
Sign up to save your podcasts
Or


മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ തഹാവൂർ റാണയെ ഡൽഹിയിലെത്തിച്ചു. 15 വർഷം നീണ്ട കാത്തിപ്പിനൊടുവിലാണ് പ്രതിയെ US ൽ നിന്ന് വിട്ടുകിട്ടിയത്. ഭീകരസംഘടനകൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഇത് ചരിത്ര ദിനമാണ്.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർഥികളെയും സർവകലാശാല പുറത്താക്കി. 3 വർഷത്തേക്ക് പഠന വിലക്കും ഏർപ്പെടുത്തി.
സ്വർണവിലയിൽ ഇതുവരെയില്ലാത്ത കുതിപ്പാണ്. ഒറ്റ ദിവസം കൊണ്ട് 2160 രൂപ കൂടി പവൻ വില 68480 ആയി.
| കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
മദ്യനയത്തിൽ വമ്പൻ ഇളവുമായി സർക്കാർ. ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം. പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയ ദിവസം തന്നെയാണ് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് കൗതുകം. ലാർജ് ഇളവ് എന്ന് മദ്യത്തിന്റെ ഫ്ളേവർ നിലനിർത്തി ഈ വാർത്തയ്ക്ക് മാതൃഭൂമി തലക്കെട്ട് നൽകി. ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ സ്റ്റാർ ഹോട്ടലിന് പ്രത്യേക ലൈസൻസ് നൽകാനുള തീരുമാനം ലീഡ് ചെയ്താണ് മനോരമയുൾപ്പെടെ കൂടുതൽ പത്രങ്ങളിലും വാർത്ത.റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കൂടി കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളിൽ ആശ്വാസം. നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം റിസർവ് ബാങ്ക് 6.5 ശതമാനമായി കുറച്ചു. യു.എസ് പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു. ഈ ഇളവില്ലാതെ ചൈനയുടെ തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കുന്ന ഗവർണർമാരുടെ നടപടിയിൽ സുപ്രീംകോടതി ശക്തമായി ഇടപെട്ടതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്നും, ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വിധിച്ചു.
ഗവർണറുടെ പവറിൽ വ്യക്തത വരുത്തി സുപ്രീം കോടതി - ഗവർണർ അധികാരിയല്ല എന്നാണ് മാതൃഭൂമി തലക്കെട്ട്.
ബില്ലുകൾ തടഞ്ഞ തമിഴ്നാട് ഗവർണറോട് സുപ്രീം കോടതി - രാഷ്ട്രീയക്കളി വേണ്ട എന്ന് മലയാള മനോരമ ഹെഡ്ലൈൻ..
ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിനെതിരെ സുപ്രീം കോടതി - ഗവർണർമാർക്ക് വീറ്റോ അധികാരമില്ല. എന്ന് മാധ്യമം.
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിലായ വാർത്തയും പത്രങ്ങളിൽ പ്രാധാന്യത്തോടെ നൽകി..
വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ... വരുമാനം 65 കോടി... ടൂറിലൂടെ KSRTC ക്ക് കോളടിച്ച വാർത്ത മാതൃഭൂമിയിലാണ്.
വംശനാശം വന്ന ജീവികളെ പുനഃസൃഷ്ടിക്കുന്നതിൽ നിർണായക കാൽവയ്പ്. 12500 വർഷം മുൻപ് മൺമറഞ്ഞ ഡയർ വൂൾഫിനെ പുനസൃഷ്ടിച്ചു എന്ന വാർത്ത മലയാള മനോരമ ഒന്നാം പേജിൽ തന്നെ നൽകി.
നോക്കാം പത്രത്താളുകളിലേക്ക്. ...
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
യുഎസ് പകരച്ചുങ്കത്തിൽ ആടിയുകയാണ് ലോകവിപണി. സാമ്പത്തിക മാന്ദ്യ ആശങ്ക ഓഹരി വിപണികളെ പരിഭ്രാന്തിയിലാക്കുന്നു. ഇന്ത്യൻ വിപണിയിലും തകർച്ച തുടരുകയാണ്. ഈ വാർത്തയാണ് മാധ്യമത്തിൻ്റെ ലീഡ്. LPG ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതും, പെട്രോളിനും ഡീസലിനും തീരുവ രണ്ട് രൂപ കൂട്ടിയതു കൂടി ചേർത്ത് 'കത്തിക്കയറി ഗ്യാസ് വില ' കുത്തിക്കീറി വിപണി എന്നാണ് മാതൃഭൂമിക്ക് തലക്കെട്ട്.
മുനമ്പം കമ്മിഷൻ നിയമനം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു. സർക്കാർ നിയോഗിച്ച കമ്മിഷന് പ്രവർത്തനം തുടരാൻ ഹൈക്കോടതി അനുമതി നൽകി. |
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള സി.പി.എം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പ്രായപരിധിയിൽ പിബി യിൽ പിണറായിക്ക് മാത്രം ഇളവ്. മധുര കോൺഗ്രസ് വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്.
മലപ്പുറം ചട്ടിപ്പറമ്പിൽ ആത്മീയ ചികിത്സകൻ്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടെ മരിച്ചു. പ്രസവവും യുവതിയുടെ മരണവുമൊന്നും അയൽവാസികൾ പോലും അറിഞ്ഞില്ല.
പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം.
വാർത്തകൾ ഏറെയുണ്ട് .. പത്രത്താളുകളിലൂടെ വിശദമായി...
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
വർഗീയ വിഷ പ്രസ്താവനയുമായി വീണ്ടും വെളളാപ്പള്ളി. മലപ്പുറം പ്രത്യേക രാജ്യമെന്നും ഈഴവർ ഭയന്ന് കഴിയുന്നുവെന്നും വെള്ളാപ്പളളി നടേശൻ. കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം. വിവാദമായപ്പോൾ ഇത് പിൻവലിച്ചു. രണ്ടു വാർത്തകളും ഒരുമിച്ച് ചേർത്താണ് മാധ്യമത്തിന്റെ പ്രധാന ലീഡ്. സഭയെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം തന്നെയാണ് 'സഭയിലേക്ക് ' എന്ന തലക്കെട്ടിൽ മാതൃഭൂമിയും പ്രധാന വാർത്തയായി നൽകിയത്. സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിയെ നിർദേശിച്ച് പാർട്ടി പൊളിറ്റ് ബ്യൂറോ. സിസിയിൽ ബംഗാൾ ഘടകം എതിർപ്പ് ഉന്നയിച്ചാൽ വോട്ടെടുപ്പുണ്ടാകാനാണ് സാധ്യത. ടാർഗറ്റ് തികയ്ക്കാത്തതിന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് മുട്ടിൽ ഇഴയിക്കുന്നതും പാന്റ്സ് ഊരുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളിൽ മന്ത്രി റിപ്പോർട്ട് തേടി. അതേസമയം ശിക്ഷയല്ലെന്നാണ് ഇരയായ യുവാവ് പറയുന്നത് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
വഖഫ് ഭേദഗതി ബിൽ സഭയിൽ പാസായതിന് പിറകെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മാധ്യമം ഈ വാർത്ത പ്രധാന ലീഡ് ആക്കി.
എമ്പുരാൻ സിനിമയുടെ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തി. ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്.
നടൻ രവികുമാർ അന്തരിച്ചു. 70കളിലും 80കളിലും മലയാള സിനിമയിലെ പ്രണയ നായകനായി തിളങ്ങിയ നടനാണ് വിടവാങ്ങിയത്.
നോക്കാം പത്രത്താളുകളിലൂടെ വിശദമായി.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
CMRLകേസിൽ പ്രോസിക്യൂഷന് കേന്ദ്രം അനുമതി നൽകി. 2.7കോടിയുടെ സാമ്പത്തിക വഞ്ചനയെന്നാണ് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ എസ്എഫ്ഐഒ ആരോപണം.
വഖഫ് ഭേദഗതി ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ രാജ്യസഭയും പാസാക്കി. 95നെതിരെ 128 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.
ഇന്ത്യക്ക് യുഎസ് ഏർപ്പെടുത്തിയ പകരം തീരുവ 27 ശതമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. ട്രംപ് പ്രഖ്യാപിച്ചപ്പോളും വൈറ്റ് ഹൗസ് പട്ടികയിലും 26 ശതമാനമായിരുന്ന തീരുവയാണ് ഉത്തരവ് പുറത്തിറങ്ങിയപ്പോൾ 27 ശതമാനമായത്.
പത്രങ്ങളിലെ വാർത്തകൾ കേൾക്കാം വിശദമായി.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
പ്രതിഷേധം അവഗണിച്ചും ചട്ടങ്ങളും കീഴ് വഴക്കങ്ങളും മറികടന്നും വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. 288 എംപിമാർ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 293 അംഗങ്ങളുള്ള എൻഡിഎ ക്ക് 5 വോട്ട് കുറവാണ് ലഭിച്ചത്.
യു എസ് ഇന്ത്യക്കുമേൽ ചുമത്തിയ പകരച്ചുങ്കം 26% . ലോകത്തിൻ്റെ വ്യാപാരക്രമത്തെ തകർത്തെറിയും വിധമാണ് എല്ലാ രാജ്യങ്ങൾക്കും മേൽ ട്രംപ് പകരം തീരുവ ചുമത്തിയത്.
പാർട്ടിയെ പിടികൂടിയ ദൗർബല്യങ്ങൾ തുടച്ചു നീക്കാൻ സി പി എം . നേതാക്കൾക്ക് പെർഫോമൻസ് ഓഡിറ്റ് ഏർപ്പെടുത്താനാണ് തീരുമാനം.
നോക്കാം പത്രത്താളുകളിലേക്ക് വിശദമായി...
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
പ്രതിപക്ഷത്തിന്റെയും മുസ്ലിം സമുദായ സംഘടനകളുടെയും പ്രതിഷേധം വകവയ്ക്കാതെ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ.
ചർച്ചക്ക് 12 മണിക്കൂർ വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. മാധ്യമം, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിൽ തന്നെയുണ്ട് ഈ വാർത്ത.
ട്രംപിന്റെ പകരത്തിനു പകരം തീരുവ പ്രഖ്യാപനം ഇന്നാണ്. ആശങ്കയിൽ ഓഹരി വിപണികൾ ഇടിഞ്ഞു. ഇത് പ്രധാന വാർത്തയാക്കി കേരളകൗമുദി.
CPM പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരുകയാണ്. സംഘടനാ റിപ്പോർട്ടിലെ വിവരങ്ങളും, അടുത്ത സെക്രട്ടറി ആരാകും എന്നതുമൊക്കെ വിശദമായി ചർച്ച ചെയ്യുന്നു പത്രങ്ങൾ.
24 വെട്ടേറ്റ എമ്പുരാൻ ഇന്ന് തിയറ്ററുകളിലെത്തുകയാണ്.
നോക്കാം പത്രത്താളുകളിലൂടെ വിശദമായി.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
From the publisher's feed

2,076 Listeners

1,991 Listeners

46 Listeners

37 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

3 Listeners