
Sign up to save your podcasts
Or


ഇന്നും പത്രങ്ങളുടെ തലക്കെട്ടിലുണ്ട് എമ്പുരാൻ. വിവാദങ്ങൾക്ക് തീ പിടിപ്പിച്ച സിനിമ അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി. വിവാദ ഭാഗങ്ങൾ മുറിച്ചു നീക്കിയ സിനിമയുടെ പതിപ്പ് തിയറ്ററിലെത്താൻ ഒരു ദിവസം കൂടി എടുത്തേക്കും എന്ന് മലയാള മനോരമ. ഈദ് ദിനത്തിൽ ശ്രീനഗർ ജാമിയ മസ്ജിദിലും, യു.പിയിലെ റോഡുകളിലും ഉൾപ്പടെ രാജ്യത്തെ പലയിടങ്ങളിലും പ്രാർഥനാ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ഇവിടെ കോഴിക്കോട് മാങ്കാവ് കിണാശേരിക്കാർ ക്ഷേത്രോത്സവവും ഈദ് നമസ്കാരവും ഒരേ മൈതാനത്ത് നടത്തിയ വാർത്ത 'ഇതാണ് കേരള സ്റ്റോറി' എന്ന തലക്കെട്ടിൽ ലീഡ് വാർത്തയാക്കി ദേശാഭിമാനി. എന്നാൽ ദേശാഭിമാനി കാണാതിരുന്ന സമരത്തിന്റെ അൻപതാം ദിനം ആശമാർ മുടിമുറിച്ച് നടത്തിയ വൈകാരിക പ്രതിഷേധമാണ് 'തീമുടി' എന്ന തലക്കെട്ടിൽ മലയാള മനോരമക്ക് ലീഡ്. പെരുന്നാൾ അവധി കാരണം ചില പത്രങ്ങൾ മാത്രമാണ് ഇന്ന് പ്രസിദ്ധീകരിച്ചത് - കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
വിവാദഭാഗങ്ങൾ ഒഴിവാക്കുമെന്ന് വാർത്തകൾ വന്നതോടെ എമ്പുരാൻ സിനിമ കാണാൻ വൻ തിരക്കാണ്. ഫേസ്ബുക്കിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ, കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്. എമ്പുരാൻ ഇന്നും പത്രങ്ങൾക്ക് പ്രധാന വാർത്തയാണ്. ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്.എന്നാൽ ബദൽ നിർദ്ദേശം സമർപ്പിച്ചതായാണ് ഇസ്രായേൽ വാദം. വംശഹത്യയുടെ ദുരിതത്തിനിടെയാണ് ഫലസ്തീനികളുടെ ഈദുൽ ഫിത്ർ. ആശ സമരം ഇന്ന് അൻപതാം ദിവസമാണ്. ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും ചർച്ചക്ക് തയ്യാറാകാത്തതിലും പ്രതിഷേധിച്ച് ഇന്ന് ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അന്തസത്തയും ഒരിക്കൽക്കൂടി ഉയർത്തിപ്പിടിച്ച് സുപ്രീം കോടതി. കവിതകളോ വിനോദകലകളോ അവതരിപ്പിച്ചതു കൊണ്ടു മാത്രം സാമുദായിക സ്പർധ ഉണ്ടാകില്ലെന്നും കോൺഗ്രസ് എംപിക്ക് എതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി പറഞ്ഞു. മാതൃഭൂമിയും, മാധ്യമവും ഉൾപ്പെടെ ഇത് പ്രധാന വാർത്തയാക്കി.
മ്യാൻമറിലും തായ്ലാൻഡിലുമായി ഭൂകമ്പത്തിൽ 150 ലേറെപ്പേർ മരിച്ചതാണ് മറ്റൊരു പ്രധാന വാർത്ത.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ തെളിവില്ലെന്ന് കണ്ടെത്തി മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ ഹൈക്കോടതി തള്ളി.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. പിന്തുണയുമായി രാഷ്ട്രീയ സാമൂഹിക നേതാക്കൾ രംഗത്തെത്തി. 'കുഴപ്പം കറുപ്പിനല്ല ; മനസിന് ' എന്ന് മാധ്യമം തലക്കെട്ട്. 'നിറം കെട്ട് നാം ' എന്ന് മാതൃഭൂമി.
പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും പാലത്തിനടിയിലേക്ക് കൊണ്ടുപോകുന്നതും ഒന്നും ബലാൽസംഗമോ ബലാത്സംഗശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
വിഴിഞ്ഞം തുറമുഖത്തിനുള്ള ഫണ്ടിൽ കേരളം കേന്ദ്രത്തിന് വഴങ്ങി. VGF വാങ്ങുന്നതിൽ വരുമാനത്തിൻ്റെ 20 ശതമാനം തിരികെ നൽകണമെന്ന വ്യവസ്ഥ അംഗീകരിച്ചു.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
പുതുതായി ഒരു ഹയർ സെക്കന്ററി ബാച്ചും ആദ്യഘട്ടത്തിൽ അനുവദിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. മറ്റുപത്രങ്ങളിലും ഈ വാർത്തയുണ്ട്.
കുടകര കുഴൽപ്പണക്കേസിൽ പൊലീസ് നിഗമനങ്ങളും കുറ്റപത്രവും തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ ബന്ധമില്ലെന്നും, പണം സ്ഥലം ഇടപാടിനെന്നുമാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ല. എന്ന് സ്വന്തം ഇഡി എന്നാണ് ഈ വാർത്ത പ്രധാന ലീഡ് ആക്കി ദേശാഭിമാനി നൽകിയ തലക്കെട്ട്.
മുണ്ടക്കൈ ഉരുളിൽ തോൽക്കാത്തവർക്ക് വീടുയരും. മുണ്ടക്കൈ ടൗൺഷിപ്പ് തറക്കല്ലിടൽ നാളെ എന്ന് മാധ്യമം പ്രധാന വാർത്തയാക്കി.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ സ്ഥലം മാറ്റി.
തലശ്ശേരി മുഴപ്പിലങ്ങാട് RSS പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ 8 സി.പി.എം പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പാർമെൻ്റ് അംഗങ്ങളുടെ ശമ്പളവും പെൻഷനും വർധിപ്പിച്ചു.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് അധികാരമേൽക്കും.
നോക്കാം പത്രവാർത്തകളിലേക്ക് വിശദമായി.
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ഗസ്സയിൽ സൈനിക ഭരണത്തിന് ഇസ്രായേൽ നീക്കം.
ചർച്ചക്കായി ഇസ്രായേൽ മന്ത്രിയും ഉന്നതതല സംഘവും യു.എസിലെത്തി. ഇതിനിടെ ഇസ്രായേൽ വംശഹത്യയിൽ പൊലിഞ്ഞ ജീവൻ അരലക്ഷം കടന്നു.
മാധ്യമം ഇത് ലീഡ് വാർത്തയാക്കിയപ്പോൾ മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളിലും വാർത്ത ഒന്നാം പേജിൽ തന്നെയുണ്ട്.
മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ BJP സംസ്ഥാന അധ്യക്ഷൻ. കോർ കമ്മറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വമാണ് പേര് നിർദ്ദേശിച്ചത്.
ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ പൊലീസ്, ഫയർ ഫോഴ്സ് നടപടികളിൽ ദുരൂഹത. വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത് 17 മണിക്കൂർ കഴിഞ്ഞ്. കത്തിയതുൾപ്പെടെ നോട്ടുകെട്ടുകൾ സ്ഥലത്തു നിന്ന് മാറ്റി.
നോക്കാം പത്രവാർത്തകളിലേക്ക് വിശദമായി
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
തീ അണക്കാനെത്തിയ അഗ്നിശമന സേന ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയത് കോടികൾ. സംഭവം വിവാദമായതോടെ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമക്കെതിരെ നടപടി തുടങ്ങിയെന്ന വാർത്ത പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്.
കേന്ദ്ര ഫണ്ട് വിനിയോഗ പരിധിയിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തുടർന്ന്
മുണ്ടക്കൈ കേന്ദ്രഫണ്ടിൻ്റെ വിനിയോഗത്തിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.
ഐ പി എൽ ക്രിക്കറ്റ് ഇന്നു മുതൽ തുടങ്ങും. ഉദ്ഘാടന മത്സരം കൊൽക്കത്തയും ബെംഗളൂരുവും തമ്മിലാണ്.
നോക്കാം പത്രത്താളുകളിലേക്ക് വിശദമായി | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ഛത്തിസ്ഗഢിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 30 മാവോവാദികളെ വധിച്ചു. ഈ വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങൾക്കും പ്രധാന തലക്കെട്ട്. ലോകരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഗസ്സയിൽ വംശഹത്യ തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം കൊല്ലപ്പെട്ടത് 100ലേറെ പേരാണ്. ലഹരി ഉപയോഗത്തിൽ ശക്തമായ നിലപാടെടുത്തിരിക്കുകയാണ് വയനാട് പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മറ്റികൾ. നിരന്തരം ലഹരി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മഹല്ല് തലത്തിൽ ബഹിഷ്കരിക്കാനാണ് തീരുമാനം എന്ന വാർത്ത മാതൃഭൂമി ഒന്നാം പേജിൽ തന്നെ വിന്യസിച്ചിട്ടുണ്ട് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
സുനിതാ വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയതും അതിന്റെ വിശേഷങ്ങളുമാണ് എല്ലാ പത്രങ്ങളുടെയും മധുരവിഭവം. ആശാസമരം ഇന്നലെ രണ്ടുതവണ ചർച്ച ചെയ്തിട്ടും പരിഹാരമാകാതെ തുടരുന്നുമുണ്ട്. ഏതാണ്ട് എല്ലാ പത്രങ്ങളുടെയും ലീഡ് വാർത്ത അതാണ്. വിഴിഞ്ഞത്തേക്ക് റെയിൽ തുരങ്കം നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനിച്ചതുണ്ട്. അങ്ങനെ വാർത്തകൾ പലതുണ്ട്.
| കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
From the publisher's feed

2,076 Listeners

1,991 Listeners

46 Listeners

37 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

3 Listeners