ഫൈസാബാദ് ജില്ലയെ അയോധ്യ ആക്കിയത് പോലെ അലഹബാദിനെ പ്രയാഗ് ആക്കിമാറ്റിയത് പോലെ അഹമ്മദാബാദിനെ കര്‍ണ്ണാവദി ആക്കാന്‍ ആവശ്യപ്പെടുന്നത് പോലെ ഇന്ത്യയുടെ സ്ഥലപേരുകളില്‍ ഹിന്ദുത്വ അജണ്ട നപ്പിലാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിം കോടതിയിലെത്തിയത്. ഈ സാഹചര്യത്തില്‍ പേര്മാറ്റലിന് പിന്നിലെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയെ തുറന്നുകാട്ടുകയാണ് ചരിത്രാധ്യപകനും എഴുത്തുകാരനുമായ എ.എം ഷിനാസ്.