Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • കാരാഗൃഹം തകർത്ത പാട്ടുകൾ A podcast by S.Gopalakrishnan on the revolutionary songs by Salil Chowdhury 53/2022

    ഇത്തവണ വിഷയം സംഗീതമാണ് . സലിൽ ചൗധുരിയുടെ സംഗീതം . എന്നാൽ മലയാളിയെ മയക്കിയ 'മഴവിൽക്കൊടികാവടി അഴകുവിടർത്തിയ' സംഗീതമല്ല . 1940 -50 കാലങ്ങളിൽ വറുതിയുടെ കാലത്ത് ബംഗാൾ ഗ്രാമങ്ങളെ ധീരസ്വപ്നങ്ങളിലേക്കാനയിച്ച വിപ്ലവഗാനങ്ങളേക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് . മൂന്നു പാട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട് .  'ഭാംഗോ , ഭാംഗോ , ഭാംഗോ കാരാ', ഭൂകാ ഹേ ബംഗാ ', 'ഓ അലോ പോതോ ജാത്രി' എന്നിവ . കൂടെ ജോസഫ് സ്റ്റാലിന്റെ ക്രോധത്തിന് പാത്രമായ ഒരു മഹാസംഗീതജ്ഞനെക്കുറിച്ചും .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ

    https://dillidalipodcast.com/

    13 min
  • പാകിസ്താൻ രാഷ്ട്രീയം 2022 : ഒരു സമഗ്രചിത്രം In conversation with Prof Mathew Joseph C 52/2022

    ദക്ഷിണേഷ്യൻ രാഷ്ട്രീയ ഗവേഷകനായ പ്രൊഫസർ മാത്യു ജോസഫ്.സിയുമായി ഒരു സംഭാഷണമാണിത്. ചോദ്യങ്ങൾ ഒന്ന്: പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനോ ഇന്നത്തെ ഇംറാൻ ഖാനോ ശക്തിമാൻ? രണ്ട്: പാകിസ്താനിലെ പരമ്പരാഗത രാഷ്ട്രീയ പാർടികളെ എങ്ങനെ ഇംറാൻ ഖാൻ്റെ പാർടിയായ പാകിസ്താൻ തെഹ്രീക് -ഇ-ഇൻസാഫ് വെല്ലുവിളിച്ചു? മൂന്ന്: ഉടൻ റിട്ടയർ ചെയ്യുന്ന പട്ടാളമേധാവി ക്വമർ ജാവേദ് ബാജ്വയുടെ ഭാവി? നാല്: ഒരിന്ത്യൻ പത്രത്തിനു പോലും പാകിസ്താനിൽ പ്രതിനിധിയില്ലാതിരിക്കെ ഇന്ത്യൻ മാധ്യമങ്ങളുടെ വസ്തുനിഷ്ഠത എത്ര? അഞ്ച്: അമേരിക്ക, ചൈന, തുർക്കി, സൗദി അറേബ്യ, ഇറാൻ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി പാകിസ്താൻ്റെ ഇന്നത്തെ ബന്ധം എങ്ങിനെ? ആറ്: പാകിസ്താൻ്റെ ഇന്നത്തെ സാമ്പത്തികാവസ്ഥ എങ്ങനെ?  പ്രൊഫസർ മാത്യു ജോസഫ് ഡൽഹിയിലെ ജാമിയ മില്ലിയ കേന്ദ്ര സർവകലാശാലയിൽ അന്താരാഷ്ട്രബന്ധങ്ങളിൽ അദ്ധ്യാപകനാണ്. 

    പുസ്തകങ്ങൾ: Understanding Pakistan: Emerging voices from India (editor) Pakistan and the Muslim world (editor) Pakistan in a changing strategic context (editor) Ethnic conflict in Bhutan ദേശദേശാന്തരരാഷട്രീയവിചാരം  

    പോഡ്കാസ്റ്റിലേക്ക് സ്വാഗതം. 

    സ്നേഹപൂർവ്വം 

    എസ്. ഗോപാലകൃഷ്ണൻ 

    05 നവംബർ 2022  ഡൽഹി

     https://www.dillidalipodcast.com/

    31 min
  • വിജയകുമാർ മേനോൻ: കലാനിരൂപണത്തിലെ അനന്യസംഭാവനകൾ Interview with art historian Kavitha Balakrishnan 51/2022

    വിജയകുമാർ മേനോൻ കലാചരിത്രത്തെ നോക്കിയ രീതി എന്തായിരുന്നു? എന്തായിരുന്നു അദ്ദേഹത്തിൻ്റെ ലാവണ്യസംസ്കാരത്തിലെ വിലയേറിയ മൂല്യത്തുടർച്ച? ചരിത്രത്തെ വർത്തമാനവുമായി അദ്ദേഹം എങ്ങനെ ബന്ധപ്പെടുത്തി? മലയാളത്തിലെ രേഖീയചരിത്രകാരന്മാരായ പൂർവ്വസൂരികളിൽ നിന്നും വിജയകുമാർ മേനോൻ എങ്ങനെ വ്യത്യസ്തനായി? രാജാ രവിവർമ്മയെ എങ്ങനെ കണ്ടു? അദ്ദേഹത്തിന് പരിഭവങ്ങളുണ്ടായിരുന്നോ? ആണത്ത ഈഗോ അരങ്ങുവാഴുന്നിടത്ത് അദ്ദേഹം എങ്ങനെ പെരുമാറി?  ,മൂല്യങ്ങളുടെ സംഘനൃത്തം നടക്കുന്ന വർത്തമാനകാലത്ത്,  സ്വന്തം വ്യക്ത്യാനുഭവങ്ങളിൽ കാലുറപ്പിച്ചുനിന്ന്, കവിത ബാലകൃഷ്ണൻ വിജയകുമാർ മേനോനെ അടയാളപ്പെടുത്തുന്നു.  

    സ്നേഹപൂർവം 

    എസ്. ഗോപാലകൃഷ്ണൻ 

    O2 നവംബർ 2022

    29 min
  • കേരളപ്പിറവിദിന പോഡ്‌കാസ്റ്റ് 2022 ഒരു പലസ്തീനിക്കവിതയും ഹിന്ദുസ്താനിരാഗവും കണ്ടുമുട്ടുമ്പോൾ 50/2022

    പ്രിയ സുഹൃത്തേ ,

    ദില്ലി -ദാലിയുടെ 2022 ലെ കേരളപ്പിറവിദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

    'അദ്ദേഹം ശാന്തനാണ് , ഞാനും അങ്ങനെതന്നെ' എന്ന മഹ്മൂദ് ദർവീഷിന്റെ പാലസ്തീനി കവിതയും ഒരു ഹിന്ദുസ്താനി നിശാരാഗവും തമ്മിൽ കണ്ടുമുട്ടുന്നതാണ് പോഡ്‌കാസ്റ്റിന്റെ പ്രമേയം .

    നമ്മെ അഗാധമായി സ്പർശിക്കുന്ന ആ കവിതയും ശ്രുതി സഡോലിക്കറുടെ ആലാപനവും നൽകുന്ന ലാവണ്യസന്ധി ആഗോളപൗരനായ മലയാളിക്ക് സമർപ്പിക്കുന്നു .

    സ്നേഹപൂർവ്വം 

    എസ്‌ . ഗോപാലകൃഷ്ണൻ   

    32 min
  • പുതുക്കിയ ചേരമാൻ പള്ളി : അനുഭവപാഠങ്ങൾ Interview with Benny Kuriakose, Architect 49/2022

    ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളിയാണ് കൊടുങ്ങല്ലൂരെ ചേരമാൻ ജുമാ മസ്‌ജിദ്‌ . അതിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച വാസ്തുശിൽപ്പി ബെന്നി കുര്യാക്കോസുമായുള്ള ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് . ഭാവിയിലെ പുരാവാസ്തുസംരക്ഷണപ്രവർത്തനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും ലാവണ്യപരവുമായ അനുഭവപാഠങ്ങൾ പുതുക്കിയ ചേരമാൻ പള്ളി നൽകുന്നുണ്ട് . അതിൻ്റെ വിശദാoശങ്ങളാണ് ബെന്നി കുര്യാക്കോസ് സംസാരിക്കുന്നത്.  

    സ്നേഹപൂർവ്വം  

    എസ് . ഗോപാലകൃഷ്ണൻ  

    30 October 2022  

    ഡൽഹി

    35 min
  • കാലാദിയായ മൃദുനൂലാലേ : A podcast by S. Gopalakrishnan on a Kabir song 48/2022

    1996 ൽ അഫ്‌ഗാനിസ്താനിൽ നിന്നും വന്ന ഒരു സൂഫി സംഗീതസംഘം പാടിയാണ് ആദ്യമായി 'ജീനി ജീനി ബീനി ചദരിയ' എന്ന കബീർ ഗാനം ഞാൻ  ശ്രദ്ധയോടെ കേൾക്കുന്നത് . അക്കൊല്ലത്തെ ഡൽഹിയിലെ വേനലിന്റെ  തുടക്കമായിരുന്നു അത്. ആ സെപ്റ്റംബറിൽ സംഗീതവിരുദ്ധരായ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. ആ ഗായകർ കൊല്ലപ്പെട്ടോ എന്നെനിക്കറിയില്ല. ഇല്ല എന്നു വിശ്വസിക്കുവാൻ കബീർ എന്നെ പ്രേരിപ്പിക്കുന്നു . ജീവിതം അവസാനിക്കുന്നില്ല , ആരോ നെയ്ത വസ്ത്രം മാറുന്നതുപോലെ നാം മാറുന്നുവേയുള്ളൂ എന്നാണ് ചർഖയിൽ നൂൽ നൂറ്റുകൊണ്ട് അദ്ദേഹം പാടിയത് . നാരായണഗുരു ജനനീനവരത്നമഞ്ജരിയിൽ എഴുതിയ അതേ കാലാദിയായ മൃദുനൂലുകൊണ്ടാണ്  കബീർ തൻ്റെ  ദർശനം നെയ്തത്  .  ഒരു കബീർ ഗാനത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . പണ്ഡിറ്റ് കുമാർ ഗന്ധർവയും കവ്വാലി ഗായകൻ  മുക്ത്യാർ അലിയും പാടുന്നു .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ

    35 min
  • സ്നേഹസ്മൃതി : സ്കറിയ സഖറിയയ്ക്ക് ആദരം In conversation with Prof G. Ushakumari by S. Gopalakrishnan 47/2022

    പ്രൊഫസ്സർ സ്‌കറിയ സഖറിയാ വറ്റാത്ത ജലസംഭരണിയായിരുന്നു എന്ന് ഹൃദയസ്പർശിയായ  സ്നേഹസ്മൃതിയിൽ പ്രൊഫസ്സർ ജി . ഉഷാകുമാരി പറയുന്നു . ഇതിനുമുൻപേ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് ജ്ഞാനദാഹവുമായി നടന്നുപോയ ഗുരുവായിരുന്നു അദ്ദേഹം .  അറിവിൻ്റെ മഹാതുടർച്ചയിലെ ഒരു കണ്ണിമാത്രമാണെന്ന വിനയബോധം ആ ധൈഷണികയാത്രയെ അനന്യമാക്കി .  കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക കോളേജിലെ മലയാളവിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന ഗവേഷകയും എഴുത്തുകാരിയും അദ്ധ്യാപികയുമായ ഉഷാകുമാരിയുടെ സ്നേഹസ്മൃതിയിൽ സ്‌കറിയ സഖറിയ ആദരിക്കപ്പെടുന്നു .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ

    24 min
  • ഹിജാബ് : ഇന്ത്യ , ഇറാൻ : രണ്ട് ചരിത്ര സന്ദർഭങ്ങൾ Interview with Prof G. Arunima by S. Gopalakrishnan 46/2022

    പ്രൊഫസ്സർ ജി . അരുണിമയുമായുള്ള സംഭാഷണത്തിലേക്ക് സ്വാഗതം .  

    വിഷയപരിസരങ്ങൾ : ഒന്ന് : ഇന്ത്യയിലും ഇറാനിലും ഹിജാബ് പ്രശ്നം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? 

    രണ്ട് : യൂണിഫോം എന്ന ആശയത്തിന്റെ പരിണാമങ്ങൾ ചരിത്രത്തിൽ  

    മൂന്ന് : ഇന്ത്യയിൽ ഹിജാബ് ധരിക്കുവാൻ സ്വയം ആഗ്രഹിക്കുന്നുവെങ്കിൽ ആ  പെൺകുട്ടികളുടെ കൂടെ നിൽക്കുന്ന പ്രൊഫസ്സർ അരുണിമ എന്തുകൊണ്ട് ഇറാനിൽ ഹിജാബ് അഗ്നിക്കിരയാക്കുന്ന പെൺകുട്ടികളുടെ കൂടെ നിൽക്കുന്നു ? 

    നാല്  : എന്തുകൊണ്ട് ഇറാനിൽ നടക്കുന്നത് സ്ത്രീവിപ്ലവം തന്നെയാകുന്നു ? 

    അഞ്ച്  : അഫ്‌സാന നജ്മബാദി എന്ന ഇറാനിയൻ ചരിത്രകാരി സ്ത്രീകളുടെ ശിരോവസ്ത്രവും രാഷ്ട്രവുമെന്ന വിഷയം വിശദീകരിക്കുവാൻ സ്വീകരിച്ച സ്ത്രീഭാഷ  

    ആറ് : തലമുടി ഒരു സമരായുധമാകുമ്പോൾ , സ്ത്രീയുടെ മുടിയും പുരുഷകേന്ദ്രീകൃത സമൂഹവും എന്ന വിഷയത്തെ അരുണിമ എങ്ങനെ സമീപിക്കുന്നു ?  

    Cambridge University യിൽ Trinity College ൽ നിന്നും ഡോക്ടറേറ്റ് നേടിയ ജി . അരുണിമ ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്ത്രീപഠനവിഭാഗത്തിലെ അദ്ധ്യാപികയാണ്. 

    ഇപ്പോൾ കേരളാ ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ആണ് .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    17 ഒക്ടോബർ 2022

    36 min
  • നമ്മുടെ സാമ്പത്തികകാലം : ഏറ്റവും മോശം സമയം വരുന്നുവോ ? Interview with T.K. Arun, Economics Journalist 45/2022

    അന്താരാഷ്ട്ര നാണയ നിധിയുടെ ഒക്ടോബറിൽ പുറത്തിറങ്ങിയ  അർദ്ധവാർഷിക റിപ്പോർട്ടിൽ പറയുന്നത് ലോക സാമ്പത്തികരംഗത്തിന് ഏറ്റവും മോശം കാലം വരാൻ പോകുന്നുവെന്നാണ് . ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയത്തെക്കുറിച്ച് ശ്രീ ടി .കെ അരുണുമായി നടത്തിയ സംഭാഷണം കേട്ടാലും . സാമ്പത്തിക പത്രപ്രവർത്തകരിൽ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ആധികാരിക ശബ്ദമാണ് അരുണിന്റേത് .   പ്രധാനമായും അരുൺ സംസാരിക്കുന്നത് ഇനി കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് : ഒന്ന് : എന്താണ് IMF ന്റെ ഒക്ടോബറിൽ ഇറങ്ങിയ റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം ? രണ്ട് : IMF പറയുന്നതൊക്കെ വേദവാക്യങ്ങളാണോ ? മൂന്ന് : IMF പ്രവചിക്കുമ്പോലെ വരുന്ന രണ്ടുവർഷങ്ങളിൽ വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞാൽ ഇന്ത്യയെ അത് എത്രകണ്ട് ബാധിക്കും ? നാല് : അമേരിക്കയേയോ യൂറോപ്പിനേയോ ചൈനയേയോ ബാധിക്കുന്നതുപോലെ ഈ പ്രശ്നങ്ങൾ ഇന്ത്യയെ ബാധിക്കാനിടയില്ല എന്നു പറയുന്നതിലെ യുക്തി എന്താണ്  അഞ്ച് : വിലക്കയറ്റമുണ്ടാകും എന്ന സൂചനയുടെ അടിസ്ഥാനമെന്താണ് ? ആറ് : അമേരിക്കയാണോ യഥാർത്ഥ വില്ലൻ ? ഏഴ് : എന്തുകൊണ്ട് റഷ്യ -ഉക്രൈൻ സംഘർഷം ഉടനടി അവസാനിക്കണം ? എട്ട് : അമേരിക്കയും യൂറോപ്പും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുകയും immigration നിയമങ്ങളിൽ അയവുവരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യം . ഒൻപത് : എന്തുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്കും അതുവഴി മലയാളികൾക്കും ആശ്വസിക്കാം ?   :  

    ( You can read T .K Arun's writings on tkarun.substack.com ) 

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    15 ഒക്ടോബർ 2022

    39 min
  • ലോഹ്യാവിചാരവിപ്ലവത്തിൻ്റെ ധ്വനിരാഷ്ട്രീയം : മുലായം സിങ് യാദവ് : Amrith Lal talks 44/2022

    മുലായം സിങ് യാദവിനുള്ള ആദരപോഡ്‌കാസ്റ്റ്   

    വടക്കേയിന്ത്യൻ രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കിയിട്ടുള്ള   അമൃത് ലാൽ ( The Indian EXPRESS , Delhi ) മുലായം ജീവിതത്തെ വിശദമാക്കുന്നു .  

     ഒന്ന് : മുലായത്തിന്റെ ലോഹ്യാവേരുകൾ  

    രണ്ട് : ഉത്തർ പ്രദേശിൽ മന്ദിർ രാഷ്ട്രീയത്തെ എങ്ങനെ അദ്ദേഹം ചെറുത്തു ?  

    മൂന്ന് : മണ്ഡൽ രാഷ്ട്രീയകാലത്തെ എങ്ങനെ ശക്തിപ്പെടുത്തി ?  

    നാല് : സംഘടനാപാടവത്തിലെ പ്രത്യേകതകൾ എന്തൊക്കെ ? 

    അഞ്ച് : വിവിധ ജാതികളുടെ ഏകോപനം എങ്ങനെ സാധിച്ചു ? 

    ആറ് : ഭാഷാനയം എന്തായിരുന്നു ? 

    ഏഴ് : ഫൂലൻ ദേവിയെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതുവഴി എന്തു സന്ദേശം നൽകി ? 

    എട്ട് : എന്തുകൊണ്ട് എല്ലാവർക്കും 'നേതാജി'? 

    ഒൻപത് : ലോഹ്യാ രാഷ്ട്രീയം ഇന്ത്യൻ സാംസ്കാരികധാരകളെ എങ്ങനെ വിലയിരുത്തി ? 

    പത്ത് : ലോഹ്യാരാഷ്ട്രീയത്തിന്റെ അപചയവും മുലായം സിങ് യാദവും   


    അമൃത് ലാലിന് നന്ദി .  

    സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    11 ഒക്ടോബർ 2022

    22 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners