Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • കാർട്ടൂണിസ്റ്റ് പാളുമ്പോൾ Comic Art Historian Gokul Gopalakrishnan talks on Dilbert 12/2023

    പ്രിയ സുഹൃത്തേ , 

    കാർട്ടൂണിൽ എങ്ങനെയാണ് ആധുനിക മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? Dilbert എന്ന cartoon strip ലോകമാധ്യമങ്ങൾ പിൻവലിക്കുവാനിടയായ സാഹചര്യം വിലയിരുത്തുകയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . Scott Adams എന്ന കാർട്ടൂണിസ്റ്റ് പറഞ്ഞ വംശീയമായ ഒരു പരാമർശം അദ്ദേഹത്തിൻ്റെ Dilbert എന്ന പുകൾപെറ്റ കാർട്ടൂണിന്റെ അവിചാരിതമായ മരണം തന്നെ ക്ഷണിച്ചുവരുത്തുകയാണോ ?  അതോ മാറുന്ന ലോകത്തേയാണോ ഇത് സൂചിപ്പിക്കുന്നത് ? സംഭവത്തിന് പറയാനുള്ള കേരളസമൂഹ്യപാഠങ്ങൾ എന്താണ് ? കാർട്ടൂണിസ്റ്റും കോമിക് കലയുടെ ചരിത്രഗവേഷകനുമായ ഗോകുൽ ഗോപാലകൃഷ്ണനുമായിട്ടുള്ള ഒരു സംഭാഷണമാണിത്.  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ  

    04 മാർച്ച് 2023  

    https://www.dillidalipodcast.com/

    37 min
  • മറിയം അഖോണ്ടി അഖണ്ഡമായ ലോകസംഗീതത്തിൻ്റെ പ്രതിനിധി A Podcast by S. Gopalakrishnan 11/2023

    ഇറാനിയൻ ഗായിക മറിയം അഖോണ്ടിയുടെ സംഗീതത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേർഷ്യൻ ശാസ്ത്രീയസംഗീതത്തിൻ്റെ സജീവമുഖമായ മറിയം അഖോണ്ടി ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം യൂറോപ്പിലേക്ക് കുടിയേറി. അഖണ്ഡമായ ലോകസംഗീതത്തിൻ്റെ ഈ പ്രതിനിധിക്കാണ് 2023 ലെ WDR Jazz prize (Music Cultures ) അവാർഡ് .

    ദുബായ്-ലെ  സംഗീതപ്രണയിയായ ഒരു മൊറോക്കൻ ആണ് എന്നെ മറിയം അഖോണ്ടിയുടെ മാന്ത്രികലോകത്തോട് അടുപ്പിച്ചത് . അതിൻ്റെ ഓർമ്മയാണ് ഈ പോഡ്‌കാസ്റ്റ്.

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    02 മാർച്ച് 2023  

    https://www.dillidalipodcast.com/

    18 min
  • അരുളുള്ളവനാണു ജീവി Interview with Vinaya Chaitanya on Narayana Guru's Anukampadashakam Dilli Dali 10/2023

    നാരായണഗുരുവിന്റെ 'അനുകമ്പാദശകം' എന്ന കൃതിയെ അധികരിച്ച് മാത്രം വിനയചൈതന്യയുമായി നടത്തിയ ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഗുരുവിന്റെ ദാർശനികപ്രപഞ്ചത്തിൽ അനുകമ്പ എങ്ങനെ ജീവതാരകമായി പരിണമിച്ചു എന്നന്വേഷിക്കുവാനുള്ള ഒരു ശ്രമമാണിത്.  നാരായണഗുരുകൃതികൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത വിനയചൈതന്യ നടരാജഗുരുവിന്റെ ശിഷ്യനാണ് .  

    ദൈർഘ്യം : 36 മിനിറ്റ്   

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    25 ഫെബ്രുവരി 2023 

    https://www.dillidalipodcast.com/

    37 min
  • മറ്റേ ലോകവും കലയും Metaworld and the Arts A conversation with with Sunil Nampu, Cartoonist, Animator Dilli Dali 09/2023

    പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റും അനിമേറ്ററും ഗ്രാഫിക് നോവലിസ്റ്റുമായ സുനിൽ നമ്പുവാണ് ദില്ലി -ദാലിയിൽ അതിഥിയായി എത്തിയിരിക്കുന്നത്.  Meta World എന്ന പ്രമേയത്തെക്കുറിച്ച് സംസാരിക്കവേ സുനിൽ നമ്പുവിനോട് ഞാൻ ചോദിച്ചു , എന്താകാം അതിൻ്റെ മലയാളം എന്ന് ? സുനിൽ പറഞ്ഞു , 'മറ്റേ ലോകം '  ലോകകല സമഗ്രമായ മാറ്റത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ് , സുനിൽ പറയുന്നു . പോർട്ടുഗലിൽ നിന്നു വന്ന വാസ്കോ ഡ ഗാമയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മട്ടാഞ്ചേരി തെരുവിലിറക്കിവിട്ട് സുനിൽ ചെയ്തിരിക്കുന്ന Metancherri എന്ന graphic strip നെ ആസ്‌പദമാക്കി സമകാലിക കലയെക്കുറിച്ചും മലയാളിക്ക്  ജി . അരവിന്ദനോടുള്ള കടപ്പാടിനെക്കുറിച്ചും ഒരു പോഡ്‌കാസ്റ്റ് . Metancherri മട്ടാഞ്ചേരിയിലെ ഹലേഗുഅ ജൂതഭവനത്തിൽ നടക്കുന്ന Sea : A Boiling Vessel പ്രദർശനത്തിലെ ഒരിനമാണ്.   

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    18 ഫെബ്രുവരി 2023 

    https://www.dillidalipodcast.com/

    33 min
  • ജമുന കേ തീർ : ഒരു തുംരിയോടുള്ള പ്രണയത്തിന് A podcast by S. Gopalakrishnan Dilli Dali 08/2023

    ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നാം പാട്ടുകേൾക്കുന്നത് നല്ലതാണ് . ഉദാഹരണത്തിന് 'ജമുന കേ തീർ ' എന്ന ഈ തുംരി . മുഗൾ ചക്രവർത്തിമാരുടേയും നവാബുമാരുടെയും ദർബാറുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമായ സംഗീതജ്ഞർ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത രാധാ -കൃഷ്ണ ഗീതി. അതിൻ്റെ ചരിത്രവും സംഗീതവുമാണ് ഈ പോഡ്‌കാസ്റ്റ് ഉൾക്കൊള്ളുന്നത് . കൂടാതെ റോഷനാരാ ബേഗം , ഉസ്താദ് അബ്ദുൾ കരീം ഖാൻ , പണ്ഡിറ്റ് കുമാർ ഗന്ധർവ , പണ്ഡിറ്റ് ഭീംസെൻ ജോഷി എന്നിവർ പാടിയ 'ജമുന കേ തീർ ' തുംരിയും .  കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . 

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ 

    ഡൽഹി  

    16 ഫെബ്രുവരി 2023  

     https://www.dillidalipodcast.com/

    36 min
  • സംഗീതചരിത്രത്തിലെ ഏറ്റവും വലിയ പ്രണയപ്രാർത്ഥന I 2023 Valentine's Day Podcast I Dilli-Dali : 07/2023

    സി -മൈനറിൽ മൊസാർട് ഒരു മഹാപ്രാർത്ഥന ചെയ്തത് തനിക്ക് ദൈവം മരിയ കോൺസ്റ്റാൻസ് എന്ന കാമുകിയെ  നൽകിയതിനുള്ള നന്ദിസൂചകമായിട്ടായിരുന്നു . അച്ഛൻ എതിരു നിന്ന പ്രണയമായിരുന്നു അത്. അച്ഛനെ മെരുക്കാൻ മഹാനായ മൊസാർട് സംഗീതത്തിൽ ചെയ്ത ശ്രമങ്ങളും, പരാജയങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. കോൺസ്റ്റാൻസ് എന്ന ഗായിക മോസർട്ടിന്റെ ജീവിതത്തിലേക്ക് വന്ന കഥയും ആ മനോഹര സംഗീതശിൽപവുമാണ് ഈ പോഡ്‌കാസ്റ്റ് 2023 ലെ വാലെന്റൈൻസ് ദിനത്തിൽ ഓർക്കുവാൻ ശ്രമിക്കുന്നത് . കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    14 ഫെബ്രുവരി 2023 , ഡൽഹി

    https://www.dillidalipodcast.com/

    17 min
  • റുഷ്‌ദി ഇപ്പോഴും പൊരുതുകയാണ് Podcast on Dilli Dali by S. Gopalakrishnan 06/2023

    ദില്ലി -ദാലിയുടെ പുതിയ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    റുഷ്‌ദിയ്ക്ക് ബാല്യകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കഥ അമൃതമഥനമായിരുന്നു . ആകാശഗംഗയെ കടഞ്ഞ് ഒരു തുള്ളി അമൃതം താഴേക്കു പതിക്കുമ്പോൾ അതുനുണയാനായി ആകാശത്തേക്കുനോക്കി വാ പിളർന്നു കിടക്കുമായിരുന്നു സൽമാൻ റുഷ്‌ദി ...എന്നാൽ ഒരിക്കലും മരിക്കില്ലല്ലോ.   1989 . വൃദ്ധനായിരുന്ന അയത്തൊള്ള ഖൊമേനി രോഗിയുമായിരുന്നു . രാഷ്ട്രീയപ്രതിസന്ധികൾ ഉണ്ടായിരുന്നു . ഇറാൻ -ഇറാക്ക് യുദ്ധം ഇറാനെ തളർത്തിയിരുന്നു . സോവിയറ്റ് യൂണിയന്റെ തകർച്ച ആഗോള രാഷ്ട്രീയത്തെ മാറ്റിയിരുന്നു . ഇസ്ളാമിക വിപ്ലവത്തിന് ഇറാനിൽ ജനപ്രിയത കുറഞ്ഞു . മുല്ലാമാർ ഖൊമേനിയോട് പറഞ്ഞു , റുഷ്‌ദിയെ വധിക്കുക . ഖൊമേനിയുടെ മകൻ തന്നെ പറഞ്ഞിട്ടുണ്ട് , അച്ഛൻ The Satanic Verses വായിച്ചിട്ടേയില്ല എന്ന് .  പതിനഞ്ചുകുത്തുകളാണ് കണ്ണിലും മുഖത്തും കഴുത്തിലുമായി റുഷ്‌ദിക്കേറ്റത്‌. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു . മരണത്തിൽ നിന്നും തിരിച്ചു വന്ന കഥാകാരൻ The Newyorker ലെ ഡേവിഡ് റെംനിക്കിന് നൽകിയ അഭിമുഖത്തെ ആസ്പദമാക്കി ചെയ്ത പോഡ്‌കാസ്റ്റാണിത് .   റുഷ്‌ദി പറയുന്നു : ' ഒരു ഇരയുടെ ഛായ എനിക്ക് വരരുത് എന്ന് ഞാനെന്നും ആഗ്രഹിച്ചു . എന്തൊരു പാവമാണ് ഞാൻ . വെറുതേ നിന്ന എന്നെ ഒരാൾ കത്തികൊണ്ട് കുത്തി .... കഥ തീരുന്നില്ല . കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത് വായനക്കാരാണ് '  

    പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    09 ഫെബ്രുവരി 2023  ഡൽഹി  

    https://www.dillidalipodcast.com/

    26 min
  • ഭ്രൂണഹത്യ : 2023 മഹാത്മാഗാന്ധി രക്തസാക്ഷിത്വദിന പോഡ്‌കാസ്റ്റ് 05/2023

    ഗാന്ധിജിയുടെ രാഷ്ട്രീയത്തിലെ മതാത്മകതയുടെ പ്രതിലോമാംശങ്ങളെ അദ്ദേഹം തൻ്റെ ജീവിതത്തിന്റെ  അവസാനദശകങ്ങളിൽ കഴുകിക്കളയുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.  ഇന്ന് 2023 ലിരുന്ന് മതതീവ്രവാദികൾ  ഗാന്ധിജിയുടെ രാക്ഷസാക്ഷിത്വത്തിന്   അവരവരുടെ രാഷ്ട്രീയതാൽപര്യത്തിനുള്ള അർത്ഥം വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാൽ അത് സോക്രട്ടീസിന്റെ മരണത്തെ വെറും ഒരാത്മഹത്യയായി കരുതുംപോലെയാകും.  വലിയ ക്യാൻവാസുകൾ കാണാൻ കഴിയാതെ ചെറിയ ചിത്രങ്ങളിൽ കുടുങ്ങുന്നതാണ് നമ്മുടെ വർത്തമാനകാലദുരന്തം .    

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    30 ജനുവരി 2023  ഡൽഹി 

     https://www.dillidalipodcast.com/

    8 min
  • ഒന്നിക്കണം മാനവികത: Interview with Deepan Sivaraman on International Theatre Festival of Kerala 2023 Dilli Dali Podcast 04/2023

    പ്രിയ സുഹൃത്തേ ,  

    ഫെബ്രുവരി അഞ്ചുമുതൽ പതിന്നാലു വരെ ലോകനാടകവേദിയിലെ സമകാലികതരംഗങ്ങൾ തൃശൂരിൽ  അരങ്ങേറാൻ പോകുകയാണ്. കേരളത്തിലെ നാടകപ്രേമികൾക്ക് അസാധാരണമായ ഒരു ദൃശ്യാനുഭവമാകും ഇത് എന്നതിന് സംശയമില്ല .  'ഒന്നിക്കണം മാനവികത' എന്നതാണ് 2023 ലെ കേരളത്തിൻ്റെ അന്താരാഷ്ട്ര നാടകോത്സവത്തിൻ്റെ പ്രമേയം.  നാടകോത്സവത്തിൻ്റെ ക്യൂറേറ്റർമാരിൽ ഒരാളായ, പ്രമുഖ നാടകകാരൻ ദീപൻ ശിവരാമൻ ദില്ലി -ദാലിയോട് ITFOK 2023 യുടെ ആശയാടിത്തറയെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും സംസാരിക്കുന്നു.    

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    28 ജനുവരി 2023  

    ഡൽഹി  

    https://www.dillidalipodcast.com/

    36 min
  • കരിമ്പു തോട്ടത്തിലേ....Republic Day Podcast 2023 on a Subrahmania Bharatiyar Song Dilli Dali Podcast No: 3/2023

    പ്രിയ സുഹൃത്തേ,   

    2023 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    തമിഴ് നാടുതീരത്തുനിന്നും 6942 nautical miles സമുദ്രയാത്ര നടത്തിയാണ് പാവങ്ങളായ തമിഴർ ഫിജിയിലെ കരിമ്പുതോട്ടങ്ങളിൽ പണിയെടുക്കുവാൻ പോയത് . 1879 മെയ് പതിന്നാലാം തീയതിയാണ് 498 തൊഴിലാളികളെ പേറിയ ഒരു കപ്പൽ ഫിജിയിലെത്തുന്നത് . അതിനും മൂന്നുകൊല്ലങ്ങൾക്കു ശേഷമാണ് സുബ്രഹ്മണ്യ ഭാരതിയാർ ജനിച്ചത് . 1879 നും 1916 നുമിടയിൽ ഫിജിയിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള നിലങ്ങളിൽ പണിയെടുക്കുവാൻ അറുപതിനായിരം ഇന്ത്യക്കാരാണെത്തിയത്.   തെക്കൻ പസിഫിക് സമുദ്രത്തിലെ ദ്വീപായ ഫിജിയിൽ കരിമ്പുതോട്ടത്തിൽ പണിയെടുക്കാൻ പോയ തമിഴ് സ്ത്രീകളുടെ ദുരിതത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുബ്രഹ്മണ്യ ഭാരതിയാർ എഴുതിയ ഹൃദയസ്പർശിയായ ഗാനമാണ് 'കരിമ്പുതോട്ടത്തിലേ' എന്ന ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . നമ്മുടെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിക്കുന്ന ഒരു ചരിത്രവും ഗാനവും .  

    Long Live the Indian Secular Republic .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    25 ജനുവരി 2023  ഡൽഹി  

    https://www.dillidalipodcast.com/

    9 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners