillidalipodcast.com/

    21 min
  • അസത്യമായ സത്യം : ജോൺ ലെനൻ നിർമ്മിതബുദ്ധിയിൽ വീണ്ടും പാടുമ്പോൾ A podcast by S. Gopalakrishnan 65/2023

    1980 ൽ വെടിയേറ്റു മരിച്ച ജോൺ ലെനന്റെ ശബ്ദം നിർമ്മിതബുദ്ധിയിൽ പുതുതായി നിർമ്മിച്ച് 'Now and Then' എന്ന ഗാനം പുറത്തുവന്നിരിക്കുന്നു. ബീറ്റിൽസിന്റെ പുതിയ ഗാനം.
    നിർമ്മിതബുദ്ധിയും കലയും എന്ന വിഷയത്തെ കുറിച്ചുള്ള ചില ചിന്തകളാണ് ഈ പോഡ്‌കാസ്റ്റ് .
    Artificial എന്ന വാക്കിൽ തന്നെ Art ഉള്ളതല്ലേ ?
    സത്യം പറയാനുള്ള നുണയാണ് കല എന്ന് പിക്കാസോ പണ്ടേ പറഞ്ഞതല്ലേ ?
    സ്റ്റുഡിയോയിൽ മനുഷ്യശബ്ദത്തിന് എത്രമേൽ മാറ്റങ്ങൾ വരുത്തിയാണ് കലാശബ്ദലേഖനത്തിൽ സാങ്കേതിക വിദ്യ പണ്ടേ പുരോഗമിച്ചത് ?
    ഒരു കലാ -ധർമ്മ വിചാരം.

    19 min
  • കേരളത്തിലെ സങ്കീർണ്ണ സംഘീർണ്ണത : A conversation between P.N. Gopikrishnan and S. Gpalakrishnan 64/2023

    പ്രിയ സുഹൃത്തേ,
    2023 ലെ കേരളപ്പിറവി ദിനത്തിലെ ദില്ലി-ദാലി പോഡ്കാകാസ്റ്റിൽ കവിയും സാമൂഹ്യഗവേഷകനുമായ പി. എൻ. ഗോപീകൃഷ്ണണനുമായുള്ള ഒരു സംഭാഷണമാണ്.
    രാഷ്ട്രീയനേട്ടങ്ങൾ ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിലും കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ വിവിധ ഹിന്ദുസമൂഹങ്ങളിൽ, വ്യക്തികളിൽ സാംസ്കാരികമായി എങ്ങനെ ഹിന്ദുത്വയുടെ ആഖ്യാനങ്ങൾ കടന്നുകയറിയിരിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് ഒരാലോചന.
    മലയാളിയിലെ അദൃശ്യമോദി, അദൃശ്യ . സവർകർ..
    കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
    സ്നേഹപൂർവം
    എസ്. ഗോപാലകൃഷ്ണൻ
    നവംബർ ഒന്ന്, 2023
    https://dillidalipodcast.com/

    39 min
  • യുദ്ധഭൂമിയിൽ പരിക്കേറ്റ അഞ്ചുവയസ്സുകാരിയ്ക്ക് എന്ത് ദേശീയത,എന്ത് മതം?63/2023

    ഈ പോഡ്‌കാസ്റ്റ് ഉന്നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരേയൊരു ചോദ്യം യുദ്ധഭൂമിയിൽ പരിക്കേറ്റ ഒരഞ്ചുവയസ്സുള്ള കുഞ്ഞിന്റെ സ്വത്വത്തെ കുറിച്ചാണ് . ആ കുഞ്ഞിന് എന്ത് ദേശീയത? ഏത് രാഷ്ട്രം ? എന്തുമതം ? യുദ്ധത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുഞ്ഞിന്റ അനാഥത്വത്തിനുള്ള സമർപ്പണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .
    ഒന്നാം ലോകയുദ്ധം മുതൽ അമേരിക്ക ഇറാക്കിൽ നടത്തിയ യുദ്ധം വരെയുള്ള യുദ്ധഭൂമികളിൽ അകപ്പെട്ട കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളുടെ സമാഹരണമായ 'Stolen Voices'എന്ന പുസ്തകത്തെ അധികരിച്ചുള്ള ഈ പോഡ്‌കാസ്റ്റിൽ ലെബനീസ് ഗായകൻ മർസെൽ ഖലീഫ്‌ പാടിയ മഹ്മൂദ് ഡർവിഷ് ഗാനവും 1966 ൽ ഐക്യരാഷ്ട്രസഭയിൽ എം എസ് സുബ്ബുലക്ഷ്മി പാടിയ ലോകമൈത്രീഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് .ഗോപാലകൃഷ്ണൻ
    31 ഒക്ടോബർ 2023
    https://www.dillidalipodcast.com/

    20 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners