
Sign up to save your podcasts
Or


സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പാർട്ടിയെ തുടർഭരണത്തിലേക്ക് നയിച്ച പിണറായി വിജയനെ ക്യാപ്റ്റനാക്കി സി.പി.എം മൂന്നാം തവണയും നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുമോ എന്നതിന് സമ്മേളനത്തിൽ ഉത്തരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക അതേ അളവിൽ തിരിച്ചും ചുമത്തുന്ന തീരുവ
ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരും.
രണ്ട് മലയാളികളുടെ വധശിക്ഷ യു.എ.ഇ. നടപ്പാക്കിയെന്ന വാർത്ത മാതൃഭൂമി ഒന്നാം പേജിൽ തന്നെ നൽകിയിട്ടുണ്ട്.
പത്ര വാർത്തകൾ കേൾക്കാം വിശദമായി.
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
സംസ്ഥാനത്ത് ലഹരിയും, അക്രമങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഒന്നിച്ച് പ്രതിരോധം തീർക്കാൻ ഭരണ പ്രതിപക്ഷ കക്ഷികൾ..
സഭക്കകത്തും പുറത്തുമുണ്ടായ സംഭവ വികാസങ്ങളാണ് മിക്ക പത്രങ്ങളിലും പ്രധാന വാർത്ത. മലയാള മനോരമ ഒന്നാം പേജ് പൂർണമായി ലഹരി വിരുദ്ധ ക്യാം പൈനായി നീക്കിവെച്ചു. പാർട്ടിയിൽ കുടിയന്മാർ വേണ്ടെന്ന് എം.വി. ഗോവിന്ദൻ്റെ പ്രസ്താവനയും ഈ സാഹചര്യത്തിൽ പത്രങ്ങൾ പ്രധാന്യത്തോടെ നൽകി.
അനോറ എന്ന സിനിമക്ക് 5 ഓസ്കർ ലഭിച്ചതാണ് മറ്റൊരു പ്രധാന വാർത്ത.
പത്ര വാർത്തകളിലൂടെ വിശദമായി...
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
കേരളത്തിൽ 2 മാസത്തിനിടെ നടന്നത് 63 കൊലപാതകം, ഇതിൽ 30 എണ്ണത്തിനും ലഹരി ബന്ധമെന്ന് പൊലീസ്. ഞെട്ടിക്കുന്ന കണക്കുകളും ക്രൂര കൊലപാതകങ്ങളുടെ ഫോളോഅപ്പുകളുമാണ് ഇന്നും പത്രങ്ങൾ നിറയ്ക്കുന്നത്.
കേരളത്തിലെ സംരംഭങ്ങളെക്കുറിച്ചുള്ള പരമാർശത്തിൽ ശശി തരൂർ നിലപാട് തിരുത്തി. മുൻപ് റിപ്പോർട്ട് ചെയ്തതുപോലെയല്ല സ്റ്റാർട്ടപ്പുകളുടെ സ്ഥിതിയെന്ന കണക്ക് നിരാശാജനകമെന്നാണ് തരൂരിൻ്റെ പുതിയ ട്വീറ്റ്.
ഗസ്സയിലേക്കുള്ള സഹായ വസ്തുക്കൾ തടഞ്ഞ് ഇസ്രയേൽ.
പുതിയ വെടി നിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഹമാസിന് മേൽ സമ്മർദ്ദം ചെലുത്താനാണ് കണ്ണില്ലാ ക്രൂരത. പത്രവാർത്തകൾ നോക്കാം വിശദമായി...
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
താമരശ്ശേരിയിൽ വിദ്യാർഥികളുടെ മർദനത്തിൽ പരുക്കേറ്റ പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ടത് നഞ്ചക്ക് കൊണ്ടുളള അടിയിൽ തലയോട്ടി പൊട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിടിയിലായ 5 വിദ്യാർഥികളെയും കൊലക്കുറ്റം ചുമത്തി ഒബ്സർവേഷൻ ഹോമിലാക്കി. ഈ വാർത്തയാണ് മലയാള പത്രങ്ങൾക്കിന്ന് ലീഡ്.
വേണ്ട മക്കളേ എന്ന് മാതൃഭൂമിയും, പാഠം പഠിക്കട്ടെ എന്ന് മാധ്യമവും തലക്കെട്ട് നൽകി.
ധാതുകരാറുമായി ബന്ധപ്പെട്ട ചർച്ചക്കിടെ അപമാനിച്ച യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ചുട്ട മറുപടി നൽകിയ സെലെൻസ്കിക്ക് പിന്തുണയുമായി ലോകം. അടിച്ചു പിരിഞ്ഞ ഓവൽ ചർച്ച പത്രങ്ങൾക്ക് പ്രധാന വാർത്തയാണ്.
ഈ വർഷത്തെ വേനൽക്കാലം ചുട്ടുപൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. 125 വർഷത്തിനിടയിലെ ഉയർന്ന ചൂടായിരുന്നു ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്.
പത്ര വാർത്തകൾ കേൾക്കാം വിശദമായി..
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
നമ്മുടെ സ്കൂളുകളിലെ തല്ല് ജ്വരം ഒരു കുട്ടിയുടെ ജീവനെടുത്തതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രധാനവാർത്ത. കോഴിക്കോട് താമരശ്ശേരിയിൽ ഒരു ട്യൂഷൻ സെന്ററിലെ വിദ്യാർഥികളും മറ്റൊരു ഹൈസ്കൂളിലെ വിദ്യാർഥികളും തമ്മിലുണ്ടായ അടിയിൽ പരിക്കേറ്റ പതിനഞ്ചുകാരനാണ് മരിച്ചത്.
കോൺഗ്രസിലെ തല്ല് ഹൈക്കമാൻഡ് ഇടപെട്ട് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. പി.എഫ് പെൻഷൻ പദ്ധതിയിലെ മാറ്റം സംബന്ധിച്ച വാർത്തകളുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
കടൽമണൽ ഖനനത്തിന്റെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതാണ് ഇന്നത്തെ പ്രധാന വാർത്ത. പഠനം കഴിഞ്ഞേ ഖനനമുണ്ടാവൂ... ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനെ കുറിച്ച് പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധം വിന്യസിച്ചിട്ടുണ്ട്. മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മനോരമയുടെ ലീഡ് വാർത്ത... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
രാജ്യത്തെ മുഴുവൻ പൗരൻമാർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത.
കെ.സുധാകരൻ മാറും , പുതിയ KPCC പ്രസിഡൻ്റ് ഉടൻ എന്ന് റിപ്പോർട്ട് ചെയ്യുന്നു മാധ്യമം. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, സണ്ണി ജോസഫ് എന്നിവരാണ് പരിഗണനയിലുള്ളവർ.
50 ലക്ഷം ഡോളർ, അതായത് 43.5 കോടി രൂപ ചെലവാക്കാൻ ശേഷിയുള്ളവർക്ക് US പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോൾഡ് കാർഡ് വിസ വാഗ്ദാനം ചെയ്ത് പൗരത്വത്തിനും പണം ഈടാക്കാനുള്ള നീക്കത്തിലാണ് ട്രംപ്.
നോക്കാം ഇന്നത്തെ പത്ര വാർത്തകളിലേക്ക് വിശദമായി...
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ഇരുപത്തിമൂന്നുകാരൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേരെ കൊലപ്പടുത്തിയ സംഭവത്തിലെ ഫോളോ അപ്പ് വാർത്തകളാണ് പത്രങ്ങളിൽ പ്രധാന തലക്കെട്ട്. വട്ടം ചുറ്റിച്ച് കൂട്ടക്കൊല എന്ന് മാതൃഭൂമി. പണമില്ല കൊന്നൊടുക്കി എന്ന് മനോരമ. എന്തിന് കൊന്നു എന്ന് മാധ്യമം. അരുംകൊലക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതി മൊഴിനൽകുമ്പോളും ചുരുളഴിയുന്നില്ല ദുരൂഹത. കണ്ണൂരിൽ വഴിമുടക്കി നടുറോഡിൽ സമരം ചെയ്ത പതിനായിരം സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതും പത്രങ്ങളിലെ ഒന്നാം പേജിലുണ്ട്. സമരത്തിലുള്ള ആശമാർക്ക് അന്ത്യശാസനം. എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ നിർദേശം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ തള്ളിയെന്നും വാർത്തയുണ്ട് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
തിരുവനന്തപുരത്ത് 5 പേരെ ചുറ്റിക കൊണ്ടടിച്ച് കൊന്ന് യുവാവ്. ഇരയായവരിൽ സഹോദരനും, മുത്തശ്ശിയും , സുഹൃത്തും. അമ്മ ഗുരതരരാവസ്ഥയിലുമാണ്. തലസ്ഥാനത്തെ അരുംകൊല തന്നെയാണ് പത്രങ്ങളിലെ പ്രധാന വാർത്ത.
രണ്ട് ബോഡി ബിൽഡിങ് താരങ്ങളെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ച മന്ത്രിസഭാ തീരുമാനത്തിന് കായികക്ഷമതാ പരീക്ഷയിൽ തിരിച്ചടി. ഒരാൾ തോറ്റു. രണ്ടാമൻ എത്തിയില്ല. വീണ്ടും കായികക്ഷമതാ പരീക്ഷ നടത്തി നിയമനം നൽകാൻ എല്ലാ മാനാണ്ഡങ്ങളും ലംഘിച്ച് നീക്കം നടക്കുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
മതവിദ്വേഷ പരാമർശക്കേസിൽ പി.സി.ജോർജ് റിമാൻഡിലായി. പൊലീസിനെ കബളിപ്പിച്ച് കോടതിയിൽ ഹാജറായ ജോർജിനെ ഇ.സി.ജി യിൽ വ്യതിയാനം കണ്ടെത്തിയതോടെ ജയിലിന് പകരം മെഡിക്കൽ കോളജ് ഐ.സി.യുവിലാക്കി. പത്രങ്ങളിൽ അറിയാൻ ഏറെയുണ്ട്. കേൾക്കാം വിശദമായി | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ കോൺഗ്രസിൽ ഉണ്ടാക്കുന്ന പരിഭ്രാന്തിയാണ് ഇന്ന് പത്രങ്ങളുടെ ഒന്നാംപേജിനെ സജീവമാക്കുന്നത്. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലകളിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന വാർത്തയുണ്ട്. കൊല്ലത്ത് റെയിൽപാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചത് അട്ടിമറിക്കുളള ശ്രമമാണെന്ന് പൊലീസ് കണ്ടെത്തിയതുമുണ്ട്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
From the publisher's feed

2,076 Listeners

1,991 Listeners

46 Listeners

37 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

3 Listeners