Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024

    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു.
    ഭൂരിപക്ഷ
    മതാധിഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു.
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    37 min
  • തെരഞ്ഞെടുപ്പുരംഗത്ത് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? Interview with Amrith Lal 18/2024

    മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്.
    ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിഷേധിക്കുവാൻ കൂടിയ സമ്മേളനം പ്രതിപക്ഷത്തിൻ്റെ ഐക്യമുന്നണിയെ ശക്തമാക്കുമോ ?
    തെരഞ്ഞെടുപ്പുഗോദായിൽ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ?
    ഒറീസ്സയിൽ ബിജു ജനത ദളും പഞ്ചാബിൽ ശിരോമണി അകാലി ദളും എന്തുകൊണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു ?
    ഇന്ത്യൻ ഫെഡറലിസത്തിൻറെ സംരക്ഷണം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ മാറോടണയ്ക്കുന്ന പ്രമേയമായി മാറുകയാണോ ?
    അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    1 ഏപ്രിൽ 2024
    https://www.dillidalipodcast.com/

    38 min
  • ശത ശത കോടീശ്വരം : ഒരു തെരഞ്ഞെടുപ്പുകാല വിചാരം 17/2024

    'ശത-ശത കോടീശ്വരം': ഒരു തെരഞ്ഞെടുപ്പുകാല വിചാരം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതുശതമാനം ജനസംഖ്യയിലെ ഒരുശതമാനത്തിന്റെ കൈവശം വന്നുകഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്ന World Inequality Lab Report 2014 -2022 നെ കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്.
    സ്നേഹപൂർവ്വം,
    എസ്‌. ഗോപാലകൃഷ്ണൻ
    27 മാർച്ച് 2024

    17 min
  • ടി .എം കൃഷ്ണയിലെ സംഗീതകലാനിധിയും വിപരീതസംഘകാലവും 16/2024

    തമിഴ് സിദ്ധവൈദ്യനും സംഗീതപണ്ഡിതനും സർവോപരി കൃസ്ത്യാനിയുമായിരുന്ന എബ്രഹാം പണ്ഡിതരാണ് തമിഴ് നാട്ടിൽ ആദ്യ സംഗീതസമ്മേളനം സംഘടിപ്പിച്ചത്, 1912 ൽ . അതിന്നും നാലുകൊല്ലങ്ങൾക്കുശേഷം മാത്രമാണ് പുകൾ പെറ്റ അഖിലേന്ത്യാ സംഗീതസമ്മേളനം ഭാത്ഖണ്ഡേയും പലുസ്‌കറും ബറോഡയിൽ സംഘടിപ്പിച്ചത്. ചെന്നൈ മ്യൂസിക് സീസന്റെ അമ്മ ഡോക്ടർ ഏബ്രഹാം പണ്ഡിതർ തഞ്ചാവൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു.
    ഇന്ന് ടി .എം . കൃഷ്ണയിലെ സംഗീതകലാനിധിയെ എതിർക്കുന്ന പരിവാർ ഒരു വിപരീത സംഘകാലത്തെയാണ് കുറിക്കുന്നത്.
    ഏബ്രഹാം പണ്ഡിതർക്ക് സമർപ്പിക്കുന്ന ഈ പോഡ്‌കാസ്റ്റ് ടി .എം കൃഷ്ണയ്ക്ക് ലഭിച്ച സംഗീതകലാനിധി പുരസ്കാരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുവാനുള്ള ശ്രമമാണ്.
    ടി . എം കൃഷ്ണ പാടിയ തമിഴ് ഗാനം ' ചിന്തിക്കുവാൻ നമ്മോടു പറഞ്ഞ പെരിയാർ' പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    27 min
  • മതരാഷ്ട്രം എന്ന വസൂരി : A podcast by S. Gopalakrishnan 15/2024

    ചീഞ്ഞ മാംസത്തിൽ മധുരമുള്ള പഴം കുഴച്ചാലുള്ള ഒരു മണമുണ്ടത്രേ വസൂരി പടരുമ്പോൾ .
    അതാണ് മതരാഷ്ട്രവാദത്തിന്റെ മണവും മധുരവും .
    പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒഹാൻ പാമുക്കും കാക്കനാടനും ഓർമ്മയിൽ കൊണ്ടുവന്ന മണങ്ങളും മുന്നറിയിപ്പുകളുമാണ് ഈ പോഡ്‌കാസ്റ്റിൽ .
    കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    'മതരാഷ്ട്രമെന്ന വസൂരി'
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    22 മാർച്ച് 2024
    https://www.dillidalipodcast.com/

    12 min
  • ആ നഗ്നസത്യം : വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ദലിത് ബന്ധു എൻ .കെ ജോസ് എഴുതിയ ലേഖനം : 14/2024

    തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച ദലിത് ബന്ധു എൻ . കെ ജോസിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി -ദാലിയുടെ പോഡ്‌കാസ്റ്റാണിത് .
    വൈക്കം സത്യഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിലെ 'ആ നഗ്നസത്യം' എന്ന ലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .
    1920 കളുടെ ആദ്യം തലയോലപ്പറമ്പ് ഭാഗത്തുണ്ടായിവന്ന അയ്യങ്കാളി പ്രസ്ഥാനത്തെ എങ്ങനെയാണ് വൈക്കം സത്യഗ്രഹത്തിലെ സവർണ്ണബോധം മുളയിലേ നുള്ളിക്കളഞ്ഞത് എന്ന് എൻ .കെ . ജോസ് അന്വേഷിച്ചതാണ് ഈ ലേഖനം .
    Image of N.K. Jose: Courtesy The NEWS Minute
    ദലിത് ബന്ധു എൻ . കെ . ജോസിന് വിട .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    06 മാർച്ച് 2024
    https://www.dillidalipodcast.com/

    12 min
  • എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ 13/2024

    പ്രിയ സുഹൃത്തേ,
    എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'രക്തസുഷിരവും ശ്രാദ്ധവും ' എന്ന ലേഖനത്തിന്റെ ശബ്ദഭാഷ്യമാണിത് .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    03 മാർച്ച് 2024
    https://www.dillidalipodcast.com/

    11 min
  • ജ്ഞാനം രക്തം അധികാരം: ഒരു സമർഖണ്ഡ് പകൽ Audio Essay as podcast by S. Gopalakrishnan on a day in Samarkand 12/2024

    സമർഖണ്ഡ് : ഈ നഗരം ഇപ്പോൾ പത്തുലക്ഷം ജനങ്ങളും എന്നാൽ ലോകനാഗരികതയുടെ ഒരമരഖണ്ഡവുമാണ്.
    ആ നഗരത്തിൽ ജീവിച്ച അഞ്ചുദിന -രാത്രികളിൽ ഒരു പകലിനെക്കുറിച്ചാണ് ഈ ശബ്ദോപന്യാസം.
    ജ്ഞാനം രക്തം അധികാരം.
    1424 ൽ മനുഷ്യനാഗരികതയുടെ ഈ അണുകേന്ദ്രത്തിൽ കാലൂന്നിനിന്നാണ് ഉലുഗ് ബെഗ് (മിർസ മുഹമ്മദ് ബിൻ ഷാ റൂഖ്‌ ) എന്ന രാജകുമാരൻ ആകാശദർശിനിയിലൂടെ നോക്കി അനന്തതയുടെ എഞ്ചുവടി ഉണ്ടാക്കിയത്.
    ഇവിടെയാണ് അയാൾ കൊല്ലപ്പെട്ടതും. ഈ ഉസ്ബെക് രാജകുമാരനെ മുഗൾ രാജകുമാരനായിരുന്ന ദാര ഷിക്കോഹുമായി അടുപ്പിക്കുന്നത് എന്താണ് ?
    ജ്ഞാനം രക്തം അധികാരം എന്ന audio essay യിലേക്ക് സ്വാഗതം
    എസ് . ഗോപാലകൃഷ്ണൻ
    ദില്ലി -ദാലി
    27 ഫെബ്രുവരി 2024
    https://www.dillidalipodcast.com/

    27 min
  • നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലം: A podcast by S. Gopalakrishnan based on a Baburaj song 11/ 2024

    ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ കച്ചേരിയും മാൽകൗൺസ് രാഗാലാപനവും ബാബുരാജ് നേരിട്ടുകേട്ട് ആ മാസ്മരികതയിൽ മുങ്ങിയിട്ടുണ്ടാകണം.
    1966 ൽ ഇറങ്ങിയ അനാർക്കലി സിനിമയിലെ 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനത്തെ മുൻനിർത്തിയുള്ള ഒരാലോചനയാണ് ഈ പോഡ്‌കാസ്റ്റ് .
    ബഡേ ഗുലാം അലി ഖാൻ പാടിയ മാൽകൗൺസ്, ബാബുരാജ് പാടിയ മാൽകൗൺസ്‌ , 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    25 ഫെബ്രുവരി 2024
    https://www.dillidalipodcast.com/

    19 min
  • അമീൻ സായാനി: സ്വതന്ത്രദേശീയതയുടെ ശബ്ദതരംഗം : Tribute podcast on Ameen Sayani 10/2024

    അദ്ദേഹം റേഡിയോ സിലോണിലൂടെ 'ബഹാനോ, ഔർ ഭായിയോ', സഹോദരിമാരേ , സഹോദരന്മാരേ എന്ന് വിളിക്കുന്നതു കേൾക്കാൻ 1952 മുതൽ പഞ്ചാബ് , സിന്ധ് , ഗുജറാത്ത് , മറാത്താ , ദ്രാവിഡ , ഉത്കല , ബംഗകൾ കാതോർത്തു നിന്നു, നാല്പതുകൊല്ലങ്ങളോളം.
    സർദാർ പട്ടേലും നെഹ്‌റുവും മൗലാനാസാദും മാത്രമല്ല സ്വതന്ത്ര ഇന്ത്യൻ ദേശീയതയുടെ ഏകോപനത്തിന് കാരണമായത് , അമീൻ സായാനി എന്ന ശബ്ദതരംഗം കൂടിയായിരുന്നു .
    മഹാനായ പ്രക്ഷേപകൻ ഇന്നു വിടപറഞ്ഞു.
    അദ്ദേഹത്തിനുള്ള ആദരമായ ഈ പോഡ്‌കാസ്റ്റ് കേട്ടാലും .
    പരിപാടി കേൾക്കാനുള്ള ലിങ്ക് താഴെ നൽകുന്നു.
    എസ് . ഗോപാലകൃഷ്ണൻ
    ദില്ലി -ദാലി
    21 ഫെബ്രുവരി 2024
    https://www.dillidalipodcast.com/

    8 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners