അംബേദ്കർ നിന്ദയിൽ രോഷം സഭ കടന്ന് രാജ്യത്താകമാനം ഉയരുമ്പോൾ വഴിതിരിച്ചു വിടാനാണ് ബിജെപി ശ്രമം.പാർലമെൻറ് കവാടത്തിൽ ഇന്ത്യ എംപിമാരെ ബിജെപി തടഞ്ഞതും തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് പത്രങ്ങളിലെ പ്രധാന വാർത്ത. 'അംബേദ്കറിൽ പൊള്ളി, പുറത്തും ചൂട് 'എന്ന് മാതൃഭൂമി തലക്കെട്ട്. 'വഴിതിരിച്ച് ബിജെപി' എന്ന് മാധ്യമം. സഭയ്ക്ക് പുറത്ത് കയ്യാങ്കളി എന്ന് മലയാള മനോരമ, നില തെറ്റി ബിജെപി എന്ന് ദേശാഭിമാനി. രക്ഷിക്കാൻ അക്രമ നാടകം എന്ന് ചന്ദ്രിക. ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിർദേശങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തതും ക്ഷേമപെൻഷൻ തട്ടിപ്പിൽ ആറുപേരെ സസ്പെൻഡ് ചെയ്തതും ഉൾപ്പെടെ പ്രാധാന്യത്തോടെ പത്രങ്ങളിലുണ്ട്. കൈമുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ കിട്ടിയത് പട്ടിയുടെ പല്ല് എന്ന വാർത്ത മാതൃഭൂമിയിൽ |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast