Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • മാപ്പ്, പ്രീയപ്പെട്ട കാതലീൻ : A podcast on Kathleen Folbigg's innocence 32/2023

    സ്വന്തം കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞു എന്ന കുറ്റത്തിന് കഴിഞ്ഞ ഇരുപതുകൊല്ലങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഒരമ്മ, അവർക്കുമേൽ ആരോപിതമായ കുറ്റം, അവർ കുറ്റവാളിയെന്ന് വിധിക്കപ്പെട്ട കൃത്യം , അവർ ചെയ്തിട്ടില്ല എന്ന് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നു . ആ അമ്മയെ വിട്ടയക്കുവാൻ പോകുന്നു . ഈ വാർത്ത , നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആയിരക്കണക്കിന് വാർത്തകളിൽ ഒന്ന് എന്ന നിലയിലല്ല നമ്മുടെ മുന്നിൽ കിടക്കുന്നത് . മനുഷ്യവംശത്തിൻ്റെ വിവിധകാലങ്ങളിലെ നീതിബോധങ്ങളും നീതിസാരങ്ങളും അതുസംബന്ധിച്ച പലസഹസ്രം ചിന്താപദ്ധതികളും കൊഴിഞ്ഞ ഇലകളായി ആ വർത്തയ്‌ക്കുമേൽ കിടക്കുന്നതായി തോന്നുന്നു.
    മാപ്പ്, പ്രീയപ്പെട്ട കാതലീൻ.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    07 ജൂൺ 2023
    https://www.dillidalipodcast.com/

    8 min
  • ദ്രാവിഡം മെരുങ്ങുമോ ? ഉത്തരേന്ത്യൻ ഹിന്ദുത്വ പദ്ധതിയും തമിഴ് നാടും Interview with Amrith Lal 31/2023

    രോഷാകുലയായ കണ്ണകി മധുരയിൽ പ്രവേശിച്ചപ്പോൾ കൊട്ടാരത്തിലെ സെങ്കോൽ വളഞ്ഞു എന്ന് ചിലപ്പതികാരം പറഞ്ഞത് ഏത് ധർമ്മച്യുതിയുടെ മുഹൂർത്തത്തിലാണ് ?
    പാർലമെന്റിൽ സെങ്കോൽ സ്ഥാപിച്ച ദിവസം സൻസദ് മാർഗിൽ ഗുസ്തി വനിതാതാരത്തിൻ്റെ കണ്ണീരുവീണപ്പോൾ ഇതാ സെങ്കോൽ വളഞ്ഞു എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇളങ്കോ അടികളെ ഓർത്തുകൊണ്ട് പറഞ്ഞപ്പോൾ അതു ചൂണ്ടിയത് ആഴമേറിയ ചില ബോധ്യങ്ങളിലേക്കാണോ ?
    തമിഴ് സ്വാഭിമാന പ്രസ്ഥാനവും അവിടുത്തെ അബ്രാഹ്മണ ശൈവമഠങ്ങളായ ആതീനങ്ങളുമായുള്ള സാംസ്കാരിക ബന്ധമെന്താണ് ? അവരുടെ സ്വാധീനം മനസ്സിലാകണമെങ്കിൽ ദ്രാവിഡപ്രസ്ഥാനത്തിന്റെ വിവിധ വേരുകൾ മനസ്സിലാക്കേണ്ടതില്ലേ ?
    ഇന്ത്യയിലെ ഏറ്റവും പുരാതന സംസ്കൃതികളിലൊന്നായ തമിഴകത്തിൽ പുതിയ ഹിന്ദുത്വ പദ്ധതി വിജയിക്കുമോ ?
    ഡൽഹിയിലെ Indian EXPRESS പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായ അമൃത് ലാലുമായി ഒരു സംഭാഷണമാണിത് .
    തമിഴ് രാഷ്ട്രീയത്തിലെ ചരിത്രത്താലും സംസ്കാരത്താലും പ്രേരിതമായ അടിയൊഴുക്കുകളെ വിലയിരുത്തുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    എഡിറ്റർ
    ദില്ലി -ദാലി പോഡ്‌കാസ്റ്റ്
    04 ജൂൺ 2023
    https://www.dillidalipodcast.com/

    36 min
  • തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം Interview with Stanly Johny, International Affairs Editor, The Hindu 30/2023

    പ്രിയ സുഹൃത്തേ ,

    നഷ്ടപ്പെട്ട ഓട്ടോമൻ സാമ്ര്യാജ്യത്തിൻ്റെ ഗൃഹാതുരതയുടെ ചെങ്കോൽ ആണോ Erdogan പേറിയിരിക്കുന്നത് ? അവസാനത്തെ സുൽത്താൻ താനാണെന്ന് അയാൾ കരുതുകയാണോ ?
    തുർക്കിയിലെ ലിബറൽ-നാഗരിക ജനതയും Recep Tayyip Erdogan ന് എതിരായിരുന്നിട്ടും തുർക്കിയുടെ ഹൃദയഭൂമി എന്തുകൊണ്ട് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു ?
    തുർക്കി രാഷ്ട്രീയം 2023 : സമഗ്രചിത്രം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . The Hindu ദിനപ്പത്രത്തിൻ്റെ International Affairs Editor ആയ സ്റ്റാൻലി ജോണിയുമായുള്ള സംഭാഷണമാണിത്.
    മാധ്യമനിയന്ത്രണങ്ങൾക്കും കൂടുതൽ അധികാരകേന്ദ്രീകരണത്തിനും നേതൃത്വം കൊടുത്തിട്ടും ജനാധിപത്യവിരുദ്ധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടും എന്തുകൊണ്ട് തുർക്കി ജനത വീണ്ടും Erdogan നെ തിരഞ്ഞെടുത്തു ?
    മഹത്തായ ഇസ്ലാമിക ഭൂതകാലമെന്ന ഓട്ടോമൻ ഗൃഹാതുരത്വത്തെ താലോലിക്കുന്ന Erdogan ന് ഇന്ത്യയിലെ ജനപ്രിയ ഹിന്ദുത്വ പദ്ധതിയുമായുള്ള സമാനതകൾ എന്താണ് ?
    പാകിസ്താനിലെ ഇമ്രാൻ ഖാൻ Erdogan നെ മാതൃകയാക്കുന്നുണ്ടോ?
    വീണ്ടും വിജയിച്ച Erdogan യൂറോപ്യൻ -NATO രാഷ്ട്രീയത്തിൽ, ലോകത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തിൽ ഇനി എങ്ങനെ ഇടപെടും ?
    ഒരു മതരാഷ്ട്രമല്ലെങ്കിൽ തുർക്കിയിലെ രാഷ്ട്രീയത്തെ വ്യത്യസ്തമാക്കുന്നത് എന്താണ് ?
    ലോകരാഷ്ട്രീയത്തിൽ താൽപര്യമുള്ളവർ നിർബന്ധമായും കേട്ടിരിക്കേണ്ട പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    30 മെയ് 2023
    https://www.dillidalipodcast.com/

    34 min
  • നവ്ഖലിയിലെ ചെങ്കോലും സുചേതയുടെ ജനഗണമനയും A Podcast by S. Gopalakrishnan 29/2023

    ചരിത്രത്തിലെ സമ്മാനിതരായ, വിജയികളായ പ്രച്ഛന്നവേഷങ്ങളെ മറന്നിട്ട് മനുഷ്യൻ ഓർത്തിരിക്കുന്നത് ഒരൊറ്റമുണ്ടുമായി കുരിശിൽ മനുഷ്യപുത്രനേയും ഒരൊറ്റമുണ്ടിൽ വെടിയേറ്റുമരിച്ച ഗാന്ധിജിയേയുമാണ്.
    ജഗദ് ഭക്ഷകനായ കാലം എന്തോർക്കും എന്ത് ബാക്കിവെയ്ക്കും ?
    ആധുനിക ഇന്ത്യ നൈതികലോകത്തിന് കൈമാറ്റം ചെയ്ത ചെങ്കോൽ ഗാന്ധിജി നവ്ഖലിയിലെ രക്തനിലത്തിൽ നടക്കാനുപയോഗിച്ച ഊന്നുവടിയാണ്.
    നവ്ഖലിയിൽ ഗാന്ധിജിയുടെ കൂടെ നടന്നിരുന്ന ധീരവനിത സുചേത കൃപലാനി 1947 ആഗസ്റ്റ് പതിനഞ്ചിന് ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ വന്നത്, നവ്ഖലിയുടെ അതിജീവനത്തിൽ നിന്നും രണ്ടു പാട്ടുകളുമായിട്ടാണ് . അതിൻ്റെ ശബ്ദലേഖനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    28 മെയ് 2023
    https://www.dillidalipodcast.com/Show less

    11 min
  • 1948 ലെ കരച്ചിൽ : A Podcast by S. Gopalakrishnan based on two songs by Krishna Chandra Dey 28/2023

    948 ൽ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ ബംഗാളിയിൽ രണ്ടു ഗാനങ്ങൾ ഉണ്ടായി . കൃഷ്ണ ചന്ദ്ര ഡേ എന്ന കെ .സി . ഡേ ആയിരുന്നു ഗായകൻ. അന്ധഗായകൻ . മലയാളികൾക്ക് പ്രിയങ്കരനായ മന്നാ ഡേ യുടെ അമ്മാവൻ. ഈ ലക്കം ദില്ലി -ദാലി ആ പാട്ടുകളെക്കുറിച്ചാണ് . 1948 ലെ ഇന്ത്യയുടെ കരച്ചിലിന്റെ പ്രതിബിംബമായ ആ പാട്ടുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

    'ടോബാ ജീബനീർ ഹോമനാലെ സന്ന്യാസി', 'കന്താരിഹീൻ തരണി മോദേർ'.


    ഗാന്ധിജിയുടെ മരണം ഇന്ത്യയ്ക്കും ലോകത്തിനും ഒരു വ്യക്തിയുടെ മരണമോ കൊലപാതകമോ മാത്രമായിരുന്നില്ല, അതിനേക്കാളെത്രയോ അപ്പുറമായിരുന്നു. പല ചോദ്യങ്ങൾ ആ കൊലപാതകം മനുഷ്യനോടും ആധുനികതയോടും മൂല്യങ്ങളോടും ചോദിച്ചു.


    കടത്തുകാരന്റെ മരണത്തെക്കുറിച്ചുള്ള രണ്ടു വിലാപഗാനങ്ങളിലേക്ക് സ്വാഗതം.

    My sincere thanks to Dr Mallika Banerjee, musician of the Delhi Gharana, for valuable inputs


    സ്നേഹപൂർവ്വം


    എസ്‌ . ഗോപാലകൃഷ്ണൻ

    19 മെയ്‌ 2023

    ഡൽഹി

    https://www.dillidalipodcast.com/

    16 min
  • ഈ മുത്തശ്ശിയുടെ മരണത്തിൽ നമുക്ക് അനുശോചിക്കാം Dilli Dali's tribute to Ouma Katrina Esau 27/2023

    ഒരു പുഴ കരിമ്പാറകളെ മണൽത്തരികളാക്കുന്നതുപോലെയാണ് ഒരു സമൂഹം സമയനദിയിൽ ഭാഷകളെ ഉണ്ടാക്കുന്നത്. നദി മരിക്കുമ്പോൾ മണൽ ഉണ്ടാകുന്നതും നിലയ്ക്കുന്നു.
    ഓമ കത്രീന ഇസൗവിന്റെ തൊണ്ണൂറാം വയസ്സിലെ വിടവാങ്ങലിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . ഒരു ഭാഷയ്ക്ക് വംശനാശം വരാതിരിക്കാനായി ജീവിതം ഒഴിഞ്ഞുവെച്ച സ്ത്രീ . Niuu എന്ന തെക്കേ ആഫ്രിക്കൻ ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ ആൾ .
    ഭാഷാമുത്തശ്ശി ആ ഭാഷ സംസാരിക്കുന്നതും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    14 May 2023
    https://www.dillidalipodcast.com

    9 min
  • പാകിസ്താൻ രാഷ്ട്രീയം 2023: സമഗ്രചിത്രം Interview with R. Prasannan by S. Gopalakrishnan 26/2023

    കലുഷിതമായ പാകിസ്താൻ രാഷ്ട്രീയം: ഒരു സമഗ്രചിത്രം
    പാകിസ്താനിലെ അഭിജാതർ എന്നുപറയുന്നത് വെറും ഇരുന്നൂറോളം കുടുംബങ്ങളാണ്. ആ രാജ്യത്തെ പട്ടാളമേധാവികളും രാഷ്ട്രീയനേതാക്കളും വ്യവസായികളും ജമിന്ദാർമാരുമെല്ലാം ഈ കുടുംബളുടെ പടർപ്പിൽ നിന്നാണ് വരുന്നത്.
    ഇംറാൻ ഖാന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വലിയ ജനപിൻതുണ ഈ അഭിജാതരുടേതല്ല.
    പാകിസ്താൻ രാഷ്ട്രീയത്തിലെ പുതിയ അധികാരകേന്ദ്രമായി കോടതികൾ മാറുന്നുവോ?
    ഇംറാൻ ഖാൻ്റെ ഇടപെടലുകൾ മൂലം പാകിസ്താനിലെ പട്ടാളപ്പേടി മാറുന്നുവോ?
    ഇംറാൻ ഖാൻ്റെ ജീവന് ഭീഷണിയുണ്ടോ?
    അസ്ഥിര പാകിസ്താൻ എന്തുകൊണ്ട് തെക്കേ ഏഷ്യയ്ക്ക് ഭീഷണിയാകാം?
    കലുഷിതമായ പാകിസ്താൻ രാഷ്ട്രീയത്തിൻ്റെ സമഗ്രചിത്രം അവതരിപ്പിക്കുകയാണ് The Week ൻ്റെയും മലയാള മനോരമയുടേയും ഡൽഹി റസിഡൻ്റ് എഡിറ്ററായ ആർ. പ്രസന്നൻ.
    ദില്ലി - ദാലിയ്ക്കു നൽകിയ
    അഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം.
    സ്നേഹപൂർവം
    എസ്. ഗോപാലകൃഷ്ണൻ
    മെയ്, 11, 2023
    https://www.dillidalipodcast.com/

    24 min
  • ചിജ്ജഡചിന്തകം: നാരായണഗുരുവിന്റെ ഗദ്യകൃതിയുടെ വായന : A Podcast by S. Gopalakrishnan 25/2023

    പ്രിയ സുഹൃത്തേ ,
    ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .
    'കണ്ടവനില്ല എങ്കിൽ കാണപ്പെടുന്നതുമില്ല'
    അഗാധമായ ദാർശനിക ചിന്ത മലയാളഗദ്യത്തിൽ നാരായണഗുരു എഴുതിയതാണ് 'ചിജ്ജഡചിന്തകം' എന്ന കൃതി . ഗഹനമായ ചിന്തയുടെ അനുസ്യൂതമായ പ്രവാഹമായി, എന്നാൽ ദാർശനികയുക്തിയാൽ സുഭദ്രമായ, അമൂല്യഗദ്യമാതൃകയായി ഈ കൃതി നിലനിൽക്കുന്നു. ചിജ്ജഡചിന്തകത്തിൻ്റെ പാഠം മുഴുവനായി അവതരിപ്പിക്കുകയാണ് ഇവിടെ .
    പോഡ്‌കാസ്റ്റ് കവറിൽ നൽകിയിരിക്കുന്ന ചിത്രം റിയാസ് കോമു ഡൽഹിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുതിയ കലാശിൽപത്തിലെ ഒരു ഭാഗമാണ്
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ
    03 മെയ് 2023
    https://www.dillidalipodcast.com/

    12 min
  • പാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനല്ലോ Podcast by S. Gopalakrishnan on Harry Belafonte 24/2023

    ഹാരി ബെലഫൊന്റെ എന്ന പേര് ഒരു ഗായകൻ്റെ പേരുമാത്രമല്ല . ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി തൊണ്ണൂറ്റിയാറാം വയസ്സിൽ അന്തരിച്ചത് പാശ്ചാത്യലോകത്തെ ഒരു ജനകീയ ഗായകൻ മാത്രമല്ല. അതിർത്തികളെ ലംഘിച്ച ഗായകനും അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ നായകൻ മാർട്ടിൻ ലൂതർ കിങ്ങിന്റെ അടുത്ത സ്നേഹിതനും , പൗരാവകാശ പ്രവർത്തകനും, നടനുമൊക്കെയായിരുന്നു. ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ആദരാഞ്ജലികൾ .
    Regards

    S. Gopalakrishnan

    28 April 2023

    Delhi

    15 min
  • മനുഷ്യനും പുസ്തകവും : ഒരു യാത്രാചരിത്രം WORLD BOOK DAY PODCAST BORGES'S 'ON THE CULT OF BOOKS' 23/2023

    പ്രിയ സുഹൃത്തേ,
    ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്.
    Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്, ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ".
    പ്ലേറ്റോയുടെ ഡയലോഗിൽ അദ്ദേഹം പറഞ്ഞു : 'എഴുത്ത് മനുഷ്യന്റെ ഓർമ്മിക്കാനുള്ള ശേഷി നശിപ്പിക്കുന്നു. പുസ്തകങ്ങൾ വരക്കപ്പെട്ട ചിത്രങ്ങളാണ് , കണ്ടാൽ ജീവനുണ്ടെന്നുതോന്നും. പക്ഷേ അതിനോട് നാം ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പറയില്ല.' ഏറ്റവും വലിയ ഗുരു യേശു എല്ലാം പറഞ്ഞതാണ് ...ഒന്നും എഴുതിയില്ല .
    എന്നിട്ടും എങ്ങനെ വാമൊഴിയുടെ മേൽക്കൈ അവസാനിച്ചു ? എങ്ങനെ ഖുർ ആനും ബൈബിളും വിശുദ്ധ പുസ്തകങ്ങളായി ? ദൈവം എന്നാണ് അക്ഷരമാലകളാൽ പ്രപഞ്ചം സൃഷ്ടിച്ചത് ?
    1951 ൽ Jorge Luis Borges എഴുതിയ On the Cult of Books എന്ന സുപ്രധാനലേഖനത്തിന്റെ സ്വതന്ത്രമലയാളപരിഭാഷയാണ് ലോകപുസ്തകദിനത്തിന് ദില്ലി-ദാലി സമ്മാനിക്കുന്നത് .
    ദയവുചെയ്ത് headphones ഉപയോഗിച്ച് കേട്ടാലും .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    23 ഏപ്രിൽ 2023
    ഡൽഹി

    12 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners