
Sign up to save your podcasts
Or


ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയാണ് ഇന്ന് പ്രധാന പത്രങ്ങൾക്കെല്ലാം തലക്കെട്ട്. നൂറിലേറെ യുദ്ധവിമാനങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 413 പേർ. മാധ്യമം ഒന്നാം പേജ് മുഴുവൻ ഈ വാർത്തക്ക് നീക്കി വച്ചിരിക്കുന്നു. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹവുമായി ബന്ധു നിൽക്കുന്ന ചിത്രം ഇസ്രായേൽ ക്രൂരയുടെ നേർസാക്ഷ്യമാണ്.
വെടി നിർത്തൽ കാറ്റിൽ പറത്തി ഇസ്രയേലിൻ്റെ കൂട്ടക്കുരുതി അമേരിക്കൻ പിന്തുണയോടെയാണ്.
സുനിതയും സംഘവും സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തിയ വാർത്ത പുലർച്ചെ നടന്ന സംഭവമായിട്ടും പത്രത്തിൻ്റെ മിക്ക എഡിഷനുകളിലും ഉൾപ്പെടുത്താൻ മലയാള മനോരമക്ക് കഴിഞ്ഞു.
ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം കോഴിക്കോട് താമരശ്ശേരിയിലാണ്. ഭാര്യയുടെ മാതാപിതാക്കൾക്കും ഗുരുതര പരിക്കേറ്റു.
നോക്കാം ഇന്നത്തെ പത്രവാർത്തകളിലേക്ക് വിശദമായി....
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയതാണ് മിക്ക പത്രങ്ങൾക്കുമിന്ന് പ്രധാന തലക്കെട്ട്.
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. അക്രമി തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചു. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയെ ലക്ഷ്യമിട്ടാണ് തേജസ് എന്ന 24കാരൻ എത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. നോക്കാം പത്രത്താളുകളിലേക്ക് വിശദമായി | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
രാജ്യവ്യാപകമായി ലഹരിവേട്ട തുടരുന്നു, ബെംഗളൂരുവിൽ 75 കോടിയുടെ എംഡിഎം എ യും , ഇംഫാൽ , ഗുവാഹാട്ടി മേഖലയിൽ നിന്ന് 88 കോടിയുടെ മെത്താംഫെറ്റമിനും പിടിച്ചെടുത്തു. കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയിൽ പണം പിരിച്ച വിദ്യാർഥിയും പിടിയിലായി. മാധ്യമം, മാതൃഭൂമി, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളും ലഹരി വിരുദ്ധ വാർത്തകൾ ഒന്നാം പേജിൽ തന്നെ പ്രാധാന്യത്തോടെ പ്ലേസ് ചെയ്തിട്ടുണ്ട്.
നാസയുടെ ക്രൂ 10 ദൗത്യം വിജയത്തിലേക്ക്, ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. മാർച്ച് 19ന് സുനിതയും വിൽ മോറും ഇതേ പേടകത്തിൽ മടങ്ങും.
ബലൂചിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം.
പാക്കിസ്താൻ അശാന്തമെന്ന വാർത്ത മാതൃഭൂമി ഒന്നാം പേജിൽ . യു.എസ്. ആക്രമണത്തിൽ യെമനിൽ 31 പേർ കൊല്ലപ്പെട്ട വാർത്ത മാധ്യമവും ഒന്നാം പേജിൽ നൽകി.
നോക്കാം പത്രവാർത്തകളിലേക്ക് വിശദമായി.
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട , മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായി. 2 കിലോ കഞ്ചാവും തൂക്കിവിൽക്കാനുള്ള ത്രാസും ഉൾപ്പെടെയാണ് കണ്ടെത്തിയത്. എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട് ഈ ഞെട്ടിക്കുന്ന വാർത്ത .
പാർലമെൻ്റ് മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ ഏകപക്ഷീയ നീക്കത്തിൽ തമിഴ്നാടിനൊപ്പം കേരളവും. ചെന്നൈ സമ്മേളനത്തിലേക്ക് സ്റ്റാലിൻ, പിണറായി വിജയനെ ക്ഷണിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചു. ഇതാണ് മാധ്യമത്തിലെ ലീഡ് വാർത്ത.
അച്ചടക്കം ഉറപ്പുവരുത്താൻ അധ്യാപകർ ചെറിയ ചൂരൽ കൈയിൽ കരുതട്ടെ എന്ന് ഹൈക്കോടതി. അധ്യാപകർക്കെതിരെ ആരെങ്കിലും പരാതിനൽകിയാൽ പൊലീസ് വെറുതേ കേസ് എടുക്കരുതെന്നും ഇതു സംബന്ധിച്ച സർക്കുലർ ഒരു മാസത്തിനുള്ളിൽ ഇറക്കണമെന്നുമാണ് കോടതി ഉത്തരവ്.
നോക്കാം പത്രവാർത്തകൾ വിശദമായി | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
സംസ്ഥാനത്തെ നാലായിരത്തോളം റേഷൻകടകൾ പൂട്ടി. ബാക്കി കടകളിൽ വിൽപ്പന കൂട്ടാൻ അവസരമൊരുക്കണമെന്ന് സർക്കാർ വിദഗ്ധ സമിതി ശിപാർശ നൽകി.കേന്ദ്രസർക്കാരുമായുള്ള ഭാഷാ തർക്കം രൂക്ഷമായിരിക്കെ സംസ്ഥാന ബജറ്റ് ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട്. വാക്കുകളെ ദലിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ.കെ. കൊച്ചിന് വിട |കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ഡൽഹിയിൽ മുഖ്യമന്ത്രിയെ കേരള ഹൗസിലെത്തി കണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. അസാധാരണ കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ആവശ്യങ്ങളാണ് ചർച്ചയായത്. ഗവർണർ സാക്ഷിയായ നിർണായക നയതന്ത്ര കൂടിക്കാഴ്ച തന്നെയാണ് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് ഏഴ് മാസത്തെ താഴ്ന്ന നിരക്കിൽ എത്തി. ഭാരതി എയർടെല്ലിന് പിന്നാലെ ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന കമ്പനിയായ സ്റ്റാർ ലിങ്കുമായി കൈകോർക്കാൻ റിലയൻസ് ജിയോ കരാറിൽ ഒപ്പിട്ടു | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ആശമാരുടെ വേതനത്തിൽ കേരളത്തിന് കുടിശ്ശിക മുഴുവൻ നൽകിയെന്ന് കേന്ദ്രവും, 2023 - 24ൽ കേന്ദ്രം തുക അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാനവും ആവർത്തിക്കുന്നു. പത്രങ്ങളിൽ ഈ വൈരുദ്ധ്യം പ്രധാന വാർത്തയായി.
ആശക്കുഴപ്പം എന്ന് മാധ്യമം തലക്കെട്ട് നൽകിയപ്പോൾ ശരിയേത് എന്നാണ് മാതൃഭൂമി ക്ക് പ്രധാന ഹെഡ് ലൈൻ.
പാക്കിസ്ഥാനിൽ ട്രെയിൻ റാഞ്ചിയതും 182 പേരെ ബന്ദികളാക്കിയതും മലയാള മനോരമ ഒന്നാം പേജിൽ പ്രധാന വാർത്തയായി നൽകി.
ചൂടിലും, മഴയിലും സംസ്ഥാനത്ത് ഒരുമിച്ച് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയാൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ പശ്ചാത്തലത്തിൽ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറത്തും വയനാട്ടിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മഞ്ഞ മുന്നറിയിപ്പ് നൽകി.
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് ദുന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ വാർത്ത മനോരമയുടെ ഒന്നാം പേജിൽ തന്നെയുണ്ട്.
കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതീയ അധിക്ഷേപം നടന്നെന്ന് ബോധ്യപ്പെട്ടാൽ കർശനനടപടിയെന്നാണ് ദേവസ്വം ഭരണസമിതി നിലപാട്. നടന്നതെന്തെന്ന് ജീവനക്കാരനോട് രേഖാമൂലം വിശദീകരണം തേടാനാണ് തീരുമാനമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആശാസമരം ഒരു മാസം പിന്നിടുമ്പോൾ മാതൃഭൂമി തലതെട്ടിലൂടെ സർക്കാരിനോട് ചോദിക്കുന്നു, കേൾക്കുന്നില്ലേ? |
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
വനിതാദിനത്തെ പത്രങ്ങൾ വരവേൽക്കുന്നത് വ്യത്യസ്തതയോടെയാണ്.
മാസ്റ്റ് ഹെഡിൽ അഥവാ പത്രങ്ങളുടെ പേരെഴുതിയിരിക്കുന്ന ഭാഗത്ത് വനിതാദിന തീം കൊണ്ടുവന്നിട്ടുണ്ട് ഒട്ടുമിക്ക പത്രങ്ങളും. മാതൃഭൂമിയുടെ
ഒന്നാം പേജിലെ വനിതാദിന വാർത്തകൾ തീരുമാനിച്ചത് ഗസ്റ്റ് എഡിറ്ററായി എത്തിയ എഴുത്തുകാരി ആർ. രാജശ്രീയാണ്. സുനിതാ വില്യംസിനെ ഓർമിപ്പിച്ചാണ് മാധ്യമത്തിൻ്റെ വനിതാദിന സന്ദേശം. ധീരമായ പോരാട്ടത്തിനൊടുവിൽ അവൾ വരും. കാരണം അവൾ സുനിതയാണ്. വനിതയാണ് എന്നാണ് അവളുടെ ആകാശം എന്ന തലക്കെട്ടിനൊപ്പം നൽകിയ ആശംസാ വാചകം.
വനിതാ ദിനത്തിലും സമരജീവിതം തുടരുകയാണ് ആശമാർ.
കണ്ണൂർ ലോബിയുടെ ആധിപത്യത്തിനെതിരെ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ചോദ്യശരം എന്ന വാർത്തയാണ് മാധ്യമത്തിൻ്റെ ലീഡ്.
പൊതുമേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് സി.പി.എം എന്ന സംസ്ഥാന സമ്മേളന വാർത്ത മാതൃഭൂമിക്ക് പ്രധാന തലക്കെട്ടായി . സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയിൽ എം.വി. ഗോവിന്ദൻ്റെ വിശദീകരണം 'സെസ് ഭരണം അനിവാര്യം' എന്ന തലക്കെട്ടിൽ മലയാള മനോരമ ഒന്നാം പേജിൽ പ്രധാന വാർത്തയായി നൽകി.
സംസ്ഥാനത്ത് ക്രൂരതക്ക് അറുതിയില്ല. സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റി എന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ ബസ് ജീവനക്കാർ കൊലപ്പെടുത്തിയ സംഭവം മലപ്പുറത്താണ്.
നോക്കാം പത്ര വാർത്തകൾ വിശദമായി...
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
മൂലധന നിക്ഷേപത്തിന് ചുവപ്പ് പരവതാനി വിരിച്ച് പിണറായി വിജയൻ സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച നയരേഖ. അടിസ്ഥാന സൗകര്യ മേഖലയിലടക്കം കുതിച്ചു ചാട്ടമുണ്ടാക്കി മധ്യവർഗ പിന്തുണ ലക്ഷ്യമിടുന്നതാണ് രേഖയെന്ന് മാധ്യമം വിശകലനം ചെയ്യുന്നു.
ബുൽഡോസർ രാജിൽ യു.പി. സർക്കാരിന് മുന്നറിയിപ്പ് നൽകുകയാണ് സുപ്രീം കോടതി. ഇനിയും തുടർന്നാൽ ഇടിച്ചു നിരത്തുന്ന വീടുകൾ സർക്കാർ ചെലവിൽ പുനർനിർമിക്കുമെന്നാണ് താക്കീത്.
മുഴുവൻ ബന്ദികളെയും ഉടൻ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ നശിപ്പിക്കുമെന്നും, ഗസ്സയെ നരകമാക്കുമെന്നുമുള്ള ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസനം തള്ളുകയാണ് ഹമാസ് .
പത്ര വാർത്തകൾ നോക്കാം വിശദമായി. ..
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
From the publisher's feed

2,076 Listeners

1,991 Listeners

46 Listeners

37 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

3 Listeners