Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • വീണുപോയവരുടെ നാഥാ, എന്നെ മറുകര എത്തിച്ചാലും : A podcast by S. Gopalakrishnan on a Lalon Fakir song 42/2023

    പ്രിയസുഹൃത്തേ,
    ലാലോൺ ഫക്കീറിന്റെ ഒരേയൊരു ചിത്രം രബീന്ദ്രനാഥ ടാഗോറിൻ്റെ ജ്യേഷ്ഠൻ ജ്യോതീന്ദ്രനാഥ ടാഗോർ 1889 ൽ വരച്ചതാണ്. ഫക്കീർ ഏകാന്തനായി ഒരു തോണിയിൽ പദ്‌മ നദി കുറുകേക്കടക്കുന്നതായി.
    ലാലോൺ ഫക്കീർ മതവൈരങ്ങളെ ചോദ്യം ചെയ്തു പാടി. വംശീയവൈരങ്ങളെ ചോദ്യം ചെയ്തു പാടി. ബംഗാളിലെ ഈ മഹാനായ സൂഫി അധികാരപീഠങ്ങളെ പരിഹസിച്ചുപാടി. ആ ചിന്തകകവിയുടെ പാട്ടുകൾ ടാഗോറിൻ്റെ ഗീതാവിതാനത്തേയും കാസി നസ്രുൾ ഇസ്‌ലാമിന്റെ ഗീതികളെയും സ്വാധീനിച്ചു.
    ലാലോൺ ഫക്കീറിന്റെ 'വീണുപോയവരുടെ നാഥാ , എന്നെ മറുകര എത്തിച്ചാലും' എന്ന വിലാപഗാനത്തെക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി.
    വശീയവൈരത്തിൽ മണിപ്പൂരിൽ അപമാനിതരായ പെൺകുട്ടികൾക്കായി ഈ പോഡ്‌കാസ്റ്റ് .
    സ്വീകരിച്ചാലും.
    അനുഷേ അനാദിൽ , ബാവുൽ ഷാഫി മണ്ഡൽ, ലാലോൺ ബാൻഡിലെ സുമി തുടങ്ങിയവർ പാടിയ 'എന്നെ മറുകര എത്തിച്ചാലും' എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    21 ജൂലായ് 2023
    https://www.dillidalipodcast.com

    18 min
  • ഉമ്മൻ ചാണ്ടിയും കേരളത്തിലെ ജനാധിപത്യമൂല്യങ്ങളും : In conversation with K Suresh Kurup 41/2023

    രാഷ്ട്രീയപ്രവർത്തനത്തിൽ എന്നും എതിർചേരിയിൽ നിന്നിട്ടും ഉമ്മൻ ചാണ്ടിയെ സുരേഷ് കുറുപ്പ് എന്തുകൊണ്ട് സുജനാധിപത്യമര്യാദകളുടെ പ്രതിനിധിയായി കാണുന്നു?
    തിരുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന സാമുദായികാന്തർധാരകളെ ഉമ്മൻ ചാണ്ടി എങ്ങനെ സ്വാംശീകരിച്ചു?
    കോട്ടയത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സുരേഷ് കുറുപ്പ്, ഉമ്മൻ ചാണ്ടി ഒരു ജനപ്രതിനിധി എന്ന നിലയിൽ ഉണ്ടാക്കിയ മാനദണ്ഡങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
    കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത് അദ്ദേഹത്തെ പരിമിതപ്പെടുത്തിയോ? അത് ദേശീയകോൺഗ്രസിന് നഷ്ടമായോ?
    സമീപകാലത്ത് തീവ്രമതരാഷ്ട്രീയം ഉയർത്തുന്ന ഭീഷണികളെ ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞിരുന്നോ?
    രണ്ട് ക്രിസ്തീയസഭകൾ തമ്മിലുള്ള തർക്കത്തെ ഉമ്മൻ ചാണ്ടിയുടെ തന്ത്രജ്ഞത എങ്ങനെ കൈകാര്യം ചെയ്തു?
    ഉമ്മൻ ചാണ്ടിയുടെ ജനപ്രിയ രാഷ്ട്രീയ ശൈലി മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് പരിമിതികൾ ഉണ്ടാക്കിയോ?
    സ്നേഹപൂർവം
    എസ്. ഗോപാലകൃഷ്ണൻ
    18 July 2023
    https://www.dillidalipodcast.com/

    30 min
  • ഇന്ത്യയുടെ ചീറ്റ പുനരധിവാസപദ്ധതി പരാജയത്തിലേക്കോ? സമഗ്രചിത്രം 2023 ജൂലായ് 40/2023

    മധ്യപ്രദേശിലെ കുനോ ദേശീയപാർക്കിൽ ആഫ്രിക്കയിൽ നിന്നും പുനധിവസിപ്പിച്ച 24 ചീറ്റകളിൽ പതിന്നാലെണ്ണം മരിച്ചു .
    നമീബിയയിലെ വനത്തിൽ അതിന് ജന്മാവകാശമായി കിട്ടിയ സ്വതന്ത്രജീവിതമാണ് പണ്ട് നാടുവാഴികൾ ഇന്ത്യയിൽ വെടിവെച്ചുകൊന്ന ഏഷ്യാറ്റിക് ചീറ്റകളോടുള്ള കുമ്പസാരത്തിനായി നാം കവർന്നെടുക്കുന്നത് .
    ഇന്ത്യയിലെ ആഫ്രിക്കൻ ചീറ്റകളുടെ മരണത്തിന് അവസാനത്തെ ഇന്ത്യൻ ചീറ്റയെ വെടിവെച്ചുകൊന്നപ്പോഴുണ്ടായ ദുരന്തത്തെക്കാൾ വലുപ്പമുണ്ട്
    ഇന്ത്യയുടെ ചീറ്റ പുനരധിവാസപദ്ധതി പരാജയത്തിലേക്കോ ? : സമഗ്രചിത്രം 2023 ജൂലായ്
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    16 ജൂലായ് 2023
    https://www.dillidalipodcast.com/

    11 min
  • MT = MT എം ടി അനുഭവത്തിലെ ആധാരശ്രുതി 39/2023

    ഇത് എം ടി എന്ന സാമൂഹ്യാനുഭവത്തെക്കുറിച്ചാണ് . അദ്ദേഹത്തിൻ്റെ സാഹിത്യത്തെക്കുറിച്ചല്ല.
    എം ടി എന്ന ആധാരശ്രുതിയുടെ പ്രത്യേകത അദ്ദേഹത്തെ മലയാളി പ്രതീക്ഷിക്കാത്ത ഒരിടത്തിൽ അദ്ദേഹം വന്നുനിൽക്കില്ല എന്നതാണ് . ദീർഘമായ സർഗ്ഗജീവിതമുള്ള ഒരാൾക്ക് കേരളത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് പറയാനുള്ളത് തൻ്റെ എഴുത്തിന്റെ സമഗ്രതയിലുണ്ടെന്ന മട്ടിലാണ് ആ അസാന്നിദ്ധ്യം. അസാന്നിദ്ധ്യത്തിലും സന്നിഹിതമാകുന്ന ഒരു ശ്രുതിയാണത്. അതാണ് പോഡ്‌കാസ്റ്റ് പരാമർശിക്കുന്നത്.
    മിയാൻ കി തോടി (ശുഭപന്തുവരാളി) നമ്മെ ചിന്താധീനരാക്കുന്ന ഒരു രാഗമാണ് . നമ്മെ ഓരോരുത്തരേയും അത് ഏകാന്തപഥികരാക്കും. 1980 ൽ അമരാവതിയിൽ പണ്ഡിറ്റ് ഭീം സെൻ ജോഷി അവതരിപ്പിച്ച അസാമാന്യമായ ഒരു Mian ki Todi നവതിയിലെത്തിയ MT യ്ക്ക് സമർപ്പിക്കുന്നു.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    12 ജൂലൈ 2023
    https://www.dillidalipodcast.com/

    17 min
  • വിരലുകളിൽ തലച്ചോറുണ്ടായിരുന്ന ഒരാൾ : ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്ര സംഭാവനകൾ In conversation with EP Unny 38/2023

    ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സമഗ്രസംഭാവനകളെക്കുറിച്ച് പ്രമുഖ ദേശീയ കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണിയുമായുള്ള സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
    നമ്പൂതിരിയുടെ ദൃശ്യപരമായ ഓർമ്മശക്തി, അദ്ദേഹത്തിൻ്റെ സവിശേഷ ലാവണ്യലോകങ്ങൾ, അദ്ദേഹമുൾപ്പെട്ട ഒരു സഹൃദയസംഘത്തിന്റെ സാമൂഹ്യബദ്ധതകൾ, നമ്പൂതിരിയുടെ ഒറിജിനലുകൾ സംരക്ഷിയ്ക്കപ്പെടേണ്ടതിന്റെ അടിയന്തിരാവശ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംഭാഷണം ചിന്തിക്കുന്നു .
    A conversation with E.P. Unny by S. Gopalakrishnan on Artist Namboodiri

    39 min
  • ഞങ്ങൾ മരണവുമായി കളിക്കുന്നവർ : A podcast by S. Gopalakrishnan on an Uzbek song 37/2023

    ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ് .
    ഞങ്ങൾ ഉരുക്കിന്റെ ഹൃദയമുള്ളവർ .....
    ഉസ്ബെകിസ്താനിലെ പുരാതനനഗരമായ ഖ്ഹിവയിൽ നിന്നും മറ്റൊരു ചരിത്രനഗരമായ ബുഖാരയിലേക്ക് ടാക്സിയിൽ യാത്രചെയ്തപ്പോൾ കേട്ട ഗാനമാണിത് . ആ ഗാനത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .
    ടെദ്ഹാൻ ഹസൻ എന്ന ആൾ പാടിയ ഒരു ഉസ്ബെക് ദേശാഭിമാന ഗാനമാണിത് . ഞങ്ങളുടെ ഡ്രൈവർ ദേശാഭിമാനപ്രചോദിതമായി, സ്റ്റിയറിങ്ങിൽ താളമിട്ട്, ഹസനോടൊപ്പം പാടുന്നുണ്ടായിരുന്നു ... : 'കാദി൦ അസ്സൽ അസ്സൽദാൻ, കാദി൦ അസ്സൽ അസ്സൽദാൻ'.
    ' വിജയശ്രീലാളിതമായ ഒരു ഭൂതകാലത്തിൻ്റെ യശസ്സാണിത്.
    തുർക്കിസ്താന്റെ തിമൂർ , ഉലുഗ് ബെക് , ബാബർ , ചെങ്കിസ് ഖാൻ ...
    ഞങ്ങൾ മരണവുമായി കളിക്കുന്നവരാണ്'
    ഒരു പാട്ടിൻ്റെ പോഡ്‌കാസ്റ്റ് അനുഭവത്തിലേക്ക് സ്വാഗതം . ഗാനവും പൂർണ്ണമായി ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    04 ജൂലായ് 2023
    https://www.dillidalipodcast.com/

    10 min
  • മഹിമയുടെ ആയുർദൈർഘ്യം : പി . ചിത്രൻ നമ്പൂതിരിപ്പാടിനുള്ള ആദര പോഡ്‌കാസ്റ്റ് A talk with D Ashtamoorthy 36/2023

    അന്തരിച്ച പി.ചിത്രൻ നമ്പൂതിരിപ്പാടിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി-ദാലി പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം.
    നാലു പതിറ്റാണ്ടുകളിൽ അദ്ദേഹത്തോടടുത്ത് ജീവിച്ച മരുമകൻ ഡി. അഷ്ടമൂർത്തിയുമായുള്ള സംഭാഷണമാണിത്.
    എന്തുകൊണ്ട് അബ്രഹാമിക് മതങ്ങളിലെ പിതാമഹനില ചിത്രൻ നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നു എന്ന് അഷ്ടമൂർത്തി കരുതുന്നു?
    നൂറ്റിമൂന്നാം വയസ്സിലും വൈകുന്നേരം നടക്കാനിറങ്ങിയ അദ്ദേഹത്തിൻ്റെ ഓജസ്സാർന്ന ജീവിതരീതികൾ എന്തായിരുന്നു? ഭക്ഷണക്രമങ്ങൾ എന്തായിരുന്നു?
    ജോസഫ് മുണ്ടശ്ശേരി, കെ. ദാമോദരൻ, ഇ.എം. എസ് നമ്പൂതിരിപ്പാട് എന്നിവരുമായുള്ള ബന്ധമെന്തായിരുന്നു?
    അഞ്ചേക്കർ ഭൂമിയും സ്കൂളും സർകാരിനു നൽകിയതെന്തുകൊണ്ട്?
    പതിമൂന്നാം വയസ്സിൽ വിദേശവസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുത്ത കൗതുകകരമായ കാര്യമെന്താണ്?
    ഇന്ത്യയുടെ സാംസ്കാരിക രാഷ്ട്രീയം എങ്ങനെയാണ് ചിത്രൻ നമ്പൂതിരിപ്പാടിൽ പ്രവർത്തിച്ചത്?
    കേരളത്തിലെ വിദ്യാഭ്യാസരംഗത്തിൻ്റെ വർത്തമാനകാലത്തെ അദ്ദേഹം എങ്ങനെ കണ്ടു?
    എന്താണ് അദ്ദേഹത്തെ ഹിമാലയത്തിലേക്ക് അടുപ്പിച്ചത്?
    എന്തുകൊണ്ട് അദ്ദേഹം ഒരു സന്ദേഹിയായിരുന്നു?
    ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് മേൽക്കോയ്മ വന്ന ഇക്കാലത്ത് അദ്ദേഹം ഈ മാറ്റത്തെ എങ്ങനെ കണ്ടു?
    എന്തുകൊണ്ട് കേരളത്തിലെ പെൻഷനേഴ്സ് കണ്ണീരോടെ അദ്ദേഹത്തിൻ്റെ അന്ത്യയാത്രയെ അനുഗമിച്ചു?
    പോഡ്കാകാസ്റ്റിൻ്റെ ദൈർഘ്യം:
    പോഡ്കാസ്റ്റിലേക്കുള്ള ലിങ്ക് ആദ്യ കമൻ്റായി നൽകിയിരിക്കുന്നു.
    സ്നേഹപൂർവം
    എസ്. ഗോപാലകൃഷ്ണൻ
    30 ജൂൺ 2023
    https://www.dillidalipodcast.com/

    37 min
  • മുക്കുറ്റിച്ചെടി മൂളുന്നൂ,വാഴണം വാഴണം സുഖം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഗുരുകവിത A Podcast Experience 35/2023

    പ്രിയ സുഹൃത്തേ ,

    ദില്ലി -ദാലിയുടെ പുതിയ ലക്കത്തിലേക്ക് സ്വാഗതം.
    മുക്കുറ്റിച്ചെടി മൂളുന്നൂ :
    വാഴണം വാഴണം സുഖം!
    നക്ഷത്രം സല്ലപിക്കുന്നൂ :
    വാഴണം വാഴണം സുഖം !

    ഇഴയും പുഴു പാടുന്നൂ :

    വാഴണം വാഴണം സുഖം !
    ഇളാചക്രം ശ്വസിക്കുന്നൂ :
    വാഴണം വാഴണം സുഖം !

    നാരായണഗുരുവിനെക്കുറിച്ച് വിഷ്ണുനാരായണൻ നമ്പൂതിരി എഴുതിയ 'മഹാപഥം ' എന്ന മനോഹരമായ കവിതയുടെ ഒരു വായനാനുഭവമാണ് ഈ പോഡ്‌കാസ്റ്റ് .

    കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    28 ജൂൺ 2023

    19 min
  • പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ : P. Bhaskaran centenary podcast by S. Gopalakrishnan 34/2023

    1833 ൽ ഒരു കപ്പലിൽ ഇരുന്ന് ദുഃഖിതനായ ഒരു പുരോഹിതൻ എഴുതിയ പ്രാർത്ഥനയാണ് 'വെളിച്ചമേ നയിച്ചാലും' എന്നത്. പതിന്നാലാം നൂറ്റാണ്ടിലെ വിജയനഗരസാമ്രാജ്യത്തിന്റ ഒരു ശിലാലിഖിതത്തിലാണ് 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ളത്. പുല്ലിലും പൂവിലും പുഴുവിലും കിളിയിലും വന്യജീവിയിലും വനചരനിലും ജീവബിന്ദുവിൻ അമൃതം തൂകിയ ലോകപാലകനുവേണ്ടി മതനിരപേക്ഷമായ പ്രാർത്ഥനാഗാനം രചിക്കുമ്പോൾ പി . ഭാസ്കരനിൽ എന്തെല്ലാം സാംസ്കാരിക പ്രചോദനങ്ങളാണ് സ്പന്ദിച്ചിരുന്നത് !
    അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയിൽ അദ്ദേഹമെഴുതിയ ലോകോത്തരമായ ഒരു പ്രാർത്ഥനാഗാനത്തെ സ്മരിക്കുകയാണ് ദില്ലി -ദാലി . ഒരു ഗാനത്തെ മുൻനിർത്തിയുള്ള ചില ചിന്തകൾ ആണിത്.
    പി . ഭാസ്കരൻ എഴുതി പുകഴേന്തി സംഗീതം നൽകി എസ് . ജാനകി പാടിയ ആ ഗാനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു
    സ്നേഹപൂർവ്വം
    എസ്‌ . ഗോപാലകൃഷ്ണൻ
    14 June 2023
    https://www.dillidalipodcast.com/

    12 min
  • ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ? റസൂലൻ ബായിയുടെ ജീവിതവും ഒരനശ്വരഗാനവും A Podcast by S. Gopalakrishnan 33/2023

    ഈ പവിഴങ്ങളെ ഇനി നാം എവിടെ തിരയും ?
    തലേന്നു രാത്രിയിലെ രാസലീലയിൽ പവിഴമുത്തുകൾ നഷ്ടപ്പെട്ട പ്രണയിനി അതു തിരയുന്ന ഒരു മനോഹര ചൈത്രമാസഗാനമുണ്ട് ഹിന്ദുസ്താനി സംഗീതത്തിൽ .
    റസൂലൻ ബായി പാടി അനശ്വരമാക്കിയ ഗാനം .
    ബനാറസ് പൂരബ് അംഗ് ശൈലിയിലെ ഈ മഹാഗായികയുടെ അഹമ്മദബാദിലെ വീട് 1969 ലെ വർഗ്ഗീയകലാപത്തിൽ അഗ്നിക്കിരയായി . 1974 ൽ മരിക്കുമ്പോൾ പട്ടിണിയായിരുന്നു .
    എന്നാൽ ഇന്നും ആ ഗാനം കാലത്തെ അതിജീവിക്കുന്ന പവിഴമായി തുടരുന്നു .
    റസൂലൻ ബായിയുടെ ജീവിതവും അവർ പാടിയ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
    കൂടെ ഗിരിജ ദേവിയും യുവഗായകൻ അർജുൻ സിങ് യാദവും അതേ ഗാനം പാടിയതും ഉൾപ്പെടുത്തിയിരിക്കുന്നു.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    10 ജൂൺ 2023
    https://www.dillidalipodcast.com/

    24 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners