DoolNews

DoolNews

By DoolNewsNewsDaily News
Download on the App Store

DoolNews episodes

  • മേപ്പടിയാൻ ഒരു സംഘപരിവാർ സ്ഥല/സിനിമാ കച്ചവടം | Meppadiyan Review | ANNA'S VIEW

    വമ്പന്‍ അടിപിടികളും വിറപ്പിക്കുന്ന വില്ലന്മാരുമില്ലാതെ, അത്യാവശ്യം ആകാംക്ഷയോട് കൂടി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍. പക്ഷെ കെട്ടിലും മട്ടിലും പഴക്കമുള്ള സിനിമയെന്ന ഒരു പ്രതീതി നല്‍കുന്ന ഈ ചിത്രം, വളരെ വ്യക്തമായി സംഘപരിവാര്‍ നരേറ്റീവുകളെ കഥാപശ്ചാത്തലത്തിലും പ്രതീകങ്ങളിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

    7 min
  • കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് Trollodu Troll

    കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ നിന്നും ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി മുഴുവന്‍ വായിച്ചാല്‍, കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് എന്ന് സംശയം തോന്നിപ്പോകും.

    റേപ്പിനെ അതിജീവിച്ചവര്‍ക്ക് അവരുടെ പരാതി കോടതിയെയോ പൊലീസിനേയോ ബോധിപ്പിക്കാന്‍ ഒരു സാക്ഷി കൂടിയേ തീരു എന്ന് നിര്‍ബന്ധം പറയുന്ന പോലെയാണ് വിധി പകര്‍പ്പ് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. റേപ്പ് ചെയ്യപ്പെട്ട സ്ത്രീയോട് എന്തുകൊണ്ട് നിങ്ങള് മുന്നേ പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നത്. പോലെയുള്ള ക്രൂരവും അസംബന്ധവുമായ ചോദ്യങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥ ചോദിക്കുന്നു എന്നത് കഷ്ടമാണ്.

    7 min
  • ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,... അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു...

    'കൂട് മാറുന്നത് കരിയറിന്റെ ഭാഗം മാത്രം'

    സംഘപരിവാറിന് ലഭിക്കുന്ന തുല്യ പ്രാതിനിധ്യം, മാധ്യമങ്ങളുടെ രാഷ്ട്രീയം, മാനേജ്‌മെന്റുകളുടെ നിലപാട്, ഇന്ത്യയിലെ മാധ്യമ സാഹചര്യങ്ങള്‍, ഫ്രാങ്കോ കേസില്‍ താന്‍ കോടതിയില്‍ പറഞ്ഞത്,...

    അഭിലാഷ് മോഹനന്‍ സംസാരിക്കുന്നു...

    #AbhilashMohanan #AnushaAndrews #DoolTalk

    43 min
  • ഞങ്ങള്‍ സമാധാനപ്രിയരാണ് എന്ന് കോണ്‍ഗ്രസ്, എന്തോ എങ്ങനെ

    ഞങ്ങള്‍ ചോര കണ്ടാല്‍ തല കറങ്ങുന്ന പാവം വെള്ളരിപ്രാവുകളാണ്, എസ്.എഫ്.ഐ മാത്രമാണ് കൊലയാളികള്‍ എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറയുമ്പോള്‍ അതിലൂടെ വളച്ചൊടിക്കപ്പെടുന്ന സത്യം എസ്.എഫ്.ഐ യുടെ 35 ഓളം പ്രവര്‍ത്തകര്‍ ക്യാംപസുകളില്‍ കൊല്ലപ്പെട്ടതില്‍ ഏറെ പേരെയും കൊലപ്പെടുത്തിയത് കെ.എസ്.യു പ്രവര്‍ത്തര്‍ ആണെന്നതാണ്. കോണ്‍ഗ്രസുകാര്‍ നടത്തിയ ഈ കൊലകളെ ഇങ്ങനെ എണ്ണിയെണ്ണി പറയേണ്ടി വരുന്നത് ക്രൂരമായ ഒരു കൊലപാതകത്തിന് ശേഷവും അതില്‍ അപലപിക്കാതെ കൊലയെ ന്യായീകരിക്കാന്‍ നേതാക്കള്‍ മുഴുവന്‍ രംഗത്ത് വരുന്നത് കൊണ്ടാണ്.

    8 min
  • Life of Bruce Lee

    തെരുവ് തല്ലില്‍ നിന്ന് ലോക ആയോധന കലയുടെ ഐക്കണായി മാറിയ ബ്രൂസ് ലീ| Life of Bruce Lee

    #BruceLee #MartialArts #DoolStories

    15 min
  • പേട്ടന്‍ ശരിക്കും പെട്ടു... വൈകിയെത്തുന്ന വിവേകങ്ങള്‍..Trollodu troll

    തനിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തെ അതിജീവിച്ച നടി ഇന്നലെ ശക്തമായ നിലപാടാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഒരുപാട് നാളായി തന്റെ വ്യക്തിത്വവും പേരും അടിച്ചമര്‍ത്തപ്പെടുകയായിരുന്നു എന്നും, തന്നെ കരിവാരി തേക്കാന്‍ പലരും ശ്രമിക്കുന്നുണ്ടായിരുന്നു എന്നും, താന്‍ ഇനിയും ശക്തമായി ഉറച്ചു നില്‍ക്കും എന്നും നടി പങ്കു വെച്ച പോസ്റ്റില്‍ പറഞ്ഞു.

    ഇവിടെ അതിജീവിച്ച നടിയോട് എന്തുകൊണ്ട് ഇത്രകാലം ഈ പോസ്റ്റ് ഇട്ടില്ല എന്ന് ചോദിക്കുന്നവരുണ്ട്.

    ഇരയാക്കപ്പെടുന്നവരുടെ അതിജീവനം എന്നത് വളരെയധികം സമയം എടുത്ത് ഉണ്ടാകുന്ന ഒരു പ്രൊസ്സസ് ആണ്. അത് പലര്‍ക്കും പല തരത്തിലാണ് ഉണ്ടാകുക. ചിലര്‍ക്ക് ഏതാനും മിനുറ്റുകള്‍ മതിയാവും മറ്റു ചിലര്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. റേപ്പ് /അബ്യൂസ് പോലെയുള്ള സംഭവങ്ങളില്‍ നിന്നുണ്ടാകുന്ന ട്രോമ നമ്മളില്‍ ഒരുപാട് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നമ്മുടേതായ കംഫര്‍ട്ട് സ്‌പേസില്‍ ഇരുന്നുകൊണ്ട് നമുക്ക് ഒരിക്കലും ഒരു ഇരയെ ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ല. ഇത്രകാലം എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ഇത്രകാലം അതിനുള്ള സാഹചര്യം ഇവിടെ ഉണ്ടായിരുന്നില്ല എന്ന് മാത്രം.

    കേസില്‍ വളരെ നിര്‍ണായകമായ പല തെളിവുകളും പുറത്ത് വന്ന് കഴിഞ്ഞതോടെ ഇതുവരെ യാതൊരു അഭിപ്രായവും പറയാതെ, തങ്ങളുടെ നിശബ്ദത കൊണ്ട് പ്രതിക്ക് കൂട്ടു നിന്ന പലരും ഇപ്പോള്‍ ഇരയാക്കപ്പെട്ട സ്ത്രീയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 2017ല്‍ നടന്ന പീഡനത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ ശക്തമായി അപലപിക്കുന്ന പ്രമുഖരുടെ ഉദ്ദേശശുദ്ധിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

    6 min
  • മുസ്‌ലിം സംഘടനകളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളിലെ വസ്തുതയെന്ത്‌?

    കേരളത്തിലെ മുസ്‌ലിം സംഘടനകൾ അടുത്ത കാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങൾക്ക് പിന്നിലെ അജണ്ടകളെ കുറിച്ച് പ്രതികരിക്കുകയാണ്  മുതിർന്ന മാധ്യമ പ്രവർത്തകനായ എം.പി. പ്രശാന്ത്| M P Prashanth

    #MuslimLeague #CPIM #communism

    11 min
  • വനിതാ മാധ്യമപ്രവര്‍ത്തകരെ ആപ്പ് കൊണ്ട് ആക്രമിച്ച് ബി.ജെ.പി

    2021 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസത്തിനുള്ളില്‍ റാണ അയൂബ്, ബര്‍ഖ ദത്ത്, നിധി റസ്ദാന്‍ തുടങ്ങി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ലക്ഷക്കണക്കിന് വിദ്വേഷ ട്വീറ്റുകളാണ് ബി.ജെ.പി ഐ.ടി സെല്ലിന്റെ രഹസ്യ ആപ്പായ ടെക് ഫോഗ് വഴി പ്രചരിച്ചത്.  വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആരെല്ലാമാണ് ? വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന ഇവര്‍  ഒരുപോലെ ടാര്‍ഗറ്റ് ചെയ്യപ്പെടാനുള്ള കാരണം എന്തായിരിക്കും? എങ്ങനെയാണ് ടെക് ഫോഗ് പ്രവര്‍ത്തിക്കുന്നത്?

    7 min
  • തീവ്രനിലപാടുകാരെ കൊത്തുന്ന രണ്ട്| Randu Movie Review| ANNA'S VIEW

    സംഘപരിവാറിനെയും മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രചിന്താഗതിക്കാരെയും ഒരുപോലെ തുറന്നുകാണിക്കാനാണ് രണ്ട് ശ്രമിക്കുന്നത്. നോട്ട് നിരോധനവും ബീഫ് നിരോധനവും ആള്‍ക്കൂട്ടകൊലയും പെട്രോള്‍ വിലക്കയറ്റവുമെല്ലാം സിനിമയില്‍  പരാമര്‍ശിക്കപ്പെടുന്നുണ്ട്

    5 min

About DoolNews

From the publisher's feed

DoolNews is Kerala’s prime digital news and story outlet that covers politics and societal issues in detail. It is independent, upright, and free of any political or other leanings. DoolNews is…