Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ഗാസാ സംഘർഷത്തെക്കുറിച്ച് ഒരു സംഗീതജ്ഞൻ പറയുന്നത് : A podcast by S. Gopalakrishnan 62/2023

    ചിന്തകൻ Edward Said 1999 ൽ ഒരു സംഗീതസംഘത്തിന് രൂപം നൽകി. West Eastern Divan Orchestra സംഗീതജ്ഞനായ Daniel Barenboim കൂട്ടിനുണ്ടായിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും സംഗീതജ്ഞന്മാർ അതിൽ അംഗങ്ങളാണ്. സംഗീതം ഏകമാനവികതയിലേക്കുള്ള യാത്രയിലെ ഒരു മാർഗ്ഗമാണെന്നുള്ള വിശ്വാസം ഇങ്ങനെയൊരു നീക്കത്തിന് അവരെ പ്രേരിപ്പിച്ചു. എഡ്വേർഡ് സയിദ് 2003 ൽ അന്തരിച്ചു . സംഗീതസംഘം ഇപ്പോഴും സജീവം .
    ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഗാസയിലെ ഇപ്പോഴത്തെ ദുഃഖത്തെ /യുദ്ധത്തെ മുൻനിർത്തി Daniel Barenboim എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ്. The Guardian പ്രസിദ്ധീകരിച്ച ലേഖനത്തിൽ Barenboim പറയുന്നു, സ്വന്തമായി ഒരു രാഷ്ട്രം എന്ന ജൂതസ്വപ്നം ആശയാടിസ്ഥാനത്തിൽ തന്നെ തെറ്റായിരുന്നു. നാടില്ലാത്ത ഒരു ജനതയ്ക്ക് ജനങ്ങളില്ലാത്ത ഒരു നാട് നല്കാനില്ലായിരുന്നു. ഒന്നാം ലോകയുദ്ധം കഴിയുമ്പോൾ പലസ്തീൻ പ്രദേശത്ത് 8 ശതമാനമായിരുന്നു ജൂതർ. അതായത് 92 ശതമാനം മറ്റുള്ളവരായിരുന്നു. അതിനാൽ സന്തോഷമുള്ള പലസ്തീനികൾ ഇസ്രായേലിലെ യഹൂദരുടെ സുരക്ഷയ്ക്ക് ഏറ്റവും അവശ്യഘടകമാണ്'.
    സംഗീതജ്ഞൻ ലോകത്തെ മനസ്സിലാക്കുന്നത് അറിയുവാൻ ലേഖനത്തിന്റെ പൂർണ്ണരൂപം കേൾക്കൂ.
    West Eastern Divan Orchestra അവതരിപ്പിച്ച ബീഥോവൻ സംഗീതം പശ്ചാത്തലത്തിൽ.
    സ്നേഹപൂർവം
    എസ് . ഗോപാലകൃഷ്ണൻ
    17 ഒക്ടോബർ 2023
    https://www.dillidalipodcast.com/

    16 min
  • ഗാന്ധിയും പലസ്തീനും : A podcast by S. Gopalakrishnan 61/2023

    ഗാന്ധിയും പലസ്തീനും
    യഹൂദരാഷ്ട്രം , ചരിത്രത്തിൽ യഹൂദർ അനുഭവിച്ച ക്രൂരതകൾ , അറബ് ജനതയും പലസ്‌തീനും തുടങ്ങിയ വിഷയങ്ങളിൽ 1938 ലും 1946 ലും ഗാന്ധി എഴുതിയ അഭിപ്രായങ്ങളെ മുൻനിർത്തിയുള്ള ഒരു പോഡ്‌കാസ്റ്റാണിത്.
    2023 ൽ അതിനെന്തു പ്രസക്തി എന്ന് ഉടൻ നിഗമനത്തിലെത്താതെ ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    15 ഒക്ടോബർ
    https://www.dillidalipodcast.com/

    15 min
  • ബന്ധുക്കളാൽ എന്നും ചതിപ്പെട്ട ജനത : Prof M.H. Ilias talks on the history of the Palestine conflict 60/2023

    സുഹൃത്തേ
    എങ്ങനെയാണ് സ്വന്തം ബന്ധുക്കളാൽ നിരന്തരം ചതിക്കപ്പെടുന്ന ഒരു ജനതയായി പലസ്തീൻ തുടരുന്നത് എന്നതിന്റെ പൂർണ്ണചരിത്രമാണ് ഈ പോഡ്‌കാസ്റ്റ് .
    മഹാത്മാഗാന്ധി സർവകലാശാലയിലെ School of Gandhian Thought and Development Studies ലെ പ്രൊഫസറായ എം .എച്ച് . ഇലിയാസുമായുള്ള സംഭാഷണമാണിത്.
    ഇസ്രയേലും UAE യും തമ്മിൽ മൂന്നുകൊല്ലങ്ങൾക്കുമുൻപേയുണ്ടായ കരാറിന്റെ നേരത്ത് ദില്ലി -ദാലി പ്രക്ഷേപണം ചെയ്ത ഈ ചരിത്രരേഖ ഞങ്ങളുടെ ശബ്ദശേഖരത്തിലെ ഏറ്റവും വിലപ്പെട്ട ഒരു പ്രക്ഷേപണമായിരുന്നു.
    വീണ്ടും ഗാസ യുദ്ധഭൂമിയാകുമ്പോൾ ഈ പോഡ്‌കാസ്റ്റ് വീണ്ടും അർത്ഥപൂർണമാകുന്നതിനാൽ Re-podcast ചെയ്യുകയാണ്
    Regards
    S. Gopalakrishnan
    https://www.dillidalipodcast.com/

    1 hr 2 min
  • Book Talk with Deepak P : 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം'59/2023

    പ്രിയസുഹൃത്തേ ,
    പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .
    അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .
    ബെൽഫാസ്റ്റിലെ Queen's University യിൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ അദ്ധ്യാപകനായ ദീപക്. പി എഴുതിയ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരൻ തന്നെ സംസാരിക്കുകയാണ് ഈ സംഭാഷണത്തിൽ.
    അൽഗോരിതങ്ങൾ ചെയ്യുന്ന തെറ്റും മനുഷ്യൻ ചെയ്യുന്ന തെറ്റും തമ്മിലുള്ള വ്യത്യാസമെന്താണ് , നൈതികവിഷയങ്ങളിൽ സിലിക്കൺ വാലിയ്ക്ക് സ്വയം തിരുത്തൽ ധാർമികതകൾ ഉണ്ടോ , മനുഷ്യന്റെ രീതികൾ നിർമ്മിതബുദ്ധിയുടെ രീതികളേക്കാൾ മേന്മയുള്ളതാണോ ,ഉത്തരവാദവിവരശാസ്ത്രമേഖലയിൽ നീതിയുടെ ആശയങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് , നാം എന്തുകൊണ്ടാണ് നമ്മെ തന്നെ ഇങ്ങനെ വില്പനച്ചരക്കായി വെയ്ക്കുവാൻ തയ്യാറാകുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ദീപക് മറുപടി പറയുന്നു .
    എറണാകുളംകാരനായ ദീപക് പി , മദിരാശി ഐഐടിയിൽ നിന്നാണ് എം .ടെക്കും പിഎച്ച് .ഡി യുമെടുത്തിട്ടുള്ളത്.
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    09 ഒക്ടോബർ 2023
    https://dillidalipodcast.com/

    40 min
  • ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനവും 58/2023

    നമ്മളൊന്നും അവർക്കൊരു പ്രശ്നമല്ലന്നേ ...
    ഡൽഹിയിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി ഒരു മൈക്കിൾ ജാക്‌സൺ പ്രതിഷേധഗാനത്തെ ഓർമ്മയിലേക്ക് കൊണ്ടുവന്നു .
    1996 ലെ ഈ പാട്ടിൽ മൈക്കിൾ ജാക്‌സൺ പാടി :
    'എല്ലാവർക്കും ഭ്രാന്തായോ ?
    എല്ലാവരും കാര്യങ്ങൾ വഷളാക്കുന്നു .
    വാർത്തകളിൽ കോട്ടുമിട്ടുവന്ന്
    എല്ലാവരും ആരോപണങ്ങൾ ഉന്നയിക്കുന്നു.
    എനിക്കാകെ പറയാനുള്ളത് ഒരൊറ്റ കാര്യമാണ് ,
    അവർക്ക് നമ്മളൊന്നും ഒരു പ്രശ്നമല്ലന്നേ ...
    വെറുപ്പിന്റെ ഇരയായി ഇരയായി ഞാൻ തളർന്നിരിക്കുന്നു ...
    എന്നെ പരിഗണിക്കാതെ പരിഗണിക്കാതെ ഞാൻ
    അദൃശ്യനായിരിക്കുന്നു '
    ഡൽഹി സംഭവവികാസങ്ങളും മൈക്കിൾ ജാക്‌സൺ ഗാനവും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    05 ഒക്ടോബർ 2023
    https://dillidalipodcast.com/

    19 min
  • സഹകരണം എന്ന ആശയവും ഗാന്ധിയും: കേരളത്തിലെ സഹകരണസംഘങ്ങൾക്ക് ഒരു ഗാന്ധിജയന്തി പോഡ്‌കാസ്റ്റ് 57/2023

    1946 ഒക്ടോബർ ആറാം തീയതി ഹരിജനിൽ ഗാന്ധിജി എഴുതി . ' ഏതൊരു സഹകരണപ്രസ്ഥാനത്തിന്റേയും വിജയരഹസ്യം എന്നത് അംഗങ്ങളുടെ സത്യസന്ധതയാണ്. കുറേ പണം കൈവെച്ച് അതിൽ നിന്നും കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നത് മോശം ലക്ഷ്യമാണ്.
    അതുപോലെ മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു , ' സഹകരണപ്രസ്ഥാനങ്ങളിലെ അധികാരകേന്ദ്രീകരണം ഒരുനാൾ അരാജകത്വം ക്ഷണിച്ചുവരുത്തും' എന്ന് .
    കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ രക്ഷിക്കുവാൻ കക്ഷിരാഷ്ട്രീയഭേദമന്യേ സഹകാരികൾ പ്രതിജ്ഞയെടുക്കേണ്ട ഒരു ഗാന്ധിജയന്തിയാകട്ടേ ഇത് .
    ഗാന്ധിജിയുടെ സഹകരണാശയത്തെക്കുറിച്ചുള്ള ചെറിയ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    02 ഒക്ടോബർ 2023

    9 min
  • നരസിംഹറാവുവും നിസ്സാർ ഹുസൈൻ ഖാനും ഒരു തരാനയും : Podcast in memory of a meeting with PV Narasimha Rao 56/2023

    ഡൽഹിയിലെ മോത്തിലാൽ നെഹ്‌റു മാർഗിലെ ഒൻപതാം നമ്പർ വീട്ടിൽ പി . വി . നരസിംഹറാവുവിനെ ഞാൻ സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു . ശുഭ്രവസ്ത്രധാരിയായി ആ കൃശഗാത്രം മുന്നിൽ വന്നിരുന്നു . അദ്ദേഹം സംസാരിച്ചത് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രത്യേക ഘരാനയെക്കുറിച്ചുമാത്രമായിരുന്നു. ആ ദിവസത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ പോഡ്‌കാസ്റ്റ് .
    ഉസ്താദ് നിസ്സാർ ഹുസൈൻ ഖാൻ പാടിയ യമൻ രാഗതരാന അദ്ദേഹത്തിൻ്റെ ഇഷ്ടഗാനമായിരുന്നു. അതും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
    കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    30 സെപ്റ്റംബർ 2023
    https://www.dillidalipodcast.com/

    12 min
  • ഇന്ത്യാ -കാനഡ പിണക്കം : ചരിത്രവും യാഥാർഥ്യവും In conversation with R Prasannan 55/2023

    ആഗോളരാഷ്ട്രീയവും പ്രതിരോധരാഷ്ട്രീയവും ചരിത്രപരമായ ആഴത്തിൽ മനസ്സിലാക്കുന്ന ആർ . പ്രസന്നനുമായി സംസാരിക്കുമ്പോൾ നമ്മളും ആഗോളതലത്തിൽ നിൽക്കുന്നതുപോലെ തോന്നും.
    അദ്ദേഹം ഇപ്പോൾ മലയാളമനോരമയുടേയും The Week വാരികയുടേയും ഡൽഹിയിലെ റസിഡന്റ് എഡിറ്ററാണ്. ദില്ലി -ദാലിയിൽ ഇന്ത്യാ -കാനഡ പിണക്കത്തെക്കുറിച്ച് സംസാരിക്കുവാനാണ് അദ്ദേഹം എത്തിയത്.
    സംഭാഷണവിഷയങ്ങൾ :
    അപക്വമതിയും ആഗോളരാഷ്ട്രീയനേതാക്കളിലെ ആത്മരതിക്കാരിൽ ഒരാളുമായ ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ സ്വേച്ഛകൾ മാത്രമാണോ ഇന്ത്യൻ -കാനഡ ബന്ധങ്ങളെ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്-നിലയിലേക്ക് തള്ളിയത് ?, പുതിയ താഴ് -നിലയിൽ ഇന്ത്യയുടെ വക സംഭാവനയും ഉണ്ടോ ?, 1947 മുതലുള്ള ഇന്ത്യ -കാനഡ ബന്ധങ്ങളുടെ ചരിത്രം മറ്റെന്തെങ്കിലും പറയുന്നുണ്ടോ?, ലോകത്തിലെ രണ്ടു വലിയ ബഹുസ്വരജനാധിപത്യങ്ങൾ തമ്മിലുള്ള പിണക്കത്തിന് മറ്റ് പ്രത്യാഘാതങ്ങൾ ഉണ്ടോ ?, 15 .14 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ഉഭയവാണിജ്യബന്ധത്തിലെ കച്ചവടപ്പരുന്ത് എന്തിനും മീതേ പറന്ന് പ്രശ്നം പരിഹരിക്കുമോ ? എന്താണ് കാനഡയിലെ സിക്ക് രാഷ്ട്രീയം? രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വഷളായിരിക്കുമ്പോൾ കാനഡയിലെ മലയാളികൾ, അങ്ങോട്ടേക്ക് പോകാൻ തയ്യാറായിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
    പോഡ്‌കാസ്റ്റ് ദൈർഘ്യം : 36 മിനിറ്റ്
    കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    https://dillidalipodcast.com/

    37 min
  • മരണം , നൃത്തം : 1939 ലെ ഒരു വൈലോപ്പിള്ളിക്കവിതയുടെ പോഡ്‌കാസ്റ്റ് അനുഭവം 54/2023

    പ്രിയ സുഹൃത്തേ ,
    'മരണം , നൃത്തം ' എന്ന പുതിയ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് താങ്കൾക്ക് സ്വാഗതം .
    ദാർശനികൻ സ്പിനോസ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയെന്നോണം വൈലോപ്പിള്ളി 1939 ൽ എഴുതിയ ഒരു കവിതയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് അനുഭവമാണിത് .
    സ്പിനോസ ചോദിച്ചു , ' ഒരു ശരീരത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കും ?, പ്രത്യേകിച്ച് മരിക്കും എന്നുറപ്പായ നിമിഷത്തിൽ ?'
    വൈലോപ്പിള്ളി ഒരു നർത്തകിയെ മുൻനിർത്തിപ്പറഞ്ഞു , മരണം നാളെ ഉറപ്പാണെന്നറിയുന്ന ഒരു നർത്തകിയുടെ ശരീരം അവസാനമായി ചെയ്യുന്നത് നൃത്തമായിരിക്കും'
    വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നർത്തകി അവസാനമായി ഒരു കന്യാസ്ത്രീ മഠത്തിൽ ചെയ്ത അവസാനനൃത്തമാണ് കവിതയുടെ പ്രമേയം . നർത്തകി പിറ്റേന്നു കൊല്ലപ്പെടുന്നു. പിറ്റേന്ന് മഠത്തിൽ നിന്നും ഒരു കന്യാസ്ത്രീ മഠം ഉപേക്ഷിച്ചു പോകുന്നു . പോകുന്നതിനു മുൻപ് മദർ സുപ്പീരിയറിന് ഒരു കത്തെഴുതിവെച്ചിരുന്നു, 'നുകരുവാൻ പോകുന്നു ഞാൻ ജീവിതം '
    1939 ൽ വൈലോപ്പിള്ളി എഴുതിയ കവിത വിപ്ലവകവിതയാണ് . മാത്രമല്ല നൃത്തത്തെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും ദാർശനികമായ കവിതയുമാണ്.
    ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    19 സെപ്റ്റംബർ 2023
    https://www.dillidalipodcast.com/

    19 min
  • ഒരു മൂന്നുമിനിറ്റ് പാട്ട് അമേരിക്കയെ പിളർക്കുമ്പോൾ : A Podcast by S. Gopalakrishnan 53/2023

    പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം.
    അമേരിക്കൻ സമൂഹത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പാട്ടിനെക്കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ് .
    ഒളിവർ അന്തോണി അത്ര പ്രശസ്തനൊന്നുമല്ല. ഒരു ഗിറ്റാറെടുത്ത് , ഒരു കാട്ടുപൊന്തയിൽ നിന്നയാൾ കഴിഞ്ഞ മാസം ഒരു പാട്ടുപാടി , അമേരിക്കയിലെ പണിയെടുക്കുന്നവർക്കുവേണ്ടി ...അവർ അധ്വാനിക്കുന്നതിന്റെ ലാഭം കൊണ്ട് സമ്പന്നജീവിതം നയിക്കുന്നവർക്കെതിരേ ഒരു പാട്ടുപാടി .
    ജനങ്ങൾ ആ ഗാനം ഏറ്റെടുക്കുകയായിരുന്നു . പാട്ടിന്റെ വിജയത്തിൽ നിന്നും മുതലെടുക്കുവാൻ അമേരിക്കയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇറങ്ങിക്കഴിഞ്ഞു. എന്നാൽ ഗായകൻ പറയുന്നു , 'കക്ഷിരാഷ്ട്രീയം മരിച്ചിടത്തുനിന്നാണ് ഞാൻ പാടുന്നത് . ഞാൻ പാടിയത് ലോകത്തിലെ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്കുവേണ്ടിയാണ്'
    Rich Men North of Richmond (റിച്ച്മോണ്ടിനും വടക്കുള്ള പണക്കാർ) എന്ന ഈ ഗാനത്തിന്റെ കഥയും ഗാനവുമാണ് ഈ പോഡ്‌കാസ്റ്റ് .
    സ്വീകരിച്ചാലും .
    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    15 സെപ്റ്റംബർ 2023
    https://www.dillidalipodcast.com/

    16 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,457 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners