Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ജാമിനി റോയ്, ക്രിസ്തു, ഗാന്ധി, ടാഗോർ, രണ്ടു ഗാനങ്ങളും A podcast by S.Gopalakrishnan 43/2022

    'സ്വന്തം രാജാവിന്റെ പേരിൽ ആരാണാവോ അവനെ കൊന്നത് , അവർ വീണ്ടും ജന്മമെടുത്ത് അവനുവേണ്ടിയുള്ള പള്ളികളുടെ താക്കോലുകൾ കൈവശപ്പെടുത്തിയിരിക്കുന്നു', ടാഗോർ എഴുതിയ ഒരു ക്രിസ്തുഗാനത്തിലെ വരികളാണിത്.  ജാമിനി റോയിയുടെ ക്രിസ്തുവിനെപ്പോലെ പൗരസ്ത്യനായിരുന്നോ ടാഗോറിൻ്റെ ക്രിസ്തുവും ? അപ്പോൾ ഗാന്ധിയുടേതോ ?   ജാമിനി റോയ് വരച്ച ക്രിസ്തു , ടാഗോറിൻ്റെ ക്രിസ്തു , ഗാന്ധി എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പോഡ്‌കാസ്റ്റിൽ ടാഗോർ എഴുതിയ രണ്ടു ക്രിസ്തുഗാനങ്ങളും ഉൾപ്പെടുത്തിരിക്കുന്നു .   പ്രണയത്തിൻ പ്രണയമേ , നിന്റെ അവതാരം എന്നെ ഉന്മാദിയാക്കുന്നു   

    സ്നേഹത്തോടെ   

    എസ് . ഗോപാലകൃഷ്ണൻ  

    26 സെപ്റ്റംബർ 2022  

    ഡൽഹി

    19 min
  • നർത്തകി ഫെഡററെ കാണുമ്പോൾ Dr Rajashree Warrier in conversation with S. Gopalakrishnan 42/2022

    ടെന്നീസ് താരം റോജർ ഫെഡറർ കളിയിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനം വന്നപ്പോൾ നർത്തകി രാജശ്രീ വാര്യർ ട്വീറ്റ് ചെയ്തു , നൃത്തം അപാരസംഗീതത്തിൻ്റെ ദൃശ്യസാധ്യതയെങ്കിൽ ഫെഡറർ കളിക്കളത്തിൽ തീർക്കുന്നതിലും നാദവും ലയവുമുണ്ടെന്ന് . ആ പ്രസ്താവന പ്രത്യേകതയുള്ളതാണെന്നു തോന്നിയതിനാലാണ് ഈ പോഡ്‌കാസ്റ്റ് ഉണ്ടായത്. എന്താണ് നർത്തകി ഫെഡറർ എന്ന കായികതാരത്തിൽ കാണുന്ന ലാവണ്യാനുഭൂതി ? നിയതമായ ചട്ടങ്ങളിൽ നിന്നുകൊണ്ട്  ഒരു നർത്തകി സൃഷ്ടിക്കുന്ന മൗലികതയും കായികതാരത്തിൻ്റെ സർഗ്ഗപ്രകാശനവും തമ്മിൽ ബന്ധമുണ്ടോ ? ഒരു നർത്തകി എപ്പോഴാണ് വിരമിക്കുക ? അതോ അങ്ങനെയൊന്നില്ലെന്നോ ?  ഒരു സവിശേഷപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം    


    എസ് . ഗോപാലകൃഷ്ണൻ

    19 September 2022

    33 min
  • യുഗാന്ത്യം: ഗൊദാർദ് ( 1930- 13 സെപ്റ്റംബർ 2022) In conversation with Dr C.S. Venkiteswaran 41/2022

    എന്തുകൊണ്ട് ഗൊദാർദ് ചലച്ചിത്രദർശനത്തിലെ സോക്രട്ടീസ്?  

    ചലച്ചിത്രചരിത്രകാരൻ ഡോ. സി. എസ്. വെങ്കിടേശ്വരനുമായി ഗൊദാർദിൻ്റെ സംഭാവനകളെക്കുറിച്ചുള്ള സംഭാഷണത്തിലേക്ക് സ്വാഗതം.  

    സ്നേഹപൂർവ്വം 

    എസ്. ഗോപാലകൃഷ്ണൻ 

    14 സെപ്റ്റംബർ 2022

    37 min
  • അനുഭൂതി വിവർത്തനം ചെയ്യപ്പെടുമ്പോൾ A talk with Vinaya Chaitanya by S Gopalakrishnan 40/2022

    നാല്പതുമിനിട്ടുനേരം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ വിനയ ചൈതന്യയോട് ചോദിച്ചു , രണ്ടുവരി ഗുരുപ്രതിഭ തരാമോ ? അദ്ദേഹം ചൊല്ലി ,  ' എനിക്കിന്നുനിൻ മൊഴി വന്നു  മൗനനിലയായി മുഴങ്ങുന്നിതാ '  ശ്രീ നാരായണഗുരുവിൻ്റെ സമ്പൂർണ്ണകൃതികൾ വിനയ ചൈതന്യ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത്   ' A Cry in the Wilderness ' എന്ന പേരിൽ അടുത്തകാലത്ത് പുറത്തിറങ്ങി. ദില്ലി -ദാലിയുടെ ഈ ലക്കം വിനയയുമായി ഒരു സംഭാഷണമാണ് . ഗുരുവിനെ തർജ്ജുമ ചെയ്യുന്നതിലെ വെല്ലുവിളികൾ , സാധ്യതകൾ . 'ശിഷ്യത്വമുണ്ടെങ്കിലേ ഏതൊരു ഗുരുവിനേയും വിവർത്തനം ചെയ്യാൻ കഴിയൂ', അദ്ദേഹം പറയുന്നു .  


     സ്നേഹത്തോടെ ,  

    എസ് . ഗോപാലകൃഷ്ണൻ  

    12 സെപ്റ്റംബർ 2022

    41 min
  • മോഹനാരാമം : ടി . വി . ശങ്കരനാരായണന് ആദരാഞ്ജലി A podcast by S. Gopalakrishnan 39/2022

    ടി . വി . ശങ്കരനാരായണന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1968 ലാണ് അമ്മാവനും ഗുരുവുമായിരുന്ന മധുര മണി അയ്യർ ഒറ്റയ്ക്ക്  കച്ചേരി നടത്താൻ അദ്ദേഹത്തിന് അനുവാദം നൽകിയതുപോലും.അതും വയലിനിസ്റ്റ്  ടി . എൻ . കൃഷ്ണൻ നിർബന്ധിച്ചിട്ട്. പക്ഷേ അതിനുശേഷം ടി വി ശങ്കരനാരായണൻ എന്ന സുനാദം അൻപതുവർഷങ്ങളിലേറെ തെന്നിന്ത്യൻ ശാസ്ത്രീയസംഗീതലോകത്തെ ആധികാരിക സൗന്ദര്യങ്ങളിൽ ഒന്നായി മാറി.  ടി വി ശങ്കരനാരായണന്റെ കലയും ജീവിതവും ആദരപൂർവം നോക്കിക്കാണുന്ന ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടിയ 'സുബ്രഹ്മണ്യേന രക്ഷിതോഹം' (ശുദ്ധധന്യാസി), 'സരസസാമദാനഭേദദണ്ഡചതുര' (കാപ്പിനാരായണി), ശിവശിവശിവ എനരാദ (പന്തുവരാളി), കാപാലി (മോഹനം)  എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    10 സെപ്റ്റംബർ 2022

    28 min
  • അന്തരിച്ച ഗായിക നയ്യാറ നൂറിന് ആദരം A podcast by S. Gopalakrishnan 38/2022

    പ്രിയസുഹൃത്തേ ,  

    നയ്യാറ നൂർ എന്ന ഗായിക  എഴുപത്തൊന്നാം വയസ്സിൽ കറാച്ചിയിൽ  മരിക്കുമ്പോൾ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഭാഷയായ മലയാളത്തിൽ ഇങ്ങനെ ഒരു പോഡ്‌കാസ്റ്റ് ഉണ്ടാകുന്നതെന്തുകൊണ്ടാണ്? . സത്യത്തിൽ നാം ചെയ്യുന്നത് ബാക്കിനിൽക്കുന്ന പ്രാണനെ മുറുകെ പുണർന്നുകൊണ്ട് വിളിച്ചുപറയുകയാണ് ഈ ഉപഭൂഖണ്ഡം ബഹുസ്വരതയിൽ വിശാലമായ ഒരു ഏക മാനവികതയാണെന്ന് ...  നയ്യാറ നൂർ പാടിയ മൂന്ന് ഗസലുകളും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു , കൂടെ  അവരുടെ ജീവിതവും നാം ജീവിക്കുന്ന കാലവും.  

    സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  

    27 ആഗസ്റ്റ് 2022  

     https://dillidalipodcast.com/

    22 min
  • കപിലയുടെ രാവണൻ അനിതയുടെ രാവണൻ : A podcast by S. Gopalakrishnan 37/2022

    ഒരു കൂടിയാട്ടവും ഒരു കവിതയും ഉളവാക്കിയ ചിന്തകളാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഒന്നിൽ രാവണൻ ഏകരൂപിയായി ഘനീഭവിക്കുമ്പോൾ മറ്റൊന്നിൽ രാവണൻ ദശാവതാരം കൊള്ളുന്നു . രണ്ടും നമ്മുടെ മനസ്സിനെ കീഴടക്കുന്നു . കപില വേണു അവതരിപ്പിച്ച 'കൈലാസോദ്ധാരണ'വും അനിത തമ്പി എഴുതിയ 'കർക്കടപ്പത്ത്' എന്ന കവിതയുമാണ് ഇവിടെ പരാമർശവിധേയമാകുന്നത്.  കവിതയിൽ രാവണൻ വാങ്‌മയത്തിൽ ഹൃദയശൈലങ്ങളെ കൈയ്യിലെടുക്കുമ്പോൾ കപിലയുടെ ഒറ്റയാൾ ആട്ടത്തിൽ രാവണൻ ഗാന്ധി മൗനവൃതത്തിലെന്നപോലെ അന്തഃകരണങ്ങളെ വശംവദമാക്കുന്നു . കപിലയുടെ രാവണൻ ഇരുകൈകളാൽ കൈലാസത്തെ മേഘപാളികളിലേക്കെറിഞ്ഞ് , മലതിരികെവരുന്നതിനു മുൻപേ വിധിയുമായി പകിടകളിക്കാനിരിക്കുമ്പോൾ , അനിത രാവണനെ വിളിക്കുന്നു , ഹലോ , ഹലോ , രാവണാ , രാവണാ , എരിചുടർ വാശിക്കാരാ  രണ്ടുസർഗ്ഗപ്രകാശനങ്ങളിലൂടെ ഉത്ഭവിക്കുന്ന രാവണനിലേക്കുള്ള ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . പോഡ്‌കാസ്റ്റിൻ്റെ അവസാനം അനിത തമ്പി കവിത അവതരിപ്പിക്കുന്നുണ്ട് .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    https://www.dillidalipodcast.com/

    പോഡ്‌കാസ്റ്റിൽ പരാമർശിക്കുന്ന കപില വേണുവിന്റെ 'കൈലാസോദ്ധാരണം' ഇവിടെ ഈ ലിങ്കിൽ കാണാവുന്നതാണ്  https://www.youtube.com/watch?v=8OaSM...

    14 min
  • മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും : സുനിൽ പി ഇളയിടം വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ' എന്ന കവിതയെക്കുറിച്ച് സംസാരിക്കുന്നു , കവിത ചൊല്ലുന്നു Dilli Dali 36/ 2022

    വൈലോപ്പിള്ളിയുടെ കാലാതിശായിയായ കവിത 'ഊഞ്ഞാലിൽ' പ്രൊഫസ്സർ സുനിൽ പി ഇളയിടം അവതരിപ്പിക്കുന്നതാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .   

    'ഏറിയ ദുഃഖത്തിലും, ജീവിതോല്ലാസത്തിന്റെ

      വേരുറപ്പിവിടേപ്പോൽ കാണുമോ വേറെങ്ങാനും ?'   

    എന്ന് വാർദ്ധക്യത്തിൽ ജീവിതസഖിയോട് ചോദിക്കുന്ന കവിത . കവിതയെക്കുറിച്ച് സുനിൽ പി ഇളയിടം  ഒരു മുഖവുര നൽകിയിട്ടുണ്ട് . തുടർന്ന്  അദ്ദേഹം വൈലോപ്പിള്ളിയുടെ 'ഊഞ്ഞാലിൽ ' അതിമനോഹരമായി ചൊല്ലുകയും ചെയ്തിരിക്കുന്നു .   അദ്ദേഹത്തിന് ദില്ലി -ദാലിയുടെ ശ്രോതാക്കളുടെ പേരിൽ നന്ദി പറയുന്നു .   

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   

    സ്നേഹപൂർവ്വം    

    എസ് . ഗോപാലകൃഷ്ണൻ

    16 min
  • മാർക്സിന്റെ മൂലധനം : ഒരു വിശദ വായന Interview with C.P. John by S. Gopalakrishnan 35/2022

    മലയാളിയ്ക്ക് ഭാഷയുടെ പിതാവ് എഴുത്തച്ഛനാണെങ്കിൽ ഭാവിയുടെ പിതാവ് കാൾ മാർക്സ് ആയിരിക്കുമെന്ന് സി . പി . ജോൺ ഈ അഭിമുഖത്തിൽ പറയുന്നു . നമ്മുടെ ഭാഷയിൽ അടുത്തകാലത്തിറങ്ങിയ മൂല്യവത്തായ ഒരു കൃതിയാണ് ജോൺ എഴുതിയ 'മാർക്സിന്റെ മൂലധനം : ഒരു വിശദവായന' എന്നത് . ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ അഭിമുഖത്തിൽ അദ്ദേഹം മാർക്സ് എന്ന വിപ്ലവകാരിയായ ധിഷണയുടെ ഏറ്റവും മൗലികമായ സംഭാവനയായ 'മൂലധന'ത്തെക്കുറിച്ച് ആധുനികാനുഭവങ്ങളുടെ സഹായത്തോടെ ആഴത്തിൽ സംസാരിക്കുന്നു .  നാം ജീവിക്കുന്ന കാലത്തിലിരുന്ന് ജോൺ മാർക്സിനെ വായിക്കുന്നത് അഗാധമായ ആദരത്തോടും അതിനേക്കാൾ വലിയ സ്നേഹത്തോടെയുമാണ് .  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ

    1 hr
  • ഇനിയും ശിഥിലമാകാത്ത സമൂഹവും ഒരു പാട്ട് കാണിക്കുന്ന വഴിയും A Podcast by S. Gopalakrishnan 34/2022

    പ്രിയ സുഹൃത്തേ ,  

    കുറേ അയ്യപ്പഭക്തന്മാർ 'യാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് താളത്തിൽ വാവർക്കും അയ്യപ്പനും സ്തുതിപാടുന്ന ഒരു പാട്ടുകേട്ടതാണ് ഈ ലക്കം ദില്ലി -ദാലിയ്ക്ക് കാരണമായത് . ആ ഗാനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .   മതേതരത്വം എന്ന വാക്കുപറഞ്ഞാൽ ഏതോ ജനവിരുദ്ധമായ കാര്യം പറയുന്നു എന്ന മട്ടിൽ നെറ്റിചുളിക്കുന്നവർ എൻ്റെ കൂട്ടുകാരിൽ തന്നെ വർദ്ധിച്ചുവരികയാണ്. ഡൽഹിയിൽ ഇതു കുറേ നാളായി ഞാനനുഭവിക്കുന്നതാണ് , കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായും.  ഹിന്ദു ദേശീയത എന്നാൽ ഇന്ത്യയിൽ ഒരു സ്വാഭാവികതയല്ലേ , അതിനെന്താ ഇത്ര പ്രതിഷേധിക്കാൻ എന്ന മട്ടിൽ ഒരു മൗനസമ്മതം അത്തരം വാദഗതികൾക്ക് ഹിന്ദു സമൂഹത്തിൽ ഒരളവുവരെ നേടാൻ കഴിഞ്ഞിട്ടുണ്ട്, പ്രത്യേകിച്ച് നാഗരികരായ സവർണ്ണഹിന്ദുക്കളിൽ .   പക്ഷേ ഈ പോഡ്‌കാസ്റ്റിന് കാരണമായിരിക്കുന്ന ഗാനം ഇന്ത്യയിലെ ജനജീവിതത്തിൻ്റെ ഊടും പാവും എന്താണെന്ന് നമ്മോട് പറയുന്ന ഒന്നാണ് . കബീറിനേയും ശ്രീ നാരായണഗുരുവിനേയും ഗാന്ധിയേയും അംബേദ്‌കറെയും രൂപപ്പെടുത്തിയ ഇന്ത്യൻ സമൂഹത്തിന്റെ കണ്ഠത്തിൽ നിന്നാണ് ഇങ്ങനെയൊരു ഗാനം ഉണ്ടാകുന്നത്. നമുക്ക് ശുഭാപ്തിവിശ്വാസികളാകാം. നിങ്ങൾ കേൾക്കാൻ പോകുന്ന ഗാനം പോലെതന്നെ സെക്കുലർ ഇന്ത്യയും  നമ്മിൽ രോമാഞ്ചമുണ്ടാക്കി അതിജീവിക്കും.  

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം   


    സ്നേഹത്തോടെ   


    എസ്‌ . ഗോപാലകൃഷ്ണൻ

    https://www.dillidalipodcast.com/

    14 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners