Sign up to save your podcasts
Or

സർവ്വാംഗീകൃതമായ ഒരു പ്രധാനവാർത്ത ഇന്ന് ഇല്ലെന്ന് പറയാം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നു എന്നതാണ് മനോരമയുടെ ലീഡ്, മതി, രഹസ്യം എന്ന് തലക്കെട്ട്. റെയിൽവേ മൂന്നാംപാളം വരുന്നു എന്ന് മാതൃഭൂമി. ഹേമകമ്മിറ്റി റിപ്പോർട്ട് തന്നെയാണ് മാധ്യമവും-സസ്‌പെൻസ് പൊളിയും എന്ന്. നീറ്റ് കൗൺസിലിങ് നീട്ടിയതാണ് ദേശാഭിമാനിയും സിറാജും. കൗമുദിയും അത് തന്നെ. ചന്ദ്രികയ്ക്ക് പനിയാണ്. നിലക്കാത്ത ആൾക്കൂട്ടക്കൊലയാണ് സുപ്രഭാതത്തിൽ. കാപ്പക്കേസ് പ്രതിയെ രക്തഹാരം അണിയിച്ച് സ്വീകരിച്ച സിപിഎം വെട്ടിലായെന്ന് ജന്മഭൂമി പരിതപിക്കുന്നു. അയാൾ കാപ്പയായത് ബിജെപിക്ക് വേണ്ടിയാണ് എന്നത് മറ്റൊരുകഥ. ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എം.പിയായ മസ്ഊദ് പെസെഷ്‌ക്യാൻ വിജയിച്ചത് എല്ലാവരും പ്രധാന്യത്തോടെ ഒന്നാംപേജിൽ വിന്യസിച്ചിട്ടുണ്ട്. ഏതാണ്ടെല്ലാവരും വീട്ടുപേര് എന്ന മട്ടിൽ പരിഷ്‌ക്കരണ വാദിയായ പെസഷ്‌ക്കിയാൻ എന്നാണ് പ്രയോഗിച്ചിട്ടുളളത്. മിതവാദ നിലപാടുളള പെസഷ്‌കിയാൻ എന്ന് മനോരമയും പരിഷ്‌ക്കരണവാദിയായി അറിയപ്പെടുന്ന പെസഷ്‌ക്കിയാൻ എന്ന് മാധ്യമവും പ്രയോഗിച്ചിരിക്കുന്നു. യാഥാർത്ഥ്യത്തോട് ഏറെയടുത്ത പ്രയോഗമാണത്. പരിഷ്‌ക്കരണവാദി എന്ന് അറിയപ്പെടുന്നുണ്ട്. പരിഷ്‌ക്കരണം എത്രത്തോളം എന്ന് അറിയാനിരിക്കുന്നതേയുളളൂ. |കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners