Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ഈ നിമിഷത്തിൻ്റെ കറുപ്പ് : ഡോ. റൊമില ഥാപ്പർ നടത്തിയ സി.ഡി . ദേശ്‌മുഖ് സ്മാരകപ്രഭാഷണത്തിൻ്റെ മലയാളം Dilli Dali Podcast No: 2/2023

    പ്രിയ സുഹൃത്തേ , 

    ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയ ലക്കത്തിലേക്ക് സ്വാഗതം .  

    പതിന്നാലാം നൂറ്റാണ്ടിൽ ഡൽഹിയിലെ കുത്തബ് മിനാറിൽ ഇടിവെട്ടി . അറ്റകുറ്റപ്പണി ചെയ്തവർ മിനാരത്തിനകത്തെ ചുവരിൽ പലതും കോറിയിട്ടു . പണിചെയ്തവരുടെ പേരുകൾ , ബ്രാഹ്മണർ , അല്ലെങ്കിൽ ഹിന്ദുക്കൾ . അതുപോലെ ഡൽഹി ഭരണത്തിന്റെ വംശാവലിയും , തോമർ , രജപുത്രചൗഹാൻ , ശാകന്മാർ , സുൽത്താന്മാർ എന്നിങ്ങനെ . പണിക്കാർ അവരുടെ ദൈവങ്ങളുടെ പേരുകളും കുറിച്ചിട്ടു , ഗണപതി , വിശ്വകർമ്മ എന്നിങ്ങനെ .  

    2023 ജനുവരി പതിന്നാലാം തീയതി ഡൽഹിയിലെ India International Centre ൽ ചരിത്രകാരി ഡോക്ടർ റൊമില ഥാപ്പർ നടത്തിയ ഡോ . സി.ഡി .ദേശ്‌മുഖ് സ്മാരകപ്രഭാഷണമാണ് 'ഞങ്ങളുടെ ചരിത്രം , നിങ്ങളുടെ ചരിത്രം , ആരുടെ ചരിത്രം ' . ആ പ്രോജ്ജ്വലഭാഷണത്തിൻ്റെ മലയാളഭാഷ്യമാണ് ഈ പോഡ്‌കാസ്റ്റ് .   ദേശീയവാദങ്ങൾ എങ്ങനെ ചരിത്രരചനയെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് റൊമില ഥാപ്പർ പ്രധാനമായും സംസാരിക്കുന്നത് . മതത്തിന്റെ മാനദണ്ഡത്തിൽ ഇന്ത്യാചരിത്രമെഴുതിയ കൊളോണിയൽ പദ്ധതിയുടെ വിജയമായിരുന്നു ഇന്ത്യാ വിഭജനമെന്നും , ഇന്ത്യ ഹിന്ദുരാഷ്ട്രമാകുന്നതിന്റെ വക്കിലാണ് നാം നിൽക്കുന്നതെന്നും അവർ പറയുന്നു . ഇന്ത്യാചരിത്രത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ സഹവർത്തിത്വത്തെ കുറിച്ചുള്ള ആധികാരിക ചരിത്രത്തിന്റെ രേഖയാണ് ഈ പ്രഭാഷണം .    

    ദൈർഘ്യം : മുപ്പത്തിയാറു മിനിട്ട്   

    Thanks to Prof Romila Thapar and the India International Centre.  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  17 ജനുവരി 2023 

    https://www.dillidalipodcast.com/

    37 min
  • തീപ്പക്ഷി : ഒരു ശ്രവ്യാനുഭവം A podcast by S. Gopalakrishnan on 'The Fire Bird' of Igor Stravinsky / Dilli Dali : 1/2023

    പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച The Fire Bird എന്ന സംഗീതശിലാപത്തിന്റെ ഒരു കേൾവിയനുഭവമാണ് ഈ ലക്കം ദില്ലി -ദാലി . 1909 -1910 കാലത്ത് റഷ്യൻ composer Igor Stravinsky സംവിധാനം ചെയ്ത ഈ സംഗീതശില്പം ഒരു നൃത്തശില്പം എന്ന നിലയിലും ചരിത്രപ്രധാന്യമുള്ള ലാവണ്യാനുഭവമാണ്. നായകൻ ഇവാൻ നളനും നായിക മറിയ മൊറേവ്‌ന ദമയന്തിയും തീപ്പക്ഷി ഹംസവും മന്ത്രവാദി കോസ്‌ചെയി കലിയുമായ ഒരു സമാന്തരകേൾവിയും കാണലും സാധ്യവുമാണ്.  കേൾവിയുടെ സൂക്ഷ്മസാധ്യതകൾ അന്വേഷിക്കുന്ന ഈ സംഗീതശിൽപം ലോകസംഗീതത്തിലെ ഈടുവെയ്പുകളിൽ ഒന്നാണ് . അപാരമായ സമഗ്രതയാണ് ഇതിൽ ശബ്ദവും നിശ്ശബ്ദവും .  തീപ്പക്ഷി ചിലപ്പോൾ എഴുത്തച്ഛന്റെ കിളിയെ മനസ്സിലേക്കാനയിക്കുന്നു , മറ്റുചിലപ്പോൾ ജാതകകഥയിലെ  ബോധചിത്തയായ ഒറ്റപ്പക്ഷിയായി കാട്ടുതീ കെടുത്തുന്നു . എങ്ങനെ ഒരു റഷ്യൻ നാടോടിക്കഥ നമ്മുടേയും കഥയാകുന്നു .  

    2023 ലെ ആദ്യ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം     

    സ്നേഹപൂർവ്വം   

    എസ്‌ . ഗോപാലകൃഷ്ണൻ   

    10 ജനുവരി 2023  

    ഡൽഹി    

    https://www.dillidalipodcast.com/

    20 min
  • തവാങിലെ തർക്കം : ഒരു സമഗ്രചിത്രം Interview with Dr Jabin T. Jacob by S. Gopalakrishnan 61/2022

    ചൈനാ -ഇന്ത്യാ ബന്ധപഠനങ്ങളിൽ വിദഗ്ദ്ധനായ ഡോക്ടർ ജബിൻ ടി . ജേക്കബ് (ഡൽഹിയിലെ ശിവ് നാടാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസ്സർ ) ഇനിപ്പറയുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു   

    ഒന്ന് : അരുണാചൽ പ്രദേശിലെ തവാങ് മേഖലയിൽ ഇപ്പോൾ ഉളവായിരിക്കുന്ന സാഹചര്യം എന്താണ് ? 

    രണ്ട് : 2005 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ കരാറിന്റെ പ്രാധാന്യമെന്താണ് ? 

    മൂന്ന് : 2013 ൽ ലഡാക്കിലെ Despang പ്രദേശത്ത് ഇന്ത്യ നേടിയ നയതന്ത്രവിജയത്തിൻ്റെ പ്രാധാന്യമെന്താണ് ? 

    നാല് : ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നമ്മുടേത് ഒരു ജനാധിപത്യരാജ്യമായി തുടരുന്നതിന്റെ ഭാഗ്യവും  പ്രാധാന്യവുമെന്താണ് ? 

    അഞ്ച് : ഇന്ത്യയെ അപേക്ഷിച്ച് ചൈന ഒരു വൻ സാമ്പത്തികശക്തിയായി ഉയർന്നത് അതിർത്തി പ്രദേശത്ത് അവരുടെ അക്രമസ്വഭാവത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ ? 

    ആറ് : പുതിയ പ്രകോപനത്തിൽ അമേരിക്കൻ നിലപാട് എന്താണ് ? 

    ഏഴ് : എന്തുകൊണ്ട് തവാങ് പ്രദേശത്തെ വനങ്ങളിൽ ചൈന പുതിയ ഗ്രാമങ്ങൾ ഉണ്ടാക്കുന്നു ? 

    എട്ട് : ജാഗ്രതയോടെ വീക്ഷിക്കേണ്ട ഈ വിഷയം ഇന്ത്യൻ പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിൽ അപാകതയുണ്ടോ ?   

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    15 ഡിസംബർ 2022  ഡൽഹി  

    https://www.dillidalipodcast.com/

    Show less

    35 min
  • Sea : A Boiling Vessel I കടൽ തിളയ്ക്കുന്ന ചെമ്പ് Interview with Riyas Komu 60/2022

    കടൽ തിളയ്ക്കുന്ന ചെമ്പ്  ഡിസംബർ പതിമൂന്നുമുതൽ 2023 ഏപ്രിൽ മുപ്പതുവരെ കൊച്ചിയിൽ നടക്കുന്ന Sea : A Boiling Vessel എന്ന multidisciplinary കലാസംരഭത്തെക്കുറിച്ചുള്ള തിരനോട്ടമാണ് ഈ പോഡ്‌കാസ്റ്റ് . കടലിൽ നിന്നുമുയർന്നുവന്ന കേരളജീവിതത്തേയും സംസ്‌കാരത്തേയും ആലോചിക്കുന്ന, ആദരിക്കുന്ന , ആഘോഷിക്കുന്ന ഈ സംരംഭം മട്ടാഞ്ചേരിയിലെ ജൂതനഗരിയിലെ പുരാതന യഹൂദഭവനമായ Hallegua യിലാണ് പ്രധാനമായും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സർവ്വകലാശാലകൾ , ചരിത്രഗവേഷണസ്ഥാപനങ്ങൾ , കലാകേന്ദ്രങ്ങൾ , ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരും ശില്പികളും , ഗായകർ , ഗവേഷകർ തുടങ്ങിയവർ അണിചേരുന്ന Sea : A Boiling Vessel നെ കുറിച്ച് പ്രദർശനത്തിന്റെ Artistic Director ആയ റിയാസ് കോമുവുമായുള്ള ഒരു സംഭാഷണമാണിത് .  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    സ്നേഹപൂർവ്വം  

    എസ്‌ . ഗോപാലകൃഷ്ണൻ  

    ഡൽഹി  12 ഡിസംബർ 2022 

     https://www.dillidalipodcast.com/

    34 min
  • മൂന്ന് തെരഞ്ഞെടുപ്പുഫലങ്ങളും ദേശീയരാഷട്രീയവും In conversation with Amrith Lal 59/2022

    ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണിത്. പ്രാധാനമായും ഇനിപ്പറയുന്ന പത്തു ചോദ്യങ്ങൾക്കാണ് അമൃത് ലാൽ മറുപടി പറഞ്ഞിരിക്കുന്നത്. 1. ശക്തരായ പ്രാദേശികനേതാക്കൾ ഉള്ളിടത്ത് മോദി ഇമേജ് തളരുന്നുവോ? 2. നരേന്ദ്രമോദിയുടെ വിജയ- പരാജയമായി ഫലങ്ങളെ കാണാൻ കഴിയുമോ?  3. പ്രതിപക്ഷ ഐക്യം എന്ന രാഷ്ട്രീയ ഉത്തരവാദിത്വം രാഷ്ട്രീയ പാർടികളെ ഓർമ്മിപ്പിക്കുന്ന സന്ദർഭമാണോ ഇത്? 4. 1975 ൽ ജയപ്രകാശ് നാരായണൻ ഉണ്ടായിരുന്നു. ഇന്നാര്? 5. ഒരു വലിയ വിഭാഗം ഹിന്ദു മധ്യവർഗത്തിനിടയിലെ BJP സമ്മതിയെ നിർണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെ? 6. കോൺഗ്രസിന് നവജീവൻ ഉണ്ടാകുന്നുണ്ടോ? 7. ഗുജറാത്തിലെ ജനങ്ങൾ എന്തുകൊണ്ട് ഒരേകമുഖ രാഷ്ട്രീയം ശക്തമായി പിൻതുടരുന്നു? അവിടെ ഒരു പ്രതിരാഷ്ട്രീയഭാഷ ഉണ്ടാക്കുവാൻ കോൺഗ്രസിന് എന്തുകൊണ്ട് കഴിയുന്നില്ല? 8. ഡൽഹിയിലെ AAP നേരിടുന്ന സ്വത്വ പ്രതിസന്ധികൾ 9. ഹിമാചലിൽ കോൺഗ്രസിനെ വിജയിപ്പിച്ച ഘടകങ്ങൾ എന്തൊക്കെ? 10. ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്ന സൂചനകൾ എന്തൊക്കെയാണ്?  

    സ്നേഹപൂർവം 

    എസ്. ഗോപാലകൃഷ്ണൻ 

    9 ഡിസംബർ 2022

    30 min
  • ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ I A podcast by S. Gopalakrishnan 57/2022

    പ്രിയസുഹൃത്തേ , 


     'ഉസ്‌താദ്‌ അസദ് അലി ഖാന്റെ രുദ്രവീണ വിൽപ്പനയ്ക്ക് വെയ്ക്കുമ്പോൾ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    ഹിന്ദുസ്താനി സംഗീതത്തിലെ രുദ്രവീണ ശാഖയിലെ വ്യതിരിക്തശൈലിയുടെ ഉസ്താദായിരുന്ന അസദ് അലി ഖാൻ വായിച്ചിരുന്ന രുദ്രവീണ സാമ്പത്തിക ബുദ്ധമുട്ടുകളാൽ മകൻ വിൽക്കാൻ വെച്ചിരിക്കുന്നു എന്ന വാർത്തയാണ് ഈ പോഡ്‌കാസ്റ്റിന് കാരണഭൂതമായത്.  ഒരിക്കൽ പോലും അസദ് അലി ഖാൻ വീണ നിലത്തുവെയ്ക്കില്ലായിരുന്നു . തന്റെ മെത്തയിലായിരുന്നു വീട്ടിൽ ആ വീണയെ വെച്ചിരുന്നത് . അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് , “When I sleep on the bed, how can my veena be on the floor.” ഞാൻ മെത്തയിലുറങ്ങുമ്പോൾ എങ്ങനെ എൻ്റെ വീണയ്ക്ക് നിലത്തുറങ്ങാൻ പറ്റുമെന്നാണ് .  സംഗീതജ്ഞൻ മരിച്ചുകഴിഞ്ഞാൽ അദ്ദേഹം ഉപയോഗിച്ച ഉപകരണം ഒരു പാഴ്വസ്തുവാണോ ?എന്തുകൊണ്ടാണ് ഗാന്ധിയുടെ ചെരിപ്പും കണ്ണടയും ഘടികാരവും നാം സംരക്ഷിച്ചുവെച്ചിരിക്കുന്നത് ? ആ കണ്ണട ഒരു സമരമോ പ്രാർത്ഥനയോ ഇപ്പോൾ കാണുന്നില്ലല്ലോ .   എവിടെയുണ്ട് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ സുർ ബഹാർ ? എവിടെയുണ്ട് ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്നായി ? എവിടെയുണ്ട് രാജരത്തിനം പിള്ളയുടെ നാഗസ്വരം ? ബീഗം അക്തറുടെ ഹാർമോണിയം ?    

    ഒരു ദുഃഖവാർത്ത ഉളവാക്കിയ ചിന്തകളിലേക്ക് സ്വാഗതം . 

    കൂടെ ഉസ്താദ് അസദ് അലി ഖാൻ രുദ്രവീണയിൽ വായിച്ച 'മിയാൻ കി തോടി' യും .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    29 നവംബർ 2022

    https://www.dillidalipodcast.com/

    Show less

    23 min
  • giro a la izquierda I ഇടത്തേക്കുള്ള വളവ് I Tathagatan Ravindran, Universidad Icesi Colombia, talks 56/2022

    giro a la izquierda അഥവാ ഇടത്തേക്കുള്ള വളവ്  ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്  കൊളംബിയയിലെ Universidad Icesi സർവകലാശാലയിലെ സൂമൂഹ്യശാസ്ത്ര അദ്ധ്യാപകനായ പ്രൊഫസ്സർ തഥാഗതൻ രവീന്ദ്രനുമായുള്ള സംഭാഷണം .  ഏത് സാമൂഹ്യസാഹചര്യമാണ് ലാറ്റിനമേരിക്കയെ ഇടത്തേക്ക് നയിക്കുന്നത് ?  ഘടനാപരമായ പരിവർത്തനങ്ങൾ അവിടുത്തെ സർക്കാരുകൾ നടത്തുന്നുണ്ടോ ? അവിടുത്തെ മിതവാദി ഇടതുപക്ഷവും റാഡിക്കൽ ഇടതുപക്ഷവും കൈകോർക്കുന്നുണ്ടോ ? ലാറ്റിൻ അമേരിക്കയ്ക്ക് പൊതുവായ നേതൃത്വമുണ്ടോ ?  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    18 നവംബർ 2022  ഡൽഹി 

     https://www.dillidalipodcast.com/

    15 min
  • 'ജവഹർലാൽ നെഹ്‌റുവിന്റെ അർത്ഥം' Malayalam translation of the article written by Rajni Kothari in 1964 55/2022

    നെഹ്‌റുവിന്റെ നിര്യാണത്തെ തുടർന്ന് 1964 ൽ രജ്‌നി കോത്താരി എഴുതിയ The Meaning of Jawaharlal Nehru എന്ന ലേഖനത്തിന്റെ മലയാളരൂപമാണിത് . രാഷ്ട്രമീമാംസകനും സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന രജ്‌നി കോത്താരിയുടെ ലേഖനം പണ്ഡിറ്റ് നെഹ്‌റുവിന്റെ സംഭാവനകളെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെ രേഖപ്പെടുത്തിയ ആദരാഞ്ജലി ആയിരുന്നു . ഇന്ത്യയിൽ മതാധിഷ്ഠിത രാഷ്ട്രീയം ശക്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച് 1964 ൽ കോത്താരി നൽകിയ സൂചന ഇതിലുണ്ട് .  

    2022 നവംബർ പതിന്നാലാം തീയതി , നെഹ്‌റു ജന്മദിനത്തിൽ , ഈ പോഡ്‌കാസ്റ്റ് സമർപ്പിക്കുന്നു .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    https://www.dillidalipodcast.com/

    14 min
  • ഒരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം 100 years of Narayana Guru- Tagore meeting 54/2022

    1922 ൽ വർക്കലയിലെ ശിവഗിരിയിൽ രബീന്ദ്രനാഥ ടാഗോർ നാരായണഗുരുവിനെ കാണുമ്പോൾ ടാഗോറിന് അറുപത്തിയൊന്നുവയസ്സായിരുന്നു പ്രായം . നാരായണഗുരുവിന് അറുപത്തിയാറുവയസ്സായിരുന്നു . ശാന്തിനികേതൻ ഉണ്ടായിട്ട് ഇരുപതാണ്ടുകൾ കഴിഞ്ഞിരുന്നു . ശിവഗിരി മഠത്തിലേക്ക് നാരായണഗുരു ആശ്രമം മാറ്റിയിട്ട് പതിനെട്ടുകൊല്ലവുമായിരുന്നു . ഗാന്ധിജിയുടെ സബർമതി ആശ്രമത്തിന് അഞ്ചുവയസ്സായിരുന്നു . ഇതിനെല്ലാം മുൻപേ ഗുരു ആത്മോപദേശശതകവും അനുകമ്പാദശകവും എഴുതിക്കഴിഞ്ഞിരുന്നു.   ഗുരു ടാഗോറിനോട് എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു , 'നാമായി ഒന്നും ചെയ്തിട്ടില്ല . ഇനി എന്തെങ്കിലും ചെയ്യാനും കഴിവില്ല . നമ്മുടെ കഴിവില്ലായ്മയിൽ നമുക്ക് അതിയായ ദുഃഖമുണ്ട്'.  ഗുരുവും ടാഗോറും തമ്മിൽ 1922 നവംബർ പതിനഞ്ചാം തീയതി  നടന്ന കൂടിക്കാഴ്ചയുടെ ലഭ്യമായ വിശദാംശങ്ങളാണ് ഈ പോഡ്‌കാസ്റ്റ് . കൂടെ ടാഗോർ എഴുതിയ 'ഹൃദയമന്ദിരത്തിൽ ഡമരു ഗുരു ഗുരു ' എന്ന ഗാനവും .  

     സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    11 നവംബർ 2022 

     https://www.dillidalipodcast.com

    10 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners