
Sign up to save your podcasts
Or


കേൾക്കാത്തവരെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ്
ഞാൻ യൂജിൻ ബെർഗ്മാൻ എന്ന ബാലന്റെ കാര്യം മാത്രം പറയാം .
ജൂതബാലൻ .
പോളണ്ടിനെ ജർമനി ആക്രമിച്ചു .
ഒരു പട്ടാളക്കാരൻ വീട്ടിൽ കയറിച്ചെന്ന് യൂജിന്റെ ചെവിയിൽ
തോക്കിന്റെ പട്ടകൊണ്ട് ഒറ്റയടി .
അഞ്ചുദിവസം കഴിഞ്ഞാണ് യൂജിന് ബോധം വന്നത് .
ചുറ്റുമുള്ളവർ ചുണ്ടനക്കുന്നതേ അവന് കാണാൻ കഴിഞ്ഞുള്ളു .
എന്നന്നേക്കുമായി അവന് കേൾവി നഷ്ടപ്പെട്ടിരുന്നു .
എഴുത്തച്ഛൻ പോലും പടഹധ്വനിയും, വീരശംഖും, കുളമ്പടിയുമാണ് കേട്ടത് ....
കേൾവിയുള്ള മനുഷ്യർ തുടങ്ങിയ യുദ്ധങ്ങളും ബധിരരും.
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
31 ഏപ്രിൽ 2023
https://www.dillidalipodcast.com/
ഒരു രാഗാനുഭവത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
പ്രിയ സുഹൃത്തേ ,
മറ്റൊരു ലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .
മനഃ ശാസ്തജ്ഞൻ ദാർശനികനോട് പറയുകയാണ് , താങ്കളുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാന പ്രശ്നം സമ്മർദ്ദമാണ് എന്ന് . വ്യക്തിബന്ധങ്ങളിലെ തിരിച്ചടികളിൽ നിന്നുള്ള സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്ഷേ പറയുന്നു , എനിക്ക് കുടുംബമില്ല , കുട്ടികളില്ല ശ്രദ്ധിക്കുവാൻ , നോക്കിവളർത്തുവാൻ . എനിക്ക് stress ഇല്ല . അപ്പോൾ ഡോക്ടർ Josef Breuer പറയുകയാണ് , Extreme isolation itself is a stress . കടുത്ത ഒറ്റയാൻ ജീവിതവും സമ്മർദ്ദമാണ് എന്ന് . അപ്പോൾ നീത്‌ഷെ പറയുന്നു , ഞാൻ സ്പിനോസയുടേയും ബുദ്ധന്റേയും പിൻഗാമി . എനിക്ക് സ്ട്രെസ് ഇല്ല . അവരാരും ഒറ്റയ്ക്കായിരുന്നില്ല . അവരുടെ സഖാവ് അവർ തന്നെയായിരുന്നു . വാതിൽ കൊട്ടിയടച്ച് , ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന ദാർശനികനോട് മനഃ ശാസ്ത്രജ്ഞൻ വിളിച്ചുപറഞ്ഞു , Your vision is blurred , നിങ്ങളുടെ കാഴ്ച മങ്ങിയിരിക്കുന്നു , നിങ്ങൾക്കെന്റെ സഹായം ആവശ്യമുണ്ട് . പാശ്ചാത്യദർശനത്തിലെ എക്കാലത്തേയും ഉയരം കൂടിയ ചിന്തകരിൽ ഒരാളായ നീത്‌ഷെയുടെ ഉന്മാദകാലത്തെ ചികിൽസിച്ച മനഃ ശാസ്ത്രജ്ഞൻ ഡോക്ടർ ബ്രൂയറും ദാർശനികനും തമ്മിലുള്ള സംഭാഷണങ്ങൾ എങ്ങനെ ആധുനിക മനോവിശകലനശാഖയുടെ അടിത്തറയായി മാറി എന്നന്വേഷിക്കുന്ന When Nietzche Wept എന്ന നോവലിന്റെ , സിനിമയുടെ വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .
സ്വീകരിച്ചാലും .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
16 മാർച്ച് 2023 ഡൽഹി
https://www.dillidalipodcast.com/
2023 ലെ ദില്ലി -ദാലിയുടെ അന്താരാഷ്‌ട്രസ്ത്രീദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
മുഖത്ത് സുഷിരങ്ങളുള്ള ഗന്ധർവ്വപ്രതിമ മാധവിക്കുട്ടിയുടെ 'എൻ്റെ കഥ'യിലെ ഒരദ്ധ്യായം. ' ആദരണീയരും ധാർമ്മികബോധത്തിൽ നിഷ്ഠയുള്ളവരുമായ എൻ്റെ മാതാപിതാക്കളുടെ കുട്ടിയായി ഞാൻ ജനിച്ചതെങ്ങനെ എന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവർ നിരപരാധികളാണ് . എനിക്ക് തോന്നുന്നത് ഇതാണ്: എൻ്റെ ജന്മസമയത്ത് ഏതോ ഒരു കുരുത്തംകെട്ട ദൈവം മുറിയിലേക്ക് പതുങ്ങിയിഴഞ്ഞു കയറിവന്ന് എന്നെ തൊട്ടു. അങ്ങനെ ഞാൻ ഇന്നത്തെ ഞാനായി'.
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
08 മാർച്ച് 2023
https://www.dillidalipodcast.com/
From the publisher's feed

0 Listeners

2 Listeners

2,457 Listeners

3 Listeners

2 Listeners