Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ഒരു പ്രഭാതത്തിൻ്റെ അവശിഷ്ടത്തിൽ നിന്ന്: പുറത്തു മഴ, അകത്ത് രാഗം പൂരിയ 52/2023

    ദില്ലി -ദാലി യുടെ പുതിയ ലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    മഴ കാരണം രാവിലെ പുറത്തിറങ്ങിയുള്ള പതിവുനടത്തം മുടങ്ങി .
    പകരം വീട്ടിനുള്ളിലാക്കാമെന്നു കരുതി ,കൂടെ പണ്ഡിറ്റ് ഭീംസെൻ ജോഷി പാടിയ അസാമാനമായ പൂരിയ രാഗവും.
    പാട്ടുകേണ്ടുകൊള്ളുള്ള നടത്തിലെ ചിതറിയ ചിന്തകളാണ് ഈ പോഡ്‌കാസ്റ്റിൽ .
    സ്വന്തം ജയിൽ മുറിയ്ക്കുള്ളിൽ എല്ലാദിവസവും ഏഴുകിലോമീറ്റർ നടന്ന വിനോബ ഭാവെ , വർഷങ്ങളോളം ഒരൊറ്റകാട്ടുപാതയിൽ നടന്ന് ചിന്തയുടെ ഭൂഖണ്ഡങ്ങൾ കീഴടക്കിയ നീത്‌ഷെ , എഴുത്തച്ഛന്റെ ഏകാന്തയോഗി , നാലപ്പാട്ടെ പെണ്ണുങ്ങളുടെ മുഖത്തു നോക്കാൻ മടിച്ചിരുന്ന കുട്ടിക്കൃഷ്ണമാരാര് , നാരായണഗുരുവിൻ്റെ ദർശനമാല , അൽഷെയ്‌മേഴ്‌സ് ബാധിച്ച ഒരു സുഹൃത്ത് , കംബോഡിയയിൽ യുദ്ധരംഗത്തേക്ക് തോക്കേന്തി തള്ളപ്പെട്ട കുഞ്ഞുങ്ങൾ , ആലുവായിൽ പീഡിപ്പിക്കപ്പെട്ട ഒൻപതുകാരി ...എന്തെല്ലാം ചിതറിയ ചിന്തകളാണ് ഭീംസെൻ ജോഷി ഇന്നെന്നിൽ നിറച്ചത് .
    പോഡ്‌കാസ്റ്റിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി പാടിയ 'പൂരിയ'യും ഉൾപ്പെടുത്തിയിരിക്കുന്നു .
    സംഗീതം ഉള്ളതിനാൽ ഹെഡ്‍ഫോൺ ഉപയോഗിച്ചാൽ ശ്രവ്യസുഖം കൂടും .
    സ്നേഹത്തോടെ
    എസ് . ഗോപാലകൃഷ്ണൻ
    11 സെപ്റ്റംബർ 2023

    https://www.dillidalipodcast.com/

    21 min
  • ഗുരുവിന്റെ നീലകണ്ഠം : A podcast experience of Plato's The Apology of Socrates 51/2023

    പ്രിയ സുഹൃത്തേ ,
    അധ്യാപകദിനത്തിൽ ഒരു ശിഷ്യൻ ഗുരുവിനുവേണ്ടിയെഴുതിയ പുസ്തകം വായിക്കുകയായിരുന്നു . വിചാരണവേളയിലെ സോക്രട്ടീസിന്റെ വാക്കുകൾ ശിഷ്യൻ പ്ലേറ്റോ എഴുതിയത് , 'The Apology'.
    ഒരസാധാരണ ഗുരു സത്യത്തിനുവേണ്ടി വധശിക്ഷാവിധി ഏറ്റുവാങ്ങുന്ന കോടതിമുറിയിൽ ആ അസാധാരണശിഷ്യൻ സാക്ഷിയായിരുന്നു .
    സോക്രട്ടീസ് പറഞ്ഞു , ' കോടതികൾക്ക് സത്യമറിയില്ല . നിയമമേ അറിയൂ . ഈ വൃദ്ധനെ നിങ്ങൾ വധിച്ചുകൊള്ളൂ . സോക്രട്ടീസ് എന്ന സത്യമുള്ളവനെ വധിച്ചവർ എന്നതായിരിക്കും ചരിത്രത്തിൽ നിങ്ങൾക്കുള്ള സ്ഥാനം . ഇതാ നമുക്ക് വേർപിരിയാൻ സമയമായിരിക്കുന്നു. ഞാൻ മരിക്കാൻ പോകുന്നു . നിങ്ങൾ ജീവിക്കാനും. ഇതിൽ ഏതാണ് നല്ലതെന്ന് ആർക്കുമറിയില്ല , ദൈവത്തിനല്ലാതെ '
    അദ്ധ്യാപകദിനത്തിലെ ഈ വായനാനുഭവം കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    15 min
  • നിത്യവും പാറുന്നൂ ഞാൻ മുഗ്ദ്ധതേ നിന്നെച്ചുറ്റി : P. Raman talks about the poetry of G. Kumara Pillai Dilli Dali 50/2023

    പ്രിയ സുഹൃത്തേ ,
    ദില്ലി -ദാലിയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം .
    കവി ജി .കുമാരപിള്ളയുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി പി .രാമനുമായുള്ള ഒരു സംഭാഷണമാണിത്.
    ഏതനുഭവത്തെയും വ്യക്ത്യനുഭവമാക്കി എന്നതാണ് ജി . കുമാരപിള്ളയെ ഒരു വലിയ കവിയാക്കിയത് എന്ന് രാമൻ പറയുന്നു .
    'നിത്യവും പാറുന്നൂ ഞാൻ
    മുഗ്ദ്ധതേ നിന്നെച്ചുറ്റി'
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    38 min
  • മുക്കുറ്റിയും തിരുതാളിയും : എം ജി രാധാകൃഷ്ണനോടൊത്തുണ്ടായിരുന്ന ഒരോണത്തിൻ്റെ ഓർമ്മ Dilli Dali 49/2023

    1999 ലെ ഒരു ഓണക്കാലസ്മൃതിയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .
    അക്കൊല്ലം ഓണത്തിന് ഡൽഹിയിലെ ഞങ്ങളുടെ വീട്ടിൽ അതിഥിയായി സംഗീതജ്ഞൻ എം .ജി . രാധാകൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു .
    കുത്തബ് മിനാർ കോംപ്ലക്‌സിലൂടെ നടക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു , 'വഞ്ചീശമംഗളം' ഒന്നുപാടാമോ ?
    ഒരു മടിയും കൂടാതെ അദ്ദേഹം പാടി ,
    'വഞ്ചിഭൂമീപതേ ചിരം
    സഞ്ചിതാഭം ജയിക്കേണം'.....എന്നിട്ട് സുന്ദരമായ കുസൃതിച്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു,
    'നാഗവല്ലീ , മനോന്മണീ
    രാമനാഥൻ തേടും ബാലേ'
    പ്രതിഭാധനനായ ഒരു സംഗീതജ്ഞന്റെ കൂടെ ചിലവഴിച്ച ഒരു ഡൽഹി ഓണദിവസത്തിൻ്റെ ഓർമ്മയിലേക്ക് സ്വാഗതം . പോഡ്‌കാസ്റ്റിൽ 1937 ൽ കമലാ ശ്രീനിവാസൻ പാടി record ചെയ്ത 'വഞ്ചീശമംഗള'വും ആ ഗാനത്തിന്റെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    24 ആഗസ്റ്റ് 2023

    14 min
  • സവർക്കർ : മിത്തും യാഥാർഥ്യവും A conversation with P.N. Gopikrishnan I Dilli Dali 48/2013

    ആധുനിക രാഷ്ട്രീയ ഇന്ത്യയെ വ്യത്യസ്ത രീതിയിൽ സ്വാധീനിച്ച മൂന്നുപേർ പഴയ ബോംബെ പ്രവിശ്യയിൽ നിന്നും വന്നവരാണ് , ഗാന്ധിയും അംബേദ്‌കറും സവർക്കറും.
    മൂന്നുപേരിൽ ഒരാളുടെ കാര്യമെടുത്താൽ ഏതാണ്ട് ഇരുപതാണ്ടുകൾക്കു മുന്നേവരെ ഇന്ത്യയിലെ ഒരു ചെറിയ ന്യൂനപക്ഷത്തിൻ്റെ, ഒരു ന്യൂനപക്ഷം സവർണ്ണ ഹിന്ദുവിഭാഗങ്ങളുടെ രാഷ്ട്രീയഗുരുമാത്രമായിരുന്നു അദ്ദേഹം. വിനായക് ദാമോദർ സവർക്കറാണ് ഇത്.
    എന്നാൽ ഇന്ന് അങ്ങനെയല്ല. ആരെങ്കിലും രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞാൽ വിപരീതധ്രുവത്തിന്റെ രാഷ്ട്രപിതാവെന്ന വലുപ്പത്തിൽ സവർക്കറെ കണ്ടുതുടങ്ങിയിരിക്കുന്നു.
    എന്തായിരുന്നു സവർക്കറിന്റെ കാഴ്ചപ്പാടുകൾ ? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ദേശീയതാസങ്കല്പം? ഇന്ത്യൻ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം ബ്രിട്ടീഷ് വിരോധം ഉപേക്ഷിച്ചിരുന്നോ ?
    എന്തായിരുന്നു സവർക്കർക്ക് ജിന്നയും അംബേദ്‌കറും തമ്മിലുണ്ടായിരുന്ന ബന്ധം ? ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സവർക്കർ കണ്ടതെങ്ങനെയാണ് ? ഇന്ത്യയിലെ ഹിംസാത്മകമായ രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹത്തിൻ്റെ പങ്കെന്തായിരുന്നു ? ഇന്ത്യയിലെ കൃസ്ത്യാനികളെയും മുസ്ലിങ്ങളേയും അദ്ദേഹത്തിന്റെ രാഷ്ട്രീയം എങ്ങനെ വിലയിരുത്തി ?
    ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുയായിയായിപ്പോയ ഒരു മലയാളി 'എന്താ , സവർക്കർ ഒരു ദേശാഭിമാനിയല്ലേ ' എന്നു ചോദിച്ചാൽ എന്തുത്തരം നൽകാം ?
    ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരിണാമത്തെക്കുറിച്ച് ചരിത്രപരമായി അപഗ്രഥിക്കുന്ന കവി പി . എൻ . ഗോപീകൃഷ്ണനുമായുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ സംഭാഷണം 'സവർക്കർ : മിത്തും യാഥാർഥ്യവും' എന്ന വിഷയത്തെ ആഴത്തിൽ പരിശോധിക്കുന്നു.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    21 August 2023

    1 hr 2 min
  • അണുകുടുംബത്തിലെ കോട്ടകൾ, അതിലെ വിള്ളലുകൾ : A Podcast by S. Gopalakrishnan 47/2023

    ഉമേഷിന്റെ അമ്മയുടെ വാക്കുകൾ .
    ' സ്‌കൂളിൽ പോകുമ്പോൾ അവൻ്റെ കഴുത്ത് വേദനിക്കരുത് എന്ന് വിചാരിച്ച് എത്ര സൂക്ഷിച്ചാണ് ഞാൻ അവന് ടൈ കെട്ടിക്കൊടുത്തിരുന്നത് . എന്നാൽ പതിനാറുകാരനായ ആ മകന്റെ ജീവനറ്റ ശരീരം രാജസ്ഥാനിലെ കോട്ടയിൽ നിന്നും തിരികെ വന്നപ്പോൾ ആ കഴുത്തിൽ ഒരു കറുത്ത പാടുണ്ടായിരുന്നു'
    2023 ൽ മാത്രം ആഗസ്ത് വരെ കോട്ടയിലെ അതിസമ്മർദ്ദ കോച്ചിങ് സെന്ററുകളിൽ ആത്മഹത്യ ചെയ്ത 19 Plus Two വിദ്യാർത്ഥികൾക്കുവേണ്ടിയുള്ളതാണ് ഈ പോഡ്‌കാസ്റ്റ് .
    എന്തിനാണ് താങ്ങാനാവാത്ത സമ്മർദ്ദത്തിലേക്ക് പത്താം ക്ലാസ്സുമുതൽ Plus Two വരെയുള്ള കുട്ടികളെ നമ്മുടെ അണുകുടുംബങ്ങളുടെ ഉത്‌കർഷേച്ഛകൾ തള്ളിവിടുന്നത് ?
    17385 IIT സീറ്റുകളിലേക്കുള്ള പ്രവേശനത്തെക്കാൾ കാതലായത് 19 ആത്മഹത്യകളാണ്, ആത്മഹത്യ ചെയ്യാനുള്ള ധൈര്യം പോലുമില്ലാതെ നിതാന്ത മാനസികദൗർബല്യത്തിലേക്ക് നടന്നുനീങ്ങുന്ന ആയിരക്കണക്കിനുവരുന്ന കൗമാരക്കാരാണ്.
    പോഡ്‌കാസ്റ്റ് കേൾക്കണമെന്നും എല്ലാവർക്കും പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു .
    സങ്കടത്തോടെ
    എസ് . ഗോപാലകൃഷ്ണൻ
    14 ആഗസ്റ്റ് 2023
    https://www.dillidalipodcast.com/

    17 min
  • ഗാന്ധി വൈക്കം സത്യഗ്രഹത്തിന് മുൻപും പിൻപും : A podcast by S. Gopalakrishnan 46/2023

    ഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കൊല്ലമായ 1915 ലാണ് ഹിന്ദുമഹാസഭ ഉണ്ടായത്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ ഗാന്ധി നാരായണഗുരുവിനെ കണ്ട 1925 ലാണ് രാഷ്ട്രീയ സ്വയം സേവക സംഘം ഉണ്ടായത് .
    1915 ൽ ഇന്ത്യയിൽ തിരികെ എത്തിയശേഷം വൈക്കം സത്യഗ്രഹത്തിനു മുൻപ് ഗാന്ധി നേതൃത്വം കൊടുത്ത നാലു സത്യഗ്രഹങ്ങളിലും ജാതി ഒരു വിഷയമായിരുന്നില്ല. ഗാന്ധിയുടെ പിൽക്കാല രാഷ്ട്രീയ സാമൂഹിക ആത്മീയബോധപരിണാമങ്ങളിൽ വലിയ സ്വാധീനമാണ് വൈക്കം സത്യഗ്രഹം ഉണ്ടാക്കിയത് എന്ന ആശയവുമായി ബന്ധപ്പെട്ട ഒരന്വേഷണത്തിൻ്റെ തുടക്കമാണ് ഈ പോഡ്‌കാസ്റ്റ് .
    ഡൽഹിയിലെ സാംസ്കാരികകൂട്ടായ്മയായ ജനസംസ്കൃതി ആഗസ്റ്റ് ആറാം തീയതി നടത്തിയ 'വൈക്കം സത്യഗ്രഹത്തിന്റെ നൂറുവർഷങ്ങൾ' എന്ന സെമിനാറിൽ ഞാൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ പോഡ്‌കാസ്റ്റ് രൂപമാണിത് .
    നന്ദി . സ്നേഹം .
    എസ് . ഗോപാലകൃഷ്ണൻ
    07 ആഗസ്റ്റ് 2023
    https://www.dillidalipodcast.com/

    34 min
  • രാഷ്ട്രീയപാർട്ടികൾക്കു കിട്ടുന്ന തെറ്റായ പണവും ഇന്ത്യയിലെ ശിങ്കിടി മുതലാളിമാരും Interview with T.K. Arun 45/2023

    അടുത്തകൊല്ലം ഇന്ത്യ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ് . ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ അധാർമികമായ ഒരു വശം തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്രമാത്രം പണം എവിടെനിന്നുകിട്ടുന്നു എന്നതാണ് . ഇന്ത്യയിലെ ഏറ്റവും പ്രമുഖ സമ്പദ്‌കാര്യ പത്രപ്രവർത്തകരിൽ ഒരാളായ ടി .കെ അരുൺ അടുത്ത കാലത്ത് ഒരു ലേഖനം എഴുതിയിരുന്നു : Corrupt political funding makes all capitalists crony.
    മലയാളികൾക്കായി ഈ ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ദില്ലി -ദാലിയ്ക്ക് ടി .കെ .അരുൺ നൽകിയ അഭിമുഖമാണ് ഈ പോഡ്‌കാസ്റ്റ് . നമ്മുടെയെല്ലാം ഭാഗധേയത്തെ നിർണയിക്കുന്ന രാഷ്ട്രീയ പാർട്ടികളും ഈ രാജ്യത്തെ മുതലാളിമാരും തമ്മിലുള്ള അവിഹിതബന്ധത്തെ സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു സംഭാഷണം.
    ശ്രീ ടി കെ അരുൺ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ സാമ്പത്തികരംഗത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും എഴുതുന്നു . ഡൽഹിയിലെ The Economic Times ന്റെ Opinion Editor ആയിരുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    03 ആഗസ്റ്റ് 2023
    https://www.dillidalipodcast.com/

    36 min
  • ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു: സിനിയഡ് ഒ ' കൊണറിനുള്ള ആദരം 44/2023

    പ്രിയ സുഹൃത്തേ ,
    'ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു, കുഴപ്പം പിടിച്ച ലോകത്തോട് വിട ' എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിഞ്ഞയാഴ്ച അന്തരിച്ച പോപ്പ് ഗായിക Sinéad O'Connor നുള്ള ആദരമാണ് ഇത് .
    പാശ്ചാത്യ ജനപ്രിയ സംഗീതത്തിൻ്റെ പ്രകാശ -ശബ്ദ -സമ്പദ് ധാരാളിത്തത്തിനു പിന്നണിയിൽ വ്യക്തിവിഷാദത്തിൻ്റെ ഇരുട്ടുണ്ട്. ദിശാമുഖം നഷ്ടപ്പെട്ട തോണിപോലെ വിഷാദത്തിൻ്റെ നടുക്കടലിൽ അലഞ്ഞപ്പോഴും ലോകത്തിന്റെ സംസ്‌കാരപ്രചോദിതമായ ചെവികൾക്കുവേണ്ടി Sinéad O'Connor സ്നാനശുദ്ധമായ നാദഭംഗിയിലും ശ്രുതിയിലും പാടിക്കൊണ്ടേയിരുന്നു . അവരെ അവസാനമായി തകർത്തുകളഞ്ഞത് പതിനേഴുകാരനായ മകന്റെ ആത്മഹത്യയാണ്. നിഷേധിയായിരുന്നു അവർ . മാറിൽ ക്രിസ്തുവിനെ പച്ചകുത്തിയ അവർ പാടുന്ന വേദിയിൽ പോപ്പിന്റെ ചിത്രം കീറിയെറിഞ്ഞു .
    അവസാനമായി അവർ പാടിയ പാട്ടിൻ്റെ വരികൾ ഇതാണ് ...
    കുഴപ്പം പിടിച്ച ഈ ലോകവുമായുള്ള എൻ്റെ പ്രശ്നങ്ങൾ തീരുന്നു .
    ഞാൻ എൻ്റെ അമ്മയെ കാണുവാൻ പോകുന്നു .
    ഈ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ
    30 ജൂലായ് 2023

    https://www.dillidalipodcast.com/

    15 min
  • വാക്കിന്റെ പ്രേതസഞ്ചാരം : മലയാളത്തിലെ 'മരണ'വാക്കുകളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് 43/2023

    ഒരു നായയെ സ്വർഗത്തിലേക്ക് വിടാൻ മനുഷ്യന്റെ ഭാഷയ്ക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് അവളെ നാം ദിവംഗതയാക്കാത്തത്. ദിവം സ്വർഗമാണ് . അതിലേക്ക് ഗമിക്കലാണ് ദിവംഗത ചെയ്യുന്നത്.
    ജീവിച്ചിരിക്കുന്നവർക്ക് മരണാന്തരകാര്യങ്ങളെയോർത്തുള്ള വെപ്രാളമാണ് മരണസംബന്ധമായ എല്ലാ വാക്കുകളിലും കാണുന്നത്.
    ജീവിതത്തിന്റെ മുന്തിരിസത്തുതീർന്ന് ചത്തുപോയവരാകട്ടെ, ഒന്നുമറിയുന്നില്ലാതാനും.
    അതിനാലാണ് കുമാരനാശാൻ എഴുതിയത്
    'ചത്തവർക്ക് കണക്കില്ലയെന്നാലും
    എത്രപാർത്തുപഴകിയതാകിലും
    ചിത്തത്തിൽ കൂറിയിന്നവർ പോകുമ്പോൾ
    പുത്തനായ് തന്നെ തോന്നുന്നുവോ മൃതി ' എന്ന് .
    മരണം ജീവിതത്തിന് പുറത്താണ് നടക്കുന്നത് . ജീവിതമാകട്ടെ ഭാഷയ്ക്കുള്ളിലും !
    മലയാളത്തിലെ മരണവാക്കുകളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .
    വാക്കിന്റെ പ്രേതസഞ്ചാരം .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    25 ജൂലായ് 2023
    https://www.dillidalipodcast.com/

    15 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners