Sign up to save your podcasts
Or

ബജറ്റ് തന്നെയാണ് ഇന്നത്തെ പ്രധാന വിഭവം. അതുകൊണ്ട് പരമാവധി അലങ്കരിച്ചിട്ടുണ്ട് മുഖപ്പേജുകൾ. കാർട്ടൂണുകളാണ് പായസം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേട്ടങ്ങൾ അമ്പുകളായി എയ്തുവിടുന്ന നിർമ്മലാ സീതാരാമനാണ് മനോരമയുടെ മുഖചിത്രം. പ്യാരീസ് എന്ന് മേൽക്കുറിപ്പ്-ഒളിമ്പിക്‌സ് പശ്ചാത്തലം. എന്നാൽ എ ഫോർ ആന്ധ്ര, ബി ഫോർ ബീഹാർ എന്നാണ് തലക്കെട്ട്. കരിങ്കാളിപ്പാട്ടിനെ ഓർമ്മിപ്പിക്കുന്ന ആർദ്രവും രൗദ്രവുമാണ് മാധ്യമത്തിന്റെ കാർട്ടൂൺ. പിന്തുണക്ക് താങ്ങുവില എന്ന് തലക്കെട്ട്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി-സൗഹൃദവളയം എന്ന് മാതൃഭൂമി. ഒളിംപിക് ഓർമ്മയിൽ കാർട്ടൂൺ- അതിൽ വിജയപീഠത്തിൽ ഒന്നാം സ്ഥാനത്ത് മെഡലുകൾ വാരിയണിഞ്ഞ് നിതീഷും ചന്ദ്രബാബു നായിഡുവും. ആന്ധ്രാബീഹാർ മീൽസ് എന്ന് ദീപിക. രണ്ടിനും ഇടയിൽ തൂക്കമൊപ്പിക്കാൻ തുലാസിന്മേൽ മോദിയെ ഇരുത്തിയ കാർട്ടൂണും. കേരളത്തിന് വട്ടപ്പൂജ്യമെന്ന് കേരളകൗമുദി. കേരളത്തിന് ഓട്ടക്കാലണ എന്ന് ദേശാഭിമാനി, സഖ്യം മുഖ്യമെന്ന് സിറാജ്, നിർമലമല്ല-നിർഗുണം എന്ന് സുപ്രഭാതം. കസേര നിലനിർത്താനുളള കളിയെന്ന് ചന്ദ്രിക. പരിധിവിട്ട് പാദസേവയെന്ന് വീക്ഷണം. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്തത് ജന്മഭൂമിയാണ്- സമഗ്രം ശക്തമെന്ന തലക്കെട്ടും നിർമ്മലമായൊരു ഫോട്ടോയും. |
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,085 Listeners

1,985 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners